Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന നിപ്പ ഒഴിവാക്കാൻ പരമാവധി ആശുപത്രി ബന്ധം ഒഴിവാക്കുക; ഹോസ്പിറ്റലിൽ ഉള്ളവർ കണ്ണ്, മൂക്ക്, വായ ഇവ കവർ ചെയ്യുക; വീട്ടിൽ ഇരിക്കുന്നവർ സമാധാനമായി ഇരുന്നു കൊള്ളുക; നിപ നിങ്ങളെ തേടി വീട്ടിലോട്ട് വരില്ല; നാട്ടിൽ മാസ്‌ക് ധരിച്ചു ഭീകരത സൃഷ്ടിക്കേതില്ലെന്നും സ്വദേശമായ പേരാമ്പ്രയിലെ ജനങ്ങളെ സേവിക്കാൻ ലീവെടുത്ത് ഓടിയെത്തിയ ഡോ. അജയ് വിഷ്ണു

മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന നിപ്പ ഒഴിവാക്കാൻ പരമാവധി ആശുപത്രി ബന്ധം ഒഴിവാക്കുക; ഹോസ്പിറ്റലിൽ ഉള്ളവർ കണ്ണ്, മൂക്ക്, വായ ഇവ കവർ ചെയ്യുക; വീട്ടിൽ ഇരിക്കുന്നവർ സമാധാനമായി ഇരുന്നു കൊള്ളുക; നിപ നിങ്ങളെ തേടി വീട്ടിലോട്ട് വരില്ല; നാട്ടിൽ മാസ്‌ക് ധരിച്ചു ഭീകരത സൃഷ്ടിക്കേതില്ലെന്നും സ്വദേശമായ പേരാമ്പ്രയിലെ ജനങ്ങളെ സേവിക്കാൻ ലീവെടുത്ത് ഓടിയെത്തിയ ഡോ. അജയ് വിഷ്ണു

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: നിപ വൈറസ് ബാധയുടെ വ്യാപ്തി വീണ്ടും കൂടുന്നോ എന്ന ആശങ്ക ശക്തമാകുന്നതിനിടെ അധികം ഭീതിവേണ്ടെന്നും കോഴിക്കോട്ടെ സാഹചര്യങ്ങൾ ഇപ്രകാരമാണെന്നും വിവരിച്ച് ഡോ. അജയ് വിഷ്ണു. നിപ പനിബാധയെ ഭയന്ന് കേരളം നിൽക്കുന്ന വേളയിൽ സ്വന്തം നാട്ടുകാരെ ശുശ്രൂഷിക്കാൻ പേരാമ്പ്രയിലേക്ക് ഓടിയെത്തിയ ഡോ. അജയ് നൽകിയ കുറിപ്പ് സോഷ്യൽ മീഡിയയിൽ ചർച്ചയായി. നിപ കേസുകളെ ഭയക്കേണ്ട സാഹചര്യമല്ലെന്നും രോഗിയുമായി ഒരു മണിക്കൂറെങ്കിലും അറിഞ്ഞോ അറിയാതെയോ ഇടപഴകിയവർക്ക് മാത്രമാണ് രോഗം പകരാൻ സാധ്യതയുള്ളൂ എന്നും വ്യക്തമാക്കിയാണ് അജയിന്റെ കുറിപ്പ്.

നിപ ബാധയിൽ നഴ്‌സ് ലിനി സജീഷിന് വരെ മരണം സംഭവിച്ചതോടെ കേരളം ഭയപ്പാടിലായ സാഹചര്യത്തിലാണ് അജയ് താൻ ജോലി ചെയ്യുന്ന ആശുപത്രിയിൽ നിന്ന് ലീവെടുത്ത് പേരാമ്പ്രയിൽ സേവനത്തിന് എത്തിയത്. നിപാ ബാധിച്ചു മരിച്ചവരുടെ ബന്ധുക്കളെയും ചികിത്സിക്കുന്ന ഡോക്ടർമാരെയും നഴ്സുമാരെയുമൊക്കെ സമൂഹം ഒറ്റപ്പെടുത്തുന്ന അവസ്ഥയും ഉണ്ടായതോടെയായിരുന്നു ഇത്. ഡോ: അജയ് വിഷ്ണു പേരാമ്പ്ര ഇഎംഎസ് ആശുപത്രിയിൽ ഡോക്ടർമാരുടെ അഭാവമുണ്ട് എന്ന് അറിഞ്ഞ് അവിടെ ജോലിക്ക് എത്തുകയായിരുന്നു.

ഇഎംഎസ് ആശുപത്രി എന്ന പേരാമ്പ്രക്കാരുടെ ഉറച്ച വിശ്വാസം അതേപടി നിലനിർത്തേണ്ടത് ഒരു പേരാമ്പ്രക്കാരൻ കൂടിയായ തന്റെ കടമയാണെന്നും അജയ് വ്യക്തമാക്കിയിരുന്നു. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ലിനി സജീഷ് വൈറസ് ബാധയേറ്റു മരിച്ചതിന് പിന്നാലെയാണ് ജനങ്ങളുടെ സേവനത്തിന് അജയ് എത്തിയത്. വെളുപ്പിനെ ആശുപത്രിയിലെത്തുന്ന ഡോക്ടർ അവസാന ആളെയും പരിശോധിച്ച ശേഷം നേരം ഏറെ വൈകിയാണ് മടങ്ങുന്നത്. ഇപ്പോൾ രോഗബാധ കൂടുന്നോ എന്ന സംശയം നിലനിൽക്കുന്നതിനിടെയാണ് രോഗത്തെ പ്രതിരോധിക്കേണ്ടത് എങ്ങനെയെന്നും ആശങ്ക വേണ്ടെന്നും വ്യക്തമാക്കി ഡോ. അജയ് വിഷ്ണു സമൂഹമാധ്യമത്തിൽ കുറിപ്പ് നൽകിയത്.

ഡോക്ടറുടെ കുറിപ്പ് ഇപ്രകാരം:

ഇതു വരെ റിപ്പോർട്ട് ചെയ്ത nippah കേസുകൾ മുഴുവനും nippah രോഗിയുമായി 1 മണിക്കൂർ എങ്കിലും അടുത്ത് അറിഞ്ഞോ അറിയാതെയോ ഇടപഴകിയവരാണ്.

ഇന്നലെ റിപ്പോർട്ട് ചെയ്ത 2 മരണങ്ങളും close contact history ഉള്ളതാണ്. (അഖിൽ, മധുസൂധനൻ ).

മെയ് 5 ന് ആണ് ആദ്യത്തേത് എന്ന് സംശയിക്കുന്ന സാബിത് മെഡിക്കൽ കോളേജ് ഇൽ നിന്നും മരണപ്പെടുന്നത്. മെയ് 3,4, 5 തിയ്യതികളിൽ karasseri mukkathu നിന്നുള്ള അഫ്‌സൽ ' കോളേജിൽ ബന്ധുവിനെയും കൊണ്ട് വന്നിരുന്നു. 14ന് അഫ്‌സലിന് പനി വന്നു മെഡിക്കൽ കോളേജ് ലു അഡ്‌മിറ്റ് ചെയ്തു. 16ന് ARDS ശ്വാസകോശ അസുഖം കാരണം മരണപ്പെട്ടു.സംശയം തോന്നാണ് ഒന്നും ഇല്ലായിരുന്നു. ശേഷം 18.. 19.. തിയ്യതികളിൽ ആണ് Nippah യെ കുറിച്ച് അറിയുന്നത്.

ഇന്നലെ മരണപ്പെട്ട അഖിൽ(ഡ്രൈവർ)ആണ് അഫ്‌സലിനെ കൊണ്ട് കോളേജ്ഇൽ വന്നത്.. ഇന്നലെ തന്നെ മരിച്ച മധുസൂദനൻ (from baby hospital) 17..18..തിയ്യതികളിൽ ബന്ധുവിനെയും കൊണ്ട് കോളേജിൽ ഉണ്ട്. ഇന്ന് മരണപ്പെട്ട raslin(,neduvannur nelliullathil ഭാസ്‌കരന്റെ മകൻ) പേരാമ്പ്ര നിന്നും റിപ്പോർട്ട് ചെയ്ത കേസ് ആയ ഇസ്മായിൽ ന്റെ കൂടെ ആശുപത്രിയിൽ കിടന്നിട്ടുണ്ട്.

നിലവിൽ സാബിത് ന്റെ (5/5/18) മരണമാണ് കാരണം തിരിച്ചറിയാൻ ഉള്ളത്..കോളേജ് ലെ priventive & social medicine department നടത്തിയ പഠനത്തിൽ സാബിത് കാട്ടിലൂടെ യാത്ര ചെയ്തതായും കായി കനികൾ കഴിച്ചതായും അറിഞ്ഞിട്ടുണ്ട്.

മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പടരുന്ന nippah transmission തടയാൻ max hospital contact ഒഴിവാക്കേണ്ടത് അത്യാവശ്യം ആണ്. ഹോസ്പിറ്റലിൽ ഉള്ളവർ കണ്ണ്, മൂക്ക്, വായ ഇവ കവർ ചെയ്യേണ്ടതുണ്ട്.. അതിനായി ഒരു സാധാരണ കണ്ണട.. 5രൂപ വില വരുന്ന മാസ്‌ക്.. ഇവ കരുതുക. കൈ സോപ്പ് ഉപയോഗിച്ച് കഴുകിയ ശേഷം മാത്രം മുഖത്തേക്ക് അടുപ്പിക്കുക..

വീട്ടിൽ ഇരിക്കുന്നവർ സമാധാനമായി ഇരുന്നു കൊള്ളുക.. Nippah നിങ്ങളെ തേടി വീട്ടിലോട്ട് വരില്ല. നാട്ടിൽ മാസ്‌ക് ധരിച്ചു ഭീകരത സൃഷ്ടിക്കേണ്ടതില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP