Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരു ദിവസം കഴിക്കാവുന്നത് പരമാവധി 1800 കലോറി മാത്രം; കാൻസറിനേക്കാൾ മനുഷ്യജീവന് ഭീഷണി രുചിയേറിയ ശാപ്പാട്; ഭക്ഷണം നിങ്ങളെ കൊല്ലും മുമ്പ് ആത്മനിയന്ത്രണം പാലിക്കൂ

ഒരു ദിവസം കഴിക്കാവുന്നത് പരമാവധി 1800 കലോറി മാത്രം; കാൻസറിനേക്കാൾ മനുഷ്യജീവന് ഭീഷണി രുചിയേറിയ ശാപ്പാട്; ഭക്ഷണം നിങ്ങളെ കൊല്ലും മുമ്പ് ആത്മനിയന്ത്രണം പാലിക്കൂ

വശ്യത്തിലധികം ഭക്ഷണം കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് പ്രധാന ഭീഷണിയായി മാറുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പേകുന്നു. ഏറ്റവും പുതിയ ആരോഗ്യ മാർഗനിർദേശങ്ങൾ അനുസരിച്ച് ഒരു ദിവസം കഴിക്കാവുന്നത് പരമാവധി 1800 കലോറി മാത്രമാണെന്ന കടുത്ത താക്കീതാണ് ആരോഗ്യ അധികൃതർ മുന്നോട്ട് വയ്ക്കുന്നത്. ചുരുക്കി പറഞ്ഞാൽ പുതിയ പ്രവണത അനുസരിച്ച് കാൻസറിനേക്കാൾ മനുഷ്യജീവന് ഭീഷണി രുചിയേറിയ ശാപ്പാടാണെന്നാണ് മുന്നറിയിപ്പ്. അതിനാൽ ഭക്ഷണം നിങ്ങളെ കൊല്ലും മുമ്പ് ആത്മനിയന്ത്രണം പാലിക്കാൻ ആരോഗ്യ ഗവേഷകർ കടുത്ത നിർദേശമേകുന്നു. ഏറ്റവും പുതിയ മാർഗനിർദേശങ്ങൾ അനുസരിച്ച് മീൽസ് വകയിൽ 1600 കലോറിയും സ്‌നാക്‌സ് വകയിൽ 200 കലോറിയും മാത്രമേ ഉള്ളിൽ എത്താൻ പാടുള്ളൂ.

ഇത് പ്രകാരം ബ്രേക്ക്ഫാസ്റ്റ് വകയിൽ 400 കലോറിയും ലഞ്ച് വകയിൽ 600 കലോറിയും ഡിന്നർ വകയിൽ 600 കലോറിയും മാത്രമേ ഉള്ളിലെത്താൻ പാടുള്ളൂ. എന്നാൽ നിലവിലുള്ള നിർദേശങ്ങൾ അനുസരിച്ച് സ്ത്രീകൾക്ക് 2000 കലോറി വരെയും പുരുഷന്മാർക്ക് 2500 കലോറി വരെയും ഭക്ഷണം കഴിക്കാം. എന്നാൽ അത്രയും ഭക്ഷണം കഴിക്കുന്നത് ആപത്താണെന്നാണ് ഏറ്റവും പുതിയ ഹെൽത്ത് ഗൈഡ് ലൈനുകൾ കടുത്ത മുന്നറിയിപ്പേകുന്നത്. പുതിയ ഗൈഡ്‌ലൈനുകൾ പിന്തുടരുന്നവർക്ക് 100 കലോറി വരെ വരുന്ന രണ്ട് ആരോഗ്യകരമായ സ്‌നാക്‌സുകൾ മാത്രം കഴിക്കാനേ അനുവാദമുള്ളൂ.

പബ്ലിക്ക് ഹെൽത്ത് ഇംഗ്ലണ്ട് (പിഎച്ച്ഇ) മുന്നോട്ട് വച്ച പുതിയ നിർദേശങ്ങളിൽ ഡ്രിങ്ക്‌സുകളെ ഉൾപ്പെടുത്തിയിട്ടില്ല. നിലവിലുള്ള പ്രവണത അനുസരിച്ച് മുതിർന്ന ഒരാൾ പ്രതിദിനം 300 കലോറിയെങ്കിലും അനാവശ്യമായി അകത്തെത്തിക്കുന്നുവെന്നാണ് ഒഫീഷ്യലുകൾ സാക്ഷ്യപ്പെടുത്തുന്നത്. ഇതിലൂടെ അനാവശ്യവും പലവിധ രോഗങ്ങൾ ക്ഷണിച്ച് വരുത്തുന്നതുമായ പൊണ്ണത്തടിക്ക് വഴിയൊരുക്കപ്പെടുകയും ചെയ്യുന്നു. ബ്രിട്ടനിലെ സ്ത്രീകളുടെയും പുരുഷന്മാരുടെയും പൊണ്ണത്തടി നിരക്ക് 27 ശതമാനമാണ്. വെസ്റ്റേൺയൂറോപ്പിലെ ഏത് രാജ്യത്തുള്ളതിനേക്കാളും പൊണ്ണത്തടിക്കാൻ ബ്രിട്ടനിലാണുള്ളത്. പൊണ്ണത്തടിയെന്ന ഈ കടുത്ത സാമൂഹിക പ്രതിസന്ധി പരിഹരിക്കുവാൻ കാര്യമായ നടപടികളൊന്നും എടുക്കാത്തിന്റെ പേരിൽ ഗവൺമെന്റ് കടുത്ത വിമർശനം നേരിടുന്നുമുണ്ട്. ഈ ഒരു സാഹചര്യത്തിലാണ് പിഎച്ച്ഇ പുതിയ ഗൈഡ്‌ലൈനുമായി മുന്നോട്ട് വന്നിരിക്കുന്നത്. 

ബ്രിട്ടനിൽ ജീവിക്കുന്ന മലയാളികളിൽ മിക്കവരും ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഇവിടുത്തെ വിഭവങ്ങളുടെ ആരാധകരായി മാറിയിട്ടുണ്ടാവും. ഇവ പരിധിയില്ലാതെ കഴിക്കുന്നത് അപകടകരമായ തോതിൽ വർധിച്ച കലോറി നമ്മുടെ ഉള്ളിലെത്തിക്കുന്നുണ്ടെന്ന് ഇനിയെങ്കിലും തിരിച്ചറിയണമെന്നാണ് ആരോഗ്യ അധികൃതർ കടുത്ത താക്കീതേകുന്നത്. ഇത് പ്രകാരം ഒരു വലിയ ബൗൾ ബ്രേക്ക്ഫാസ്റ്റ് ഗ്രാനോള കഴിക്കുന്നതിലൂടെ 500 കലോറിയാണ് നമുക്കുള്ളിലെത്തുന്നത്. ഒരു മഫിനും ലാറ്റെയും അകത്താക്കുന്നതിലൂടെ 600 കലോറിയാണ് നമുക്ക് ലഭിക്കുന്നത്. സാൻഡ് വിച്ച്, ക്രിസ്പ്‌സ്, ഒരു ഫിസി ഡ്രിങ്ക്‌സ് എന്നിവയടങ്ങിയ മീൽ കഴിച്ചാൽ 700 കലോറി ശരീരത്തിലടിയും.

ഇനി കലോറിയുടെ കാര്യത്തിൽ ഇന്ത്യൻ വിഭവങ്ങളും ഒട്ടും പിന്നിലല്ലെന്നറിയുക. ഇത് പ്രകാരം ഒരു പ്ലേറ്റ് ചിക്കൻബിരിയാണി അഥവാ 200 ഗ്രാം ബിരിയാണിയിൽ 470 കലോറിയാണുള്ളത്. മട്ടൻ ബിരിയാണി ഒരു പ്ലേറ്റിൽ അഥവാ 200 ഗ്രാമിൽ 450 കലോറിയും കടായ് ചിക്കൻ 200 ഗ്രാമിൽ 350 കലോറിയും ചിക്കൻ ചില്ലി ഫ്രൈ 200 ഗ്രാമിൽ 300 കലോറിയും മുട്ട ഓംലെറ്റ് ഒന്നിൽ 130 കലോറിയും 200 ഗ്രാം മീൻകറിയിൽ 460 കലോറിയും ഒരു പൊറോട്ടയിൽ 80 കലോറിയും മൂന്ന് ചപ്പാത്തിയിൽ 80 കലോറിയും സാധാരണ ചോറ് 150 ഗ്രാമിൽ 306 കലോറിയും അടങ്ങിയിരിക്കുന്നു. ബനാന ഫ്രൈ 150 ഗ്രാമിൽ 353 കലോറിയും ഒരു പപ്പടത്തിൽ 160 കലോറിയും ജിലേബി 100 ഗ്രാമിൽ 380 കലോറിയും വെജിറ്റബിൾ ഫ്രൈഡ് റൈസ് 150 ഗ്രാമിൽ 258 കലോറിയും വെജിറ്റബിൽ നൂഡിൽസ് 150 ഗ്രാമിൽ 316 കലോറിയും അടങ്ങിയിരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP