1 usd = 70.69 inr 1 gbp = 94.19 inr 1 eur = 78.61 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 233.08 inr

Dec / 2019
16
Monday

പൊണ്ണത്തടി - ഞങ്ങൾ ലാലേട്ടന്റെ സൈഡാ! നല്ല പൊക്കവും, ഇത്തിരി തടിയും, പിന്നെ ചെറിയ വയറുമൊക്കെ ഉള്ള, മുണ്ടുടുത്ത അച്ചായന്മാരെ കാണാൻ എന്താ ഭംഗിയാ! പൊണ്ണത്തടിയും പ്രശ്‌നങ്ങളെയും കുറിച്ച് ഇൻഫോ ക്ലിനിക്കിലെ ഡോക്ടർമാർ എഴുതുന്നു

December 27, 2017 | 04:04 PM IST | Permalinkപൊണ്ണത്തടി - ഞങ്ങൾ ലാലേട്ടന്റെ സൈഡാ! നല്ല പൊക്കവും, ഇത്തിരി തടിയും, പിന്നെ ചെറിയ വയറുമൊക്കെ ഉള്ള, മുണ്ടുടുത്ത അച്ചായന്മാരെ കാണാൻ എന്താ ഭംഗിയാ! പൊണ്ണത്തടിയും പ്രശ്‌നങ്ങളെയും കുറിച്ച് ഇൻഫോ ക്ലിനിക്കിലെ ഡോക്ടർമാർ എഴുതുന്നു

തെന്താണ് ഇന്‌ഫോക്ലിനിക്കിന് ലാലോഫോബിയ എന്നു ചോദിക്കാൻ വരട്ടെ. ഇതിൽ ഞങ്ങൾ ലാലേട്ടന് ഒപ്പം തന്നെയാ. ഏതു മനുഷ്യനും കൂടുതൽ ആരോഗ്യവാനാകാൻ സ്വയം ശ്രമിക്കാൻ ഉള്ള അവകാശം ഉണ്ട്. പൊണ്ണത്തടി ഉണ്ടെങ്കിൽ അത് കുറക്കാൻ ശ്രമിക്കുന്നത് തെറ്റാണോ ? അല്ല. മോഹൻലാലിന് നന്നായി തടി കുറഞ്ഞിട്ടുണ്ട് എന്ന് ഫോട്ടോകളിൽ നിന്ന് വളരെ വ്യക്തമാണ്. പൊണ്ണത്തടി ഉള്ളവർ അത് കുറക്കേണ്ടതാണ്. ആധുനിക വൈദ്യ ശാസ്ത്രത്തിൽ അത് കുറക്കാനുള്ള ശാസ്ത്രീയമായ വഴികളും ഉണ്ട്.

ഇത് വളരെ ലളിതമായ ഒരു ലേഖനമാണ്. ലളിതവത്കരണത്തിന്റെ ചില പ്രശ്‌നങ്ങൾ കണ്ടേക്കാം. കൂടുതൽ വിവരങ്ങൾ ആവശ്യമുള്ളവർക്ക് നോക്കാനായി ചില ആധികാരിക സൈറ്റുകൾ കമന്റിൽ നൽകാം. കൂടാതെ ഭക്ഷണക്രമത്തെ പറ്റി അല്പം കമന്റിൽ ഉണ്ട്.?

പൊണ്ണത്തടി അഥവാ തടി കൂടുതൽ ഉള്ളവരെ കളിയാക്കുന്ന ഒരു പ്രവണത ഉണ്ട്. ഇതിനെ ഇൻഫോ ക്ലിനിക് ശക്തിയായി എതിർക്കുന്നു. സ്വല്പം തടി കൂടുന്നതും രോഗാവസ്ഥ ആയ പൊണ്ണത്തടിയും തമ്മിൽ വ്യത്യാസം ഉണ്ട്. ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കാം എന്നതുകൊണ്ടാണ് പൊണ്ണത്തടി ചികിൽസിക്കേണ്ട ഒരു രോഗം ആണെന്ന് പറയുന്നത്.

വണ്ണം അളക്കാൻ ഒരു വഴി വേണം. ചില പോരായ്മകൾ ഉണ്ടെങ്കിലും അതിനുള്ള ഒരു എളുപ്പ വഴി ആണ് ബി എം ഐ. നമ്മുടെ ഭാര (കിലോഗ്രാമിൽ ) ത്തെ ഉയരത്തിന്റെ square കൊണ്ട് (മീറ്ററുകളിൽ ) ഹരിച്ചാൽ കിട്ടുന്നതാണ് ബി എം ഐ . ഉദാഹരണത്തിന് - (ഉദാ:നിങ്ങളുടെ പൊക്കം 180cm ഉം ഭാരം 83kg ആണെന്നും വെക്കുക. അപ്പോൾ bmi എന്നത് 83/1.8*1.8 = 25.6 ആണ്.)
ലോകാരോഗ്യ സംഘടനാ വിദഗ്ദർ പറയുന്നത് അനുസരിച്ചു, ഒരാളുടെ ബി എം ഐ 18 .5 നും 24 .9 നും ഇടക്ക് ആയിരിക്കുന്നത് ആണ് ഉചിതം. 25 മുതൽ മുപ്പതു വരെ അമിത വണ്ണം ആയി കണക്കാക്കുന്നു. അത് ഒരു രോഗം ആയി കണക്കാക്കുന്നില്ല.

30 നു മേലെ പൊണ്ണത്തടി അഥവാ ഒബീസിറ്റി എന്ന് പറയുന്ന ഒരു രോഗം ആണെന്ന് പറയാം. 35 നു മേലെ ആണെങ്കിലോ ? ഗുരുതര പൊണ്ണത്തടി അഥവാ സിവിയർ ഒബീസിറ്റി ആണ്. സന്തോഷിക്കാൻ വരട്ടെ, നമ്മൾ ഇന്ത്യക്കാർ ഉൾപ്പെടുന്ന ഏഷ്യാക്കാരിൽ ഈ തോതിനു വ്യത്യാസമുണ്ട്. നമ്മുടെ സാധാരണ BMI 18.5-22.9 ആണ്. 23-25 വരെ അമിതവണ്ണവും, 25ന് മുകളിൽ പൊണ്ണത്തടിയുമായി കണക്കാക്കണം എന്നാണ് പറയുന്നത്. അമിത വണ്ണം കൊണ്ടുള്ള ആരോഗ്യ പ്രശ്‌നങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ് എന്നുള്ള പഠനങ്ങളുടെ വെളിച്ചത്തിലാണ് നമുക്ക് ഈ കുറഞ്ഞ തോത്.

അമിതവണ്ണം കണ്ടെത്താനുള്ള മറ്റൊരു മാർഗ്ഗം ഇടുപ്പിന്റെ ചുറ്റളവാണ്. ഇടുപ്പസ്ഥിയുടെ ഏറ്റവും മുകൾഭാഗം ഇരുവശത്തും ടച്ച് ചെയ്യുന്ന രീതിയിലാണ് ടേപ്പ് ഉപയോഗിച്ച് അളവെടുക്കേണ്ടത്. സാധാരണ ആണുങ്ങളിൽ 102cm, പെണ്ണുങ്ങളിൽ 88cm ലും കൂടുതലാണേൽ അബ്ഡോമിനൽ /സെൻട്രൽ ഒബീസിറ്റി എന്ന് പറയും . ഇവിടെയും നമ്മൾ ഇന്ത്യക്കാർ പെട്ടു, നമ്മളുടെ അളവ് ആണുങ്ങൾക്ക് 90cm പെണ്ണുങ്ങൾക്ക് 80cm ഉം ആണ്. ഇന്ത്യ ഉൾപ്പെടുന്ന ഏഷ്യാക്കാരിൽ അബ്ഡോമിനൽ ഒബീസിറ്റി സാധ്യത കൂടുതലാണ് എന്ന കണ്ടെത്തലാണ് ഈ കുറഞ്ഞ തോതിനു അടിസ്ഥാനം.

എന്താണ് ഈ പൊണ്ണത്തടി കൊണ്ടുള്ള കുഴപ്പം ?

കോട്ടയം, പത്തനംതിട്ട, എറണാകുളം ഭാഗത്തു ഉള്ളവർക്ക് ഒക്കെ പൊതുവെ തോന്നുന്ന സംശയമാണിത് . നല്ല പൊക്കവും , ഇത്തിരി തടിയും ,പിന്നെ ചെറിയ വയറുമൊക്കെ ഉള്ള , മുണ്ടുടുത്ത അച്ചായന്മാരെ കാണാൻ എന്താ ഭംഗി എന്നായിരിക്കും ഇവരുടെ വാദം. കുമ്പയും കഷണ്ടിയുമില്ലാതെന്ത് പ്രൗഢിയെന്നല്ലേ?(കഷണ്ടിയെ പറ്റി പിന്നീടാകാം! )

പ്രശ്നം ഇതാണ് , പൊണ്ണത്തടി ഉള്ളവരിൽ പ്രമേഹം , അമിത രക്ത സമ്മർദം , ഉയർന്ന കൊളസ്റ്ററോൾ , മറ്റു രക്ത കൊഴുപ്പംശങ്ങൾ എന്നിവ ഉണ്ടാകാൻ ഉള്ള സാധ്യത കൂടുതൽ ആണെന്ന് ഉറപ്പായി തന്നെ പറയാൻ സാധിക്കും . ഇതെല്ലാം ഹൃദ്രോഗം , രക്ത കുഴലുകൾ അടയുന്നു മൂലം ഉണ്ടാകുന്ന മസ്തിഷ്‌കാഘാതം എന്നിവയുടെ പ്രധാന കാരണങ്ങൾ ആണ് . ഹൃദ്രോഗവും സ്‌ട്രോക്കും ആണ് ലോകത്തിലെ ഇന്നത്തെ മരണകാരി അസുഖങ്ങളിൽ മുമ്പന്മാർ . അതിനു ശേഷമേ വേറെ കാരണങ്ങൾ വരുന്നുള്ളു . വളരെയധികം അധികം പഠനങ്ങൾ കാണിക്കുന്നത് 20 നും 25 നും മദ്ധ്യേ ബി എം ഐ ഉള്ളവരിൽ ആണ് മരണ നിരക്ക് ഏറ്റവും കുറവ് എന്ന് തന്നെ ആണ് . 32 നു മേലെ ബി എം ഐ ഉള്ളവരിൽ മരണനിരക്ക് ഇരട്ടിയാകുന്നുണ്ട് എന്ന് 16 വര്ഷം നീണ്ടു നിന്ന വളരെ നല്ല ഒരു പഠനം പറയുന്നു .
?
ഇത് കൂടാതെ സ്തനാർബുദം പോലെയുള്ള ചില കാൻസറുകൾ , മദ്യം മൂലം അല്ലാത്ത കരൾ രോഗം , സന്ധികളിലെ തേയ്മാനം എന്നിവ ആണ് പൊണ്ണത്തടി മൂലം സാധ്യത കൂടുന്ന മറ്റു പ്രധാന രോഗങ്ങൾ . കൂടാതെ അമിത വണ്ണമുള്ളവർക്കു മറ്റുള്ളവരെപ്പോലെ ജീവിതം ആസ്വദിക്കാനും , ഓടി ചാടി നടക്കാനുമൊക്കെ പാടാണ് . മാനസിക സംഘർഷങ്ങളും , അപകർഷതാ ബോധവും , വെപ്രാളം , വിഷാദം തുടങ്ങിയ മാനസിക രോഗങ്ങളും ഇവരിൽ കൂടുതലാണ് എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട് .

അമിതവണ്ണം ചികില്‌സിക്കുന്നത് ഭക്ഷണ നിയന്ത്രണത്തിലൂടെയും വ്യായാമത്തിലൂടെയും ആണ് .പൊണ്ണത്തടിയുടെ ചികിത്സയും അടിസ്ഥാന പരമായി ഇത് തന്നെ ( ഇത് രണ്ടും ചെയ്യാതെ തൈലം തടവിയും, പൊടി കലക്കിയും തടി കുറയ്ക്കാൻ പറ്റുന്നത് പരസ്യങ്ങളിൽ മാത്രമാണ്! ) .ഗുരുതര പൊണ്ണത്തടിക്ക് ശസ്ത്രക്രിയ ആവശ്യം ആയേക്കാം . ഈ മാർഗ്ഗങ്ങളിലൂടെ അമിത വണ്ണം കുറക്കുന്നതുവഴി പ്രമേഹം , രക്തസമ്മർദം എന്നിവ നിയന്ത്രിക്കാനും ,ചിലപ്പോൾ മരുന്നുകൾ തന്നെ വളരെ കുറക്കാനും സാധിക്കും. ഒപ്പം ഹൃദ്രോഗം , പക്ഷാഘാതം തുടങ്ങിയവ ഉണ്ടാക്കനുള്ള സാധ്യത നന്നേ കുറയുകയും ചെയ്യും .ഈ പഠനഫലങ്ങൾ വിരൽ ചൂണ്ടുന്നതും , രോഗങ്ങൾ വരുത്തുന്നതിൽ അമിത വണ്ണത്തിനുള്ള പങ്കിലേക്കാണ് .അതുകൊണ്ടാണ് അമിതവണ്ണം പ്രശ്‌നക്കാരനാകുന്നത്.

ശ്രദ്ധിക്കണം ഈ കണക്കുകൾ

അതിവേഗം ലോകമാകമാനം വർധിച്ചു വരുന്ന ഒരു അസുഖം ആണ് പൊണ്ണത്തടി . 97 ൽ , ലോകാരോഗ്യ സംഘടനാ , പൊണ്ണത്തടിയെ ഒരു എപിഡെമിക് ആയി പ്രഖ്യാപിക്കുകയുണ്ടായി . 18 വയസിനു മുകളിൽ ഉള്ളവരിൽ 39 ശതമാനം 2016 ലെ WHO കണക്കുകൾ പ്രകാരം അമിതവണ്ണം ഉള്ളവരാണ് . ഇതിൽതന്നെ 13 % പൊണ്ണത്തടി ക്കാരാണ് .5 വയസിൽ താഴെയുള്ള കുട്ടികളിൽ 41 മില്യണും , 5തൊട്ടു 19 വയസുവരെ ഉള്ളവരിൽ 340 മില്യണും , അമിത വണ്ണം ഉള്ളവരാണ് . നമ്മൾ ഇന്ത്യക്കാർ പല കാര്യങ്ങളിലും പുറകോട്ടാണേലും ഈ കാര്യത്തിൽ നമ്മളെ നിരാശപ്പെടുത്തിയിട്ടില്ല. നാഷണൽ ഫാമിലി ഹെൽത്ത് സർവേ -4 കണക്കു പ്രകാരം ആണുങ്ങളിൽ 18.9% ഉം , പെണ്ണുങ്ങളിൽ 20.7% ഉം അമിതവണ്ണം ഉള്ളവരാണ്.
ഇന്ത്യയിൽ പല കാര്യങ്ങളിലും കേരളമാണല്ലോ ഒന്നാമത് , ഈ വിഷയത്തിലും ഇഞ്ചോടിഞ്ചു പോരാട്ടം നടത്തി ചെറിയ വ്യത്യാസത്തിൽ ഡൽഹിക്കു പിന്നിലായി രണ്ടാംസ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. നമ്മുടെ കണക്കു ആണുങ്ങളിൽ 28.4 %ഉം പെണ്ണുങ്ങളിൽ 32.4 %ഉം ആണ് . അങ്ങനെ നമ്മുടെ മലയാളക്കര അമിതവണ്ണത്തിന്റെ കാര്യത്തിലും വികസിത രാജ്യങ്ങൾക്കു ഒപ്പം എത്തിയിട്ടുണ്ട് . ഈ കണക്കുകൾ വിരൽ ചൂണ്ടുന്നത് വരാനിരിക്കുന്ന വലിയ ഒരു വിപത്തിലേക്കാണ് . പ്രത്യേകിച്ചും നമ്മുടെ കുട്ടികളിലെ കണക്കുകൾ .

ഇനി ലിങ്കുകൾ ഇടേണ്ട, വാട്ട്‌സാസിപ്പിലെ പശുവിനെ പുല്ലും തീറ്റിക്കണ്ട! - ചുരുക്കം ചില പഠനങ്ങളിൽ ശരീരഭാരം കൂടിയവരിൽ മരണ നിരക്ക് കുറഞ്ഞതായി കണ്ടിട്ടുണ്ട് . വളരെ അധികം തെളിവുകൾ നേരെ തിരിച്ചാണ് . വിദഗ്ദ്ധർ ഈ പഠനങ്ങളിൽ ചില ഗുരുതര പിഴവുകൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട് . ഒന്ന് - പുകവലി വിശപ്പിനെ കെടുത്തും . പുകവലിക്കാർ പലരും മെലിഞ്ഞിട്ടാണ് . എന്നാൽ മരണനിരക്ക് കൂടുതൽ ആയിരിക്കും . പല പഠനങ്ങളിലും പുകവലിയുടെ തോത് ശരിയായി അളന്നിട്ടില്ല .

രണ്ട് - ക്രോസ്സ് സെക്ഷണൽ ആയി നോക്കുമ്പോൾ, പഠനം ശരിയല്ലെങ്കിൽ , ഗുരുതര അസുഖങ്ങൾ മൂലം മെലിയുന്ന ആളുകളും ഡാറ്റ യിൽ പെടും. ഈ കാരണങ്ങൾ കൊണ്ട് , ചില പഠനങ്ങൾ വിശ്വാസ യോഗ്യം അല്ല . നല്ല പഠനങ്ങൾ എല്ലാം കാണിക്കുന്നത് , അമിത ശരീരഭാരവും , പൊണ്ണത്തടി പ്രത്യേകിച്ചും , ആരോഗ്യത്തിനു നല്ലതല്ല എന്ന് തന്നെ ആണ് .

എന്താണ് പൊണ്ണത്തടിക്കു കാരണം ?

വളരെ ചുരുക്കമായി പറഞ്ഞാൽ , , സാധാരണ ജീവിത പ്രക്രിയക്ക് വേണ്ടതുമായ (ബേസൽ മെറ്റബോളിക് റേറ്റ് ), ഭക്ഷണത്തേക്കാൾ കൂടുതൽ തിന്നാൽ അതുകൊഴുപ്പായി ശരീരം സൂക്ഷിച്ചു വക്കും . ഇതാണ് പൊണ്ണത്തടിയുടെ പ്രധാന കാരണം . ഈ ഒരു അവസ്ഥ എങ്ങനെ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്നു ? അതിനുള്ള കാരണങ്ങൾ ഇതാണ് .

1. ജനിതക കാരണങ്ങൾ : കഴിക്കുന്ന പോഷകങ്ങളെ കൊഴുപ്പാക്കി മാറ്റി സൂക്ഷിക്കാനുള്ള കഴിവ് ചിലരിൽ ജനിതകമായി ഉണ്ടാവാറുണ്ട് . അതുകൊണ്ടാണ് ചിലർ കുറച്ചു കഴിച്ചാലും പെട്ടന്ന് വണ്ണം വെക്കുന്നു എന്ന് പരാതിപറയുന്നത് .

2. പാരിസ്ഥിക കാരണങ്ങൾ : ജനിതക കാരണങ്ങൾ കൊണ്ടുമാത്രം ഇത്രയുമധികം അമിതവണ്ണം ഉള്ളവർ എങ്ങനെ ഉണ്ടാകുന്നു എന്ന് വിശദീകരിക്കാൻ സാധിച്ചിട്ടില്ല . അപ്പോളാണ് ഇങ്ങനെ ഒരു വാദം ഉണ്ടായതു . മനുഷ്യന് ആദ്യ കാലങ്ങളിൽ എന്തെങ്കിലും കഴിക്കണമെങ്കിൽ ,പ്രകൃതിയോടും വന്യജീവികളോടും പടപൊരുതി വേണമായിരുന്നു കണ്ടെത്താൻ . അങ്ങനെ കണ്ടെത്തുന്ന പോഷകങ്ങൾ ഭാവിയിൽ ഉണ്ടാവാൻ സാധ്യതയുള്ള പട്ടിണിയെ കുറിച്ച് ഓർത്തു സംരക്ഷിച്ചു വെക്കുന്ന ശീലം നമ്മുടെ ശരീരത്തിന് ഉണ്ടായി . അതിനായി ഊർജ്ജം നഷ്ടപ്പെടുന്ന കാര്യങ്ങൾ വളരെ കുറച്ചു , മടി നമ്മുടെ ഒരു പ്രധാന സവിശേഷതയായി വളർന്നു . പിന്നീട് വ്യവസായ വിപ്ലവം ഒക്കെ കഴിഞ്ഞതോടെ ഭക്ഷണം മിക്കവർക്കും ഇഷ്ടംപോലെ ലഭിച്ചു തുടങ്ങി , പക്ഷെ ഊർജ്ജം സൂക്ഷിക്കുന്ന കാര്യവും മടിയും മാത്രം മാറിയില്ല . ഒപ്പം ഉപകരണങ്ങളുടെയും വാഹനങ്ങളുടെയും വരവ് നമ്മുടെ ഊർജ്ജ ഉപയോഗം നന്നേ കുറച്ചു. ഊർജ്ജം കളയണമെങ്കിൽ നമ്മൾ ബോധപൂർവം വ്യായാമം ചെയ്യേണ്ടി വന്നു , എന്നാൽ നമ്മൾക്കൊപ്പം വളർന്ന മടി ഇതിനു തടസ്സമായി . ഇപ്രകാരം ഭക്ഷണത്തിന്റെ ലഭ്യത കൂടിയതും , ചെലവാക്കൽ കുറഞ്ഞതും പൊണ്ണത്തടി ഉണ്ടാക്കുന്ന ഒരു ചുറ്റുപാട് ഉണ്ടാക്കി . വ്യവസായ വിപ്ലവത്തിന് ശേഷം അമിതവണ്ണക്കാരുടെ എണ്ണം കുത്തനെ കൂടാനുള്ള കാരണം ഇതാണെന്നാണ് കരുതുന്നത് .

3. ഭക്ഷണരീതിയും , ചില തീറ്റ രോഗങ്ങളും : കാലം പുരോഗമിച്ചത് അനുസരിച്ചു നമ്മുടെ ഭക്ഷണ രീതിയിൽ വന്ന മാറ്റം വളരെ വലുതാണ് . ഊർജ്ജം നിറഞ്ഞ, രുചികരമായ ഭക്ഷണ സാധനങ്ങൾ ഒരു പതിവായി . അതേ സാധനം തന്നെ വീണ്ടും വീണ്ടും കഴിക്കാനുള്ള ആഗ്രഹം ആസക്തി പോലെ ചിലരിൽ ഉണ്ടാവും, ഫുഡ് അഡിക്ഷൻ എന്നാണ് ഇതറിയപ്പെടുന്നത് . ഇതും അമിതവണ്ണത്തിന് കാരണമാകും . അതുപോലെ നൈറ്റ് ഈറ്റിങ് സിൻഡ്രോം , ഗ്രേസ് ഈറ്റിങ് സിൻഡ്രോം , anxiety ,വിഷാദം , തുടങ്ങിയ അവസ്ഥകൾ ഉള്ളവരിലും അമിതവണ്ണം ഉണ്ടാകാനുള്ള സാദ്യത വളരെ കൂടുതലാണ്.

4. ഭക്ഷണവുമായി ബന്ധമില്ലാതെ നമ്മുടെ മെറ്റബോളിസത്തെ ബാധിക്കുന്ന ചില അസുഖങ്ങൾ പൊണ്ണത്തടി ഉണ്ടാക്കാം .

എങ്ങനെ അമിതവണ്ണം നിയന്ത്രിക്കാം ?

വളരെ ബുദ്ധിമുട്ടേറിയ പരിപാടിയാണ് ഇത് . ഓരോ വ്യക്തിയുടെയും അമിത വണ്ണത്തിന്റെ തീവ്രത , മറ്റു അസുഖങ്ങൾ , എത്ര ഭാരം കുറക്കണം ഈ ഘടകങ്ങൾ അനുസരിച്ചു ചികിത്സയിൽ വ്യത്യാസം വരുത്താം . മാർഗ്ഗങ്ങൾ ഇവയാണ്

1.ബിഹേവിയറൽ weight മാനേജ്മെന്റ് : അമിത വണ്ണത്തിലേക്കു നയിക്കുന്ന സ്വഭാവ സവിശേഷതകൾ , ഭക്ഷണ രീതിയിലെ പ്രശ്‌നങ്ങൾ ,ജീവിത ചര്യ പ്രശനങ്ങൾ ഇവയിൽ മാറ്റം വരുത്താനായുള്ള പദ്ധതിയാണ് ഇത് . ഏറ്റവും ആദ്യം ആരഭിക്കേണ്ടതും തുടരേണ്ടതുമായ കാര്യവും ഇതുതന്നെ.

2.ഭക്ഷണ ക്രമീകരണം : ഭാരം കുറയ്ക്കാൻ അത്യന്താപേക്ഷിതമാണ്. പലതരം ഡയറ്റ് പ്ലാനുകൾ ഇന്ന് ലഭ്യമാണ്.

3. വ്യായാമം : അധിക ഊർജ്ജം കത്തിച്ചു തീർക്കാൻ ഇതേ വഴിയുള്ളൂ. പക്ഷെ മുന്നേ പറഞ്ഞ മടി ഒരു തടസ്സമാണ്. ഇത്തിരി മനക്കരുത്ത് ഒക്കെ ഉണ്ടെങ്കിൽ ഈ മടിയെ പരാജയപ്പെടുത്തി മുന്നോട്ട് പോകാൻ പറ്റും.

4.മരുന്ന് ചികിത്സ: മുകളിൽ പറഞ്ഞ മാർഗങ്ങൾ പ്രതീക്ഷിച്ചപോലെ ഫലം നല്കാത്തപ്പോളാണ് മരുന്നുകൾ തുടങ്ങുന്നത്. വിശപ്പ് കുറക്കുന്ന, കഴിച്ച ഭക്ഷണത്തിൽ നിന്നു പോഷകങ്ങളുടെ ആഗീരണം തടയുന്ന, ഊർജ്ജ ഉപയോഗം കൂട്ടുന്ന അങ്ങനെ വിവിധ തരത്തിൽ മരുന്നുകളുണ്ട്.

5. ശസ്ത്രക്രിയകൾ :മറ്റു മാർഗ്ഗങ്ങൾ പരാജയപ്പെടുമ്പോഴും , ഗുരുതര പൊണ്ണത്തടി ഉള്ളവർക്കും .

വ്യക്തി അടിസ്ഥാനത്തിലാണ് ചികിത്സ മാർഗ്ഗങ്ങൾ നിശ്ചയിക്കുക . ചിലരിൽ ഒന്നിലധികം പദ്ധതികൾ ഒരുമിച്ചു ഉപയോഗിക്കേണ്ടതായും വരാം . അമിത ശരീര ഭാരം ഉള്ള രോഗികളുടെ പ്രമേഹം പൂർണമായും കുറെ നാളത്തേക്ക് മാറ്റാൻ ശരീര ഭാരം നന്നായി കുറക്കുന്നതിലൂടെ സാധിക്കും എന്ന് അടുത്ത കാലത്തെ പഠനങ്ങൾ കാണിക്കുന്നു . ഇതേ കാരണം കൊണ്ടാണ് നാച്ചുറോപ്പതി മൂലം പൂർണമായി പ്രമേഹം മാറി എന്നൊക്കെ പറയുന്നത് . രക്താതിമർദവും പൊണ്ണത്തടി നിയന്ത്രിക്കുന്നതിലൂടെ കുറക്കാൻ പറ്റും .ഭക്ഷണത്തെ പറ്റി കമന്റ് ബോക്‌സിലെ ലിങ്കും വീഡിയോയും നോക്കുക .

അമിതവണ്ണം കുറക്കുന്നതിനുള്ള ഭക്ഷണ ക്രമീകരണം , വ്യായാമം , മരുന്നുകൾ , സർജറികൾ എന്നിവയെപറ്റി വിശദമായി അടുത്ത ലേഖനത്തിൽ എഴുതാം.

എഴുതിയത്: ഡോ. ജിമ്മി മാത്യു, ഡോ. ജിതിൻ ടി. ജോസഫ്, ഡോ. അൻജിത് ഉണ്ണി
Info Clinic

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
പ്രധാനമന്ത്രിയും അമ്മയുമായ ഇന്ദിരാഗാന്ധിയുടെ കരണത്ത് ആറുതവണ അടിച്ചത് ഒരു സ്വകാര്യ ഡിന്നർ പാർട്ടിക്കിടെ; മുസ്ലീങ്ങളെ നിർബന്ധിച്ച് വന്ധ്യംകരിച്ചു; പൊലീസ് വെടിവെപ്പിനിടെ ചേരികൾ രായ്ക്കുരാമാനം പൊളിച്ചു; അഴിമതിയിലൂടെ കോൺഗ്രസിനുവേണ്ടി സമ്പാദിച്ചത് ശതകോടികൾ; അടിയന്തരാവസ്ഥക്കാലത്ത് ചിന്തിക്കുന്ന യുവാക്കളുടെ പേടി സ്വപ്നം; ഇന്ത്യ കണ്ട ഏറ്റവും വലിയ ഫാസിസ്റ്റ് എന്ന് അധിക്ഷേപിക്കപ്പെടുന്ന സഞ്ജയ് ഗാന്ധിയുടെ ഒരുജന്മ ദിനം കൂടി ആരോരുമറിയാതെ കടന്നുപോകുമ്പോൾ
ആഭ്യന്തരയുദ്ധത്തിൽ തകർന്ന ശ്രീലങ്കക്ക് അഞ്ച് ബില്യൺ ഡോളർ വായ്‌പ്പ നൽകി ഒടുവിൽ ഒരു തുറമുഖം തന്നെ കൈക്കലാക്കി; ബാധ്യതകൾ തീർക്കാൻ കഴിയാതെയാതോടെ തജികിസ്ഥാൻ തീറെഴുതിയത് രണ്ടു വ്യവസായ ശാലകൾ; നയപരമായ തീരുമാനങ്ങളിൽപോലും അയൽക്കാർ സ്വാധീനിച്ച് തുടങ്ങിയതോടെ കടം തീർക്കാൻ ഐഎംഎഫിന്റെ സഹായം തേടി പാക്കിസ്ഥാൻ; ഒന്നും രണ്ടുമല്ല 23 രാജ്യങ്ങൾ ചൈനയുടെ കടക്കെണിയിൽ; കമ്യൂണിസ്റ്റ് ചൈന സഹായിച്ച് സഹായിച്ച് രാഷ്ട്രങ്ങളെ കെണിയിലാക്കുന്നത് ഇങ്ങനെ
ജാമിയ മിലിയയ്ക്ക് പിന്നാലെ അലിഗഡിലും പ്രതിഷേധം ആളിക്കത്തുന്നു; പൊലീസും വിദ്യാർത്ഥികളും തമ്മിൽ ഏറ്റുമുട്ടിയത് ജാമിയയിൽ രണ്ടുവിദ്യാർത്ഥികൾ പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടെന്ന് അഭ്യൂഹം പരന്നതോടെ; ജനുവരി അഞ്ച് വരെ സർവകലാശാലയ്ക്ക് അവധി; വിദ്യാർത്ഥികൾ അക്രമത്തിൽ പങ്കെടുത്തിട്ടില്ലെന്നും പൊലീസ് ക്യാമ്പസിൽ അതിക്രമിച്ച് കയറിയെന്നും ജാമിയ അധികൃതർ; ബസ് കത്തിച്ചത് പൊലീസെന്നും അല്ലെന്നും വാദം; പൗരത്വ നിയമഭേദഗതിക്കെതിരെയുള്ള അക്രമത്തിന് പിന്നിൽ ആം ആദ്മിയെന്ന് ബിജെപി; നിഷേധിച്ച് ആപ്പും
വെള്ളക്കെട്ടിന് ചികിത്സയിലെന്ന് പറഞ്ഞ യുവതി രാത്രി വഴിയരികിൽ പ്രസവിച്ചു; ഉടുത്തിരുന്ന വസ്ത്രം അഴിച്ചുമാറ്റി കുഞ്ഞിനെ പൊതിഞ്ഞ് അയൽവീടിന്റെ കുളിമുറിയിൽ കിടത്തി; മറ്റൊരു നൈറ്റി ധരിച്ച് ഓട്ടോയിൽ കയറി ആറ് കിലോമീറ്റർ അകലെയുള്ള സ്വന്തം വീട്ടിൽ പോയി; കുഞ്ഞിന്റെ കരച്ചിൽ കേട്ടെത്തിയവർ കണ്ടത് ചോരക്കുഞ്ഞിനെ; എല്ലാം ഭർതൃവീട്ടുകാർ വിവരം അറിയുന്നത് രണ്ട് മണിക്കൂറിന് ശേഷം; കുഞ്ഞിനെയും മാതാവിനെയും ആശുപത്രിയിലേക്ക് മാറ്റി; പെരുമ്പാവൂരിൽ നിന്നും ഒരു അസാധാരണ സംഭവം
വധുവിന്റെ വീട്ടുകാർ തന്റെ ഷൂസ് ഒളിപ്പിച്ചുവച്ചത് വരൻ പയ്യൻസിന് ഇഷ്ടമായില്ല; വധുവിന്റെ കൂട്ടുകാരികളെ മൊത്തം അസഭ്യത്തിൽ കുളിപ്പിച്ചതിന് പുറമേ ആശ്വാസവാക്ക് പറഞ്ഞവരുടെ കരണത്തും പൊട്ടിച്ചു; കാര്യങ്ങൾ കൈവിട്ടുപോയതോടെ വരനെ അടിച്ചുപുറത്താക്കി വധു; മുസാഫർനഗറിൽ കല്യാണച്ചടങ്ങ് മൊത്തം അലമ്പായപ്പോൾ പുലിവാല് പിടിച്ചത് വരന്റെ വീട്ടുകാരും
ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയായിരിക്കേ പ്രവാചക നിന്ദയ്ക്കെതിരേയുള്ള എസ്ഡിപിഐ പ്രകടനത്തിൽ കണ്ടു; പിന്നീട് സംഘടനയിൽ നിന്ന് രാജിവച്ചു; പാർട്ടി അന്വേഷണം പ്രഖ്യാപിച്ചപ്പോൾ യൂണിറ്റ് സെക്രട്ടറിയായി തിരിച്ചു വരവ്; മേഖലാ കമ്മിറ്റി യോഗത്തിൽ പ്രവേശിക്കാൻ അനുവദിക്കാതെ വന്നപ്പോൾ അണികളെയും കൂട്ടി ഇറങ്ങിപ്പോക്ക്; ഡിവൈഎഫ്ഐയിൽ തീവ്രവാദസംഘടനകൾ കടന്നു കയറുന്നത് തിരുവല്ലയിൽ
ലിവിങ് ടുഗദർ ബന്ധത്തിലെ കുട്ടികളെ പൊന്നു പോലെ നോക്കുന്ന അച്ഛൻ; യഥാർത്ഥ ഭാര്യയിലെ മക്കളുടെ ഫീസ് പോലും കൊടുക്കാതെ അവഗണന; രസ്നയും ബൈജു ദേവരാജനും ഒരുമിച്ച് കഴിയുന്നത് വിവാഹം ചെയ്യാതെ; സംവിധായകന്റെ ഭാര്യയും പെൺമക്കളും കടന്ന് പോകുന്നത് കടുത്ത വേദനയിലും; മക്കളുടെ വിവാഹത്തിനും പഠനത്തിനും കോടതി പറഞ്ഞ ചെലവ് കാശ് കൊടുക്കാതെ ആഡംബര കാർ വാങ്ങിയതും വിവാദത്തിൽ; രസ്ന-ബൈജു ബന്ധം സിനിമാ-സീരിയൽ ലോകത്തെ പരസ്യമായ രഹസ്യം
എന്റെ കൈകളിൽ സ്പർശിച്ച ആ വൈദികൻ നെറുകത്തും മുഖത്തും തുരുതുരാ ചുംബിച്ചു; കെട്ടിപ്പുണർന്ന് അദ്ദേഹം എന്റെ ശരീരത്തിൽ തഴുകി; ഇരച്ചു കയറിവന്ന വികാരത്തെ അടക്കാനുള്ള ഉൾവിളി എന്നിലുണ്ടായി; സ്വബോധം വീണ്ടെടുത്ത ഞാൻ അദ്ദേഹത്തെ തള്ളിമാറ്റി; വൈദികരിൽനിന്ന് ലൈംഗികാതിക്രമം ഉണ്ടായത് നാലുതവണ; പരസ്പരം താൽപ്പര്യമുള്ള വൈദികർക്കും കന്യാസ്ത്രീകൾക്കും വിവാഹം കഴിച്ച് ഒന്നിന്ന് ജീവിക്കാൻ സഭ അനുമതി കൊടുക്കണം; സിസ്റ്റർ ലൂസിയുടെ ആത്മകഥയിലുള്ളത് ഞെട്ടിക്കുന്ന യാഥാർഥ്യങ്ങൾ
ജീവനെക്കാൾ സ്നേഹിച്ച ലിസി അത് പറഞ്ഞപ്പോൾ ഞാൻ പൊട്ടിക്കരഞ്ഞു; നാലു മാസം ഡിപ്രഷന് മരുന്ന് കഴിച്ച് മുറിയടച്ചിരുന്നു ; രക്ഷകനായെത്തിയത് മോഹൻലാലും 'ഒപ്പവും'; കുഞ്ഞാലിമരയ്ക്കാറിന്റെ തിരക്കിലും ഈ ദിനം സംവിധായകൻ മറന്നില്ല; ഓർമ്മകൾക്ക് ഒരിക്കലും മരിക്കില്ല... ഡിസംബർ 13, 1990.....ലിസിയുമായുള്ള വിവാഹ ചിത്രം പങ്ക് വച്ച് കല്യാണ വാർഷികം ആഘോഷമാക്കി പ്രിയദർശൻ; ആത്മഹത്യാ ശ്രമവും സ്വത്ത് വീതം വയ്ക്കലും എല്ലാം നിറഞ്ഞ പ്രണയവും വേർപിരിയലും വീണ്ടും ചർച്ചയാകുമ്പോൾ
പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ പഴയ പ്രണയം വീണ്ടും മൊട്ടിട്ടു; ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചപ്പോൾ തടസ്സമായത് ഭാര്യ; ആയുർവേദ ചികിൽസയുടെ പേരിൽ പേയാട് വീടെടുത്ത് ശല്യക്കാരിയെ കഴുത്തു ഞെരിച്ച് കൊന്നു; തിരുന്നൽവേലിയിൽ മൃതദഹം സംസ്‌കരിച്ച് മൊബൈൽ ഫോൺ നേത്രാവതി ട്രെയിനിൽ എറിഞ്ഞത് ഒളിച്ചോട്ടക്കഥ ശക്തമാകാൻ; പൊലീസിന്റെ സംശയം മുൻകൂർ ജാമ്യ ഹർജിയായപ്പോൾ പണി പാളി; ഉദയംപേരൂരിലെ വിദ്യയെ കൊന്നത് ഭർത്താവും കാമുകിയും; കേരളത്തെ ഞെട്ടിച്ച് പ്രേംകുമാറും സുനിതാ ബേബിയും
മധുരയിൽ നാട്ടുകാർ അടിച്ചോടിച്ചത് ഭക്തയുടെ 14കാരിയായ മകളെ കയറിപ്പിടിച്ചതിന്; തിരുവണ്ണാമലയിൽ മർദനമേറ്റത് രഹസ്യ പൂജക്കെന്ന് പറഞ്ഞ് വീട്ടമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ; ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിൽ സമ്മത പത്രം എഴുതിവാങ്ങുന്നത് പീഡന പരാതി ഒഴിവാക്കാൻ; താന്ത്രിക് സെക്‌സ് തെറാപ്പിയും കന്യകമാരെവെച്ചുള്ള നഗ്നപൂജയും അടക്കമുള്ളവക്കെതിരെ പലതവണ പ്രതികരിച്ചിട്ടും അധികൃതർ അനങ്ങിയില്ല; നിത്യാനന്ദ സർക്കാർ സപോൺസേഡ് ആൾദൈവമെന്ന് തമിഴ്‌നാട്ടിലെ അന്ധവിശ്വാസ നിർമ്മാർജന സമിതി
ശക്തരായ നായികമാരെ ചുംബിച്ച് കീഴ്പ്പെടുത്തിയ കന്മദത്തിലെയും മഹായാനത്തിലെയും നായകന്മാരെ വെല്ലുന്ന തരത്തിൽ 'ചോല'യിലെ നായകനും; ബലാത്സംഗത്തെ കാൽപ്പനികമായി കൈകാര്യം ചെയ്യുന്ന ഈ ചിത്രം ഉന്നാവോയും തെലങ്കാനയും സൃഷ്ടിച്ച ഭീതിയിലുള്ള സമൂഹത്തിന് എന്ത് സൂചനയാണ് നൽകുന്നത്? അവതരണ മികവിലും പാത്ര സൃഷ്ടിയിലും ഇത് അസാധ്യ ചലച്ചിത്രം; തകർത്താടി ജോജുവും നിമിഷയും; പക്ഷേ സനൽകുമാർ ശശിധരൻ ഒളിച്ചു കടത്തുന്നത് കടുത്ത സ്ത്രീ വിരുദ്ധതയോ?
പഠിക്കാൻ മിടുമിടുക്കിയുടെ പത്താം ക്ലാസിലെ ആദ്യ പ്രണയം ഒളിച്ചോട്ടത്തിൽ തീർന്നു; വിദ്യയുടേത് കൂടുവിട്ട് കൂടുമാറുന്ന സ്വഭാവം; ആദ്യ മൂന്ന് വിവാഹം രജിസ്റ്റർ ചെയ്യാത്ത 48കാരി 40കാരനെ ഔദ്യോഗികമായി വിവാഹം ചെയ്തത് 15 വർഷം മുമ്പ്; ഏതോ ഒരു ബന്ധത്തിലെ മകളുടെ വിവാഹത്തിൽ നിന്ന് അകറ്റിയത് പ്രേമന് വൈരാഗ്യമായി; റീയൂണിയനിൽ ഒൻപതാം ക്ലാസിലെ പഴയ കൂട്ടുകാരി സുനിതയെ കിട്ടിയപ്പോൾ എല്ലാം നിശ്ചയിച്ചുറപ്പിച്ചു; ഉദയംപേരൂർ കൊലയിലെ അവിഹിതത്തിന്റെ കാണാക്കാഴ്‌ച്ചകൾ ഇങ്ങനെ
പർദ്ദ നൽകുന്നത് സ്വാതന്ത്ര്യവും സുരക്ഷിതത്വവുമെന്ന് ഇസ്ലാം സ്വീകരിച്ച സിനിമാ നടി മിനു മുനീർ; പെൺ ശരീരത്തെ പ്രദർശന വസ്തുവാക്കുന്ന ലിബറൽ ഫെമിനിസ്റ്റുകളോട് തനിക്ക് പുച്ഛം മാത്രം; ഇസ്ലാം സ്വീകരിച്ചശേഷവും ഈ നടി 'പാൽക്കാരി' എന്ന തട്ടിക്കൂട്ട് അഡൾട്ട് മൂവിയിൽ അഭിനയിച്ചത് അതീവ ഗ്ലാമറസ് റോളിൽ; ഇത് മറച്ചുവെച്ച് 'ഡാ തടിയായെ' മിനുവിന്റെ അവസാന ചിത്രമാക്കുന്നത് എന്തിന്; മതം മാറിയ ചലച്ചിത്ര താരത്തിന്റെ അവകാശവാദത്തെചൊല്ലി സോഷ്യൽ മീഡിയയിൽ വിവാദം
ആറു ബൈക്കുകളും ഒപ്പം ഇയോൺ കാറും നിനക്കിപ്പോൾ ഉണ്ടല്ലോ മോനേ..ഇതിന് വേണ്ടി ഇപ്പോൾ വാശി പിടിക്കണോ? അച്ഛൻ ചോദിച്ചപ്പോൾ പോരെന്ന് മകൻ; ഇത് തത്ക്കാലം നടക്കില്ല..പിന്നീട് നമുക്ക് ആലോചിക്കാമെന്ന് തറപ്പിച്ച് മറുപടി പറഞ്ഞപ്പോൾ മനസ് വല്ലാതെ നുറുങ്ങി അഖിലേഷ് അജിക്ക്; ഹാർലി ഡേവിഡ്‌സൺ ബൈക്ക് വാങ്ങി നൽകാത്ത തർക്കത്തിനൊടുവിൽ മരണത്തിലൂടെ ഏകമകൻ അച്ഛനെ തോൽപ്പിച്ചു; പോത്തൻകോടിനെ നടുക്കിയ സംഭവം ഇങ്ങനെ
'ഭർത്താവിന്റെയും, സഹോദരങ്ങളുടെയും മുന്നിൽ വച്ച് നായർ സ്ത്രീകളെ ബലാത്സംഗം ചെയ്തു; ഇസ്ലാമിലേക്ക് മാറാത്തവരെ സർപ്പക്കാവിലെ കിണറ്റിൻ കരയിൽ നിരത്തി നിർത്തി തലവെട്ടിക്കൊന്നു; ചിലരെ ജീവനോടെ തൊലിയുരിച്ചുകൊന്നു, ഗർഭിണിയായ സ്ത്രീയുടെ വയർകീറി; ശവക്കുഴി കുഴിപ്പിച്ച് വെട്ടിക്കൊന്നു; കൊള്ളയടിയും വ്യാപകം'; മലബാർ കലാപം ഹിന്ദുവംശഹത്യയോ? ഇഎംഎസ് തൊട്ടുള്ളവരും ഇടതുപക്ഷ -ലിബറൽ ചരിത്രകാരന്മാരും പറഞ്ഞതെല്ലാം അടിസ്ഥാനരഹിതം; ഡോ. മനോജ് ബ്രൈറ്റിന്റെ പഠനം വൈറലാവുമ്പോൾ
മഠങ്ങളിലെത്തുന്ന കൊച്ചുസഹോദരിമാരെ മുതിർന്ന കന്യാസ്ത്രീകൾ സ്വവർഗ ഭോഗത്തിന് ഉപയോഗിക്കാറുണ്ട്; സെമിനാരിയിൽനിന്ന് സ്വവർഗ്ഗരതിക്കു വിധേയമായി മാനസികമായി തകർന്നവരുണ്ട്; ചില മഠങ്ങളിൽ ഇളം തലമുറയിലെ കന്യാസ്ത്രീകളെ പുരോഹിതരുടെ അടുക്കലേയ്ക്കു തള്ളിവിടുന്ന സമ്പ്രദായവുമുണ്ട്; നഗ്നയാക്കി മണിക്കൂറുകളോളം ഇവരെ വൈദികർ മുന്നിൽ നിർത്തി ആസ്വദിക്കും; സന്യാസ പുരോഹിത സഭകളിലെ ലൈംഗിക അരാജകത്വങ്ങൾ വെളിപ്പെടുത്തി സിസ്റ്റർ ലൂസിയുടെ ആത്മകഥ
'സ്ത്രീ എന്ന് പറയുന്നത് പുരുഷന്റെ കൃഷിയിടം മാത്രമാണ് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്; തലയിൽ നിന്ന് തട്ടം ഉതിർന്നു വീണാൽ പോലും അനക്ക് മരിക്കണ്ടേ പെണ്ണെ എന്നാണ് ചോദിക്കുന്നത്; ഡ്രസ്സ് തിരഞ്ഞെടുക്കുന്നതിൽ എന്നുവേണ്ട മൂക്കുത്തി ഇടുന്നതിൽ പോലും മതം കൈകടത്തുന്നു; നൃത്തം ചെയ്തപ്പോൾ അഭിസാരികയായി മുദ്രകുത്തപ്പെട്ടു; സ്വന്തം ഉമ്മുമ്മയുടെ മയ്യത്തു കാണുന്നതിൽനിന്നു പോലും എന്നെ വിലക്കി'; താൻ എന്തുകൊണ്ട് മതം ഉപേക്ഷിച്ചുവെന്ന് വ്യക്തമാക്കി ജസ്ല മാടശ്ശേരി
ലിവിങ് ടുഗദർ ബന്ധത്തിലെ കുട്ടികളെ പൊന്നു പോലെ നോക്കുന്ന അച്ഛൻ; യഥാർത്ഥ ഭാര്യയിലെ മക്കളുടെ ഫീസ് പോലും കൊടുക്കാതെ അവഗണന; രസ്നയും ബൈജു ദേവരാജനും ഒരുമിച്ച് കഴിയുന്നത് വിവാഹം ചെയ്യാതെ; സംവിധായകന്റെ ഭാര്യയും പെൺമക്കളും കടന്ന് പോകുന്നത് കടുത്ത വേദനയിലും; മക്കളുടെ വിവാഹത്തിനും പഠനത്തിനും കോടതി പറഞ്ഞ ചെലവ് കാശ് കൊടുക്കാതെ ആഡംബര കാർ വാങ്ങിയതും വിവാദത്തിൽ; രസ്ന-ബൈജു ബന്ധം സിനിമാ-സീരിയൽ ലോകത്തെ പരസ്യമായ രഹസ്യം
നിയമോപദേശം തേടലിന് കാരണം 'കുമ്മനം രാജശേഖരൻ'; മിസോറാമിന്റെ മുൻ ഗവർണ്ണർ വികാരം ആളിക്കത്തിക്കുമെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നിർണ്ണായകമായി; നിലയ്ക്കൽ സമര നായകനോടുള്ള കളി സുരേന്ദ്രനെ തൊട്ടതു പോലെയാകില്ലെന്ന വിലയിരുത്തലും സ്വാധീനിച്ചു; നവോത്ഥാനത്തെ പിണറായി സർക്കാർ തള്ളിപ്പറയാൻ കാരണം നേതൃത്വം ഏറ്റെടുക്കാൻ ആളുണ്ടെന്ന ഭയം; തീർത്ഥാടനം സുഗമമാക്കാൻ സർക്കാർ മുന്നിട്ടിറങ്ങുന്നതിന്റെ പിന്നാമ്പുറ സംസാരത്തിൽ നിറയുന്നത് കുമ്മനം ഇഫക്ട്
കിമ്മിന്റെ യുദ്ധ ഭ്രാന്തിൽ പരീക്ഷിക്കപ്പെട്ടത് ഹിരോഷിമയിൽ വീണ ബോംബിന്റെ 17 ഇരട്ടി ശക്തിയുള്ള ഹൈഡ്രജൻ ബോംബ്; ഇതുമൂലമുണ്ടായ തുടർച്ചയായ ഭൂചലനങ്ങളും മണ്ണിടിച്ചിലുകളും മരിച്ചത് നിരവധിപേർ; ഭൂമിക്കടിയിലെ ഘടനമാറിയതു മൂലം അഗ്നി പർവതം പോലും പൊട്ടാൻ ഒരുങ്ങുന്നവെന്നും ഐസ്ആർഒയുടെ പഠനം; ഇത് കൂടംകുളം നിലയത്തിനുനേരെ പോലും സൈബർ ആക്രമണം നടത്തിയതിന് മധുര പ്രതികാരവും; യുഎസിനു പോലും കഴിയാത്ത ഉത്തര കൊറിയൻ രഹസ്യങ്ങൾ കണ്ടെത്തി ഇന്ത്യ ലോകത്തെ ഞെട്ടിക്കുമ്പോൾ