Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202406Monday

ആരോഗ്യ പ്രശ്നമില്ലാത്തവർ മാസ്‌ക് ധരിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും; മാസ്‌ക് ഉപയോഗിക്കുന്നവർ മറ്റുള്ളവരേക്കാൾ പത്ത് തവണയെങ്കിലും മുഖത്ത് കൂടുതൽ തൊടാൻ സാധ്യതയുണ്ടെന്നും അതാണ് കൂടുതൽ അപകടകരമെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ; മുഖാവരണമല്ല ഇടയ്ക്കിടെ വൃത്തിയായി കൈ കഴുകുക എന്നതാണ് കൊറോണക്കെതിരായ ഏറ്റവും ശക്തമായ പ്രതിരോധ മാർഗ്ഗം; വെറുതേ മാസ്‌ക്ക് ധരിച്ച് നടക്കുന്നവർ ഇത് വായിക്കണം

ആരോഗ്യ പ്രശ്നമില്ലാത്തവർ മാസ്‌ക് ധരിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും; മാസ്‌ക് ഉപയോഗിക്കുന്നവർ മറ്റുള്ളവരേക്കാൾ പത്ത് തവണയെങ്കിലും മുഖത്ത് കൂടുതൽ തൊടാൻ സാധ്യതയുണ്ടെന്നും അതാണ് കൂടുതൽ അപകടകരമെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ; മുഖാവരണമല്ല ഇടയ്ക്കിടെ വൃത്തിയായി കൈ കഴുകുക എന്നതാണ് കൊറോണക്കെതിരായ ഏറ്റവും ശക്തമായ പ്രതിരോധ മാർഗ്ഗം; വെറുതേ മാസ്‌ക്ക് ധരിച്ച് നടക്കുന്നവർ ഇത് വായിക്കണം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കൊറോണയെപ്പേടിച്ച് നാട്ടുകാർ മുഴുവൻ മാസ്‌ക്ക് ധരിച്ച് നടക്കേണ്ട കാര്യമുണ്ടോ? ശ്വാസകോശ അണുബാധയോ പനിയോ ചുമയോ ഒന്നും ഇല്ലാത്തവർ മാസ്‌ക് ഉപയോഗിക്കേണ്ട ആവശ്യമേയില്ലെന്ന് ഐഎംഎ പ്രസിഡന്റ് ഡോ.രാജീവ് ജയദേവൻ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം ഹിന്ദുപത്രത്തിൽ എഴുതിയ ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മാസ്‌ക് ഉപയോഗിക്കുന്നവർ മറ്റുള്ളവരേക്കാൾ പത്ത് തവണയെങ്കിലും മുഖത്ത് കൂടുതൽ തൊടാൻ സാധ്യതയുണ്ടെന്നും അതാണ് കൂടുതൽ അപകടകരമെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ക്ളാരിഫൈ ചെയ്യുന്നു.എന്നാൽ രോഗികളും അവരെ ശുശ്രൂഷിക്കുന്ന എല്ലാ ആരോഗ്യപ്രവർത്തകരും നിർബന്ധമായും മാസ്‌ക് ധരിക്കേണ്ടതാണെന്നും ഐഎംഎ വ്യക്തമാക്കുന്നു.

ഇതുസംബന്ധിച്ച് എഴുത്തുകാരനും സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റിമായ സജീവ് അല എഴുതിയ പോസ്റ്റ് ഇങ്ങനെയാണ്.

കൊറോണയെ പേടിച്ച് നാട്ടുകാർ മുഴുവനും മാസ്‌ക് ധരിച്ച് നടക്കേണ്ടതുണ്ടോ....?

ശ്വാസകോശ അണുബാധയോ പനിയോ ചുമയോ ഒന്നും ഇല്ലാത്തവർ മാസ്‌ക് ഉപയോഗിക്കേണ്ട ആവശ്യമേയില്ലെന്ന് ഐഎംഎ പ്രസിഡന്റ് ഡോ.രാജീവ് ജയദേവൻ വ്യക്തമാക്കുന്നു.

ആരോഗ്യപ്രശ്നമില്ലാത്തവർ മാസ്‌ക് ധരിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നും ഡോക്ടർ പറയുന്നു.

മാസ്‌ക് ഉപയോഗിക്കുന്നവർ മറ്റുള്ളവരേക്കാൾ പത്ത് തവണയെങ്കിലും മുഖത്ത് കൂടുതൽ തൊടാൻ സാധ്യതയുണ്ടെന്നും അതാണ് കൂടുതൽ അപകടകരമെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ക്ളാരിഫൈ ചെയ്യുന്നു.

എന്നാൽ രോഗികളും അവരെ ശുശ്രൂഷിക്കുന്ന എല്ലാ ആരോഗ്യപ്രവർത്തകരും നിർബന്ധമായും മാസ്‌ക് ധരിക്കേണ്ടതാണ്.

കൊറോണ വൈറസ് ബാധിച്ച ഒരാൾ ചുമയ്ക്കുമ്പോൾ തുമ്മുമ്പോൾ മൂക്ക് ചിറ്റുമ്പോൾ എല്ലാം രോഗാണുക്കൾ പടരുന്നു. രോഗി സ്പർശിച്ചിടങ്ങളിലും സാധനങ്ങളിലും എല്ലാം വൈറസ് സാന്നിധ്യമുണ്ടാവും.

രോഗി തൊട്ട മേശയിലോ കസേരയിലോ മറ്റോ തൊട്ടതിന് ശേഷം മുഖത്ത് തൊട്ടാൽ വായിലൂടെയോ നാസാദ്വാരങ്ങളിലൂടോ കണ്ണിലൂടെയോ കോവിഡ്-19 വൈറസ് ശരീരത്തിൽ പ്രവേശിക്കും

ഇടയ്ക്കിടെ വൃത്തിയായി കൈ കഴുകുക എന്നതാണ് ഏറ്റവും ശക്തമായ പ്രതിരോധ മാർഗ്ഗം.

മാസ്‌ക്കിലല്ല ഹാൻഡ് വാഷിംഗിലാണ് കാര്യം എന്ന് ചുരുക്കം.

കടപ്പാട്- ഹിന്ദു ദിനപത്രം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP