Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊറോണ വരാതിരിക്കാൻ കൈ മാത്രം കഴുകിയാൽ പോര... മൊബൈൽ ഫോണും കഴുകണം; നഖം കടിക്കുന്നവർ വേഗം രോഗബാധിതരാവും: ചില പ്രധാന മുന്നറിയിപ്പുകൾ കൂടി

കൊറോണ വരാതിരിക്കാൻ കൈ മാത്രം കഴുകിയാൽ പോര... മൊബൈൽ ഫോണും കഴുകണം; നഖം കടിക്കുന്നവർ വേഗം രോഗബാധിതരാവും: ചില പ്രധാന മുന്നറിയിപ്പുകൾ കൂടി

സ്വന്തം ലേഖകൻ

കൊറോണ വരാതിരിക്കാൻ കൈ മാത്രം കഴുകിയാൽ പോര. നിങ്ങളുടെ മൊബൈൽ ഫോണും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. കൈകഴുകുന്നത് പോലെ തന്നെ ജനങ്ങൾ മൊബൈൽ ഫോണും കഴുകി സൂക്ഷിക്കണമെന്നാണ് ഡോക്ടർമാർ പറയുന്നത്. ലൈസോൾ പോലുള്ള ആന്റി ബാക്ടീരിയൽ വൈപ്പ്സ് ആണ് ഫോൺ കഴുകി സൂക്ഷിക്കാൻ ഏറ്റവും നല്ലതെന്നും ഗുഡ് മോണിങ് അമേരിക്കയുടെ മെഡിക്കൽ എക്സ്പേർട്ട് വ്യക്തമാക്കുന്നു. പതിവായി ഉപയോഗിക്കുന്നില്ലെങ്കിൽ കൂടി കമ്പ്യൂട്ടറിന്റെ കീ ബോർഡും പേനയും പോലും കഴുകി സൂക്ഷിക്കണം. ഫോൺ കഴുകാൻ ഉപയോഗിക്കുന്ന ലൈസോൾ തന്നെ കമ്പ്യൂട്ടറും കഴുകാനും ഉപയോഗിക്കാം.

രണ്ട് ആഴ്ചവരെ കൊറോണ വൈറസിന് ഒരു വസ്തുവിൽ ജീവിക്കാൻ സാധിക്കും. അതിനാലാണ് വൃത്തിയായി കഴുകി സൂക്ഷിക്കണമെന്ന് വിദഗ്ദർ പറയുന്നത്. സ്മാർട്ട് ഫോണുകളിൽ ആയിരക്കണക്കിന് കീടാണുക്കൾക്ക് ഒളിഞ്ഞിരിക്കാൻ കഴിയും. ഇതിനാലാണ് സ്ഥിരമായി കഴുകി ഉപയോഗിക്കണമെന്ന് വിദഗ്ദർ പറയുന്നത്. ലൈസോളിന് 99 ശതമാനം ബാക്ടീരിയയേും കൊല്ലാൻ കഴിയുമെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്.

നഖം കടിക്കുന്നവർ വേഗം രോഗബാധിതരാവും. നഖം കടിക്കുന്നവരിൽ എളുപ്പം അസുഖം പടരുമെന്നാണ് റിപ്പോർട്ട്. ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിയുടെ ലാങ്കോൺ മെഡിക്കൽ സെന്ററാണ് നഖം കടിക്കുന്നവർക്കുള്ള മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നഖങ്ങളിൽ ബാക്ടീരിയ,വൈറസ്, അഴുക്ക്, ഡെബ്രിസ് എന്നിവ അടിഞ്ഞ് കൂടുകയും നല്ലത് പോലെ വൃത്തിയായി കൈ കഴുകാതെ ഇരിക്കുകയും ചെയ്താൽ അസുഖം ബാധിക്കാം. നഖം കടിക്കുന്നതോടെ ഈ അണുക്കളെല്ലാം വായിലേക്കും എത്തും. ഇതോടെ എളുപ്പത്തിൽ അസുഖം പകരാൻ ഇടയാക്കും.

ഓരോ പ്രാവശ്യവും നിങ്ങൾ മുഖത്ത് തൊടുമ്പോഴും പ്രത്യേകിച്ച് വായിലും മുൂക്കിലും കണ്ണിലും തൊടുമ്പോൾ അണുക്കൾ പകരും. ഇതോടെ അസുഖം എളുപ്പത്തിൽ വരും. ഈ വർഷം പലതരത്തിലുള്ള ഇൻഫക്ഷനുകളാണ് പകരുന്നത്. അതിനാൽ തന്നെ നഖറം ഒരു കാരണവശാലും കടിക്കാൻ പാടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP