Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇനിയുള്ള കാലം കൈകഴുക്കുന്നതുപോലെ തന്നെ പ്രധാനമാണ് മാസ്‌ക് ധരിക്കുന്നതും; മാസ്‌ക് ലഭിക്കാത്തതുകൊണ്ടോ പുറത്തിറങ്ങാൻ പറ്റാത്തതുകൊണ്ടോ അത് ധരിക്കാതിരിക്കരുത്; പഴയ ടീഷർട്ടുകൾ ഉപയോഗിച്ചാൽ നിങ്ങൾക്ക് സ്വന്തം മാസ്‌കുകൾ ഉണ്ടാക്കാം; ജീവൻ കാക്കാനുള്ള ഈ പൊടിക്കൈ അറിയുക

ഇനിയുള്ള കാലം കൈകഴുക്കുന്നതുപോലെ തന്നെ പ്രധാനമാണ് മാസ്‌ക് ധരിക്കുന്നതും; മാസ്‌ക് ലഭിക്കാത്തതുകൊണ്ടോ പുറത്തിറങ്ങാൻ പറ്റാത്തതുകൊണ്ടോ അത് ധരിക്കാതിരിക്കരുത്; പഴയ ടീഷർട്ടുകൾ ഉപയോഗിച്ചാൽ നിങ്ങൾക്ക് സ്വന്തം മാസ്‌കുകൾ ഉണ്ടാക്കാം; ജീവൻ കാക്കാനുള്ള ഈ പൊടിക്കൈ അറിയുക

സ്വന്തം ലേഖകൻ

സ്പർശനത്തിലൂടെ മാത്രമല്ല, വായുവിലൂടെ, ശ്വസനത്തിലൂടെയും കൊറോണ വൈറസ് മനുഷ്യശരീരത്തിൽ കയറുവാൻ സാധ്യതയുണ്ടെന്നാണ് പുതിയ കണ്ടെത്തലുകൾ വെളിപ്പെടുത്തുന്നത്. ഇതുകൊറോണ ബാധിക്കുവാനുള്ള സാധ്യത പല മടങ്ങ് വലുതാക്കിയിരിക്കുന്നു. മാത്രമല്ല, ഇന്ന് സാമൂഹിക അകലം പാലിക്കാനുള്ള നിർദ്ദേശങ്ങളിൽ പറയുന്ന മൂന്നടി അകലം കാര്യമായ ഫലം ഉളവാക്കുന്ന ഒന്നല്ല എന്നും തെളിഞ്ഞിരിക്കുന്നു. വൈറസുകൾക്ക് അന്തരീക്ഷത്തിൽ ഇതിൽ കൂടുതൽ ദൂരം സഞ്ചരിക്കാനാകും എന്നത് തന്നെ കാരണം.

രോഗബാധയില്ലാത്തവർ മാസ്‌ക് ധരിക്കണമെന്ന് ലോകാരോഗ്യ സംഘടനപോലും നിർദ്ദേശിക്കുന്നില്ലെങ്കിലും, ഈ പുതിയ കണ്ടുപിടുത്തങ്ങളുടെ സാഹചര്യത്തിൽ മാസ്‌ക് ധരിക്കുന്നത് കൂടുതൽ സംരക്ഷണം ഉറപ്പാക്കും. എന്നാൽ മെഡിക്കൽ മാസ്‌കുകളുടെ വ്യാപകമായ ഉപയോഗം, അത് ഏറ്റവുമധികം ആവശ്യമുള്ള ആരോഗ്യസംരക്ഷണ മേഖലയിൽ മാസ്‌കുകളുടെ ലഭ്യത കുറയ്ക്കുവാൻ ഇടയുണ്ട്. ഇതിന് പരിഹാരമയാണ് ഡി ഐ വൈ അഥവാ ഡു ഇറ്റ് യുവർസെൽഫ് (നിങ്ങൾ സ്വന്തമായി നിർമ്മിക്കൂ) എന്ന മാസ്‌കുകൾക്ക് പ്രചാരമേറുന്നത്.

വായുവിലുള്ള 95 ശതമാനം കണികകളേയും തടഞ്ഞു നിർത്താൻ കഴിവുള്ള എൻ95 മെഡിക്കൽ മാസ്‌കുകൾ ഉറപ്പാക്കുന്ന സുരക്ഷ നൽകാൻ ഇവയ്ക്കാകില്ലെങ്കിലും അത്യാവശ്യഘട്ടങ്ങളിൽ അണുബാധ ഏൽക്കാതെ രക്ഷപ്പെടാൻ ഇത് ഉപകാരപ്പെടും. കൊറോണയെ ചെറുക്കുന്ന കാര്യത്തിൽ ഇത്തരം ഡി ഐ വൈ മാസ്‌കുകൾ ഫലപ്രദമായതായും വെളിപ്പെടുത്തലുകളുണ്ട്.

ഡി ഐ വൈ മാസ്‌കുകൾക്ക് പ്രിയമേറിയപ്പോൾ യൂട്യുബ് അടക്കമുള്ള നിരവധി സാമൂഹ്യ മാധ്യമങ്ങളിൽ, അവ എങ്ങനെ ഉണ്ടാക്കാം എന്ന് പഠിപ്പിക്കുന്ന നിരവധി വീഡിയോ ടൂട്ടോറിയലുകൾ വന്നു. അവയിൽ ഏറെ പ്രചാരം സിദ്ധിച്ച ഒന്നാണ് യൂട്യുനിൽ റുണ റോയ് ഇട്ട വീഡിയോ ടൂട്ടോറിയൽ. തയ്യലിന്റെ ആവശ്യമില്ലാതെ തന്നെ ഒരു ടീ ഷർട്ട് എങ്ങനെ ഒരു മാസ്‌ക് ഉണ്ടാക്കാൻ ഉപയോഗിക്കം എന്നാണ് ഇതിൽ പഠിപ്പിക്കുന്നത്.

ഒരു ടീഷർട്ട്, കത്രിക, പെൻസിൽ, റൂളർ എന്നിവയാണ് ആവശ്യമായ സാമഗ്രികൾ. ടീഷർട്ടിന്റെ മധ്യഭാഗത്ത് നിന്നും 16 ഇഞ്ച് നീളവും 4 ഇഞ്ച് വീതിയും ഉള്ള ദീർഘചതുരാകൃതിയിൽ ഉള്ള ഒരു കഷണം വെട്ടിയെടുക്കുക. പിന്നീട് അതിന്റെ മദ്ധ്യഭാഗത്ത് വച്ച് മടക്കുക. രണ്ട് വശത്തും നാലിഞ്ച് വേണം.

പിന്നീട് ടീ ഷർട്ടിന്റെ ഉൾവശം പുറത്തേക്കെടുത്ത് അരികിലുള്ള തൊങ്ങലുകൾ വേർപെടുത്തുകയും ബാക്കിയുള്ളവ മധ്യത്തിൽ കൂട്ടികെട്ടുകയും ചെയ്യുക. ബാക്കിയുള്ള ടീഷർട്ടിന്റെ കൈ ഭാഗത്തുനിന്ന് ചെവിയിൽ ഇടുവാനുള്ള സ്ട്രാപ്പുകൾ മുറിച്ചെടുക്കുക. ഈ സ്ട്രാപ്പുകളെ അവശേഷിച്ചിരിക്കുന്ന പുറം തൊങ്ങലുകളുമായി ബന്ധിപ്പിക്കുക. തയ്യൽ ഇല്ലാതെ തന്നെ നിങ്ങളുടെ ഫേസ് മാസ്‌ക് തയ്യാറായി കഴിഞ്ഞിരിക്കുന്നു.

കുറച്ചുകൂടി സുരക്ഷിതമായ ഫേസ്മാസ്‌കുകൾ യൂണീവേഴ്സിറ്റി ഓഫ് പിറ്റ്സ്ബർഗിലെ ഒരു കൂട്ടം ഗവേഷകർ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇതിൽ ഒരു സാധാരണ കോട്ടൺ ടീഷർട്ട് തിളച്ച വെള്ളത്തിൽ 10 മിനിറ്റ് മുക്കിവക്കുകയും പിന്നീട് സാധാരണപോലെ ഉണങ്ങാൻ അനുവദിക്കുകയും ചെയ്ത് അണുവിമുക്തമാക്കുന്നു.

പിന്നീട് ആവശ്യാനുസരണം അത് മുറിച്ചെടുത്ത്, ഒരു പുറം പാളിയും എട്ട് അകം പാളികളും ഉള്ള മാസ്‌ക് ആക്കുന്നു. ഇത്തരം മാസ്‌കിനും തയ്യൽ ആവശ്യമില്ല

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP