Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കൊറോണ ബാധിച്ച പല ചെറുപ്പക്കാരിലും ഹൃദയാഘാതം ഉണ്ടാകുന്നു; മറ്റുവിധത്തിൽ പൂർണ്ണ ആരോഗ്യവാന്മാരായവർ വരെ ഹൃദ്രോഗത്താൽ മരണമടയുന്നു; ശ്വാസകോശത്തെ വിട്ട് കൊറോണ ഹൃദയത്തിൽ പിടിമുറുക്കാൻ തുടങ്ങിയോ? കോവിഡ് പ്രഹേളികയായി തുടരുമ്പോൾ; മഹാമാരിയിൽ ചില ഞെട്ടിക്കുന്ന പുതിയ വെളിപ്പെടുത്തലുകളും

കൊറോണ ബാധിച്ച പല ചെറുപ്പക്കാരിലും ഹൃദയാഘാതം ഉണ്ടാകുന്നു; മറ്റുവിധത്തിൽ പൂർണ്ണ ആരോഗ്യവാന്മാരായവർ വരെ ഹൃദ്രോഗത്താൽ മരണമടയുന്നു; ശ്വാസകോശത്തെ വിട്ട് കൊറോണ ഹൃദയത്തിൽ പിടിമുറുക്കാൻ തുടങ്ങിയോ? കോവിഡ് പ്രഹേളികയായി തുടരുമ്പോൾ; മഹാമാരിയിൽ ചില ഞെട്ടിക്കുന്ന പുതിയ വെളിപ്പെടുത്തലുകളും

മറുനാടൻ മലയാളി ബ്യൂറോ

നിയും പൂർണ്ണമായും ഉത്തരം കിട്ടാത്ത ഒരു പ്രഹേളികയാണ് കൊറോണയെന്ന ഇത്തിരിക്കുഞ്ഞൻ. ദിവസം പ്രതി ഞെട്ടിക്കുന്ന പുതിയ വെളിപ്പെടുത്തലുകളാണ് ഈ കൊലയാളി വൈറസിനെ കുറിച്ച് പുറത്തുവരുന്നത്. ഈയിടെയായി ലോകത്തെമ്പാടുമുള്ള ആരോഗ്യപ്രവർത്തകരുടെ, പ്രത്യേകിച്ച് ഡോക്ടർമാരുടെ ശ്രദ്ധയിൽ പെട്ട ഒരു കാര്യമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കൊറോണ ബാധിച്ച, ചെറുപ്പക്കാരായ രോഗികളിൽ ഹൃദയാഘാതത്തിന്റെ തോത് വർദ്ധിക്കുന്നു. കൊറോണ ബാധമൂലം തലച്ചോറിൽ രക്തം കട്ടപിടിക്കാൻ ഇടയുണ്ടാകുമെന്നാണ് ഇതുസംബന്ധിച്ച പ്രാഥമിക വിലയിരുത്തൽ.

ന്യുയോർക്കിലേയും ഫിലാഡൽഫിയയിലേയും ഡോക്ടർമാരാണ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വന്നിരിക്കുന്നത്. ഇത്രയധികം യുവജനങ്ങളിൽ, ഇതുപോലുള്ള മാരകമായ ഹൃദ്യാഘാതം ഇതിനു മുൻപ് കണ്ടിട്ടില്ല എന്നാണ് അവർ പറയുന്നത്.കഴിഞ്ഞ മൂന്ന് ആഴ്‌ച്ചകളായി 15 മെഡിക്കൽ സെന്ററുകളിൽ നടത്തിയ പഠനത്തിൽ തെളിഞ്ഞത്, കടുത്ത ഹൃദയാഘാതം മൂലം ചികിത്സ തേടിയെത്തിയ രോഗികളിൽ 40% പേർ കൊറോണ ബാധിതരായ, 50 വയസ്സിന് താഴെയുള്ളവർ ആയിരുന്നു എന്നാണ്. ഇത്തരത്തിലുള്ള ഹൃദയാഘാതം സംഭവിക്കാവുന്ന ശരാശരി പ്രായം 74 ആണെന്നത് ഓർക്കണം.

ചൈനയിലെ വുഹാനിൽ നടന്ന മറ്റൊരു പഠനത്തിൽ വെളിപ്പെട്ടത് ഏകദേശം 36% കോവിഡ് ബാധിതർക്ക് ബോധക്ഷയം, തലച്ചോറിൽ രക്തം കട്ടപിടിക്കൽ തുടങ്ങിയവ ഉണ്ടായിരുന്നു എന്നാണ്. ശ്വാസകോശത്തെ ബാധിക്കുന്ന രോഗം എന്ന നിലയിൽ നിന്നും മാറി കോവിഡ് കൂടുതൽ കൂടുതൽ സങ്കീർണ്ണതകൾ സൃഷ്ടിക്കുകയാണെന്നാണ് ഏറ്റവും പുതിയ വെളിപ്പെടുത്തലുകൾ സൂചിപ്പിക്കുന്നത്. ഇത്, ഈ രോഗത്തിന്റെ തീവ്രത വർദ്ധിപ്പിക്കും എന്നു മാത്രമല്ല, ഇതിനെ കൂടുതൽ അപകടകാരിയാക്കുകയും ചെയ്യും.

വൈറസ് ബാധമൂലം ഇത്തരത്തിൽ രക്തം കട്ടപിടിക്കുന്നതിനുള്ള കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ചിലർ പറയുന്നത് വൈറസിനെതിരെ പ്രതിരോധം തീർക്കുന്നതിനുള്ള അമിതശ്രമത്തിന്റെ പേരിൽ ഉദ്പ്പാദിപ്പിക്കപ്പെടുന്ന അധിക സൈറ്റോക്കിനുകളാകാം എന്നാണ്. മറ്റൊരു വിഭാഗം പറയുന്നത്, കൊറോണയുടെ ആകൃതിയുടെ പ്രത്യേകതമൂലം,ഇത് ശരീരത്തെ ബാധിക്കുമ്പോൾ രക്തക്കുഴലുകൾക്ക് ക്ഷതം സംഭവിപ്പിക്കും എന്നു അതുവഴി രക്തം ചോർന്ന് കുഴലുകൾക്ക് പുറത്തെത്തി കട്ടപിടിക്കുന്നു എന്നുമാണ്.

ശരീരത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ സ്വാധീനം ചെലുത്തുന്ന രാസ തന്മാത്രകളാണ് സൈറ്റൊകിൻ. ശരീരത്തിലെ പ്രതിരോധ കോശങ്ങൾക്ക്, പുറത്ത് നിന്നെത്തിയ ആക്രമകാരിയെ ആക്രമിക്കാനുള്ള നിർദ്ദേശം നൽകുന്നത് സൈറ്റൊകിനുകളാണ്. ചിലപ്പോൾ ഇവ അമിതമായി പ്രവർത്തിക്കുകയും തത്ഫലമായി പ്രതിരോധ കോശങ്ങൾ, ശരീരത്തിലെ കോശങ്ങളെ തന്നെ ആക്രമിച്ച് ക്ഷതം വരുത്തുകയും ചെയ്യും. ഇത്തരത്തിൽ അവ രക്തക്കുഴലുകളെ ആക്രമിച്ച് ക്ഷതം വരുത്തുകയും തത്ഫലമായി രക്തം പുറത്തോട്ടൊഴുകി കട്ടപിടിക്കുകയും ചെയ്യുന്നു എന്നാണ് അദ്യവിഭാഗം ഗവേഷകർ നൽകുന്ന വിശദീകരണം.

ഏതായലും ഈ പുതിയ വെളിപ്പെടുത്തൽ കോവിഡ് 19 എന്ന മഹാമാരിയെ കൂടുതൽ ഭയാനകമാക്കിയിരിക്കുകയാണ്. ഇനിയും ഇതിനെ കൂടുതൽ ഗൗരവത്തോടെ സമീപിക്കണമെന്ന സന്ദേശം നല്കുന്ന ഒരു കണ്ടുപിടുത്തം കൂടിയാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP