Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എട്ട് മാസം പ്രായമുള്ള ഒരു കുഞ്ഞ് കാവസാക്കിയുമായി ബന്ധപ്പെട്ട കൊറോണ വന്ന് മരിച്ചു; കരുതിയിരിക്കുക കുട്ടിക്കൊലയാളി നമ്മുടെ കൂടെയുണ്ട്; മക്കളെ കരുതലോടെ പൊതിഞ്ഞ് കാക്കുക

എട്ട് മാസം പ്രായമുള്ള ഒരു കുഞ്ഞ് കാവസാക്കിയുമായി ബന്ധപ്പെട്ട കൊറോണ വന്ന് മരിച്ചു; കരുതിയിരിക്കുക കുട്ടിക്കൊലയാളി നമ്മുടെ കൂടെയുണ്ട്; മക്കളെ കരുതലോടെ പൊതിഞ്ഞ് കാക്കുക

സ്വന്തം ലേഖകൻ

യുകെയിൽ കെറോണ പടർന്ന് പിടിച്ച് മുതിർന്നവർ ധാരാളമായി മരിച്ച് വീഴുന്നതിനൊപ്പം കുട്ടികളുടെ ജീവന് ഭീഷണിയായി കാവസാക്കിയുമായി ബന്ധപ്പെട്ട കൊറോണ വൈറസും പടരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നു. നാളുകൾക്ക് മുമ്പ് തന്നെ ഈ രോഗം നിരവധി കുട്ടികളെ ബാധിച്ചുവെന്ന റിപ്പോർട്ടുകൾ വെളിച്ചത്ത് വന്നിരുന്നുവെങ്കിലും പ്ലൈമൗത്ത്സ് ഡെറിഫോർഡ് ഹോസ്പിറ്റലിൽ ഏപ്രിൽ ആറിന് എട്ട് മാസം പ്രായമുള്ള കുഞ്ഞ് ഈ അസുഖം ബാധിച്ച് മരിച്ചതിനെ തുടർന്ന് ഇതിനെ ചൊല്ലിയുള്ള ആശങ്കകളേറിയിരിക്കുകയാണ്.ഈ ഒരു കുട്ടിക്കൊലയാളി നമ്മുടെ സമൂഹത്തിൽ വിഹരിക്കുന്നതിനാൽ മക്കളെ കരുതലോടെ പൊതിഞ്ഞ് കാക്കാൻ ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പേകുന്നു.

അപൂർവമായ ചൈൽഡ്ഹുഡ് സിൻഡ്രോമിന് ഇരയാകുന്ന യുകെയിലെ ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയായ ഈ എട്ട് മാസക്കാരന്റെ പേര് അലക്സാണ്ടർ പാർസൻസ് എന്നാണ് . കുട്ടിയുടെ ഓമനത്തം തുളുമ്പുന്ന ഫോട്ടോകൾ ഇപ്പോൾ വാർത്താ മാധ്യമങ്ങളിൽ നിറയുന്നത് ആരിലും വേദനയുണർത്തുന്നുണ്ട്. നേരത്തെ മറ്റ് രോഗങ്ങളൊന്നും ഈ കുട്ടിക്കുണ്ടായിരുന്നില്ലെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.ശരീരം മുഴുവൻ തടിപ്പും കടുത്ത പനിയുമായിട്ടായിരുന്നു കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്.കുട്ടിയുടെ 29കാരിയായ അമ്മ കാതറീൻ റൗലാൻഡ്സിന്റെ കൈകളിൽ കിടന്നാണ് കുട്ടി മരിച്ചിരിക്കുന്നത്.

തനിക്കീ മരണം കടുത്ത ആഘാതമുണ്ടാക്കിയിരിക്കുന്നുവെന്നും ഇത് വിശ്വസിക്കാനാവുന്നില്ലെന്നും കാതറീൻ പ്രതികരിച്ചു.ഡോക്ടർമാരും നഴ്സുമാരും അലക്സാണ്ടറുടെ ജീവൻ രക്ഷിക്കാൻ അങ്ങേയറ്റം ശ്രമിച്ചെങ്കിലും ഫലമുണ്ടാകാതെ പോവുകയായിരുന്നു. കോവിഡും കാവസാക്കിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അവർക്ക് കൂടുതൽ അറിയാമായിരുന്നുവെങ്കിൽ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ അവർക്ക് കൂടുതൽ ചെയ്യാൻ സാധിക്കുമായിരുന്നുവെന്ന അഭിപ്രായവും ശക്തമാണ്.

കുട്ടികളിൽ കണ്ട് വരുന്ന ഈ രോഗത്തെ മൾട്ടിസിസ്റ്റം ഇൻഫ്ലമേറ്ററി സിൻഡ്രോം ഇൻ ചിൽഡ്രൻ (എംഐഎസ്-സി) എന്നാണ് സെന്റേർസ് ഫോർ ഡീസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ (സിഡിസി) വിളിച്ചിരിക്കുന്നത്. കൊറോണ വൈറസ് കാരണമുണ്ടാകുന്ന ഈ രോഗത്തെ സയന്റിസ്റ്റുമാർ കഴിഞ്ഞ മാസമായിരുന്നു തിരിച്ചറിഞ്ഞിരുന്നത്.21 വയസിന് താഴെ പ്രായമുള്ളവരെ പരിപാലിക്കുന്ന ഹെൽത്ത് കെയർ പ്രൊവൈഡർമാർ എംഐഎസ്-സി മാനദണ്ഡങ്ങൾ പാലിക്കണമെന്നും ഇതിന്റെ ലക്ഷണങ്ങൾ പ്രകടമായാൽ പ്രാദേശിക, സ്റ്റേറ്റ്, അല്ലെങ്കിൽ ടെറിട്ടോറിയൽ ഹെൽത്ത് ഡിപ്പാർട്ട്മെന്റിനെ വിവരം അറിയിക്കണമെന്നും സിഡിസി നിർദേശിച്ചിരുന്നു.

യുകെയിൽ ഏതാനും ആഴ്ചകൾക്ക് മുമ്പ് നിരവധി കുട്ടികളെ ഈ രോഗം ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. അലക്സാണ്ടറുടെ മരണത്തോടെ കുട്ടികളുടെ കാര്യത്തിൽ കൊറോണക്കാലത്ത് കടുത്ത ആശങ്കയാണ് ഉയർന്നിരിക്കുന്നത്. കുട്ടികളെ കൊറോണ ബാധിക്കില്ലെന്ന പൊതുവെയുള്ള ധാരണയെയും സുരക്ഷിതത്വ ബോധത്തെയും അതില്ലാതാക്കിയിരിക്കുകയുമാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP