Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഒരിക്കൽ ഇഷ്ടമായിരുന്നെങ്കിലും ഇന്ന് തലവേദനയും തലചുറ്റലും; പെർഫ്യൂമുകൾ ചില്ലറക്കാരല്ലെന്ന് തിരിച്ചറിഞ്ഞാൽ അപകടം ഒഴിവാക്കാം; സുഗന്ധ ദ്രവ്യങ്ങളിലെയും ക്ലീനിങ് ലോഷനുകളിലെയും കെമിക്കലുകൾ ക്ഷണിച്ചുവരുത്തുന്നത് കാൻസർ പോലുള്ള ഗുരുതരരോഗങ്ങളെ

ഒരിക്കൽ ഇഷ്ടമായിരുന്നെങ്കിലും ഇന്ന് തലവേദനയും തലചുറ്റലും; പെർഫ്യൂമുകൾ ചില്ലറക്കാരല്ലെന്ന് തിരിച്ചറിഞ്ഞാൽ അപകടം ഒഴിവാക്കാം; സുഗന്ധ ദ്രവ്യങ്ങളിലെയും ക്ലീനിങ് ലോഷനുകളിലെയും കെമിക്കലുകൾ ക്ഷണിച്ചുവരുത്തുന്നത് കാൻസർ പോലുള്ള ഗുരുതരരോഗങ്ങളെ

മറുനാടൻ മലയാളി ഡസ്‌ക്

മുംബൈ: പലർക്കും കണ്ടു വരുന്ന വലിയൊരു പ്രശ്നമാണ് സുഗന്ധം കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ട്. ചെറുപ്പത്തിൽ നമ്മൾ ആസ്വദിക്കുന്ന ഇഷ്ടപ്പെടുന്ന സുഗന്ധങ്ങൾ എപ്പോഴാണ് അസ്വസ്ഥത ഉണ്ടാക്കി തുടങ്ങുന്നത്? ചില വ്യക്തികളെക്കുറിച്ചുള്ള ഓർമ്മകൾ പോലും നമ്മൾ സെന്റുകളുടെയും സുഗന്ധ ദ്രവ്യങ്ങളുടെയും ഓർമ്മയിലാണ് ഓർത്തിരിക്കുക. പക്ഷേ വലുതാകും തോറും സെന്റുകളുടെയും സുഗന്ധ ദ്രവ്യങ്ങളുടെയും മണം നമുക്ക അസഹനീയമായി തുടങ്ങി.

ചിലർക്ക് തലവേദനയും ചിലർക്ക് തുമ്മലും അങ്ങനെ പല അസ്വസ്ഥതകൾ ഉണ്ടാക്കാൻ നമ്മൾ ഇഷ്ടപ്പെട്ടിരുന്ന സുഗന്ധ ദ്രവ്യങ്ങൾക്കു കഴിഞ്ഞു. പെർഫ്യൂമുകളിലുള്ള ഒരു തരം കെമിക്കൽ നമ്മുടെ ശ്വാസനാളത്തെ ബാധിക്കാൻ കാരണമാകും. നമ്മൾ ഉപയോഗിക്കുന്ന സുഗന്ധ ദ്രവ്യ വസ്തുക്കൾ പരിസ്ഥിതി മലിനീകരണം ഉണ്ടാകുന്നതിന് 50 ശതമാനം കാരണമാകുന്നുണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

2016-ൽ നടത്തിയ സർവ്വെ അനുസരിച്ച് 35 ശതമാനം ആളുകൾ അമിതമായ സുഗന്ധങ്ങൾ കാരണം ശ്വാസകോശസംബന്ധമായ ബുദ്ധിമുട്ടുകളും തലവേദന മുതലായ അസുഖങ്ങളാലും ബുദ്ധിമുട്ടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിലരിൽ കണ്ണു ചുവക്കുന്നതിനും ആസ്തമ പോലുള്ള അസുഖങ്ങൾ ഉണ്ടാകുന്നതിനും കാരണമാകുന്നുണ്ട്. മൈഗ്രൈൻ ഉണ്ടാകുന്നിതിനു മുഖ്യ കാരണങ്ങളായി പറയുന്ന ,സിഗററ്റിന്റെ മണത്തിനു ഒപ്പം ഇന്ന് സുഗന്ധങ്ങളെക്കുറിച്ചും പറയുന്നുണ്ട്.

സെന്റുകളും പെർഫ്യൂമുകളും ധാരാളമായി ഉപയോഗിക്കുന്ന സ്ത്രീകളിൽ ബ്രസ്റ്റ് കാൻസർ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഗർഭിണികളായിരിക്കുന്ന അവസരത്തിൽ കൂടുതൽ പെർഫ്യൂമുകൾ ഉപയോഗിക്കുന്നവരിൽ നിന്നും ഗർഭത്തിലുള്ള കുഞ്ഞിലേക്കും എത്തുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇത്തരം സുഗന്ധങ്ങൾ ഈസ്ട്രജന്റെ അളവ് കൂട്ടും. കുഞ്ഞ് ജനിച്ച ശേഷം പിന്നീട് കാൻസർ ഉണ്ടാകുന്നതിനു ഇതു കാരണമാകും.

നമ്മുടെ ചുറ്റുപാടുമുള്ള മണങ്ങളും നമ്മുടെ ശരീരത്തെ ബാധിക്കും. കെമിക്കലുകൾ ചേർത്ത് ഉണ്ടാക്കുന്ന സുഗന്ധ ദ്രവ്യങ്ങൾ പല തരം ഹോർമോൺ പ്രശ്നങ്ങൾക്കു വഴിയൊരുക്കുമെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. 2008-ൽ, മുലയൂട്ടുന്ന അമ്മമാരിൽ നിന്നു മുലപ്പാൽ ശേഖരിച്ചു ടെസ്റ്റുകൾ നടത്തുകയും ഗർഭിണികളായിരുന്നപ്പോഴുള്ള അവരുടെ സുഗന്ധ ദ്രവ്യങ്ങളുടെയും മണത്തിനു വേണ്ടി കെമിക്കലുകൾ കൊണ്ടുണ്ടാക്കിയ സോപ്പുപൊടി ഷാമ്പു തുടങ്ങിയവയുടെയും ഉപയോഗത്തെക്കുറിച്ചുള്ള ചോദ്യാവലി തയ്യാറാക്കി നൽകി.

ഇതിൽ, ഗർഭിണികളായിരിക്കുന്ന അവസരത്തിൽ കൂടുതൽ സുഗന്ധ ദ്രവ്യങ്ങൾ ശരീരത്തിലും വസ്ത്രത്തിലും ഉപയോഗിച്ചവരുടെ മുലപ്പാലിൽ അതിന്റെ അവശിഷ്ടം ഉള്ളതായി കണ്ടെത്തി. ജോലിസ്ഥലങ്ങളിൽ പെർഫ്യൂം പാടില്ല എന്ന പദ്ധതിക്കു 53 ശതമാനം ആളുകളുടെ പിന്തുണയാണ് ലഭിച്ചത്. കാനഡയിൽ ആശുപത്രികളിൽ എയർ ഫ്രെഷ്നറുകൾ പെർഫ്യൂമുകൾ തുടങ്ങി സുഗന്ധമുണ്ടാക്കുന്ന തരത്തിലുള്ള എല്ലാ കെമിക്കൽ സാധനങ്ങളുടെയും ഉപയോഗം വിലക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP