Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നമ്മുടെ ഉറക്കം കളയുന്ന ശീലങ്ങൾ എന്തെല്ലാം; മനുഷ്യ ജീവിതത്തിൽ ഉറക്കത്തിന്റെ പ്രാധാന്യം എന്ത്; ഉറക്കമില്ലായ്മ വരുത്തുന്ന പ്രശ്‌നങ്ങൾ എന്തെല്ലാം; മനുഷ്യന്റെ ഏറ്റവും വിലിയ അവിഭാജ്യ ഘടകമായ ഉറക്കത്തെക്കുറിച്ച് കൂടുതൽ അറിയാം

നമ്മുടെ ഉറക്കം കളയുന്ന ശീലങ്ങൾ എന്തെല്ലാം; മനുഷ്യ ജീവിതത്തിൽ ഉറക്കത്തിന്റെ പ്രാധാന്യം എന്ത്; ഉറക്കമില്ലായ്മ വരുത്തുന്ന പ്രശ്‌നങ്ങൾ എന്തെല്ലാം; മനുഷ്യന്റെ ഏറ്റവും വിലിയ അവിഭാജ്യ ഘടകമായ ഉറക്കത്തെക്കുറിച്ച് കൂടുതൽ അറിയാം

തിരുവനന്തപുരം:പകൽ സമയത്തു നമ്മൾ കഴിക്കുന്ന ആഹാരത്തിനു നമ്മുടെ രാത്രിയിലെ ഉറക്കം കളയാൻ വരെ കഴിവുണ്ടെന്നു അറിയാമോ. ഉറക്കമെഴുന്നേൽക്കുമ്പോൾ ആദ്യം കുടിക്കുന്ന കോഫി മുതൽ ദിവസത്തിൽ കഴിക്കുന്ന എല്ലാ ആഹാരത്തിനും നമ്മളെ രാത്രിയിൽ ക്ലോക്കിന്റെ സൂചി നോക്കി ഉറക്കം കളഞ്ഞിരിക്കാനും കാരണമാക്കാറുണ്ട്.

ഒരു വലിയ ശതമാനം ആളുകൾ ഇൻസോമാനിയ എന്ന ഉറക്കമില്ലായ്മയ്ക്കു അടിമകളാണ്,. ശരിയായ രീതിയിൽ ഉറക്കം ലഭിക്കാതിരുന്നാൽ അത് മാനസീക സമ്മർദ്ദം, പൊണ്ണത്തടി,പക്ഷാഘാതം,പൊണ്ണത്തടി, പ്രമേഹം തുടങ്ങിയവ ഉണ്ടാക്കാൻ കാരണമാകുന്നുണ്ട്. എന്തു കഴിക്കുന്നു എന്നതിലല്ല എപ്പോൾ കഴിക്കുന്നു എന്നതിലാണ് നമ്മുടെ ആരോഗ്യത്തിന്റെ താക്കോൽ ഇരിക്കുന്നത്.

1. പകുതി ഉറക്കത്തിൽ നിന്നും എഴുന്നേൽക്കുന്നതും, ശരിയായ രീതിയിൽ ഉറക്കം ലഭിക്കാത്തതും പലരുടെയും പ്രശ്നമാണ് എന്നാൽ അതിനു കാരണം പലപ്പോഴും രാത്രി കഴിക്കുന്ന ഭക്ഷണമാകാം. മധുരം കൂടുതൽ ഉള്ള ഭക്ഷണം കഴിക്കുന്നത് ഇടയ്ക്കിടെ എഴുന്നേൽക്കുന്നതിനു കാരണമാകും. മധുരം കാരണം ഹോർമോണുകൾ ഉണർന്നു പ്രവർത്തിക്കുന്നതാണ്. രാത്രി ഉറക്കം ലഭിക്കാതിരിക്കുക അല്ലെങ്കിൽ ഉണരുമ്പോ ക്ഷീണം തുടങ്ങിയെല്ലാം ഇതുകൊണ്ടാണുണ്ടാകുന്നത്. എന്നാൽ രാത്രിയിൽ ആഹാരം കഴിക്കാതെ ഉറങ്ങുന്നതും നല്ലതല്ല.

രാവിലെ നേരത്തെ ആഹാരം കഴിക്കുന്നവർ ആണെങ്കിൽ ശരിയായ ഒരു ഭക്ഷണ ശീലം ഉണ്ടാക്കുക. മധുരമുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക. ധാന്യങ്ങൾ കൂടുതലായി കഴിക്കുക. രാത്രിയിൽ ഓട്ട് കേക്കുകൾ കഴിക്കാൻ ശീലിക്കുക. മധുരവും കൊഴുപ്പും കുറഞ്ഞ ആഹാരങ്ങൾ നേരത്തെ കഴിക്കുന്നത് ശരിയായ ഉറക്കം ലഭിക്കുന്നതിനു കാരണമാകും.

2. ഉറങ്ങുന്നതിനു മുൻപ് കാപ്പി, ചായ മുതലായവ കുടിക്കുന്നത്.

ഉറങ്ങുന്നതിനു മുൻപ് കാപ്പി കുടിക്കുന്ന ശീലം പലർക്കും ഉണ്ട്. എന്നാൽ കാപ്പി, മദ്യം തുടങ്ങിയവ ഉറങ്ങും മുമ്പ് ഒഴിവാക്കുന്നതാണ് നല്ലത്. ഒരു സാധാരണ മനുഷ്യനു കാപ്പി ദഹിക്കാൻ ആറു മണിക്കൂറുകളോളം സമയം എടുക്കും അതിനാൽശരീരം രാത്രിയിലും പ്രവർത്തിച്ചുകൊണ്ടിരിക്കും, അത് ഉറക്കമില്ലായ്മയ്ക്കു വഴിയൊരുക്കും.

രാവിലെ കാപ്പിയോ ചായയോ അത്യാവശ്യമാണെങ്കിൽ മാത്രം കുടിക്കുക. കഴിവതും ഒഴിവാക്കാൻ ശ്രമിക്കുക. ഉച്ചയ്ക്കു ഒരു മണിക്കു ശേഷം കാപ്പി ചായ തുടങ്ങിയവ കുടിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക. 10 മണിയോടെ ഉറങ്ങുന്നവർ ആണെങ്കിൽ 4 മണിക്കു ഹെർബൽ ടി കുടിക്കാം. രോത്രി എട്ടു മണിക്കു ശേഷം കാപ്പിയും മറ്റും കുടിച്ചേ പറ്റു എന്നുള്ളവർക്കു ഹെർബൽ ടീ കുടിക്കാം. അത് ശരീരത്തിനും മനസ്സിനും നല്ലതാണ്. കോള, ചോക്ളേറ്റ് തുടങ്ങിയവയിലെല്ലാം കഫൈൻ അടങ്ങിയിട്ടുള്ളതിനാൽ ഉറങ്ങും മുമ്പ് അവയെല്ലാം കഴിവതും ഒഴിവാക്കുക.

3. രാത്രിയിലുള്ള മദ്യപാനം.

ഉറങ്ങും മുമ്പ് മദ്യപിക്കുന്ന ശീലം പലർക്കും ഉണ്ട്. ഉറങ്ങാനായി മദ്യപിക്കുന്നവരും ഉണ്ട്. എന്നാൽ. മദ്യത്തിലടങ്ങിയിരിക്കുന്ന മധുരം ശരീരത്തെ മോശമായ രീതിയിൽ ബാധിക്കും. മയക്കം ഉണ്ടാക്കുന്നതാണ് മധുരം എങ്കിലും ഇടയ്ക്കിടെ ഉണരാനും രാവിലെ ക്ഷീണം ഉണ്ടാക്കാനും കാരണമാകും.

ആറു മണിക്കു ശേഷം മദ്യം കുടിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക .വൈകുന്നേരങ്ങളിൽ മദ്യം കുടിക്കുന്ന ശീലം ഉള്ളവരാണെങ്കിൽ കുടിക്കുന്നതിന്റെ അളവിൽ ശ്രദ്ധിക്കുക. ടിവിയുടെ മുന്നിൽ ഇരുന്നു മദ്യപിക്കുന്നവരാണറെയും അത് കുടിക്കുന്നതിന്റെ അളവ് അറിയിക്കില്ല. ഉറങ്ങുന്നതിനു മുമ്പ് മദ്യം ഒഴിവാക്കാൻ സാധിക്കാത്തവരാണെങ്കിൽ മദ്യത്തിനു ശേഷം ഒന്നോ രണ്ടോ ഗ്രാം വിറ്റാമിൻ സി വെള്ളത്തിൽ ചേർത്തു കുടിക്കുക.അത് രാവിലെയുള്ള ക്ഷീണത്തെ ഒഴിവാക്കും.

4. പഴകിയ ആഹാരങ്ങൾ ഒഴിവാക്കുക

അച്ചാർ, തൈര, വെണ്ണ തുടങ്ങി പുളിച്ചതും പഴകിയതുമായ ആഹാരങ്ങൽ ടൈറമിനിന്റെ അളവ് കൂടുതലാണ്്്. ര്ക്ത സമ്മർദ്ദം കൂട്ടും. അത് ഉറക്കമില്ലായ്മയ്ക്കും ചിലരിൽ മൈഗ്രൈനിനും സാധ്യത ഉള്ളതായാണ് പഠനം.

ഉറക്കമില്ലായ്മ ഉള്ളവർ രാത്രി എട്ടു മണിക്കു ശേഷം ടൈറമൈൻ കൂടുതലുള്ള ആഹാരങ്ങൾ ഒഴിവാക്കുക.

5. വറുത്ത ആഹാരങ്ങൾ കഴിക്കുന്നതിലൂടെ

എംഎസ്ജി ധാരാളമായി കണ്ടു വരുന്ന ചൈനീസ് ആഹാരങ്ങൾ , ചിക്കൻ വിഭവങ്ങൾ, ചിപ്സുകൾ തുടങ്ങിയവ നമ്മുടെ ഉറക്കം നഷ്ടപ്പെടുത്തും. എംഎസ്ജി
ഭക്ഷണത്തിൽ രുചി കൂട്ടും എന്ന കാരണത്താൽ അത് എല്ലാ ആഹാരത്തിലും ഉൾപ്പെടുത്താറുണ്ട്. അത്തരം ആഹാരങ്ങൾ ഏതു സമയത്തു കഴിക്കുന്നതും ആരോഗ്യത്തിനു ഹാനീകരമാണ്.

ഏഴു മണി മുതൽ ഏട്ടു മണി വരെയുള്ള സമയങ്ങളിലാണ് അത്താഴം കഴിക്കേണ്ടത്. അത് ധാന്യങ്ങളും, മത്സ്യം, പച്ചക്കറികൾ തുടങ്ങിയവ ഉപയോഗിച്ച് ഉണ്ടാക്കാൻ ശ്രമിക്കുക. ഒൻപതു മണിക്കു ശേഷം ടിവിയുടെ മുന്നിൽ ഇരുന്ന് പോപ്പ്കോൺ, ചിപ്പ്സ് തുടങ്ങിയവ കൊറിക്കുന്ന ശീലം ഒഴിവാക്കുക.

6. നാലു മണിക്കു ശേഷം വിറ്റാമിൻ ബി ടാബ്ലെറ്റുകൾ കഴിക്കുന്നത്.

നമ്മുടെ ശരീരത്തിനു ആവശ്യമായ വിറ്റാമിനുകളും മിനറുലുകളും വിറ്റാമിൻ ബിടാബ്ലെറ്റുകൾ കഴിക്കുന്നതിലൂടെ ലഭിക്കും. രാത്രിയിൽ വിറ്റാമിൻ ബി ടാബ്ലെറ്റുകൾ കഴിക്കുന്നത് ഉറക്കം നഷ്ടപ്പെടാൻ കാരണമാകാറുണ്ട്.

കഴിവതും വൈകുന്നേരം നാലുമണിക്കു ശേഷം വിറ്റാമിൻ ബി ടാബ്ലെറ്റുകൾ കഴിക്കാതിരിക്കുക.

7. ധാരാളം ആഹാരം കഴിക്കുന്നത്.

രാത്രിയിൽ ധാരളം ആഹാരം കഴിക്കുന്നത് ദഹനം ശരിയായ രീതിയിൽ നടക്കുന്നതിനു തടസ്സമാകും. ചോറ്, വെണ്ണ, മാംസം മുതലായവ രാത്രിയിൽ അമിതമായി കഴിക്കുന്നത് ദഹനം കുറയ്ക്കും. ശരിയായ രീതിയിൽ ഭക്ഷണം തിരഞ്ഞെടുത്തു കഴിക്കുന്നത് നിങ്ങളുടെ ഉറക്കത്തിൽ കാര്യമായ മാറ്റം സൃഷ്ടിക്കും.

രാത്രി ഏഴിനും എട്ടിനും ഇടയിൽ ആകണം അത്താഴം കഴിക്കേണ്ടത് അത് കുറച്ചും ആയിരിക്കണം. ചോറ്, വെണ്ണ, മാംസം, പാസ്ത തുടങ്ങിയവ ദഹിക്കാൻ വളരെ പ്രയാസമാണ് അതിനാൽ തന്നെ രാത്രി കുറച്ചു മാത്രം ആഹാരം കഴിക്കുക. രാത്രി പത്തു മണിക്കു ശേഷം കുരുമുളകിട്ട ചായ കുടിക്കുന്നത് ശരിയായ ദഹനത്തിനു സഹായിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP