Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

പശുവിന്റെ വാൽവിൽ എൺപ്പത്തിയൊന്നുകാരിക്ക് പുതു ജീവൻ; വൈദ്യശാസ്ത്രത്തിന് കരുത്താകുന്ന കത്തീറ്റർ ശസ്ത്രക്രിയ നടന്നത് ചെന്നൈയിൽ

പശുവിന്റെ വാൽവിൽ എൺപ്പത്തിയൊന്നുകാരിക്ക് പുതു ജീവൻ; വൈദ്യശാസ്ത്രത്തിന് കരുത്താകുന്ന കത്തീറ്റർ ശസ്ത്രക്രിയ നടന്നത് ചെന്നൈയിൽ

ചെന്നൈ: വൈദ്യശാസ്ത്ര രംഗത്ത് പുത്തൻ പ്രതീക്ഷയായി അപൂർവ്വ ശസ്ത്രക്രിയ. പശുവിന്റെ ഹൃദയ വാൽവുപയോഗിച്ച് എൺപത്തിയൊന്ന് കാരിയുടെ ഹൃദയ രോഗത്തനുള്ള ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി.

ശുദ്ധ രക്തം കടത്തിവിടുന്ന വാൽവിലെ തകരാറിനാണ് പരിഹാരമുണ്ടായത്. ഹൈദരാബാദ് സ്വദേശിയിൽ ചെന്നൈയിലെ ഫ്രോണ്ടിയർ ലൈഫ് ലൈൻ ആശുപത്രിയിലെ ഡോക്ടർമാരാണ് ശസ്ത്രക്രിയ നടത്തിയത്. സാധാരണ ഗതിയിലെ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ ഇതിന് വേണ്ടിവന്നില്ലെന്നതും ശ്രദ്ധേയമാണ്.

പതിനൊന്ന് വർഷം മുമ്പ് ഓപ്പൺ ഹാർട്ട് ശസ്ത്രക്രിയയിലൂടെ ഹൃദയ വാൽവ് മാറ്റിവച്ചിട്ടുള്ള സ്ത്രീയായിരുന്നു അവർ. വീണ്ടും അരോഗ്യ പ്രശ്‌നങ്ങളുണ്ടായപ്പോൾ നിരവധി ആശുപത്രികളെ സമീപിച്ചു. എന്നാൽ പ്രായം കൂടുതലായതിനാൽ ഇനിയൊരു ഓപ്പൺ ഹാർട്ട് ശസ്ത്രക്രിയ വേണ്ടെന്നായിരുന്നു കിട്ടിയ ഉപദേശം.

എന്നാൽ ബുദ്ധിമുട്ടുകൾ ഏറിയതോടെ ചെന്നൈയിലെ ആശുപത്രിയിലെത്തി. പശുവിന്റെ വാൽവുപയോഗിച്ചുള്ള ശസ്ത്രക്രിയ അങ്ങനെയാണ് ചിന്തകളിലെത്തിയത്. ഓപ്പൺ ഹാർട്ടിന് പകരം കത്തീറ്റർ മാതൃത സ്വീകരിക്കാനും തീരുമാനിച്ചു. കീഴ് വയറിലെ രക്തധമനിയിലൂടെ കത്തീറ്റർ പ്രവേശിപ്പിച്ച് വാൽവ് മാറ്റി വയ്ക്കുകയും ചെയ്തു.

ഏറെ വെല്ലുവിളികളുള്ള ശസ്ത്രക്രിയയാണ് നടന്നതെന്ന് ഡോക്ടർ അനന്തരാമൻ പറഞ്ഞു. നേരത്തെ വാൽവ് മാറ്റി വച്ച സ്ത്രീയാണ്. ഒപ്പം ബ്രസ്റ്റ് കാൻസറിനു ചികിൽസയും കഴിഞ്ഞിട്ടുണ്ട്. ക്യാൻസർ ചികിൽസയ്ക്കായി നടത്തിയ റേഡിയോ തൊറാപ്പിയും നഞ്ചിൽ ടിസ്യൂ രൂപപ്പെടാൻ കാരണമായി. ഇതെല്ലാം സങ്കീർണ്ണത കൂട്ടി.

സാധാരണ വാൽവ് മാറ്റിവയ്ക്കിൽ ചുരുങ്ങിയത് മാറ്റി പുതിയ വയ്ക്കുകയാണ് ചെയ്യുക. ഇവിടെ ശരീരത്തിലുള്ള ചുരങ്ങിയ വാൽവായിരുന്നില്ല മാറ്റിയത്. മറിച്ച് നേരത്തെ ഇട്ട കൃത്രിമ വാൽവ് മാറ്റി പുതിയ ഒരെണ്ണം വയ്ക്കുകയാണ് ചെയ്തത്. ഇതും അപൂർവ്വതയായിരുന്നു. ക്യാൻസർ ചികിൽസയ്ക്കിടെയുണ്ടായ പ്രശ്‌നമാണ് വീണ്ടും വാൽവ് മാറ്റി വയ്ക്കൽ അനിവാര്യമാക്കിയത്.

മൂന്ന് മണിക്കൂറോളം എടുത്താണ് ഈ ശസ്ത്രത്രിയ പൂർത്തിയാക്കിയത്. ശസ്ത്ര ക്രിയയ്ക്ക് ശേഷം രോഗി പൂർണ്ണ സ്ഥിതിയിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. അവരെ ജനറൽ വാർഡിലേയ്ക്ക് മാറ്റിയതായും ആശുപത്രി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP