Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഒരുഗ്ലാസ് കൊക്കക്കോള കുടിച്ചാൽ ലഭിക്കുന്ന 200 കലോറി നഷ്ടപ്പെടുത്താൻ 40 മിനുറ്റ് ബാഡ്മിന്റൺ കളിക്കണം; നിങ്ങൾ തിന്നുമ്പോൾ എന്ത് സംഭവിക്കും?

ഒരുഗ്ലാസ് കൊക്കക്കോള കുടിച്ചാൽ ലഭിക്കുന്ന 200 കലോറി നഷ്ടപ്പെടുത്താൻ 40 മിനുറ്റ് ബാഡ്മിന്റൺ കളിക്കണം; നിങ്ങൾ തിന്നുമ്പോൾ എന്ത് സംഭവിക്കും?

നസ്സിനിഷ്ടപ്പെട്ട ഭക്ഷണം മുന്നിലെത്തുമ്പോൽ അതിലടങ്ങിയിരിക്കുന്ന കലോറിയെക്കുറിച്ചും അത് എരിച്ച്കളയാൻ വേണ്ടുന്ന വ്യായാമത്തെക്കുറിച്ചുമെല്ലാം ആരെങ്കിലും ഓർക്കാറുണ്ടോ..? അത്തരം ചില കാര്യങ്ങളെക്കുറിച്ചുള്ള പുതിയ വിവരങ്ങളാണ് ഇവോക് എന്ന ഹെൽത്ത് വെബ്‌സൈറ്റ് പുറത്ത് വിട്ടിരിക്കുന്നത്. അടുത്തിടെ പുറത്തിറക്കിയ ഇൻഫോഗ്രാഫിക്കിലൂടെയാണ് ഇതു സംബന്ധിച്ച യാഥാർത്ഥ്യങ്ങൾ വെബ്‌സൈറ്റ് വെളിപ്പെടുത്തുന്നത്.

അമേരിക്കയിലെ മൂന്നിലൊരാൾക്ക് പൊണ്ണത്തടിയുണ്ടാവുന്നതിന്റെ കാരണം അവർ കഴിക്കുന്ന കലോറികൂടി ആഹാരമാണെന്ന് ഈ ഇൻഫോഗ്രാഫിക്കിലൂടെ വ്യക്തമാക്കുന്നുണ്ട്. അതായത് ലോകത്തിൽ ഏറ്റവും കൂടുതൽ കലോറിയുള്ള ഭക്ഷണം കഴിക്കുന്നത് അമേരിക്കക്കാരാണത്രെ. 3770 കലോറി ഭക്ഷണമാണ് ഒരു ദിവസം അമേരിക്കക്കാർ ശാപ്പിടുന്നത്. രണ്ടാംസ്ഥാനത്ത് 3760 കലോറിയുമായി ആസ്ട്രിയയും 3660 കലോറി ഭക്ഷണമകത്താക്കുന്ന ഇറ്റലിക്കാണ് മൂന്നാംസ്ഥാനം. 3440 കലോറി കഴിക്കുന്ന യുകെയ്ക്ക് ആറാംസ്ഥാനവും 2300 കലോറിയുള്ള ഇന്ത്യയ്ക്ക് 11#ാ#ം സ്ഥാനവുമാണുള്ളത്. പട്ടികയനുസരിച്ച് ഇസ്രയേൽ 3540, അയർലണ്ട് 3530, ചെക്ക് റിപ്പബ്ലിക്ക് 3320, ന്യൂസിലാന്റ് 3150, അർജന്റീന 3000, നൈജീരിയ 2710 എന്നീ തോതിലുള്ള കലോറി ഭക്ഷണമാണ് അകത്താക്കുന്നത്. പട്ടികയനുസരിച്ച് ഏറ്റവും കുറഞ്ഞ കലോറിയുള്ള ഭക്ഷണം കഴിക്കുന്നത് ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയാണ്. ഇവിടെയുള്ളവർക്ക് 1590 കലോറിയുള്ള ഭക്ഷണം മാത്രമെ നിത്യവും ലഭിക്കുന്നുള്ളൂ.

ഒരു ശരാശരി പുരുഷൻ ദിവസവും 2400 കലോറിയും സ്ത്രീ 2000 കലോറിയും ഭക്ഷണം കഴിക്കണമെന്നാണ് ആരോഗ്യരംത്തെ വിഗദ്ധർ നിർദേശിക്കുന്നത്. അങ്ങിനെ വരുമ്പോൾ അമേരിക്കക്കാരന്റെ ഭക്ഷണത്തിന്റെ കലോറി ആവശ്യമായതിലും എത്രയോ കൂടുതലാണെന്ന് മനസ്സിലാക്കാം. രണ്ടാംസ്ഥാനത്തുള്ള ഇറ്റലിക്കാരുടെ ഭക്ഷണത്തിൽ പാസ്‌ററ, പിസ, ബ്രഡ് തുടങ്ങിയവയാണ് കൂടുതലായി ഉൾപ്പെട്ടിരിക്കുന്നത്. അതിനാൽ ഇവരുടെ കലോറി 3660 എന്ന ഉയർന്ന തോതിൽ എത്തി നിൽക്കുന്നു.

ആരോഗ്യകരമായ ഭക്ഷ്യവസ്തുക്കളും ദോഷകരമായ ഭക്ഷ്യവസ്തുക്കളും എത്രയളവിൽ കഴിക്കുമ്പോഴാണ് നമുക്ക് 200 കലോറി ലഭിക്കുന്നതെന്ന് താരതമ്യം ചെയ്യുന്ന ഒരു ചാർട്ടും ഇതിനൊപ്പമുണ്ട്. ഇതനുസരിച്ച് ഒരു തരം കൊത്തമല്ലിയായ സിലെറി 1425ഗ്രാം കഴിച്ചാൽ 200 കലോറി ലഭിക്കും. പകരം കൊക്കക്കോള 496 മില്ലീലിറ്റർ കുടിച്ചാലും ഈ കലോറി നമുക്ക് കിട്ടും. ഇതിൽ കൊക്കൊക്കോള അനാരോഗ്യകരമായ പാനീയമെന്ന ഗണത്തിലാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതുപോലെ 385 ഗ്രാം ആപ്പിളിന് 200 കലോറി ലഭിക്കുന്നുവെങ്കിൽ 34 ഗ്രാം പീനട്ട് ബട്ടറിൽ നിന്ന് ഈ കലോറി ശരീരത്തിന് ലഭിക്കുന്നു. അതുപോലെ 570ഗ്രാം ബേബികാരറ്റിൽ നിന്നും 200കലോറി ലഭിക്കുമ്പോൾ 34ഗ്രാം ഫ്രൈഡ് ബാക്കണിൽ നിന്നും ഇതു തന്നെയാണ് ലഭിക്കുന്നത്.

ഇങ്ങനെ വിവിധ അളവുകളിൽ നമ്മുടെ ഉള്ളിലെത്തുന്ന കലോറി എരിച്ച് കളയാൻ നാം എന്തൊക്കെ വ്യായാമങ്ങളിൽ ഏർപ്പെടണമെന്നുള്ള നിർദേശങ്ങളും ഇതിനൊപ്പം പുറത്തിറക്കിയിട്ടുണ്ട്. സ്റ്റെയര്‌കേസിലൂടെ രണ്ടരമിനുറ്റ് നേരം കയറിയിറങ്ങിയാൽ 200കലോറി എരിച്ച് കളയാം. എന്നാൽ ഇതേ അളവിലുള്ള കലോറി ബാഡ്മിന്റെൺ കളിച്ച് കൊണ്ടാണ് ചെലവാക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ 40 മിനുറ്റ് നേരം കളിക്കേണ്ടി വരും. ഡാൻസ് കളിക്കുകയാണെങ്കിൽ 37 മിനുറ്റ് കളിക്കേണ്ടി വരും. ജാക്ക്‌സിൽ ജംപ് ചെയ്യുകയാണെങ്കിൽ രണ്ടരമിനുറ്റ് ചാടിയാൽ മതി. ചുംബിക്കുമ്പോൾ മിനുററിൽ രണ്ട് കലോറി ചെലവാകുന്നുവെന്നും ഈ ഇൻഫോഗ്രാഫിൽ രേഖപ്പെടുത്തിയത് കാണാം. വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തേക്കാൾ ഹോട്ടൽ ഭക്ഷണത്തിൽ ഇരട്ടിയോ മൂന്നിരട്ടിയോ കലോറി കൂടുതലുണ്ടെന്നും കലോറി കുറഞ്ഞ ഭക്ഷണം ശീലമാക്കി രോഗങ്ങൾ വരുന്നത് കുറയ്ക്കണമെന്നും ഇതിലൂടെ നിർദേശിക്കുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP