ഭാരം കുറയ്ക്കാൻ ഡയറ്റിങ് വേണ്ട; ഫാറ്റ് കുറഞ്ഞ ഭക്ഷണവും വേണ്ട; ബ്രേക്ക്ഫാസ്റ്റ് കഴിച്ചില്ലെങ്കിൽ ഒന്നും സംഭവിക്കുകയുമില്ല
ഭാരം കുറയ്ക്കുകയെന്നതാണ് ഓരോരുത്തരുടെയും ജീവിതത്തിലെ പ്രധാന പ്രശ്നമെന്ന നിലയിലാണ് മിക്കവരും ഡോക്ടർമാരുടെ അടുത്തെത്തുന്നത്. പറഞ്ഞ് കേട്ടതും വായിച്ചറിഞ്ഞതുമായ പലതും ഭാരം കുറയ്ക്കാൻ വേണ്ടി മിക്കവരും പരീക്ഷിക്കുകയും ചെയ്തിരിക്കാം. എന്നിട്ടും ഫലമൊന്നും കാണാതെ നിരാശരായിട്ടായിരിക്കും പലരും ഭാരം കുറയ്ക്കാനുള്ള ഉപദേശത്തിനായി ഡോക്ടർമാർക്കരികിലെത്തുന്നത്. ജനങ്ങളെ കുറ്റം പറയുന്നതിൽ കാര്യമില്ല.. കാരണം ഭാരം കുറയ്ക്കുകയാണ് പ്രധാന പ്രശ്നമെന്ന് തോന്നിക്കുന്ന തരത്തിലുള്ള പരസ്യങ്ങളാണ് മിക്ക മാദ്ധ്യമങ്ങളിലും നിറയുന്നത്. അതിന് യോജിച്ച ഉൽപന്നങ്ങളാണ് തങ്ങളുൽപാദിപ്പിക്കുന്നതെന്ന തരത്തിലുള്ള പരസ്യങ്ങളാണ് കൂടുതലായും പുറത്ത് വരുന്നത്. എന്നാൽ ഭാരം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ധാരാളം തെറ്റിദ്ധാരണകളുള്ളതായി എൻഎച്ച്എസിലെ വെയിറ്റ് ലോസ് സർജനായ ഡോ. സാല്ലി നോർട്ടൊൻ പറയുന്നു. ഭാരം കുറയ്ക്കാനുള്ള ട്രീറ്റ്മെന്റിനായി ദിനംപ്രതി തന്നെക്കാണാനെത്തുന്ന നിരവധി പേരുമായി ബന്ധപ്പെട്ടപ്പോഴാണ് അവർക്ക് ഇക്കാര്യം ബോധ്യപ്പെട്ടത്. ഇവയുമായി ബന്ധപ്പെട്ട ശരിതെറ്റുകളെ ഡെയിലി മെയിലിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ അവർ വിലയിരുത്തുന്നുണ്ട്. ഭാരം കുറയ്ക്കാൻ ഡേറ്റിംഗും ഫാറ്റ് കുറഞ്ഞ ഭക്ഷണവും വേണ്ടെന്നും ഭാരം കുറയ്ക്കാനായി ബ്രേക്ക്ഫാസ്റ്റ് കഴിച്ചില്ലെങ്കിൽ ഒന്നും സംഭവിക്കുകയുമില്ലെന്നും അവർ ഇതിൽ വിശദീകരിക്കുന്നു. അത്തരം ചില കാര്യങ്ങളാണ് ഇവിടെ പ്രതിപാദിച്ചിരിക്കുന്നത്.
ഡയറ്റിംഗിലൂടെ ഭാരം കുറയ്ക്കാനാവില്ല
ഡയറ്റിംഗിലൂടെ ഭാരം കുറയ്ക്കാമെന്നാണ് പരസ്യങ്ങൾ നമ്മെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നത്. എന്നാൽ അതിൽ യാഥാർത്ഥ്യമില്ലെന്നാണ് ഡോ. സാല്ലി നോർട്ടൊൻ പറയുന്നത്. ഡയറ്റിംഗിലൂടെ അൽപം ഭാരം കുറയുമെങ്കിലും അത് ദീർഘകാലം നിലനിൽക്കുകയില്ലെന്നാണ് ഡോക്ടർ പറയുന്നത്. ഡയറ്റ് നിർത്തിയതിന് ശേഷം 85 ശതമാനമാളുകൾക്കും പഴയ ഭാരം തന്നെ വീണ്ടും ഉണ്ടാകും.
ബ്രേക്ക്ഫാസ്റ്റ് നിയന്ത്രിക്കുന്നതിലൂടെ ഭാരം കുറയ്ക്കാനാവില്ല
ബ്രേക്ക് ഫാസ്റ്റ് നിയന്ത്രിച്ച് കൊണ്ട് ഭാരം കുറയ്ക്കാമെന്നാണ് പലരും ധരിച്ചിരിക്കുന്നത്. എന്നാൽ അത് വെറും തെറ്റിദ്ധാരണമയാണെന്നാണ് ഡോക്ടർ പറയുന്നത്. ബ്രേക്ക് ഫാസ്റ്റിന്റെ കാര്യത്തിൽ എല്ലാവരും വ്യത്യസ്ത അഭിരുചിക്കാരാണ്. നേരത്തെ ഉണരുന്നവരും വൈകിയുറങ്ങി വൈകി ഉണരുന്നവരും വ്യത്യസ്തമായ രീതിയിലും അളവിലുമാണ് ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നത്. ബ്രേക്ക്ഫാസ്റ്റ് തീരുമാനിക്കുന്നതിന് നിങ്ങളുടെ ശരീരത്തെ ശ്രവിക്കുകയാണാദ്യം ചെയ്യേണ്ടത്. ശരീരം ഊർജം കൂടുതൽ ആവശ്യപ്പെടുമ്പോൾ അതിനനുസരിച്ച് ഭക്ഷണം കഴിക്കണം.
ഫാറ്റ് അഥവാ കൊഴുപ്പ് കുറഞ്ഞ ഭക്ഷണം കഴിച്ചാൽ തടി കുറയില്ല
കൊഴുപ്പ് കുറഞ്ഞ ഭക്ഷണം കഴിക്കുന്നതിലൂടെ തടി കുറയ്ക്കാൻ ചിലർ ശ്രമിക്കാറുണ്ട്. എന്നാൽ ഇതുകൊണ്ട് കാര്യമായ നേട്ടമൊന്നുമുണ്ടാകില്ലെന്നാണ് ഡോക്ടർ പറയുന്നത്. ഇത്തരം ആഹാരപദാർത്ഥങ്ങളിലൂടെ കുറച്ച് കാലം തടി കുറയ്ക്കാമെന്നല്ലാതെ ദീർഘകാലം പ്രയോജനപ്പെടില്ല. ഇതിന് പുറമെ തടി കുറയ്ക്കാൻ വേണ്ടി ഒഴിവാക്കുന്ന കൊഴുപ്പിൽ പലതും നമ്മുടെ ആരോഗ്യം നിലനിർത്താൻ അത്യന്താപേക്ഷിതമാണെന്ന് പലർക്കുമറിയില്ലെന്നും ഡോക്ടർ പറയുന്നു. ഉദാഹരണമായ മസ്തിഷ്ക്കത്തിന്റെ 60 ശതമാനവും കൊഴുപ്പാണെന്ന് പലർക്കുമറിയില്ല. തടി കുറയ്ക്കാൻ വേണ്ടി കൊഴുപ്പിനെ പരിധിയിലധികം ഒഴിവാക്കുമ്പോൾ മറ്റ് പല വിധ ആരോഗ്യപ്രശ്നങ്ങളും ഉടലെടുക്കുമെന്നും ഡോക്ടർ മുന്നറിയിപ്പ് നൽകുന്നു.
ഇടവേളകളിലെ ലഘുഭക്ഷണങ്ങൾ ഒഴിവാക്കിയാൽ തടി കുറയും
തടികുറയ്ക്കാനാഗ്രഹിക്കുന്നവർ പ്രധാന ഭക്ഷണമല്ല ഇടവേളകളിലെ ലഘുഭക്ഷണമാണ് ഒഴിവാക്കേണ്ടതെന്നാണ് ഡോ. സാല്ലി നോർട്ടൊൻ ഉപദേശിക്കുന്നത്. നിങ്ങൾക്ക് മണിക്കൂറുകളോളം ആഹാരം കഴിക്കാതെ നിലിനിൽക്കാനാകുമെന്ന് അതിന് ശ്രമിച്ചവർക്ക് മനസ്സിലാകുന്ന കാര്യമാണ്. അതായത് ഇടവേളകളിലെ കൊറിക്കലുകൾ തീർത്തും അനാവശ്യമാണെന്ന് സാരം. ഇതിലൂടെ അനാവശ്യമാ കലോറി നമ്മുടെ ശരീരത്തിലടിഞ്ഞ് കൂടുകയും തടി കൂടാൻ സാധ്യതയേറ്റുകയും ചെയ്യുന്നു. പലരും വിശപ്പടക്കാൻ വേണ്ടിയല്ല മറിച്ച് ശീലമായതിനാലാണ് കൊറിക്കുന്നതെന്നും ഭാരം കുറയ്ക്കാൻ ഈ ശീലം ഒഴിവാക്കണമെന്നും ഡോക്ടർ പറയുന്നു.
വ്യായാമത്തിലൂടെ ഭാരം കുറയ്ക്കാം
വ്യായാമം കൊണ്ട് ഭാരം കുറയില്ലെന്ന രീതിയിൽ ചില പ്രചാരണങ്ങൾ ഇപ്പോൾ ഉണ്ടാകുന്നുണ്ടെന്നും എന്നാൽ അത് ശരിയല്ലെന്നുമാണ് ഡോക്ടർ പറയുന്നത്. ഒരു മഫിൻ കഴിച്ചാലുണ്ടാകുന്ന 400 കലോറിയിൽ നിന്ന് 200 കലോറി ഒരു മണിക്കൂർ വ്യായാമത്തിലൂടെ എരിച്ച് കളയാൻ കഴിയും. വ്യായാമത്തിലൂടെ പേശികളെ ബലപ്പെടുത്താനും സാധിക്കുന്നു. ഇതിലൂടെ ദീർഘകാലാടിസ്ഥാനത്തിൽ കൂടുതൽ ഊർജത്തെ എരിച്ച് കളയാനുമാകും.
നന്നായി ഉറങ്ങിയാൽ തടി കുറയ്ക്കാം
ഉറക്കം അധികമായാൽ തടി കൂടുമെന്നൊരു തെറ്റിദ്ധാരണയുണ്ട്. എന്നാൽ ഉറക്കക്കുറവ് തടി കൂട്ടാൻ ഇടയാക്കുമെന്നാണ് ഡോക്ടർ മുന്നറിയിപ്പ് നൽകുന്നത്. നിരവധി പഠനങ്ങളിലൂടെ ഇത് ശരിയാണെന്ന് തെളിഞ്ഞിട്ടുമുണ്ട്. ഉറക്കമില്ലാതെ തളർന്നാൽ നാം കൂടുതൽ കലോറി അകത്താക്കാനും അതിലൂടെ ഭാരം കൂടാനും വഴിയൊരുങ്ങും. വൈകി ഉറങ്ങുന്നതും നന്നല്ലെന്നാണ് ഡോക്ടർ പറയുന്നത്.
തടി കുറയ്ക്കാൻ ഉത്തമം ബ്രൗൺ ഫാറ്റ്
മനുഷ്യശരീരത്തിൽ വൈററ് ഫാറ്റ്, ബ്രൗൺ ഫാറ്റ് എന്നിങ്ങനെ രണ്ട് തരത്തിലുള്ള ഫാറ്റുകളുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. ഇതിൽ തടി കുറയ്ക്കാൻ ഉത്തമം ബ്രൗൺ ഫാറ്റാണെന്ന് ഡോ. സാല്ലി നോർട്ടൊൻ പറയുന്നത്. ഒരാൾ കലോറികളെ എരിച്ച് കളയാതെ കൂടുതലായി ഭക്ഷിക്കുമ്പോൾ അത് വൈറ്റ് ഫാറ്റ് സെല്ലുകളായാണ് സംഭരിക്കപ്പെടുന്നത്. ഇക്കാരണത്താലാണ് പൊണ്ണത്തടിയുണ്ടാകുന്നത്. എന്നാൽ നേരെ മറിച്ച് ബ്രൗൺ ഫാറ്റ് സെല്ലുകൾ കൂടുതലുള്ള ഊർജത്തെ എരിച്ച് കളയുകയാണ് ചെയ്യുന്നത്. അതിനാൽ വ്യായാമം പോലുള്ള സംഗതികളിലൂടെ ശരീരത്തിലെ ബ്രൗൺ ഫാറ്റിനെ വർധിപ്പിച്ച് കൊണ്ടുവരികയാണ് തടികുറയ്ക്കാനാഗ്രഹിക്കുന്നവർ ചെയ്യേണ്ടത്.
ഭാരം കുറയ്ക്കാൻ എളുപ്പവഴികളില്ല
ഭാരം കുറയ്ക്കാൻ എളുപ്പവഴിയെന്ന നിലയിലുള്ള പരസ്യങ്ങളുടെ പ്രളയമാണിന്ന്. എന്നാൽ അങ്ങനെ എളുപ്പ വഴികളൊന്നുമില്ലെന്നാണ് ഡോക്ടർ പറയുന്നത്. അതിനായി സ്ലിമ്മിങ് പിൽസുകളോ സപ്ലിമെന്റുകളോ ക്രേസി ക്രാഷ് ഡയറ്റുകളോ സെലിബ്രിറ്റി ട്രിക്കുകളോ ഇല്ലെന്നും ഡോക്ടർ വെളിപ്പെടുത്തുന്നു. സർജറിയിലൂടെ ഭാരം കുറയ്ക്കമെങ്കിലും അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രമെ ഇത് നടത്താനാവൂ. ഇത് അനായാസമായ കാര്യമല്ല. കഠിനപ്രയത്നം ഇതിനാവശ്യമാണ്.
ഭാരം കുറയ്ക്കാനുള്ള ഒറ്റമൂലി
ഭാരം കുറയ്ക്കാൻ ഒറ്റമൂലികളോ എളുപ്പ മാർഗങ്ങളോ ഇല്ലെന്ന് ഡോ. സാല്ലി നോർട്ടൊൻ ആവർത്തിക്കുന്നു. ദീർഘകാലത്തെ ചികിത്സാ പരിചയത്തിന്റെ പുറത്താണ് ഡോക്ടർ ഇങ്ങനെ പറയുന്നത്. ജീവിതത്തിന്റെ ഭാഗമായുള്ള നല്ല ശീലങ്ങളിലൂടെ ദീർഘകാലാടിസ്ഥാനത്തിൽ ഭാരം കുറയ്ക്കാമെന്നാണ് നിർദ്ദേശം. കലർപ്പില്ലാത്തതും പ്രകൃതിപരവുമായ ഭക്ഷണം കഴിക്കുകയെന്നത് അതിലെ പ്രധാനപ്പെട്ട ഒരു ശീലമാണ്. ഇത്തരം മാർഗങ്ങളിലൂടെ തടി കുറച്ചാൽ അത് ശാശ്വതമാണെന്നും ഡോക്ടർ ചൂണ്ടിക്കാട്ടുന്നു.
Stories you may Like
- നാഗാ മഞ്ചെട്ടിയുടെ സുമനസ്കതയ്ക്ക് നന്ദിയർപ്പിച്ച് പിന്തുണയുടെ പ്രവാഹവുമായി ആരാധകർ
- വിമാനയാത്ര ചെയ്യുമ്പോൾ നിങ്ങളുടെ ലഗേജുകൾ മാത്രമല്ല, യാത്രക്കാരെയും ഇനി തൂക്കി നോക്കും
- വിഷ്ണു നമ്പൂതിരി ബ്രാഹ്മിൻസ് ബ്രാൻഡിനെ ലോകോത്തരമാക്കിയ ബിസിനസുകാരൻ
- മുഖ്യമന്ത്രിക്ക് മുന്നറിയിപ്പ് നൽകി പ്രതിപക്ഷ നേതാവ്
- ജസ്റ്റിൻ വിക്കിയുടെ മരണത്തിൽ വെളിപ്പെടുത്തലുമായി സുഹൃത്ത്
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്