Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇത് ഒരു കാമുകിയുടെ പ്രതികാരം; തടി കൂടിയതോടെ കാമുകൻ തേച്ചു; ഒപ്പം നാട്ടുകാരുടെ പരിഹാസവും; മധുരപ്രതികാരമായി 110 കിലോയിൽ നിന്ന് 45 കിലോ കുറച്ച് കാമുകി; യുവതി സുന്ദരിയായതോടെ ഏട്ടിന്റെ പണികിട്ടിയത് കാമുകനെന്ന് സോഷ്യൽ മീഡിയ

ഇത് ഒരു കാമുകിയുടെ പ്രതികാരം; തടി കൂടിയതോടെ കാമുകൻ തേച്ചു; ഒപ്പം നാട്ടുകാരുടെ പരിഹാസവും; മധുരപ്രതികാരമായി 110 കിലോയിൽ നിന്ന് 45 കിലോ കുറച്ച് കാമുകി; യുവതി സുന്ദരിയായതോടെ ഏട്ടിന്റെ പണികിട്ടിയത് കാമുകനെന്ന് സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

കാമുകിയുടെ അമിതഭാരം ബാധ്യതയായി ഒടുവിൽ നല്ല നൈസായി കാമുകിയെ തേച്ചൊട്ടിച്ചു.110 കിലോയിൽ നിന്ന് 18 മാസം കൊണ്ട് കാമുകി എത്തിയത് 45 കിലോയിലേക്ക്. ഇപ്പോൾ സോഷ്യൽ മീഡിയ പറയുന്നത് ഇവളെ തേച്ച കാമുകനാണ് ഏട്ടിന്റെ പണികിട്ടിയതെന്ന്. അന്തം വിടേണ്ട കാര്യമില്ല. ക്ഷമയുണ്ടെങ്കിൽ എത്ര കിലോ ഭാരവും കുറയ്ക്കാം എന്നാണ് 28 കാരിയും ലേണിങ് ആൻഡ് ഡെവലപ്മെന്റ് സ്പെഷ്യലിസ്റ്റുമായ നേഹ മഹാജൻ പറയുന്നത്. നേഹയ്ക്ക് ഇത് ബോയ് ഫ്രണ്ടിനോടുള്ള മധുരപ്രതികാരം കൂടിയാണ്.

കാമുകന്റെ പിന്മാറ്റവും നാട്ടുകാരുടെ പരിഹാസവും കൂടിയായപ്പോൾ തടികുറയ്ക്കാൻ തന്നെ നേഹ തീരുമാനിച്ചു. 'ഒരു വർഷം മുൻപ് വരെ എന്നോടോത്ത് ചിത്രങ്ങൾ എടുക്കാൻ എന്റെ മുൻ കാമുകന് താത്പര്യമില്ലായിരുന്നു. ഞാൻ തടിച്ചിയാണെന്ന് അയാൾ നിരന്തരം എന്നോട് പറഞ്ഞ് കലഹിച്ചു. ഞങ്ങളുടെ ബന്ധം തകരാനുള്ള അടിസ്ഥാന കാരണവും അത് തന്നെയായിരുന്നു. തടി മൂലം പുറത്തു പോകാൻ പോലും വയ്യാത്ത അവസ്ഥ. ദിനം തോറും ഞാൻ തടിച്ചുകൊണ്ടിരുന്നു. കഴിഞ്ഞ വർഷം വരെ 110 കിലോയായിരുന്നു എന്റെ ഭാരം. 18 മാസം കൊണ്ട് 45 കിലോയാണ് ഞാൻ കുറച്ചത്.'- നേഹ പറയുന്നു.

തടി കുറയ്ക്കാൻ ആദ്യം വേണ്ടത് ആത്മവിശ്വാസമാണ്. പിന്നെ ക്ഷമ. കഴുത്തുവേദന, കാൽമുട്ട് വേദന, നടുവേദന, ശ്വാസംമുട്ടൽ തുടങ്ങിയ അസുഖങ്ങൾ പതിവായതോടെയാണ് തടി കുറയ്ക്കുന്നതിനെ കുറിച്ച് നേഹ കാര്യമായി ചിന്തിച്ചു തുടങ്ങിയത്.ദിവസവും നടക്കുന്നതും ആഴ്ചയിൽ നാല് ദിവസം ജിമ്മിൽ പോകുന്നതും ശീലമാക്കിയിരുന്നു. പ്രഭാതഭക്ഷണത്തിലാണ് കാതലായ മാറ്റം വരുത്തിയത്. കോൺഫ്ലക്സ് പാലിൽ ചേർത്ത് ഒരു കപ്പ്.

നാലോ അഞ്ചോ മുട്ടയുടെ വെള്ള, മധുരം ചേർക്കാതെ ഒരു കപ്പ് ചായയോ കാപ്പിയോ എന്നിവയായിരുന്നു പ്രഭാത ഭക്ഷണം. ഇടനേരങ്ങളിൽ ഭക്ഷണം കഴിക്കുന്ന ശീലം പാടെ ഉപേക്ഷിച്ചു. വെള്ളം മാത്രം കുടിച്ചു. ഉച്ചയ്ക്ക് രണ്ട് ചപ്പാത്തി, ഒരു ബൗൾ തൈര്, ഒരു ബൗൾ പച്ചക്കറി എന്നിവയായിരുന്നു ഭക്ഷണം. വൈകുന്നേരത്തെ ചായയും കാപ്പിയുമെല്ലാം ഒഴിവാക്കി. രാത്രി കിടക്കുന്നതിനു മുൻപ് മൂന്നുമണിക്കൂർ മുൻപ് അത്താഴം കഴിച്ചു. ഹോം മെയ്ഡും ഡാലും ഒരു ബൗൾ പച്ചക്കറിയും മാത്രം കൂടെ കഴിച്ചു. ജങ്ക്ഫുഡ്, കൂൾഡ്രിങ്ക്സ് തുടങ്ങിയവ ഒഴിവാക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP