Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രസവം കഴിഞ്ഞു വയർ നിങ്ങളുടെ പ്രശ്‌നമാണോ? മൂന്നു മാസംകൊണ്ട് 'മമ്മി റ്റമ്മി' തുടച്ചുനീക്കാം

പ്രസവം കഴിഞ്ഞു വയർ നിങ്ങളുടെ പ്രശ്‌നമാണോ? മൂന്നു മാസംകൊണ്ട് 'മമ്മി റ്റമ്മി' തുടച്ചുനീക്കാം

ലണ്ടൻ: ഒന്നോ രണ്ടോ പ്രസവത്തിനുശേഷം അനിയന്ത്രിതമായി ചാടിയ വയർ നിങ്ങളുടെ പ്രശ്‌നമാണോ? പ്രസവത്തിനുശേഷം വയറ്റിലെ മസിലുകൾ അയയുന്നതാണ് ഇതിനു പ്രധാന കാരണം. ചില സ്ത്രീകളിൽ നടുവേദനയും കണ്ടുവരാറുണ്ട്. എന്നാൽ, മൂന്നു മാസംകൊണ്ട് ഇതിനെല്ലാം പരിഹാരമുണ്ടാക്കാം. ഇതേ പ്രശ്‌നത്തിന് ഓൺലൈനിൽ തെരഞ്ഞാൽ കാണുന്ന ഫാറ്റ് ഫ്രീസിംഗും കൊഴുപ്പു നീക്കൽ ശസ്ത്രക്രിയയുമൊന്നും ആരോഗ്യകരമായ പരിഹാരമല്ല. 12 ആഴ്ച്ചത്തെ പരിശീലനം കൊണ്ട് ഉദരത്തിലെ മസിലുകൾ ശക്തിപ്പെടുത്താനും രണ്ടു മസിലുകൾക്കിടയിലെ വിടവു നികത്താനും കഴിയും. രണ്ടു കുട്ടികളുടെ അമ്മയും ട്രെയിനറുമായ വിൻഡി പവൽ ആണു ഇതിനു പരിശീലനം നൽകുന്നത്.

ഭക്ഷണം കഴിപ്പ്, വെള്ളം, നടത്തം, ഇരിപ്പ്, എഴുന്നേൽക്കൽ എന്നിവയിലെ മാറ്റത്തിലൂടെ വയർ കുറയ്ക്കാം. രാത്രിയിൽ സ്‌ട്രെസ് കുറയ്ക്കാൻ ഏഴു മണിക്കൂറെങ്കിലും ഉറങ്ങണം. ഇത് ഉടലിൽ അനാവശ്യമായി കൊഴുപ്പടിയുന്നതും തടയും. ഇതിനായി 'മമ്മി റ്റമ്മി' (മു ടു) ആപ്ലിക്കേഷൻ ഇന്റർനെറ്റിൽനിന്നു ഡൗൺലോഡ് ചെയ്യണം. ഹീൽ ഇല്ലാത്ത പ്രത്യേകതരത്തിലുള്ള ഷൂസ് കൂടി വാങ്ങിയാൽ ഉചിതമാകും. ശരീരത്തിന്റെ മുഴുവൻ ഭാരവും കാലിൽ ലഭിക്കാൻ പരന്ന അടിഭാഗമുള്ള ഷൂസുകൾ സഹായിക്കും. ഹൈ ഹീലുകൾ ഉപയോഗിക്കുമ്പോൾ അൽപം പിന്നിലേക്കു വളയേണ്ടിവരുന്നത് വയർ മുന്നോട്ടാകുന്നതിന് ഇടയാക്കുമെന്നു വിൻഡി പറയുന്നു.

അടുത്തതായി ദിവസവും അരമണിക്കൂർ നടക്കുക എന്നതാണ് വേണ്ടത്. ഇതോടാപ്പം വർക്കൗട്ട് ഉപകരണങ്ങളായ ജിം ബോളുകൾ, വെയ്റ്റുകൾ, റെസിസ്റ്റൻഡ് ബാൻഡ്, ഹാഫ് മൂൺ റോളർ എന്നിവയും കൊണ്ടുപോകണം. ഇതിനെല്ലാംകൂടി അമ്പതു പൗണ്ടാണ് ചെലവ്. 79 പൗണ്ട് നൽകിയാൽ അപ്ലിക്കേഷന്റെ ഡിവിഡിയും ലഭിക്കും. മുപ്പതു മിനുട്ടു നടത്തത്തിനൊപ്പം ചെയ്യേണ്ട വ്യായാമങ്ങൾ ആണ് ഇനി. ഇതിനായി നിലത്തുകിടന്ന് ഓരോ കാലുകളായി മുകളിലേക്ക് ഉയർത്തണം. ഈ സമയം വയറ്റിൽ പരമാവധി ബലം നൽകി ചുരുക്കിപ്പിടിക്കണം. വയറ്റിലെ മസിലുകളായിരിക്കണം കാലിനെ നിയന്ത്രിക്കേണ്ടത്. വളരെ സാവധാനം ഉയർത്തുകയും താഴ്‌ത്തുകയും ചെയ്യുക.

അടുത്തതായി ഒരു ചെറിയ ബോൾ കാൽമുട്ടിന് ഇടയിൽ വച്ചും ഇതാവർത്തിക്കുക. റെസിസ്റ്റൻഡ് ബാൻഡ് ഉപയോഗിച്ചുളള വ്യായാമവും തുടരുക. തുടകൾക്കു ബലം വയ്ക്കുമ്പോൾ അത് വയറിനും ഗുനം ചെയ്യും. ഇതോടൊപ്പം ഭക്ഷണ ശീലങ്ങളും മാറ്റുക. പച്ചക്കറികൾ കൂടുതലായി ഉൾപ്പെടുത്തി, ചോക്ലേറ്റും മറ്റും ഒഴിവാക്കുക.

സ്ട്രസ് ഉണ്ടാകുന്നത് കോർട്ടിസോളിന്റെ ഉത്പാദനം കൂട്ടുകയും ഇത് വയറ്റിൽ കൊഴുപ്പ് അടിയുന്നതിന് ഇടയാക്കുകയും ചെയ്യും. ഇത്രയും കാര്യങ്ങൾ പതിവായി ചെയ്യുമ്പോൾതന്നെ കാര്യമായ മാറ്റം കണ്ടുതുടങ്ങും. എന്നാൽ, അവസാന സ്റ്റേജുകളിൽ ഇതൽപം കട്ടിയാകും. ഭാരം ഉയർത്തൽ, എയ്‌റോബിക്‌സ് എന്നിവ ഇതിലുൾപ്പെടും. എന്നും രാവിലെ ആറിന് എഴുന്നേറ്റ് പരിശീലനം ആരംഭിക്കുന്നതാണ് ഉചിതം. ഇത്രയും കാര്യങ്ങളെക്കുറിച്ചു വിശദമായി ആപ്ലിക്കേഷനിൽ പറയുന്നുണ്ട്. ഉദരത്തിലെ മസിലുകൾ കൂടുതൽ ഉറയ്ക്കുന്നതിന് ഇതു സഹായകരമാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP