Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വടിവൊത്ത ശരീരം വേണമോ? എങ്കിൽ നാളെ മുതൽ ഓടിതുടങ്ങാം

വടിവൊത്ത ശരീരം വേണമോ? എങ്കിൽ നാളെ മുതൽ ഓടിതുടങ്ങാം

ടിവൊത്ത ആരോഗ്യപൂർണമായ ശരീരം ആർക്കാണ് ഇഷ്ടമല്ലാത്തത്. എന്നാൽ വ്യായാമം ചെയ്യാൻ മടി ഉള്ളവർക്ക് സ്ലിം ഫിറ്റ് ബോഡി ഒരു സ്വപ്നം മാത്രമാണ്. വ്യായാമം ചെയ്യാനുള്ള മടി തന്നെ ഇതിനു കാരണം. അല്പം ഓടാൻ എങ്കിലും തയ്യാറുള്ളവർക്ക് ഇത്തരത്തിൽ മികച്ച ശരീരം രൂപപ്പെടുത്താമെന്നാണ് ഫ്‌ളോറിഡ യൂണിവേഴ്‌സിറ്റിലെ ഗവേഷകർ പറയുന്നത്. ജോലിക്കും പഠിത്തത്തിനും പോകുമ്പോൾ അൽപമെങ്കിലും നടക്കുന്നവരോ സ്റ്റെപ് കയറുന്നവരോ ആകും ഭൂരിപക്ഷം പേരും. എന്നാൽ അവധിസമയത്ത് കട്ടിലിൽ നിന്നും എണീക്കാതെയും ടിവിയുടെ മുന്നിൽ എന്തെങ്കിലും കൊറിച്ചുകൊണ്ടു സമയം കളയുന്നവരാണ് അധികവും. ഇവരെയാണ് പൊണ്ണത്തടി കൂടുതലും ബാധിക്കുന്നത്.

പൊണ്ണത്തടി കുറയ്ക്കുന്നതിനായി ഓടുന്നത് ഗുണം ചെയ്യുമെന്ന് ഗവേഷകർ പറയുന്നു. ശരീര സൗന്ദര്യത്തിനായി എന്ത് ത്യാഗം സഹിക്കാനും നമ്മുടെ തലമുറ തയ്യാറാണ്. കൃത്യമായ ജോഗിങ്ങിനെനാപ്പം ഡയറ്റിങ്ങും കൂടി ആയാൽ ശരീരസൗന്ദര്യം റെഡി. ഡയറ്റിങ് തുടങ്ങി ആദ്യകുറച്ചുനാളുകളിൽ വളരെ പ്രയാസമമായി തോന്നുമെങ്കിലും ക്രമേണ ശീലമായിക്കൊള്ളും. എന്നാൽ തടി കുറക്കുന്നതിന് വേണ്ടി അമിതമായി ഭക്ഷണം ഉപേക്ഷിച്ചാൽ അത് ശരീരത്തിനെദോഷകരമായി ബാധിക്കുമെന്ന് മാത്രമല്ല പല രോഗങ്ങളും ശരീരത്തിൽ സ്ഥിരതാമത്തിന് കാരണമാകുകയും ചെയ്യും. അതിനാൽ കൃത്യമായ അളവിൽ പോഷകാഹാരങ്ങൾ കഴിക്കണം.

ഫ്‌ളോറിഡ യൂണിവേഴ്‌സിറ്റിലെ ഗവേഷകരുടെ പഠനങ്ങളാണ് വ്യായാമത്തെക്കാൾ നല്ലതാണ് ഓട്ടം എന്നു തെളിയിച്ചിരിക്കുന്നത്. ഗവേഷകർ ഗവേഷണത്തിന് വിധേയമാക്കിയത് തടിച്ചകൊഴുത്ത 250 സ്ത്രീകളെയാണ്. ആറുമാസത്തെ നീണ്ട പരിശ്രമത്തിലൂടെ ഇവർക്ക് ഏകദേശം ഒരു കിലോ വരെ കുറയ്ക്കാൻ കഴിഞ്ഞു. 18 മാസം കൊണ്ട് ഏകദേശം അഞ്ച് കിലോവരെ കുറഞ്ഞതായി ഗവേഷകർ പറയുന്നു. ഒരു ദിവസം അറുപത് മുതൽ തൊണ്ണൂർ മിനിട്ട് വരെ വ്യാമത്തിനായി ചെലവഴിക്കണം. ഇത് തുല്യമാണ് ആഴ്ചയിൽ 24 മൈൽ നടക്കുന്നതെന്നും ഇവർ പറയുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP