Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആരു പറഞ്ഞു പാലിനു ഔഷധ ഗുണമുണ്ടെന്ന്? മൂന്ന് ഗ്ലാസിൽ കൂടുതൽ പാൽ ദിവസവും കുടിച്ചാൽ നേരത്തെ മരിക്കും

ആരു പറഞ്ഞു പാലിനു ഔഷധ ഗുണമുണ്ടെന്ന്? മൂന്ന് ഗ്ലാസിൽ കൂടുതൽ പാൽ ദിവസവും കുടിച്ചാൽ നേരത്തെ മരിക്കും

ദിവസവും മുന്ന് ഗ്ലാസിലേറെ പാൽ കുടിക്കുന്നവരുടെ എല്ലിന് ബലക്ഷയം ഉണ്ടായേക്കാമെന്നും മരണ നിരക്ക് കൂട്ടാനിടയുണ്ടെന്നും ഗവേഷകർ. പാലിൽ അടങ്ങിയിരിക്കുന്ന ചില തരം പഞ്ചസാരകൾ ശരീര കോശങ്ങളെ നശിപ്പിക്കാൻ കാരണമാകുമെന്നും സ്വീഡിഷ് ശാസ്ത്രജ്ഞർ പറയുന്നു. എന്നാൽ ഇതിന്റെ കാര്യകാരണ ബന്ധം സ്ഥിരീകരിക്കാനായിട്ടില്ലെന്നും ഇവർ വ്യക്തമാക്കിയിട്ടുണ്ട്. പാൽ കുടി നിയന്ത്രിക്കണമെന്ന് തീർത്തു പറയാൻ കൂടുതൽ ഗവേഷണങ്ങൾ കൂടി ആവശ്യമാണെന്നും ഇവർ പറഞ്ഞു. കാൽസ്യവും വൈറ്റമിൻ ഡിയും അടങ്ങിയതിനാൽ എല്ലുറപ്പ് ലഭിക്കാനായി പാൽ കുടിക്കാൻ ഡോക്ടർമാരും ഡയറ്റീഷ്യന്മാരും നിർദ്ദേശിക്കാറുണ്ട്. എങ്കിലും ഏതാനും ദശാബ്ദങ്ങളായി പല തരത്തിലുള്ള ഫലങ്ങളാണ് പാലിന്റെ ആരോഗ്യ ഗുണങ്ങലെ കുറിച്ചുള്ള പഠനങ്ങൽ പുറത്തു കൊണ്ടുവന്നിട്ടുള്ളത്. ഹൃദയാഘാതം തടയാൻ പാൽ കുടി നല്ലതാണെന്ന് ചില ഗവേഷണങ്ങൾ പറയുമ്പോൾ ഇതിനു നേർവിപരീതമാണ് മറ്റു ചില ഗവേഷണ ഫലങ്ങൾ.

പാലിൽ അടങ്ങിയിരിക്കുന്ന ലാക്ടോസ്, ഗാലക്ടോസ് എന്നീ പഞ്ചസാരകളാണോ ഹാനികരമാകുന്നത് എന്നതു സംബന്ധിച്ച് സ്വീഡനിലെ ഉപ്‌സല യുണിവേഴ്‌സിറ്റിയിലെ പ്രൊഫസർ കാൾ മിക്കായേൽസണിന്റെ നേതൃത്വത്തിലാണ് പഠനം നടന്നത്. മൃഗങ്ങളിൽ നടത്തിയ പഠനത്തിൽ ഇവ ശരീര കോശങ്ങളെ നശിപ്പിക്കുന്നതായും രോഗ പ്രതിരോധ ശേഷിയെ ക്ഷയിപ്പിക്കുന്നതായും വേഗത്തിൽ പ്രായമേറുന്നതായും കണ്ടെത്തി. പിന്നീട് 61,433 സ്ത്രീകളിലും 45,339 പുരുഷന്മാരിലും അവർ കഴിക്കുന്ന പാൽ അടങ്ങിയ ഭക്ഷണ പഥാർത്ഥങ്ങളെക്കുറിച്ച് ഒരു സർവേ നടത്തി. 20 വർഷത്തോളം കാലം ഇവരെ നിരീക്ഷിച്ചു കൊണ്ടിരുന്നു. ഇക്കാലയളവിൽ 15,541 സ്ത്രീകളും മരിക്കുകയും 17,252 സ്ത്രീകൾക്ക് അസ്ഥിപൊട്ടൽ ഉണ്ടാകുകയും 4,259 സ്ത്രീകൾക്ക് ഇടുപ്പെല്ല് പൊട്ടലും ഉണ്ടായി. സ്ത്രീകൾ പാലു കുടിച്ചതുകൊണ്ട് പ്രത്യേക രക്ഷയൊന്നുമുണ്ടായില്ലെന്ന് പഠനം പറയുന്നു. ദിവസവും ഒരു ഗ്ലാസിൽ താഴെ (60 മില്ലി ലീറ്റർ) പാൽ കുടിക്കുന്ന സ്ത്രീകളെ അപേക്ഷിച്ച് ദിവസവും മൂന്നിലേറെ ഗ്ലാസ് പാൽ (680 മില്ലി ലീറ്റർ) കുടിച്ച സ്ത്രീകൾക്ക് മരണ സാധ്യത ഇരട്ടിയാണെന്ന് കണ്ടെത്തി.

പുരുഷന്മാരെ 11 വർഷമാണ് നിരീക്ഷണ വിധേയരാക്കിയത്. ഇക്കാലയളവിൽ 10,112 പേർ മരിച്ചു. 5,066 പേർക്ക് അസ്ഥി പൊട്ടൽ ഉണ്ടായി. 1,166 പേർക്ക് ഇടുപ്പെല്ല് പൊട്ടല്ലും ഉണ്ടായി. കൂടുതൽ പാൽ കുടിച്ച പുരുഷന്മാർക്കും മരണ സാധ്യത കൂടുതലാണെന്ന് പഠനം പറയുന്നു. പക്ഷേ സ്ത്രീകളേക്കാൾ അപകട സാധ്യത കുറവാണ്. അതേസമയം പാലിലെ പഞ്ചസാരയായ ലാക്ടോസ് വളരെ കുറഞ്ഞ പാൽ ഉൽപ്പന്നങ്ങളായ തൈര്, ചീസ് എന്നിവ കൂടുതലായി ഉപയോഗിക്കുന്നവരിൽ, പ്രത്യേകിച്ച് സ്ത്രീകൾക്കിടയിൽ മരണ സാധ്യത കുറവാണെന്നും കണ്ടെത്തി. എന്നാൽ ഭക്ഷണ കാര്യങ്ങളിൽ ഉപദേശം നൽകുമ്പോൾ് ഈ ഗവേഷണ ഫലം മുഖവിലക്കെടുക്കുന്നതിനു മുമ്പ് കൂടുതൽ സ്വതന്ത്ര പഠനങ്ങൾ കൂടി നടക്കേണ്ടതുണ്ടെന്ന് പ്രൊഫസർ മിക്കയേൽസൺ പറഞ്ഞു. ഈ ഫലങ്ങൾ മുൻകരുതലോടെ വ്യാഖ്യാനിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP