ഗർഭിണികൾ മറക്കാതെ മുട്ട കഴിക്കുക; അതു അമ്മയുടെയും കുഞ്ഞിന്റെ ജീവൻ രക്ഷിക്കും; കള്ളക്കഥകൾ മറന്നേക്കുക
October 04, 2016 | 10:31 AM IST | Permalink

സ്വന്തം ലേഖകൻ
ഗർഭിണിയായി സ്ത്രീകൾ പോഷകാഹാരത്തിന്റെ കാര്യത്തിൽ ശരിക്കും ശ്രദ്ദിക്കേണ്ടതാണ്. മനസിനും ആരോഗ്യത്തിനും ഇണങ്ങുന്ന ഭക്ഷണം കഴിക്കുക എന്നത് തന്നെയാണ് ഇതിൽ പ്രധാനം. എന്നാൽ, ഗർഭിണിയാണെങ്കിൽ തീർച്ചയായും കോഴിമുട്ട കഴിക്കുക എന്നതാണ് ആരോഗ്യമുള്ള കുഞ്ഞിന് വേണ്ടി ഒരു ഗർഭിണി നിർബന്ധമായും ചെയ്യേണ്ടത്.
മുട്ടയെ ചൊല്ലിയുള്ള കള്ളക്കഥകളെല്ലാം തള്ളിക്കളയേണ്ട സമയമാണ്. മുട്ട കഴിക്കുന്നതു കൊണ്ട് അമ്മക്കും കുഞ്ഞിനും യാതൊരു പ്രശ്‌നവുമില്ലെന്ന സർട്ടിഫിക്കറ്റ് നൽകിയിരിക്കയാണ് യൂറോപ്യൻ ഫുഡ് സേഫ്റ്റി അഥോരിറ്റി. അമ്മയ്ക്കും കുട്ടിക്കും വേണ്ട ന്യൂട്രീഷൻസ് മുട്ടയിൽ നിന്നും ലഭിക്കുമെന്നാണ് വിദഗ്ധരുടെ കണ്ടെത്തൽ. കൊളേൻ എന്ന വിറ്റാമിൻ ഘടകം മുട്ടയിൽ ധാരളമുണ്ട്. അതുകൊണ്ട് ധൈര്യമായി മുട്ട കഴിക്കാമെന്നുമാണ് അഭിപ്രായപപെടുന്നത്. ഈ വിറ്റാമിൻ ഗർഭസ്ഥ ശിശുവിന്റെ വളർച്ചയ്ക്ക് ഏറെ സഹായകമാകും.
കുഞ്ഞിന്റെ ബ്രെയിനിന്റെയും നാഢിവ്യൂഹത്തിന്റെയും വളർച്ചയ്ക്ക് ഇത് ഗുണകരമാകും. ബുദ്ധിവികാസത്തിനും മുട്ട അനിവാര്യമാണ് താനും. കൊളേൻ വിറ്റാമിൻ ഗർഭിണിക്ക് ഏറ്റവും ആവശ്യം ആദ്യ മൂന്ന് മാസങ്ങളിലാണ്. ഈ സമയത്ത് നല്ലതുപോലെ മുട്ട കഴിച്ചാൽ കുഞ്ഞിന്റെ ഓർമ്മശക്തി വർദ്ധിപ്പിക്കും.
മുട്ടകഴിച്ചാൽ കൊളസ്‌ട്രോൾ കൂടുമെന്ന പൊതു അവബോധം ഒരു വശത്ത് നിലനിൽക്കുമ്പോൾ തന്നെയാണ് മുട്ടയുടെ ഗുണഗണങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്. മുട്ടയിൽ അടങ്ങിയിരിക്കുന്ന കൊളേൻ ബി വിറ്റാമിൻ കോംപ്ലക്‌സ ആണ്. ഇതിന് മനുഷ്യന് അത്യാവശ്യമുള്ള മൂലകമായി 1998ൽ യുഎൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിൻ കണ്ടെത്തുകയും ചെയ്തു. 425 മില്ലി ഗ്രാം വരെ ഗർഭിണിക്ക് ആവശ്യമുണ്ടെന്നും കണ്ടെത്തി.
ഇപ്പോൾ അനുസരിച്ച് യൂറോപ്യന് ഫുഡ് സേഫ്റ്റി അഥേരിറ്റിയുടെ കണ്ടെത്തൽ അനുസരിച്ച് രണ്ട് മുട്ടയെങ്കിലും ഗർഭിണി കഴിക്കണം. ഇത് വഴി 400 മില്ലി ഗ്രാം കൊളേൻ ലഭിക്കുകയും ചെയ്യും.
