Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫിഷ് ആൻഡ് ചിപ്സ് ഷോപ്പിൽ നിന്നും മാത്രം അത് വാങ്ങുക; ഞായറാഴ്ചകളിൽ മീൻ ഒഴിവാക്കുക; അടുത്ത് കടൽ ഇല്ലാത്ത ഷോപ്പുകളിൽ നിന്നും സീ ഫുഡ് വാങ്ങരുത്; റെസ്റ്റോറന്റിൽ ചെന്നാൽ ഒഴിവാക്കേണ്ട സാധനങ്ങൾ എന്തൊക്കെയാണെന്നറിയാമോ..?

ഫിഷ് ആൻഡ് ചിപ്സ് ഷോപ്പിൽ നിന്നും മാത്രം അത് വാങ്ങുക; ഞായറാഴ്ചകളിൽ മീൻ ഒഴിവാക്കുക; അടുത്ത് കടൽ ഇല്ലാത്ത ഷോപ്പുകളിൽ നിന്നും സീ ഫുഡ് വാങ്ങരുത്; റെസ്റ്റോറന്റിൽ ചെന്നാൽ ഒഴിവാക്കേണ്ട സാധനങ്ങൾ എന്തൊക്കെയാണെന്നറിയാമോ..?

പുറത്ത് ഭക്ഷണം കഴിക്കാൻ പോകുമ്പോൾ എന്ത് കഴിക്കുമെന്ന തീരുമാനമെടുക്കുക ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രത്യേകിച്ചും റസ്റ്റോറന്റിൽ വ്യത്യസ്തമായ വിഭവങ്ങളുള്ള മെനു ഉണ്ടെങ്കിൽ തെരഞ്ഞെടുപ്പ് കൂടുതൽ വിഷമം പിടിച്ചതാവുകയും ചെയ്യും.എന്നാൽ ഇതുമായി ബന്ധപ്പെട്ട് അനുഭവത്തിന്റെ വെളിച്ചത്തിൽ റസ്റ്റോറന്റ് വർക്കർമാർ നിർണായകമായ നിർദ്ദേശങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഇവയിൽ മിക്കവയും മിക്ക റസ്റ്റോറന്റ് മെനുകൽും സ്ഥാനം നേടിയവയുമാണ്. ക്വോറയിൽ ഇത് സംബന്ധിച്ച അന്വേഷണത്തിനാണ് വിദഗ്ദ്ധർ മറുപടിയേകിയിരിക്കുന്നത്. ഇത് ആയിരക്കണക്കിന് പേർ കാണുകയും ചെയ്തിട്ടുണ്ട്. ഇതനുസരിച്ച് ഫിഷ് ആൻഡ് ചിപ്സ് ഷോപ്പിൽ നിന്നും മാത്രം അത് വാങ്ങണമെന്നും ഞായറാഴ്ചകളിൽ മീൻ ഒഴിവാക്കണമെന്നും അടുത്ത് കടൽ ഇല്ലാത്ത ഷോപ്പുകളിൽ നിന്നും സീ ഫുഡ് വാങ്ങരുതെന്നും റസ്റ്റോറന്റ് വർക്കർമാർ നിർദ്ദേശിക്കുന്നു.അവയുമായി ബന്ധപ്പെട്ട ഏതാനും കാര്യങ്ങളാണ് ഇവിടെ പരാമർശിക്കുന്നത്.

കടൽത്തീരത്തിനകലെ നിന്ന് അകലത്തുള്ള ഷോപ്പുകളിൽ സീ ഫുഡ് വാങ്ങരുത്:-
സീഫുഡ് എവിടെ നിന്നും വാങ്ങുന്ന ശീലമാണ് നമുക്കുള്ളത്. എന്നാൽ കടൽത്തീരത്ത് നിന്നും 30 കിലോമീറ്റർ അകലെയുള്ള ഷോപ്പുകളിൽ നിന്നും സീഫുഡ് വാങ്ങരുതെന്നാണ് ഇതുമായി ബന്ധപ്പെട്ട വിദഗ്ദ്ധർ നിർദ്ദേശിക്കുന്നത്. ട്രെയിൻഡ് ഷെഫായ സീൻ ക്യുൻ ഇതിനോട് അനുകൂലിക്കുന്നുണ്ട്. 12 വർഷമായി റസ്റ്റോറന്റ് പരിചയമുള്ള അലക്സ് ക്യുന്നും ഇതിനോട് അനുകൂലിക്കുന്നുണ്ട്. മരുഭൂമിയിൽ വച്ച് സീ ഫുഡ് ഓർഡർ ചെയ്യരുതെന്നാണ് അദ്ദേഹം നിർദ്ദേശിക്കുന്നത്. സീഫുഡിന് പേര് കേട്ടതും മികച്ച സീ ഫുഡ് നൽകുന്നതുമായ ഷോപ്പുകളാണെങ്കിൽ പോലും അവ കടൽത്തീരത്ത് നിന്നും വളരെ അകലത്താണെങ്കിൽ അവിടെ നിന്നം സീഫുഡ് വാങ്ങരുതെന്നാണ് നിർദ്ദേശം. 

സ്പെഷ്യൽ ഫുഡിന് ഓർഡർ ചെയ്യരുത്:-
ചില റസ്റ്റോറന്റുകളിൽ സ്പെഷ്യൽ ഫുഡുകൾ കാണാമെന്നും അവ ഒരിക്കലും ഓർഡർ ചെയ്യരുതെന്നുമാണ് റസ്റ്റോറന്റ് വിദഗ്ദ്ധർ മുന്നറിയിപ്പേകുന്നത്. പഴകിയ ഭക്ഷണം വിറ്റഴിക്കാനാണ് ചില റസ്റ്റോറന്റുകാർ സ്പെഷ്യൽ തന്ത്രം പ്രയോഗിക്കുന്നതെന്ന് ട്രെയിൻഡ് ഷെഫായ ജനേറ സോളോവൻ മുന്നറിയിപ്പേകുന്നത്.

ചിക്കൻ:-
ചിക്കനുമായി ബന്ധപ്പെട്ട വിഭവങ്ങൾ ഓർഡർ ചെയ്യുന്നതിന് മുമ്പ് അത്യധികമായ ശ്രദ്ധ പുലർത്തേണ്ടതാണ്. ഉദാഹരണമായി ചിക്കൻ ബ്രെസ്റ്റ് ഒരിക്കലും ഓർഡർ ചെയ്യരുതെന്നാണ് 12 വർഷം വെയിറ്ററായി ജോലി ചെയ്ത് പരിചയമുള്ള എറിക് സുസ്റ്റാഡ് നിർദ്ദേശിക്കുന്നത്. തീരുമാനമെടുക്കാൻ സാധിക്കാത്ത കസ്റ്റമർമാരാണ് ഇത്തരം ഐറ്റങ്ങൾക്ക് അറിയാതെ ഓർഡർ ചെയ്ത് പോകുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. തുടർന്ന് ഇവർക്ക് ഇത്തരം ഭക്ഷണത്തിന്റെ സ്വാദ് ഇഷ്ടപ്പെടുകയുമില്ല..മിക്ക റസ്റ്റോറന്റുകളിൽ നിന്നും താൻ ഓർഡർ ചെയ്ത ഗ്രിൽഡ് ചിക്കൻ തന്നെ നിരാശപ്പെടുത്തിയിട്ടുണ്ടെന്നാണ് നിരവധി പേർ വെളിപ്പെടുത്തുന്നത്. താൻ ഞായറാഴ്ചയോ അല്ലെങ്കിൽ തിങ്കളാഴ്ചയോ ഫിഷ് കഴിക്കാറില്ലെന്നാണ് സെലിബ്രിറ്റി ഷെഫായ ആംതോണി ബൗർഡയിൻ നിർദ്ദേശിക്കുന്നത്. വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ വാങ്ങിയ ഫിഷായിരിക്കും ഈ ദിവസങ്ങളിൽ തയ്യാറാക്കുന്നതെന്നതാണ് അദ്ദേഹം ഇതിനുള്ള കാരണമായി ഉയർത്തിക്കാട്ടുന്നു.

ആൻചോവി റസ്റ്റോറന്റിൽ നിന്നും കഴിക്കരുത്:-
ൻചോവി അഥവാ നെത്തോലി റസ്റ്റോറന്റിൽ നിന്നും കഴിക്കരുതെന്നാണ് റസ്റ്റോറന്റ് വിദഗ്ദ്ധർ നിർദ്ദേശിക്കുന്നത്. ഇവ വേണ്ടവിധത്തിൽ ശുചിയാക്കാതെയായിരിക്കും പാചകം ചെയ്യുകയെന്നതാണ് അതിന് കാരണം. 

ഫിഷ് ആൻഡ് ചിപ്സ് ഷോപ്പിൽ നിന്നും മാത്രം അത് വാങ്ങുക:-
ഫിഷും ചിപ്സും മാത്രം നൽകുന്ന റസ്റ്റോറന്റിൽ നിന്നും അത് കഴിക്കുന്നതായിരിക്കും നല്ലതെന്ന് റസ്റ്റോറന്റ് വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു. എല്ലാ റസ്റ്റോറന്റുകാർക്കും ഫിഷും ചിപ്സും ഗുണമേന്മയോടെ നൽകാനാവില്ലെന്ന് മുന്നറിയിപ്പുണ്ട്. ഇവിടങ്ങളിൽ ഇവ തയ്യാറാക്കാൻ ആവശ്യമായ സംവിധാനങ്ങൾ ഉണ്ടാവാത്തത് അവയുടെ ഗുണമേന്മയെ ബാധിക്കുമെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP