Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉപ്പ് തിന്നില്ലെങ്കിൽ നിങ്ങൾ ചത്ത് പോവും; ബ്ലഡ് പ്രഷറും ഡയബറ്റിസും ഉണ്ടാവുന്നത് ഉപ്പ് കുറയുമ്പോൾ...!! ഉപ്പിനെ കുറിച്ച് പറഞ്ഞതെല്ലാം ആനമണ്ടത്തരങ്ങൾ എന്ന് സ്ഥിരീകരിച്ച് ശാസ്ത്രജ്ഞർ

ഉപ്പ് തിന്നില്ലെങ്കിൽ നിങ്ങൾ ചത്ത് പോവും; ബ്ലഡ് പ്രഷറും ഡയബറ്റിസും ഉണ്ടാവുന്നത് ഉപ്പ് കുറയുമ്പോൾ...!! ഉപ്പിനെ കുറിച്ച് പറഞ്ഞതെല്ലാം ആനമണ്ടത്തരങ്ങൾ എന്ന് സ്ഥിരീകരിച്ച് ശാസ്ത്രജ്ഞർ

40 വർഷത്തോളമായി ഉപ്പിനെ ആരോഗ്യകോളങ്ങളിൽ സ്ഥിരം വില്ലനായിട്ടാണ് ചിത്രീകരിച്ച് വരുന്നത്. എന്നാൽ ഇത്തരം ആരോപണങ്ങളെല്ലാം തെറ്റായിരുന്നുവെന്നാണ് ഏറ്റവും പുതിയ പഠനഫലങ്ങൾ വെളിപ്പെടുത്തുന്നത്. പുതിയ പഠനം അനുസരിച്ച് വേണ്ടത്ര അളവിൽ ഉപ്പ് തിന്നില്ലെങ്കിൽ നിങ്ങൾ ചത്ത് പോവുമെന്നാണ് മിസൗറിയിലെ സെയിന്റ് ലൂക്‌സിലെ മിഡ് അമേരിക്ക ഹേർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലെ മുതിർന്ന കാർഡിയോ വാസ്‌കുലർ റിസർച്ച് സയന്റിസ്റ്റായ ഡോ. ജെയിംസ് ഡിനികോലന്റോണിയോ ഡെയിലിമെയിലിൽ എഴുതിയ ലേഖനത്തിലൂടെ മുന്നറിയിപ്പേകുന്നത്. ബ്ലഡ് പ്രഷറും ഡയബറ്റിസും ഉണ്ടാവുന്നത് ഉപ്പ് കുറയുമ്പോഴാണെന്നാണ് ഗവേഷകർ ഓർമിപ്പിക്കുന്നത്. ഉപ്പിനെ കുറിച്ച് ഇതുവരെ പറഞ്ഞതെല്ലാം ആനമണ്ടത്തരങ്ങളാണെന്നാണ് ഇപ്പോൾ ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചിരിക്കുന്നത്.

പുകവലി, വ്യായാമം ചെയ്യാതിരിക്കൽ എന്നീ ദുശീലങ്ങളോളം ഗുരുതരമാണ് അമിതമായി ഉപ്പ് അകത്താക്കലെന്നായിരുന്നു ഭൂരിഭാഗം ഡോക്ടർമാരും മുന്നറിയിപ്പേകിയിരുന്നത്. ദിവസവും ഒരു ടീസ്പൂണിൽ താഴെ അളവിലുള്ള ഉപ്പ് മാത്രമേ കഴിക്കാവു എന്ന കടുത്ത നിർദേശവും നിലവിലുണ്ട്. ഉയർന്ന തോതിൽ ഉപ്പ് കഴിച്ചാൽ ഉയർന്ന രക്തസമ്മർദമുണ്ടാകുമെന്നും അത് ഹൃദയത്തിന് കേടുപാടുണ്ടാക്കുമെന്നുമാണ് പരമ്പരാഗതമായി ഡോക്ടർമാർ മുന്നറിയിപ്പേകുന്നത്. എന്നാൽ ഇതെല്ലാം തെറ്റാണെന്നാണ് തന്റെ പുതിയ പഠനത്തെ മുൻനിർത്തി ഡോ. ജെയിംസ് ഡിനികോലന്റോണിയോ തറപ്പിച്ച് പറയുന്നത്. ഉപ്പ് ജീവന്റെ അടിസ്ഥാന ഘടകമാണെന്നും അത് വേണ്ടത്ര അളവിൽ കഴിച്ചില്ലെങ്കിൽ ജീവൻ തന്നെ അപകടത്തിലാകുമെന്നും അദ്ദേഹം ആവർത്തിച്ച് മുന്നറിയിപ്പേകുന്നു.

ബ്രിട്ടീഷ് കാർഡിയോ വാസ്‌കുലർ സൊസൈറ്റിയുടെ പങ്കാളിത്തത്തോടെ പ്രസിദ്ധീകരിക്കുന്ന ബ്രിട്ടീഷ് മെഡിക്കൽ ജേണലിന്റെ ഓപ്പൺ ഹേർട്ടിന്റെ അസോസിയേറ്റ് എഡിറ്റർ, മറ്റ് നിരവദി മെഡിക്കൽ ജേണലുകളുടെ അഡൈ്വസറി ബോർഡ് മെമ്പർ എന്നീ നിലകളിൽ കഴിവ് തെൽയിച്ച ഡോ. ജെയിംസിന്റെ കണ്ടെത്തലുകൾ വളരെ നിർണായകമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. തന്റെ ഗവേഷണത്തിന്റെ ഭാഗമായി ഉപ്പിനെ കുറിച്ചുള്ള 500ൽ അധികം മെഡിക്കൽ പേപ്പറുകളും പഠനങ്ങളും താൻ നിരീക്ഷിച്ചിരുന്നുവെന്നും എന്നാൽ അതിലൊന്നും കുറഞ്ഞ അളവിൽ ഉപ്പ് കുറയ്ക്കണമെന്ന നിർദേശത്തിന് ശാസ്ത്രീയമായ തെളിവുകളില്ലെന്നും ഡോ. ജെയിംസ് വാദിക്കുന്നു. ഉപ്പ് വളരെ കുറച്ച് കഴിച്ചാൽ അത് ഇൻസുലിൻ പ്രതിരോധത്തിനും കൊഴുപ്പ് അടിഞ്ഞ് കൂടാനും പ്രമേഹത്തിന് സാധ്യത വർധിപ്പിക്കാനും കാരണമാകുമെന്നാണ് ഡോ. ജെയിംസ് തന്റെ പുതിയ പുസ്തകത്തിലൂടെ വിശദീകരിക്കുന്നത്.

ആരോഗ്യ രംഗത്ത് അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട മാർഗനിർദേശങ്ങൾ അനുസരിച്ച് ദിവസം കഴിക്കാവുന്നത് 2.4 ഗ്രാം സോഡിയമാണ്. അതായത് ഇതനുസരിച്ച് ആറ് ഗ്രാം ഉപ്പ് അഥവാ സോഡിയം ക്ലോറൈഡ് കഴിക്കാം. ഒരു ടീ സ്പൂണിൽ കുറഞ്ഞ ഉപ്പാണിത് അർത്ഥമാക്കുന്നത്. എന്നാൽ നിങ്ങൾക്ക് ഉയർന്ന രക്തസമ്മർദമോഅതിനുള്ള സാധ്യതയോ ഉണ്ടെങ്കിൽ ഒരു ടീ സ്പൂൺ ഉപ്പിന്റെ മൂന്നിൽ രണ്ട് ഭാഗം മാത്രമേ പ്രതിദിനം കഴിക്കാവൂ എന്നാണ് ഡോക്ടർമാർ പറയുന്നത്. എന്നാൽ ഇത് പ്രകൃതിപരമായി കഴിക്കാൻ അനുവദിച്ചിരിക്കുന്ന ഉപ്പിനേക്കാൾ വളരെ കുറവാണെന്നാണ് ഡോ.ജെയിംസ്പറയുന്നത്.

യഥാർത്ഥത്തിൽ ഭൂമിയിലെവിടെയുമുള്ള ഏത് മനുഷ്യനും ദിവസത്തിൽ ഒന്നര ടീസ്പൂൺ ഉപ്പെങ്കിലും കഴിക്കണമെന്നും എന്നാൽ മാത്രമേ ശരീരത്തിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഉപ്പ് ലഭിക്കുകയുള്ളുവെന്നും അദ്ദേഹം പറയുന്നു. കരയുമ്പോഴും വിയർക്കുമ്പോഴും ശരീരത്തിൽ നിന്നും ഉപ്പ് വൻ തോതിൽ പുറന്തള്ളപ്പെടുന്നുവെന്നും ശരീരത്തിലെ കോശങ്ങൾ ഉപ്പ് കലർന്ന ഫ്‌ലൂയിഡുകളിലാണ് മുങ്ങുന്നതെന്നും അതിനാൽ ഉപ്പില്ലാതെ നമുക്ക് ജീവിക്കാനാവില്ലെന്നും ഡോ. ജെയിംസ് സ്ഥാപിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP