Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭക്ഷണത്തിൽ ഷെൽഫിഷ് ശീലമാക്കൂ; ഹൃദയാരോഗ്യം സംരക്ഷിക്കൂ

ഭക്ഷണത്തിൽ ഷെൽഫിഷ് ശീലമാക്കൂ; ഹൃദയാരോഗ്യം സംരക്ഷിക്കൂ

ത്സ്യങ്ങളിലടങ്ങിയിരിക്കുന്ന ഒമേഗ -3 എന്ന പ്രോട്ടീൻ ശരീരത്തിന് പലവിധത്തിലുള്ള ഗുണങ്ങൾ സമ്മാനിക്കുന്നതാണെന്ന് ശാസ്ത്രലോകം നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്. ആഴ്ചയിലൊരിക്കലെങ്കിലും സീഫുഡ് ശീലമാക്കുകയാണെങ്കിൽ അത് ഹൃദയാഘാതത്തെ തടയുമെന്നാണ് പുതിയ കണ്ടെത്തൽ. അതിൽത്തന്നെ തൊണ്ടുള്ളതരം കടൽജീവികളാണെങ്കിൽ കൂടുതൽ പ്രയോജനം ഉറപ്പ്.

ചെമ്മീൻ, ഞണ്ട്, കൂന്തൽ തുടങ്ങിയ കടൽജീവികളിലാണ് വൈറ്റമിനുകളും ധാതുക്കളും മത്സ്യ എണ്ണകളും കൂടുതലായി അടങ്ങിയിരിക്കുന്നത്. ഒമേഗ-3 എന്ന ഫാറ്റി ആസിഡിന്റെ സാന്നിധ്യമാണ് ഈ ഭക്ഷ്യവസ്തുക്കളെഹൃദയാരോഗ്യ വസ്തുക്കളാക്കുന്നത്.

സീഫുഡിലെ കൊളസ്‌ട്രോളിന്റെ സാന്നിധ്യമാണ് അതിനെ ഹൃദ്രോഗികൾ പേടിച്ചിരുന്നതിന് കാരണം. എന്നാൽ, ഷെൽഫിഷ് കഴിക്കുന്നത് ബ്ലഡ് കൊളസ്‌ട്രോളിന്റെ അളവ് കൂടാതെ നോക്കുമെന്നാണ് വിലയിരുത്തൽ. ഹൃദ്രോഗികൾക്കൊപ്പം ഗർഭിണികളും ഷെൽഫിഷും മത്സ്യവും കഴിക്കുന്നത് നല്ലതാണെന്നും വിദഗ്ധർ ഉപദേശിക്കുന്നു. എന്നാൽ, കോൾഡ് സ്റ്റോറേജിൽ ദിവസങ്ങൾ തള്ളിനീക്കിയ ഭക്ഷണത്തിന് പകരം, പുതിയ മത്സ്യവും ഷെൽഫിഷുമാണ് കഴിക്കേണ്ടത്. ശീതീകരിച്ച ഭക്ഷ്യവസ്തുക്കളിൽ സോഡിയത്തിന്റെ അളവ് കൂടുതലായിരിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP