Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആദ്യ ഗർഭം അലസിപ്പിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് പഠനം

ആദ്യ ഗർഭം അലസിപ്പിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് പഠനം

വിവാഹത്തെത്തുടർന്ന് കുട്ടികൾ കുറച്ചുവൈകിമതി എന്ന് തീരുമാനിക്കുന്ന ദമ്പതിമാർ അറിയുക. ആദ്യ ഗർഭം അലസിപ്പിക്കുന്നത് പിൽക്കാലത്ത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും. മാസം തികയാതെ പ്രസവിക്കേണ്ടിവരുന്നതുൾപ്പെടെയുള്ള കാര്യങ്ങൾക്ക് ഇതു വഴിവെക്കുമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. ആദ്യ ഗർഭം അബോർഷൻ നടത്തുന്നതിലൂടെ തനിക്കും കുട്ടിക്കും അപകടമുണ്ടാക്കുന്ന സാഹചര്യമാണ് സംജാതമാകുന്നതെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു

അടുത്ത ഗർഭത്തിൽ പ്രിമേച്വർ ബർത്തും അമ്മയുടെയും കുട്ടിയുടെയും മരണത്തിന് കാരണമാകുന്ന പ്രീ-എക്ലാംസിയയുമൊക്കെ ആദ്യവട്ട അബോർഷന്റെ ഫലമായി സംഭവിക്കാമെന്ന് അബെർഡീൻ സർവകലാശാലയിലെ ഗവേഷകർ പറയുന്നു. 1981-നും 2007-നുമിടയ്ക്ക് അബോർഷന് വിധേയരായ ആറരലക്ഷത്തോളം സ്ത്രീകളെ വിലയിരുത്തിയാണ് ഈ ഗവേഷണ ഫലങ്ങളിൽ ശാസ്ത്രജ്ഞരെത്തിയത്.

കൗമാരകാലത്തെ ലൈംഗിക ജീവിതവും ഗർഭധാരണവും അബോർഷൻ നിരക്ക് മുൻകാലങ്ങളെക്കാൾ വളരെയേറെ വർധിപ്പിച്ചിരിക്കുകയാണെന്ന് ഗവേഷകർ പറയുന്നു. ഇംഗ്ലണ്ടിൽ മാത്രം പ്രതിവർഷം രണ്ടുലക്ഷത്തോളം അബോർഷനുകളാണ് നടക്കുന്നത്. ഇതിലേറെയും കൗമാരപ്രായക്കാരാണ്. മറ്റു രാജ്യങ്ങളിലും സമാനമായ രീതിയിലാണ് അബോർഷനുകൾ നടക്കുന്നത്. ഇങ്ങനെ നടക്കുന്ന അബോർഷനുകൾ പിൽക്കാല ജീവിതത്തിൽ ആരോഗ്യപ്രശ്‌നങ്ങൾക്കിടയാക്കുമെന്ന മുന്നറിയിപ്പാണ് ഇപ്പോഴത്തെ ഗവേഷണഫലം. സർജിക്കൽ അബോർഷനുകളാണ് പിൽക്കാലത്ത് കൂടുതൽ അപകടകരമാകുന്നതെന്നും ഗവേഷകർ പറയുന്നു.

ഓരോ അബോർഷനും പിന്നീടുള്ള ഗർഭധാരണത്തെ അപകടപ്പെടുത്തുമെന്ന മുൻധാരണയെയും ഇപ്പോഴത്തെ നിരീക്ഷണങ്ങൾ തിരുത്തുന്നുണ്ട്. ആദ്യവട്ട അബോർഷനാണ് പിൽക്കാലത്ത് പ്രശ്‌നമായി വരുന്നതെന്നും മൂന്നും നാലും അബോർഷനുകൾ നടത്തിയാലും ഇതേ അപകടാവസ്ഥയ്ക്ക് മാറ്റം വരുന്നില്ലെന്നും ഗവേഷകർ പറയുന്നു.

ഗവേഷണത്തിന് വിധേയരാക്കിയ ആറരലക്ഷത്തോളം സ്ത്രീകളിൽ ഏറെപ്പേരും ആദ്യ ഗർഭം അലസിപ്പിച്ചവരായിരുന്നു. ഇവരിൽ 37 ശതമാനത്തോളം പേർ പിന്നീട് മാസം തികയാതെ പ്രസവിച്ചതായി ഗവേഷകർ കണ്ടെത്തി. ഗർഭം സാധാരണ രീതിയിൽ അലസിപ്പോകുന്നവരെക്കാൾ കൂടുതൽ അപകടസാധ്യതയാണ് ആദ്യ ഗർഭം അബോർഷനിലൂടെ നീക്കുന്നവരിലെന്നും ഗവേഷകർ പറയുന്നു. അബോർഷൻ നടത്തിയവർ പിന്നീട് പ്രസവിക്കുന്ന കുട്ടികൾക്ക് ഭാരക്കുറവും നേരിടാമെന്നും ഗവേഷകർ സൂചിപ്പിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP