Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഗർഭിണിയായിരിക്കുമ്പോൾ ആഴ്ച്ചയിൽ 25 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്താൽ കുഞ്ഞു ചെറുതായിരിക്കും

ഗർഭിണിയായിരിക്കുമ്പോൾ ആഴ്ച്ചയിൽ 25 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്താൽ കുഞ്ഞു ചെറുതായിരിക്കും

ർഭിണിയായിരിക്കുമ്പോൾ ആഴ്ച്ചയിൽ 25 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യുന്നവരുടെ കുട്ടികൾക്കു വലുപ്പക്കുറവുണ്ടാകാൻ സാധ്യതയുണ്ടെന്നു ഗവേഷകർ. ശരാശരി ഇരുന്നൂറുഗ്രാമോളം തൂക്കക്കുറവ് കുട്ടികൾക്കുണ്ടാകുമെന്നാണ് ഇവർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഗർഭിണിയായിരിക്കുമ്പോൾ, അദ്ധ്യാപകരെപ്പോലെ നിന്നു ജോലി ചെയ്യുന്നവരുടെ കുട്ടികൾക്കും തൂക്കം കുറഞ്ഞേക്കാമെന്നു ഗവേഷകർ പറയുന്നു. ശാരീരികമായി കൂടുതൽ വ്യയം ആവശ്യമായ ഇത്തരം ജോലികൾ പ്ലാസന്റയിലേക്കുള്ള രക്തയോട്ടം കുറയ്ക്കുന്നതുകൊണ്ട് കുഞ്ഞുങ്ങൾക്കു ലഭിക്കേണ്ട പോഷകങ്ങളുടെയും ഓക്‌സിജന്റെയും അളവു കുറയ്ക്കും. ഇത് വിളർച്ചയ്ക്കുവരെ കാരണമാകാമെന്നും ഗവേഷകർ പറഞ്ഞു.

എന്നാൽ, കൂടുതൽ സമയം ഇരുന്നു ജോലി ചെയ്യുന്നവരുടെ കുട്ടികൾക്കു എന്തുകൊണ്ടാണ് തൂക്കം കുറയുന്നത് എന്ന് ഇവർ വ്യക്തമാക്കിയിട്ടില്ല. മാനസിക സമ്മർദമാകാം ഇതിനു കാരണമെന്ന നിഗമനത്തിലാണ് എത്തിയിരിക്കുന്നത്. ഇങ്ങനെ പിറക്കുന്ന കുട്ടികൾക്കു ശ്വാസ തടസം, ഹൃദയരോഗങ്ങൾ തുടങ്ങിയവയുണ്ടാകാനും സാധ്യതയുണ്ട്. വളരുമ്പോൾ, കാര്യങ്ങൾ മനസിലാക്കാനുള്ള ബുദ്ധിശക്തിയിലും കുറവുണ്ടായേക്കാം.

നെതർലാൻഡിലെ റോട്ടർഹാമിലുള്ള യൂണിവേഴ്‌സിറ്റി മെഡിക്കൽ സെന്ററിലെ ഗവേഷകരാണ് മുപ്പത് ആഴ്ച്ച ഗർഭിണികളായ 4680 അമ്മമാരിൽ ഗവേഷണം നടത്തിയത്. ആഴ്ച്ചയിൽ എത്രമണിക്കൂർ ജോലി ചെയ്യുന്നു, ഇതിൽ എത്രമണിക്കൂർ നിന്നു ജോലി ചെയ്യുന്നു എന്നീ പാറ്റേണിലുള്ള ചോദ്യങ്ങളും സർവേയിൽ ഉൾപ്പെടുത്തിയിരുന്നു. ആഴ്ച്ചയിൽ 25 മണിക്കൂറിലേറെ ജോലി ചെയ്ത സ്ത്രീകളുടെ കുട്ടികൾക്ക് 198 ഗ്രാമോളം തൂക്കക്കുറവുണ്ടായി. തലയുടെ വലുപ്പത്തിലും ഒരു സെന്റീമീറ്ററോളം കുറവു കണ്ടെത്തിയിട്ടുണ്ട്. ഇതുതന്നെ ദീർഘനേരം നിന്നു ജോലി ചെയ്യുന്ന സ്ത്രീകളിലും കണ്ടെത്തി.

ഒക്കുപ്പേഷൻ ആൻഡ് എൻവയോൺമെന്റൽ മെഡിസിൻ ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ഈ സാഹചര്യത്തിൽ കമ്പനികൾ ഗർഭിണികളുടെ ജോലിസമയം പുനപരിശോധിക്കണമെന്നും ലേഖനം ആവശ്യപ്പെടുന്നു. ഭാവിയിലെ വർക്ക്‌ഫോഴ്‌സിനെക്കൂടി കമ്പനികൾ കണക്കിലെടുക്കേണ്ടതുണ്ടെന്നും ഇവർ പറഞ്ഞു. ജോലിയിൽ ഷിഫ്റ്റ് ഏർപ്പെടുത്തുക, രാത്രി ജോലിയിൽ മാറ്റം വരുത്തുക, നിന്നുള്ള ജോലികൾ ഒഴിവാക്കുക എന്നിവയും കമ്പനികൾ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ലേഖനം ആവശ്യപ്പെടുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP