Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗർഭിണി മലർന്നുകിടന്നുറങ്ങുന്നത് ഗർഭസ്ഥ ശിശുവിന്റെ മരണകാരണമാകാമെന്ന് ഗവേഷകർ

ഗർഭിണി മലർന്നുകിടന്നുറങ്ങുന്നത് ഗർഭസ്ഥ ശിശുവിന്റെ മരണകാരണമാകാമെന്ന് ഗവേഷകർ

ർഭിണികളുടെ ഉറക്കവും ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യവും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് ഗവേഷകർ. ഗർഭിണികൾ മലർന്നികിടന്നുറങ്ങുന്നത് ഗർഭസ്ഥശിശുവിന്റെ മരണകാരണമാകാമെന്ന് ഗവേഷകർ പറയുന്നു. ജനിക്കുന്ന കുട്ടികളുടെ ആരോഗ്യക്കുറവിനും ഭാരക്കുറവിനും ഇത് കാരണമാകാമെന്ന് ഗവേഷകർ കണ്ടെത്തി. ഗർഭിണികളുടെ ഉറക്കത്തിന്റെ രീതി മാറ്റിയാൽത്തന്നെ കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കാനാകും.

ഗർഭസ്ഥ ശിശു മരണ നിരക്ക് കൂടുതലായുള്ള ഘാനയിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം ഗവേഷകർ കണ്ടെത്തിയത്. ഘാനയിൽ ആയിരം പ്രസവങ്ങളിൽ 20 മുതൽ 50വരെ ഗർഭസ്ഥ ശിശുമരണം സംഭവിക്കാറുണ്ടെന്നാണ് കണക്ക്. ബ്രിട്ടനിൽ ആയിരം പ്രസവങ്ങളിൽ 3.5 മാത്രമാണ് മരണനിരക്ക്.

ഗർഭസ്ഥ ശിശുക്കളുടെ മരണനിരക്ക് ഉയരാൻ ഒരു കാരണം ഗർഭണികളുടെ ഉറക്കത്തിന്റെ രീതിയാണെന്ന് ന്യൂസീലൻഡിലെ ഗവേഷകരാണ് കണ്ടെത്തിയത്. മലർന്നുകിടന്നുറങ്ങുമ്പോൾ ഗർഭപാത്രത്തിലുള്ള ശിശുക്കളിലേക്ക് രക്തപ്രവാഹം കുറയുകയും അത് ഗർഭസ്ഥ ശിശുക്കളുടെ ഹൃദയത്തിന്റെ പ്രവർത്തനം തടസ്സപ്പെടാൻ ഇടയാവുകയും ചെയ്യുമെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ലൂയിസ് ഒബ്രയൻ പറയുന്നു. ഗർഭിണികൾ ചരിഞ്ഞുകിടന്നുറങ്ങുന്നതാണ് ഗർഭസ്ഥ ശിശുക്കളുടെ ആരോഗ്യത്തിന് ഏറ്റവും ഉത്തമം.

ഓസ്‌ട്രേലിയയിൽ നടന്ന സമാനമായ പഠനത്തിന്റെയും കണ്ടെത്തൽ ഇതുതന്നെയാണ്. സിഡ്‌നി സ്റ്റിൽബർത്ത് സ്റ്റഡി എന്ന ഗവേഷണത്തിൽ ഗർഭിണികൾ മലർന്നുകിടന്നുറങ്ങുന്നത് ഗർഭസ്ഥ ശിശുക്കളുടെ മരണസാധ്യത ആറിരട്ടി വർധിപ്പിക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP