Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിഷാദരോഗം സ്വയം തിരിച്ചറിയാം

വിഷാദരോഗം സ്വയം തിരിച്ചറിയാം

വിഷാദരോഗത്തെക്കുറിച്ചു കേൾക്കാത്തവർ ചുരുങ്ങും. എന്നാൽ എന്താണ് വിഷാദരോഗമെന്നു ചോദിച്ചാൽ ആർക്കും വ്യക്തമായ മറുപടിയുണ്ടാവില്ല. അതാണ് സ്ഥിതി.

വിഷദാരോഗം അനുഭവിക്കുന്ന വ്യക്തി സൈക്കാട്രിസ്റ്റിനെ കണ്ടാലും താനനുഭവിക്കുന്ന പ്രത്യേക മാനസികാവസ്ഥ പറഞ്ഞു മനസിലാക്കാൻ പാടുപെടും. തന്റെ സ്ഥിതി വിഷാദത്തിന്റെ ലക്ഷണമാണോയെന്ന് സ്വയം തിരിച്ചറിയുക അത്ര എളുപ്പമല്ല. മാത്രമല്ല, എവിടെ ചികിത്സക്കുപോകണമെന്നതും കൃത്യമായി ആർക്കുമറിയില്ല.
സ്വയം തിരച്ചറിയാം

വിഷാദമടക്കമുള്ള പല മനോരോഗങ്ങളും സ്വയം തിരിച്ചറിയാൻ കഴിയും. അതിനു വലിയ സാങ്കേതിക ജ്ഞാനമൊന്നും ആവശ്യമില്ല.

വിഷാദവുമായി ബന്ധപ്പെട്ട പൊതുവേ കാണുന്ന ലക്ഷണങ്ങൾ മനസിലാക്കിയാൽ കാര്യങ്ങൾ എളുപ്പമായി. വിഷാദത്തിന്റ ലക്ഷണങ്ങൾ തനിക്കുണ്ടോയെന്നു രണ്ടാഴ്ച സ്വയം നിരീക്ഷിക്കുക. ലക്ഷണങ്ങൾ ആഴത്തിലുള്ളതും ആഴത്തിലല്ലാത്തതുമുണ്ട്. വിഷാദം കൂടുതലുള്ളവരിൽ ലക്ഷണവും ഏറെ വ്യക്തമായിരിക്കും.

1. വിഷമത്തോടെ കൂടുതൽ സമയം ചെലവിടുക. ഒരു ദിവസം തന്നെ കൂടുതൽ സമയം വിഷാദത്തോടെ ചെലവിടുക. ഇതു തുടർച്ചയായി അനുഭവപ്പെടും. ചിലപ്പോൾ കാരണം തിരിച്ചറിയാൻ കഴിയും. ചിലപ്പോൾ കാരണമില്ലാതെയും വരും.

2. സന്തോഷത്തോടെ ചെയ്യുന്ന കാര്യങ്ങളിൽ താല്പര്യമില്ലായ്മ. നേരത്തെ ചെയ്തുകൊണ്ടിരിക്കന്ന പ്രവർത്തികളിൽ മിക്കതും വേണ്ടന്നുവയ്ക്കും. ഉദാഹരണത്തിന് കൂട്ടുകാരുമായി കൂടുക, സിനിമ കാണുക തുടങ്ങിയവയൊക്കെ വേണ്ടന്നുവയ്ക്കും. വീട്ടുകാരോടൊത്തുള്ള കളിചിരി തമാശകളിലും രസം തോന്നുകയില്ല.

3. ജോലിസ്ഥലത്തു പോകുന്നതു കുറയും. കൂടുതൽ അവധിയെടുത്തു വെറുതെയിരിക്കും. ഇതൊക്കെ ആവശ്യമാണെന്ന രീതിയായിരിക്കും മനസിൽ. വിഷാദമായി ഇതു തോന്നാൻ ഇടയില്ല.

4. വിഷാദം ശരീരത്തെയും ബാധിക്കും. അതായത് അവിടവിടെ വേദന, ക്ഷീണം എന്നൊക്കെ പറഞ്ഞു തുടങ്ങും. പൊതുവായ ക്ഷീണമാണ് പറയുക. അതുകൊണ്ടു ജോലി ശരിയായി ചെയ്യാനാവില്ലെന്നും പറയും. നേരത്തെ ചെയ്തിരുന്നതുപോലെ വേഗത്തിലും കാര്യക്ഷമതയോടെയും കാര്യങ്ങൾ ചെയ്യുകയില്ല.

5. ശരീരവേദനയും മറ്റും പറഞ്ഞു ഗുളികകൾ വാങ്ങി കഴിക്കും. എന്നിട്ടും വേദനയ്ക്കു കുറവില്ലെന്നു തോന്നുകയും പറയുകയും ചെയ്യും. ചിലർ വീട്ടിൽ തന്നെ രോഗിയുടെ മട്ടിൽ ഇരിക്കും.

6. ഉറക്കക്കുറവും ലക്ഷണമാണ്. ചിലർക്കു സ്ഥിരമായി ഉറക്കക്കുറവുണ്ടാകും. രാത്രിയിൽ ഉറക്കം ശരിക്കും കിട്ടാതെ ഇടയ്ക്കിടയ്ക്കു ഉണരുന്നവരുമുണ്ട്. ഇനി ഉറങ്ങിയാൽ തന്നെ രാവിലെ എഴുന്നേൽക്കുമ്പോൾ ഉത്സാഹമുണ്ടാകില്ല. ചിലർ കൂടുതൽ സമയം ഉറങ്ങുകയും ചെയ്യാറുണ്ട്.

7. ആഹാരം കഴിക്കുന്നതും കുറയും. വിശപ്പുണ്ടെങ്കിലും ഒന്നും കഴിക്കാൻ മൂഡില്ലാത്ത രീതി. പിന്നെ, ഭക്ഷണ സമയത്തു വലിച്ചുവാരി വല്ലതും കഴിക്കാം.അതൊന്നും ശരീരത്തിൽ പിടിക്കാതെ തൂക്കവും കുറയും.

8. ഏകാഗ്രത നഷ്ടപ്പെടുകയാണ് മറ്റൊരു ലക്ഷണം. വായിക്കാനോ എന്തെങ്കിലും കണ്ടിരിക്കാനോ കഴിയില്ല. അപ്പോഴേക്കും. മനസിൽ പല കാര്യങ്ങൾ കയറിവരും. ആകെ അസ്വസ്ഥനാകും. പ്രയോജനമില്ലാത്ത ചിന്തകൾ മനസിനെ മഥിക്കുകയും ആ ചിന്തകളെ നിയന്ത്രിക്കാൻ പാടുപടുകയും ചെയ്യും.

9. ഓർമ്മയും പ്രശ്‌നമാകും. ദൈനംദിന ചെയ്യുന്ന ചില കാര്യങ്ങൾ പോലും മുടങ്ങിപ്പോകും. വീട്ടിൽ താൻ സൂക്ഷിച്ചിരിക്കുന്ന പ്രദാനപ്പട്ട കാര്യങ്ങൾ എവിടെയെന്ന് ഓർക്കാൻ കഴിയില്ല.

10. ക്ഷമ നശിക്കുന്നതു മറ്റൊരു ലക്ഷണമാണ്. പെട്ടെന്നു ദേഷ്യപ്പെടുകയോ പൊട്ടിത്തെറിക്കുകയോ ചെയ്യും. അടുപ്പമുള്ളവരോടു സംസാരിക്കുമ്പോൾ പോലു വേഗം ഈർഷ്യതോന്നുകയും ദേഷ്യപ്പെടുകയും ചെയ്യും. ക്ഷമ നശിക്കുന്നതു ക്രമമായിട്ടായതിനാൽ വേഗം തിരിച്ചറിയണമെന്നില്ല.

11. ആത്മവിശ്വാസം കുറയും. മറ്റുള്ളവരോടു പെരുമാറുമ്പോഴും മറ്റും ഇത് മനസിലാക്കാൻ കഴിയും. ജോലി പൂർണ്ണമായി ചെയ്യാൻ പോലും പലരും ബുദ്ധിമുട്ടും. താൻ ചെയ്യുന്നതു ശരിയാവുന്നില്ലെന്ന തോന്നൽ വിടാതെ പിടികൂടും.

12. ലൈംഗികകാര്യങ്ങളിൽ താല്പര്യം നഷ്ടമാകും. പുരുഷന്മാരിൽ ഉദ്ധാരണശേഷി ഇല്ലാതാകും. സ്ത്രീകൾ ഭർത്താക്കന്മാരോടു സഹകരിക്കാൻ വിമുഖത കാട്ടും. ലൈംഗികത ബോറായി മാറും.

13. വിഷാദാവസ്ഥ ഗുരുതരമാകുമ്പോൾ ജീവിതത്തിൽ അർത്ഥമില്ലെന്നു തോന്നിത്തുടങ്ങുകയും ആത്മഹത്യയ്ക്കുശള്ള പ്രവണതയുണ്ടാവുകയും ചെയ്യും.

14. ഉത്കണ്ഠയും വിഷാദവും ഒരു പോലുള്ള ലക്ഷണങ്ങളുണ്ടാക്കും. വിഷാദരോഗികളിൽ ഉത്കണ്ഠയും വർദ്ധിക്കാറുണ്ട്. മറ്റു ലക്ഷണങ്ങളുടെ സാന്നിദ്ധ്യമാണ് വിഷാദത്തെ തിരിച്ചറിയാൻ സഹായിക്കുക.

15. വിഷാദമുള്ളവരാണെന്ന് മറ്റുള്ളവർ പറയുന്നത് ഇവർ സഹിക്കില്ല. അതിനാൽ തന്നെ ഡോക്ടറെ കാണാനും വിഷാദ രോഗിയെന്ന ലേബലോടെ ചികിത്സിക്കനും മിക്കവരും സമ്മതിക്കില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP