1 usd = 76.06 inr 1 gbp = 93.14 inr 1 eur = 82.34 inr 1 aed = 20.71 inr 1 sar = 20.21 inr 1 kwd = 244.55 inr

Apr / 2020
06
Monday

വീട്ടിൽ കുഞ്ഞുങ്ങൾ ഉണ്ടോ എന്നൊന്നും വക വയ്ക്കില്ല.. പല വട്ടം ലൈംഗിക ബന്ധം; സ്വർണം പണയം വെച്ച് വില കൂടിയ സാരിയും മറ്റും വാങ്ങും; കാർ വാടകയ്ക്ക് എടുത്തു യാത്രകൾ; ഓരോ യാത്രകളിലും അനാവശ്യമായി ആളുകളോട് വഴക്കിടും; ബൈപോളാർ രോഗത്തിന് വർഷങ്ങളായി മരുന്ന് കഴിക്കുന്ന ഒരാളുടെ ഭാര്യ നയിച്ച നരക ജീവിതം: കൗൺസലിങ് സൈക്കോളജിസ്റ്റ് കല എഴുതുന്നു

December 27, 2019 | 01:17 PM IST | Permalinkവീട്ടിൽ കുഞ്ഞുങ്ങൾ ഉണ്ടോ എന്നൊന്നും വക വയ്ക്കില്ല.. പല വട്ടം ലൈംഗിക ബന്ധം; സ്വർണം പണയം വെച്ച്  വില കൂടിയ സാരിയും മറ്റും വാങ്ങും; കാർ വാടകയ്ക്ക് എടുത്തു യാത്രകൾ; ഓരോ യാത്രകളിലും അനാവശ്യമായി ആളുകളോട് വഴക്കിടും; ബൈപോളാർ രോഗത്തിന് വർഷങ്ങളായി മരുന്ന് കഴിക്കുന്ന ഒരാളുടെ ഭാര്യ നയിച്ച നരക ജീവിതം: കൗൺസലിങ് സൈക്കോളജിസ്റ്റ് കല എഴുതുന്നു

ഡോ. കല

മാനസിക പ്രശ്‌നം ഉള്ള ഒരാളുടെ കൂടെ , അയാളെ നോക്കി ജീവിക്കുന്ന വ്യക്തിയുടെ ശബ്ദം, പ്രത്യേകിച്ച് രോഗി പുരുഷൻ ആണേൽ; അയാളുടെ ഭാര്യയുടെ ശബ്ദം ഈ ലോകത്തിനു അന്യമാണ് ..അവരെ അറിയണം.. പിന്തുണ കൊടുക്കണം. ബൈപോളാർ രോഗത്തിന് വര്ഷങ്ങളായി മരുന്ന് കഴിക്കുന്ന ഒരാളുടെ ഭാര്യയെ ഒരിക്കൽ പരിചയപെട്ടു .. രണ്ടാണ്മക്കൾ .. അവർ രണ്ടും ഉദ്യോഗസ്ഥരും വിവാഹിതരും .. വേറെ ആണ് താമസം .. മാസാമാസം ചെലവിനു കാശെത്തിക്കും .. ഡോക്ടർ ന്റെ അടുത്തുകൊണ്ട് പോകാൻ എത്തും .. വര്ഷങ്ങള്ക്കു മുൻപ് അസുഖം ആണെന്ന് അറിയാതെ വിവാഹം നടന്നു .. സത്യത്തിൽ വിവാഹത്തിന് മുൻപ് സംസാരിക്കുമ്പോൾ , എന്തൊക്കെയോ ഒരു അരുതായ്മ തോന്നിയിരുന്നു .. ചിന്തകള് , ആശയങ്ങള് ..ഒന്നും അങ്ങോട്ട് മനസ്സിലാകുന്നില്ല .. അന്നത്തെ കാലമല്ലേ .. അമ്മാവൻ കൊണ്ട് വന്ന ആലോചന .വലിയ കുടുംബം .. പയ്യന് ഒരുപാടു സ്വത്തുണ്ട് .കുടുംബബിസ്സിനസ്സും ... എന്തോ ഒരു കുഴപ്പം പോലെ എന്ന് അമ്മയോട് പറഞ്ഞതും , ഒരു നോട്ടം നോക്കി .. അതോടെ പിന്നെ ഒന്നും പറഞ്ഞില്ല ..

പക്ഷെ കല്യാണം കഴിഞ്ഞു ഏറെ താമസിക്കും മുൻപ് അറിഞ്ഞു , വര്ഷങ്ങളായി മാനസിക രോഗത്തിന്റെ മരുന്ന് കഴിക്കുന്നുണ്ടെന്നും , പഠിത്തം ഇടയ്ക്കു മുടങ്ങിയത് ആണെന്നും .. വിധി എന്ന് സമാധാനിക്കുവാൻ മനസ്സ് ഒരുങ്ങിയില്ല .. അമ്മായി വഴി വീട്ടിൽ പറഞ്ഞു .. പറ്റില്ല പൊരുത്തപ്പെടാൻ എന്ന് ... ആരും അതിനു അനുകൂലിച്ചില്ല .. സമാധാനിപ്പിച്ചു , ഒത്തു പോകാൻ ഉപദേശിച്ചു .. ഇളയ അനിയത്തിമാരുടെ ഭാവി ഓർമ്മിപ്പിച്ചു .. അനിയന്റെ വിദ്യാഭ്യാസം മുടങ്ങുമെന്ന പേടി അറിയിച്ചു ..

ഒടുവിൽ , നെഞ്ചിൽ നെരിപ്പോടുമായി വിധിയെ ശപിച്ചു കൊണ്ട് ദാമ്പത്യം തുടരാൻ തീരുമാനിച്ചു .. സ്വന്തം വീട്ടുകാർ ഇത്തരത്തിൽ സ്വാർത്ഥർ ആകുമ്പോൾ , ഭാര്തതാവിന്റെ കുടുംബത്തിൽ നിന്നും എന്ത് പരിഗണ കിട്ടണനാണ് ?

ഒരുപാടു ആരോഗ്യവിദഗ്ദ്ധർ , സാമൂഹിക പ്രവർത്തകർ തുടങ്ങി പ്രമുഖരൊക്കെ ഉള്ള വലിയ കുടുംബത്തിലെ അംഗം ആണ് ഭാര്തതാവ് അതുകൊണ്ട് തന്നെ രഹസ്യമായി വേണം ചികിൽസിക്കാൻ .. പുറത്താരും അറിയാൻ പാടില്ല എന്നത് കർശന നിർദ്ദേശം ..

ഉറക്കത്തിന്റെ , ഭക്ഷണത്തിന്റെ , എന്തിനു ചിരിയുടെ അളവ് പോലും നോക്കി ഒരു ജീവിതം .. ഉന്മാദഅവസ്ഥ ആയാൽ , വീട്ടിൽ കുഞ്ഞുങ്ങൾ ഉണ്ടോ എന്നൊന്നും വക വയ്ക്കില്ല .. പല വട്ടം ലൈംഗിക ബന്ധം നിര്ബന്ധമാണ് ..

സ്വർണം പണയം വെച്ച് , വില കൂടിയ സാരിയും മറ്റും വാങ്ങും , കാര് വാടകയ്ക്ക് എടുത്ത് പിന്നെ യാത്രകളാണ് .. ആ യാത്രകളിൽ മിക്കവാറും അനാവശ്യമായി ആളുകളോട് വഴക്കിടും .. ഡോക്ടർ നിർദ്ദേശിക്കുന്നത് അനുസരിച്ചു ,ചായയിലും മറ്റും ചേർത്ത് അറിയാതെ മരുന്ന് കൊടുക്കും..

ഇടയ്ക്കു ഒന്ന് നേരെ ആകും പോൽ തോന്നുമ്പോൾ , ചികിത്സയുടെ രീതി അറിയാതെ മരുന്നു നിർത്തിയിട്ടുണ്ട് .. അന്നൊക്കെ ഷോക്ക് ട്രീറ്റ്‌മെന്റ് എന്നാൽ ഭയാനകമാണ് .. എത്രയോ വട്ടം അതിനു വിധേയമാക്കി ..

പലപ്പോഴും ആക്രമാസക്തനായി... പല ഡോക്ടർമാരുടെ ചികിത്സ .. വര്ഷങ്ങളായി പല തരം മരുന്നുകൾ .. ചില മരുന്നുകളുടെ അലർജി .. ഇടയ്ക്കു വിഷാദാവസ്ഥയിൽ കുത്തി വീഴും .. അന്നേരം ചത്താൽ മതി , നിനക്ക് ഞാൻ ബാധ്യത എന്നൊക്കെ പറയും സത്യത്തിൽ അന്നേരം സങ്കടം വരും .. എന്തൊക്കെയോ പോലെ .. പറയാൻ വയ്യ .. ഒന്നിനും പറ്റുന്നില്ല ..എന്നൊക്കെ പറഞ്ഞു കരയും .. കുഞ്ഞിനെ പോലെ ഞെഞ്ഞോട് ചേർന്നു കിടക്കും .. അങ്ങനെ മാനസികമായി ഒട്ടും ഇഷ്ടമില്ലാതിരുന്ന ഞാൻ , ഒടുവിൽ ആ ഭ്രാന്തനെ എന്നെക്കാൾ ഏറെ സ്‌നേഹിച്ചു തുടങ്ങി . അവർ അതും പറഞ്ഞു ചിരിച്ചു .. നോവിന്റെ പാരമ്യത്തിൽ മനുഷ്യന് ഇങ്ങനെ ചിരിക്കാൻ ആകുമല്ലോ ..

ഇതിന്റെ ഇടയ്ക് രണ്ടു മക്കൾ .. ഭാഗം വെച്ചപ്പോൾ ,കുടുംബവീട് കിട്ടി .. കൂടെ അദ്ദേഹത്തിന്റെ കിടപ്പിലായ മാതാപിതാക്കളെയും .. അദ്ദേഹത്തിന്റെ സഹോദരന്മാർ സാമ്പത്തികമായി സഹായിക്കുന്നത് തുടർന്ന് കൊണ്ടിരുന്നു .. സഹോദരി മാസാമാസം പലചരക്കു സാധനങ്ങൾ എത്തിച്ചു .. സത്യത്തിൽ അതൊരു അസഹ്യത ആയിരുന്നു .. എന്റെ കുടുംബത്തിന്റെ , അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദാക്ഷണ്യത്തിൽ ചെലവ് നടത്തുക എന്നത് .. തുടർന്ന് പഠിച്ചാൽ ഒരു ജോലി നേടാമെന്ന് തോന്നി ആഗ്രഹം അറിയിച്ചു എങ്കിലും ആരും സമ്മതിച്ചില്ല ... ഭാര്യയുടെ കടമ , അമ്മയുടെ കടപ്പാട് , ഉത്തരവാദിത്വം , പുത്രവധുവിന്റെ ധർമ്മം ഇതൊക്കെ ചൂണ്ടിക്കാട്ടി വീട്ടിനുള്ളിൽ തളച്ചു .. ജീവിതത്തോട് മോഹമില്ലാതെ , മരണത്തെ ഭയമില്ലാതെ ജീവിക്കാൻ തുടങ്ങി ..

മക്കൾ നന്നായി പഠിച്ചു, ഉദ്യോഗം നേടി .. അതോടെ കുടുംബക്കാർ സ്വസ്ഥമായി ...പിൻവലിഞ്ഞു .. ഇനി മക്കൾ നോക്കുമല്ലോ ..

ഇപ്പോൾ അദ്ദേഹത്തിന് അറുപത്തിഅഞ്ചു വയസ്സായി .. എനിക്കും ഏതാണ്ട് അറുപത്തിനോട് അടുക്കുന്നു .. എന്റേതായ ശാരീരിക ബുദ്ധിമുട്ടുകൾ പുറമെ അദ്ദേഹത്തിന്റെ അസുഖങ്ങൾ .. ഇടയ്ക്കു മരുന്ന് കഴിക്കാൻ കൂട്ടാക്കില്ല .. വല്ലാത്ത നിര്ബന്ധ സ്വഭാവം .. കുളിക്കാൻ മടി , തുണി ഉടുക്കാൻ നിര്ബന്ധിക്കണം , പണ്ടില്ലാത്ത ഒന്ന് , ഇപ്പോൾ തുടങ്ങി .. തെറി പറയുക .. ഈ കാരണങ്ങൾ ഒക്കെ കൊണ്ട് ആണ്മക്കളുടെ ഭാര്യമാർ അധികം വരാറില്ല .. അവരുടെ വീട്ടുകാരോട് മറച്ചു വച്ചാണ് വിവാഹം കഴിച്ചതും , എനിക്ക് അതിനോട് താല്പര്യം ഇല്ലായിരുന്നിട്ടും വഴങ്ങേണ്ടി വന്നു .. അതിന്റെ ഈർഷ്യ ഉള്ളതുകൊണ്ട് മരുമക്കളുടെ സമ്പർക്കം കുറവാണു ..

ഉറങ്ങണം എന്ന് ശക്തമായി തോന്നുകയും ,പാതിരാവായാലും ഇദ്ദേഹം ഇങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും ഇറങ്ങി നടക്കുന്നത് കാരണം , പറ്റാതെ ആകുകയും ചെയ്യുമ്പോൾ , അത് ശരീരത്തിനെ വല്ലാതെ ബാധിക്കുന്നു ..

ആ സ്ത്രീ പറയുന്നത് , ഞാൻ ഈ എഴുതിയത് എത്ര ശതമാനം പേർക്ക് ഉൾകൊള്ളാൻ കഴിയും എന്നറിയില്ല . ഇതേ അവസ്ഥ ഒരു സ്ത്രീ ആണ് അനുഭവിക്കുന്നത് എങ്കിൽ , ഇതേ പോലെ ഒരു ഭാര്തതാവ് നോക്കുമോ ? ഉണ്ടാകാം , വളരെ ചെറിയ ഒരു ശതമാനം ..

''എനിക്ക് എന്താ പറ്റുന്നത് എന്നറിയാൻ വയ്യ .. ഒന്നിനും ഉത്സാഹം തോന്നുന്നില്ല . ശരീരത്തിന്റെ ഒടിവോ ചതവോ ആണേൽ കാണിച്ചു കൊടുക്കാം .. എന്റെ മനസ്സിൽ എന്താ തോന്നുന്ന വികാര വിചാരങ്ങൾ എന്ന് പറഞ്ഞു തരാൻ പോലും എനിക്ക് അറിയില്ല .. ഞാൻ അദ്ദേഹത്തോട് പറയുമ്പോൾ ,എന്റെ അഹങ്കാരം എന്നാണ് പറയുന്നത് ..''

സാധാരണയായി മാനസിക വിദഗ്ധന്റെ അടുത്ത് വരുന്ന രോഗികളായ സ്ത്രീകളുടെ ഒരു പരാതി ആണിത് .. ഇതേ പരാതി , ഭാര്തതാവ് പറഞ്ഞു അധികം കേട്ടിട്ടുണ്ടാകില്ല ..

ഇന്ന് തന്നെ ഈ ഒരു കുറിപ്പ് പോസ്റ്റ് ചെയ്യണം എന്ന് തോന്നി .. എന്റെ ഒരു പോസ്റ്റ് നു കീഴെ ഒരു പുരുഷൻ ചോദിച്ചു , ഞാൻ ഒരു പുരുഷ വിരോധി ആണോ എന്ന് .. അനുഭവങ്ങൾ എഴുതുമ്പോൾ , അതേ പോലെയേ എഴുതാൻ പറ്റു.. അല്പം യുക്തി ഉള്ളവർക്ക് മനസ്സിലാകും എന്താണ് ഓരോ അക്ഷരത്തിന്റെയും , അക്ഷരം കോർക്കുന്ന വരികളുടെയും അർത്ഥം എന്ന് .. അല്ലേൽ അക്ഷരങ്ങൾക്ക് ലിംഗവും യോനിയും ഉണ്ടോ ? അതിന്റെ അടിസ്ഥാനത്തിലാണോ കുറിക്കുന്നത് , ആണിനെ ഇഷ്ടമില്ലാത്ത ഈ ആളാണെന്നു കരുതുന്നത് ? ആരാണ് എഴുതുന്നത് എന്ന് നോക്കാതെ വായിക്ക് . അപ്പോൾ ഇത്തരം ഭോഷത്തരം ചിന്തിക്കില്ല . പൊട്ടന്റെ ചെവിയിൽ ശംഖു ഊതുന്നതിൽ കാര്യമില്ല , എന്നാലും കഷ്ടം തന്നെ .. 

(ലേഖിക ഫേസ്‌ബുക്കിൽ കുറിച്ചതാണ് കുറിപ്പ്)

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
വീട്ടിൽ നിന്നും ഇറങ്ങിയോടാൻ ഏപ്രിൽ 15 ആകാൻ കാത്തിരിക്കുന്നവർ അറിയുക; ആദ്യം ലോക്ക്ഡൗണിൽ നിന്നും നീക്കുന്നതുകൊറോണാ രഹിത ജില്ലകളെ മാത്രം; ഈ ജില്ലകൾക്കുള്ളിൽ യാത്ര നിയന്ത്രിക്കും; ആൾക്കൂട്ടങ്ങൾക്കും പ്രധാന കൂട്ടായ്മകൾക്കും വിലക്ക് തുടരും; സർക്കാർ-സ്വകാര്യ ഓഫീസുകൾ നിയന്ത്രിതമായി പ്രവർത്തിക്കും; മോദിയുടെ ലോക്ക്ഡൗൺ പിന്മാറ്റത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്; കേരളത്തിൽ ഭാഗീക നിയന്ത്രണങ്ങൾ തുടർന്നേക്കും
പൊട്ടി... പൊട്ടി... ഗ്രിഡ് പൊട്ടി.....: 2019 ലെ പവർ ഗ്രിഡ് തോമാച്ചൻ ...; പാവം വിട്ടുകള... വെറും കീരി അല്ല ചെങ്കീരി അല്ലെ...; ശാസ്ത്രജ്ഞൻ തോറ്റു രാജ്യം ജയിച്ചു.... എന്ന ട്രോളുമായി ബിജെപി സംസ്ഥാന ട്രഷററും; ഐക്യ ദീപത്തിലെ ഗ്രിഡ് തകരൽ വാദം ഉയർത്തിയ തോമസ് ഐസക്കിന് പൊങ്കാല തീരുന്നില്ല; പിണറായിയും ലൈറ്റ് അണച്ചതോടെ ധനമന്ത്രി സോഷ്യൽ മീഡിയയിൽ ഒറ്റപ്പെടുമ്പോൾ
ആശുപത്രി വരാന്തകളിൾ മഞ്ഞ പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ് മൃതശരീരങ്ങൾ അടുക്കി വച്ചിരിക്കുന്നു; ഒന്നിനു പുറകെ ഒന്നായി പടുകൂറ്റൻ ലോറികൾ എത്തി ശവങ്ങളുമായി പോകുന്നു; മരണം പിടിവിട്ടു കുതിക്കുന്ന ന്യുയോർക്കിലെ കാഴ്ചകൾ ഭയാനകം; മരണസംഖ്യ 10,000 ത്തിന് അടുത്തെത്തിയിട്ടും രോഗത്തേക്കാൾ ചെലവേറിയ ചികിൽസ വേണ്ടെന്ന വാദവുമായി ലോക്ക്ഡൗൺ പിൻവലിക്കുന്നതിനെ കുറിച്ച് തുറന്നു പറഞ്ഞ് ട്രംപും
പ്രധാനമന്ത്രിക്ക് കൊറോണ വന്നിട്ട് പോലും പത്ത് ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചില്ല; ഒടുവിൽ വിറളി വെളുത്ത് ഗുരുതരാവസ്ഥയിലായപ്പോൾ ഓടിപ്പിടിച്ച് ചികിത്സ; ബ്രിട്ടനിലെ സ്ഥിതി അറിയാൻ ഇതിലും നല്ല ഉദാഹരണം വേറെ എന്ത്...? സൗഖ്യം നേർന്ന് ട്രംപ് മുതലുള്ള ലോകനേതാക്കൾ; ബ്രിട്ടനിലെ ഭയാനകമായ സ്ഥിതി തുടരുന്നു
താങ്കളും ബാലകൃഷണപ്പിള്ളയുമടക്കം ജനങ്ങൾക്ക് യാതൊരു പ്രയോജനവുമില്ലാത്ത പൊതു ഖജനാവ് കാലിയാക്കുന്ന കുറേ കാബിനറ്റ് റാങ്കുകാർ സ്വയം മാറി നിന്ന് ഈ അവസരത്തിൽ മാതൃകയാകണം ..; പിണറായി വിജയനോട് ഉള്ള ആദര സൂചകമായി മോദി വിളക്ക് കൊളുത്തിയത് കേരള തനിമയിൽ! മോദി വിധേയത്വത്തിൽ പിണറായി മൂലമറ്റം തന്നെ ഓഫാക്കാഞ്ഞത് ഭാഗ്യം; വിഎസിന്റെ പോസ്റ്റിലെ ധൂർത്തും സുതാര്യതയും ഒളിയമ്പോ? കൊറോണയിലെ അച്യുതാനന്ദന്റെ ഇടപെടൽ ചർച്ചയാകുമ്പോൾ
മുംബൈയിലെ സ്വകാര്യ ആശുപത്രിയിലെ 40 മലയാളി നഴ്‌സുമാർക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ചു; ഇവർക്ക് പിന്നാലെ 150ൽ അധികം നഴ്‌സുമാരെയും നിരീക്ഷത്തിൽ പാർപ്പിച്ചു; ആശുപത്രിയിലെ 51 നഴ്‌സുമാർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തതോടെ എങ്ങും കടുത്ത ആശങ്ക; ആശുപത്രിയിലെ 300 നഴ്‌സുമാരിൽ 200 പേരും മലയാളികൾ; നഴ്‌സുമാരെയെല്ലാം നിരീക്ഷണത്തിൽ പാർപ്പിച്ചു; മുംബൈ നഗരത്തിൽ കാര്യങ്ങളെല്ലാം കൈവിട്ടു പോകുന്നു; അതിവേഗം കോവിഡ് പടരുമ്പോൾ എന്തു ചെയ്യണം എന്നറിയാതെ സർക്കാർ
അറസ്റ്റിലായത് 'മേസ്തിരി റിഞ്ചു'; മൊബൈലിൽ ഉള്ളത് ബംഗള, മറാത്ത, ഹിന്ദി ഭാഷകളിലുള്ള നിരവധി വാട്സാപ്പ് ഗ്രൂപ്പുകൾ; കേരളത്തിൽ ജോലി തേടിയെത്തിവരെ ഏകോപിപ്പിക്കുന്ന ഗ്രൂപ്പും ഫോണിൽ; റോഡ് ഉപരോധവും ലോക് ഡൗൺ ലംഘനവും വ്യക്തമായ നിർദ്ദേശങ്ങൾ അനുസരിച്ച്; ആളുകളെ സംഘടിപ്പിച്ചത് ബംഗാൾ സ്വദേശി എന്നതിന് വ്യക്തമായ തെളിവകുൾ; സംശയം നീളുന്നത് തീവ്ര സ്വഭാവമുള്ള സംഘടനയിലേക്ക്; പായിപ്പാട്ടെ വില്ലൻ മുഹമ്മദ് റിഞ്ചു ആളു ചില്ലറക്കാരനല്ലെന്ന് പൊലീസ്
ആദ്യ ഭർത്താവിന്റെ മരണശേഷം ഒറ്റപ്പെട്ടു കഴിയുമ്പോൾ ആലോചന വന്നത് ഗൾഫുകാരന്റെത്; പുനർ വിവാഹത്തിനു സമ്മതം മൂളുന്നത് ഒറ്റയ്ക്കുള്ള ജീവിതം ചൂണ്ടിക്കാട്ടി സമ്മർദ്ദം വന്നപ്പോൾ; ആദ്യ പ്രസവത്തിൽ ജന്മം നൽകിയത് ഒരാണും പെണ്ണുമായി ഇരട്ട കൺമണികൾക്ക്; അമ്പതാം വയസിൽ ഭാഗ്യമായി ലഭിച്ച കുരുന്നുകളെ താലോലിക്കും മുൻപ് തിരികെ വിളിച്ച് വിധി; നാടിന്റെ വേദനയായി കണിയാപുരം സ്‌കൂളിലെ ബിനു ടീച്ചറിന്റെ വേർപാട്; വിടപറഞ്ഞത് കുട്ടികളുടെ പ്രിയങ്കരിയായ ടീച്ചർ
മനുഷ്യൻ രാത്രിയിലിറങ്ങുക അരയ്ക്കൊപ്പമുള്ള വസ്ത്രം മാത്രം ധരിച്ച്; കള്ളന്മാരുടെ പുതിയ അവതാരത്തിനെ സ്പ്രിങ് മാനെന്ന് പേരിട്ടും നാട്ടുകാർ; കൊറോണകാലത്ത് കോഴിക്കോടിനെ ഭീതിയിലാഴ്‌ത്തി അജ്ഞാതനായ മനുഷ്യന്റെ സഞ്ചാരം; കള്ളനെ പിടിക്കാൻ ലോക്ക് ഡൗൺ ലംഘിച്ചും രാത്രിയിൽ സംഘടിച്ച് ജനക്കൂട്ടം; സി.സി ടിവിയിൽ ദൃശ്യം പതിഞ്ഞതോടെ അന്വേഷണവുമായി പൊലീസും
കൊറോണ വൈറസ് പകരാൻ സ്പർശനവും ചുമയും ഒന്നും വേണ്ട; രോഗിയുടെ പരിസരത്തുകൂടി പോയാൽ പോലും വായുവിലൂടെ പകരും; രോഗി കിടന്ന മുറിയിൽ മണിക്കൂറുകളോളം വൈറസ് തങ്ങി നിൽക്കും; രോഗിയുടെ ബെഡ്‌റൂമിനു പുറത്തെ കോറിഡോറിൽ പോലും അണുക്കൾ; ഏറ്റവും വേഗത്തിൽ പടരുന്നത് രോഗലക്ഷണങ്ങൾ കാട്ടും മുൻപ്; കൊറോണയെക്കുറിച്ചുള്ള ഏറ്റവും പുതിയ പഠനം ഞെട്ടിക്കുന്നത്; വേണ്ടത് കൂടുതൽ കരുതലുകൾ
ഇന്ദിരാ ഗാന്ധി അന്വേഷിച്ചിട്ടും ഭീകര ബന്ധം കണ്ടെത്താത്ത സാത്വികർ; മത പ്രബോധനത്തിന് വേണ്ടി ആരേയും കുറ്റം പറയാത്ത വേറിട്ട വഴി; നബിയെ പോലെ അറാക്ക് കൊണ്ട് പല്ല് വൃത്തിയാക്കും; പ്രവാചക കാലത്തെ അനുസ്മരിച്ച് പാത്രത്തിന് മുമ്പിൽ കുത്തിയിരുന്ന് ആഹാരം കഴിക്കൽ; എത്തുന്നിടത്തെ ആചാരങ്ങൾ അതേ പോലെ അനുസരിക്കും; ഇന്ത്യയിൽ കോവിഡിന്റെ എപ്പിസെന്ററായി മാറിയ തബ്ലീഗ് ജമാഅത്തിന്റെ പ്രവർത്തനങ്ങൾ കേരളത്തിലും സജീവം; മുന്നിൽ നിന്ന് നയിക്കുന്നത് ഇടി മുഹമ്മദ് ബഷീറിന്റെ മകൻ
8,000 പേർ രോഗികളായിട്ടും മരണം 1000 ത്തിന് താഴെ നിർത്തിയ ജർമ്മനിയും കേവലം 23 പേർ മരിച്ചിട്ടും മൂന്നു മാസത്തേക്ക് ലോക്ക് ഡൗൺ പ്രഖ്യാപിച്ച ഓസ്‌ട്രേലിയൻ സംസ്ഥാനവും അപകടം മണത്ത ഉടൻ ലോക്ക് ഡൗൺ തുടങ്ങിയ ഇന്ത്യയും ലോകത്തിന്റെ കൊറോണാ പ്രതിരോധ മോഡലുകൾ; ലോക്ക്ഡൗൺ എന്ന് തീരുമെന്ന് ആശങ്കപ്പെടുന്നവർ ഓസ്‌ട്രേലിയയിൽ സംഭവിക്കുന്നത് മാത്രം അറിയുക; ഇച്ഛാശക്തികൊണ്ട് കൊറോണയെ നേരിടുന്ന മൂന്നു രാജ്യങ്ങളുടെ കഥ
ആശങ്കകൾക്കൊടുവിൽ മനുഷ്യകുലം രക്ഷപ്പെട്ടു; കൊറോണയെ രണ്ട് ദിവസം കൊണ്ട് കൊല്ലുന്ന മരുന്ന് കണ്ടു പിടിച്ച് ഓസ്ട്രേലിയൻ ശാസ്ത്രജ്ഞൻ; ലോകം എമ്പാടും ഇപ്പോൾ ലഭ്യമായ ആന്റി പാരസെറ്റ് മരുന്ന് ഉപയോഗിച്ചാൽ കോവിഡ്-19 അണുക്കൾ ഞൊടിയിടയിൽ നശിക്കും; മനുഷ്യനിൽ പരീക്ഷിച്ച് കഴിഞ്ഞാൽ കൊലയാളി വൈറസിനെ കൊന്നൊടുക്കാൻ ഇവർമെക്ടിൻ രംഗത്തിറങ്ങും; ഇനി ആർക്കും എച്ച്ഐവി-മലേറിയ മരുന്നുകളെ ആശ്രയിച്ച് ജീവൻ കളയേണ്ടി വരില്ല
സ്ത്രീ തടവുകാരെ കൂട്ടത്തോടെ ബലാൽസംഗം ചെയ്യുന്നത് പതിവ്; പെൺകുട്ടികളെ ഉൾപ്പെടെ പരിപൂർണ നഗ്നരാക്കി നിർത്തി ഇടക്കിടെ പരിശോധന; വൃത്തിഹീനമായ ജയിലിൽ ആവശ്യത്തിനു ഭക്ഷണം പോലുമില്ല; വിശപ്പടക്കിയത് എലികളെ ജീവനോടെ പിടിച്ചു തിന്ന്; തുടർച്ചയായി 18 മണിക്കുർ ജോലി; മർദനവും പട്ടിണിയും സഹിക്കാതെ തടവുകാർ മരിച്ചാൽ മൃതദേഹം കൃഷിത്തോട്ടങ്ങളിൽ വളമായി ഉപയോഗിക്കും; ഉത്തരകൊറിയയിലെ കോൺസ്ട്രേഷൻ ക്യാംപിൽ നിന്ന് രക്ഷപ്പെട്ടെത്തിയ യുവതിയുടെ വെളിപ്പെടുത്തലിൽ നടുങ്ങി ലോകം
ഇറ്റലിയിൽ നിന്നെത്തിയവർ വിമാനത്താവളത്തിൽ പരിശോധന ഒഴിവാക്കി ഒളിച്ചു കടന്നു; കാത്ത് നിന്ന ബന്ധുക്കൾക്കൊപ്പം സ്വകാര്യ കാറിൽ വീട്ടിലേക്ക്; പിന്നെ ഒരാഴ്ച ബന്ധു വീടുകളിൽ കറക്കം; മൂത്ത സഹോദരന് പനി പിടിച്ച് ആശുപത്രിയിൽ എത്തിയപ്പോൾ കോവിഡിൽ സംശയം തുടങ്ങി; ചികിൽസയ്ക്ക് വിസമ്മതിച്ച് 55 കാരനും ഭാര്യയും 24-കാരനായ മകനും; ഒടുവിൽ ഉഗ്രശാസന എത്തിയപ്പോൾ ഐസുലേഷൻ വാർഡിൽ; റാന്നിയിലെ പ്രവാസി കുടുംബം നാട്ടുകാരോട് ചെയ്തതു കൊടുംക്രൂരത
'ഏത് തെണ്ടിയാ നിങ്ങളെ ഇങ്ങോട്ട് പറഞ്ഞയച്ചത്... എന്റെ മകനും ഭർത്താവും ഡോക്ടറാണ്... അവരേക്കാൾ വലിയ ആളൊന്നുമല്ലല്ലോ നിങ്ങൾ'; ഓസ്ട്രേലിയയിൽ നിന്നെത്തിയ മകൻ ക്വാറന്റൈൻ ലംഘിച്ചെന്ന നാട്ടുകാരുടെ പരാതി അന്വേഷിക്കാനെത്തിയ ഹെൽത്ത് ഇൻസപെക്ടറെ അധിക്ഷേപിച്ച് മുൻ എം പിയും മുൻ മേയറുമായ എ കെ പ്രേമജം; സർക്കാർ തീരുമാനം നടപ്പാക്കേണ്ട സിപിഎം നേതാവു തന്നെ ധിക്കാരം കാട്ടിയപ്പോൾ കേസ് എടുത്ത് പൊലീസും; കോഴിക്കോട് ക്വാറന്റൈൻ ലംഘനത്തിലെ വിപ്ലവ കഥ ഇങ്ങനെ
വിമാനം ഇറങ്ങി കരിപ്പൂരിൽ തങ്ങിയത് ജ്യൂവലറികളിൽ പോകാൻ; കോഴിക്കോടും കണ്ണൂരും സ്വർണ്ണ കടകളിൽ കയറി ഇറങ്ങി വീട്ടിലെത്തി കല്യാണവും ആഘോഷവും ഗംഭീരമാക്കി എരിയാൽ സ്വദേശി; രഹസ്യ ബന്ധങ്ങൾ പലതുള്ള കൊറോണക്കാരന്റെ രാഷ്ട്രീയം മുസ്ലിം ലീഗിനൊപ്പം; റൂട്ട് മാപ്പ് തയ്യാറാക്കുന്നത് അറിഞ്ഞ് ഞെട്ടിയത് മലബാറിലെ സ്വർണ്ണ മാഫിയ; കൃത്യമായ വിവരങ്ങൾ നൽകാതെ ഒളിച്ചുകളിച്ച് പ്രവാസിയും; മലബാറിലെ ദുരിതത്തിന് കാരണം 'ഗോൾഡ് മാഫിയ'! കാസർകോട്ടെ കോവിഡിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
കുർബാനെ മധ്യേ ഖണ്ഡിപ്പിന്റെ സമയത്ത് മറ നീക്കി പുറത്തു വന്ന് അച്ചൻ! പട്ടേല ....ന്റെ ഇറ്റലിയിൽ നിന്ന് വന്ന മകന് കൊറോണ സ്ഥിരീകരിച്ചു; അവരുമായി സഹകരിച്ച എല്ലാവരും പള്ളി വിട്ട് പോണമെന്ന് ക്‌നാനായ വികാരിയുടെ പ്രഖ്യാപനം; കേട്ട് ഞെട്ടി വിശ്വാസികൾ; അതിന് ശേഷം നാട് സാക്ഷ്യം വഹിച്ചത് എംഎൽഎയുടെ വീടുകൾ കയറിയുള്ള ബോധവൽക്കരണം; ഐത്തലയിൽ വൈറസ് ബാധിതരുമായി ഇടപെട്ട 300 കുടുംബങ്ങൾ ഐസുലേഷനിൽ; മാസ്‌ക് ധരിച്ച് റാന്നിയെ കാക്കാൻ രാജു എബ്രഹാം മുന്നിട്ടിറങ്ങുമ്പോൾ
'ശവത്തെ ഭോഗിക്കുന്നതുപോലെ കാമഭ്രാന്തനായി ലിംഗം, നനവിന്റെ കണികകൾ എത്തിനോക്കാൻ പോലും മടിക്കുന്ന യോനിയിലേക്ക് കുത്തിത്തിരുകി കയറ്റുമ്പോൾ അനുഭവിക്കേണ്ടി വരുന്ന വേദനയുടെ തീവ്രതയൊന്നും ഒരു പ്രസവവേദനക്കും തരാൻ കഴിയില്ല;' തള്ളിനിക്കുന്ന രണ്ട് മൃദുമാംസ തുണ്ടുകളും, കടിച്ചുപൊട്ടിക്കാനായി രണ്ട് ചുണ്ടുകളും, കാലുകൾക്കിടയിലെ ഒരു തുളയും മാത്രമാണോ താനെന്ന ചിന്ത ഇന്നും വേട്ടയാടുന്നു എന്നും ജോമോൾ ജോസഫ്
നെടുമ്പാശ്ശേരിയിൽ നിന്ന് കോഴിക്കോട് കടന്ന് കണ്ണൂരിൽ കൊറോണ എത്താത്തത് ഈ അമ്മയുടെ കരുതൽ കാരണം; ഇറ്റലിയിൽ നിന്ന് വന്നിറങ്ങുമ്പോൾ മൂന്ന് വയസ്സുകാരിയുടെ പനിയിലെ ആശങ്ക തിരിച്ചറിഞ്ഞത് നേഴ്‌സായ മാതാവ് തന്നെ; കാത്തു നിന്ന ബന്ധുക്കളുടെ അടുത്തേക്ക് ഓടിയെത്താതെ ആരോഗ്യ പ്രവർത്തകർക്ക് അടുത്തേക്ക് കുട്ടിയുമായി ഓടിയെത്തിയത് അമ്മ; നാട്ടിൽ വിമാനം ഇറങ്ങുന്ന പ്രവാസികൾ മാതൃക ആക്കേണ്ടത് ഈ കണ്ണൂരുകാരിയെ; മലബാറിലേക്ക് കൊറോണ എത്തിയില്ലെങ്കിൽ മലയാളി കടപ്പെട്ടിരിക്കുന്നത് ഇരിട്ടിയിലെ ഈ യുവതിയോട്
പലവട്ടം യാചിച്ച ശേഷം ആരോ ബെഡ്ഷീറ്റിന്റെ പകുതി കീറിതന്നു; ഞങ്ങൾ നാണം മറച്ചു; അവളുടെ രഹസ്യ ഭാഗത്തുകൂടി ചോര ഒഴുകുന്നുണ്ടായിരുന്നു; സമീപത്തെ ആശുപത്രിയിൽ എത്തിക്കുന്നതിനു പകരം ദൂരെ കൊണ്ടുപോയി; ലൈഫ് ഓഫ് പൈ സിനിമ സെക്കന്റ്‌ഷോ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ അവീന്ദ്ര പാണ്ഡെയേയും സുഹൃത്തിനേയും തേടിയിരുന്നത് സമാനതകളില്ലാത്ത ദുരന്തം: നിർഭയയ്ക്ക് നീതിയൊരുക്കിയ അവീന്ദ്ര പാണ്ഡെ; ക്രൂരത പുറത്തുകൊണ്ടു വന്ന ആ പഴയ തുറന്നു പറച്ചിൽ
20,000 കോടിയിലേറെ ഡോളറിന്റെ സ്വത്തുക്കളുമായി ലോകത്തിലെ ഏറ്റവും സമ്പന്നനായ രാഷ്ട്രീയക്കാരൻ; ലോകത്ത് എവിടെയും കൊല നടത്താവുന്ന സംഘമുണ്ടാക്കി എതിരാളികളെ അരിഞ്ഞുതള്ളും; തികച്ച സ്ത്രീലമ്പടൻ, ബാലപീഡകനെന്നും ആരോപണം; ലൈംഗിക രഹസ്യങ്ങൾ ചോർത്തി ട്രംപിനെപ്പോലും ബ്ലാക്ക്മെയിൽ ചെയ്തു; ഐഎസിനെ തകർക്കുന്നതിലും നിർണ്ണായക പങ്കുവഹിച്ചു; ലോകം ഭയക്കുന്ന ഏകാധിപതിയായി മാറിയ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ ജീവിതകഥ