Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രണ്ടാം വിവാഹത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

രണ്ടാം വിവാഹത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ണ്ടാം വിവാഹം പുതിയൊരു ജീവിതത്തിന്റെ തുടക്കമായിരിക്കും പലർക്കും. അനിഷ്ടം നിറഞ്ഞ പഴയ ജീവിതത്തിൽ നിന്നുള്ള മോചനമായിരിക്കും ചിലർക്കിത്. ഇത്തരം സങ്കീർണതകളെ നേരിടാൻ, കാര്യങ്ങളെ കൂടുതൽ ലളിതമാക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇതാ. നിങ്ങളുടെ രണ്ടാം വിവാഹത്തിലുണ്ടായേക്കാവുന്ന പ്രശ്‌നങ്ങളെ നേരിടാനും പരിഹരിക്കാനും ഇത് നിങ്ങൾക്കു രണ്ടു പേർക്കും സഹായകമാകും.

1. മാതൃത എപ്പോഴും മാതൃകയാക്കേണ്ട.
ആരുടെയെങ്കിലും രണ്ടാം ഭർത്താവ് അല്ലെങ്കിൽ രണ്ടാം ഭാര്യ ആയിരിക്കണമെന്ന് ഒരുക്കലും ആരും സ്വപ്നം കണ്ടിട്ടു പോലുമുണ്ടാകില്ല. ഒരോ ഒരു, ഒന്നു മാത്രം എന്നീ പ്രയോഗങ്ങളിലൂടെ ഉത്തമമായത് എന്ന് സമൂഹം ബ്രാന്റ് ചെയ്യപ്പെട്ട ഒരു സങ്കല്പത്തിന്റെ അടിമകളാണ് നാം. മാതൃകയെന്നും ഉത്തമമെന്നുമുള്ള ഇത്തരം സങ്കല്പങ്ങളെ മറികടക്കാൻ ശ്രമിക്കുകയാണ് ആദ്യം ചെയ്യേണ്ടത്.

2. ഇണയ്ക്ക് മുന്തിയ പരിഗണന നൽകുക
ചുരുങ്ങിയത് വിവാഹത്തിന്റെ ആദ്യ നാളുകളിലെങ്കിലും ഇണയ്ക്ക് മുന്തിയ പരിഗണന തന്നെ നൽകണം. അതിനർത്ഥം എപ്പോഴും ഇരുവരും ചുറ്റിവരിഞ്ഞ് നടക്കണമെന്നല്ല. വൈകാരികമായ ആവശ്യങ്ങളെ അവഗണിക്കുന്നുവെന്ന തോന്നൽ ഉണ്ടാക്കാൻ പാടില്ല. ഇങ്ങനെ വന്നാൽ പങ്കാളിയെ നിങ്ങളറിയാതെ തഴയുകയാണ് നിങ്ങൾ ചെയ്യുന്നത്. കൂടുതൽ പരിഗണനയും അടുപ്പവും നൽകുന്നതു വഴി പഴ ഓർമ്മകളെ വേഗത്തിൽ നിങ്ങൾക്കു മറക്കാനാകും.

3. ഒരു ജീവിതം നേടുക
പങ്കാളികൾ ഒരുമിച്ച് അൽപ സമയം ചെലവഴിക്കുക എന്നത് പ്രധാനപ്പെട്ട ഒന്നു തന്നെ. അതോടൊപ്പം തന്നെ ഇണകൾ സ്വയം അവരവരുടെ ആന്ദങ്ങളിലും ഏർപ്പെടണം. സുഹൃത്തുക്കളൊന്നിച്ച് സിനിമയ്ക്ക് പോകുകയോ ജോഗിങ് നടത്തുകയോ പാർക്കിൽ ഒറ്റയ്ക്ക് സമയം ചെലഴിക്കുകയോ എന്തുമാവാം. ഇത് നിങ്ങളെ സ്വതന്ത്രവും ശക്തരുമാക്കും.

4. സ്‌നേഹ ഭാഷ പരസ്പരം തിരിച്ചറിയുക
സ്‌നേഹത്തെ പലരും പലഭാഷകളിലാണ് മനസ്സിലാക്കുന്നത്. അത് പ്രകടപ്പിക്കാൻ എല്ലാവർക്കും അവരുടേതായ രീതികളുണ്ട്. സ്‌നേഹത്തിന് അഞ്ച് ഭാഷകളുണ്ടെന്നാണ് റിലേഷൻഷിപ്പ് വിദഗ്ധരുടെ മതം. ചിലർ ഇതു പ്രകടിപ്പിക്കുന്നത് വിലപ്പെട്ട സമ്മാനങ്ങൾ വാരിക്കോരി തന്നു കൊണ്ടാകാം. ചിലർ ഇത് ഇണകൾക്കായി കൂടുതൽ സമയം നീക്കി വച്ചാകാം. ഈ ഭാഷ മനസ്സിലാക്കാൻ നിങ്ങൽ ഇണകയുടെ പ്രകൃതം നന്നായി മനസ്സിലാക്കേണ്ടതുണ്ട്. എങ്കിൽ നിങ്ങൾക്കും ഇണയുടെ സ്‌നേഹ ഭാഷ ഏതെന്ന് തിരിച്ചറിയാനാകും.

5. ഐ ലവ് യൂ പറയുക.
സ്‌നേഹത്തിന്റെ ഭാഷ ഏതു തന്നെയാവട്ടെ ഒരു ദിവസം ഒരു പ്രാവശ്യമെങ്കിലും ഐ ലവ് യു എന്ന് പറയുക. കഴിയുമെങ്കിൽ കൂടുതൽ പറയുക. ലവ് നിങ്ങൾക്കൊരിക്കലും വേദന തരില്ല. എല്ലാ വെല്ലുവിളികളെയും നേരിടാനും കരുത്തു പകരാനും ശേഷിയുള്ള ലളിതമായ മൂന്ന് വാക്കുകളാണിത്.

6. ആശങ്കകളെ അവയുടെ വഴിക്ക് വിടുക
ഇതു പറയാൻ എളുപ്പമാണ്. പക്ഷേ ചുരുങ്ങിയ പക്ഷം നിങ്ങളുടെ ആശങ്കൾ കുറച്ചു കൊണ്ടു വരികയെങ്കിലും വേണം. ആദ്യ വിവാഹത്തിൽ എന്തു സംഭവിച്ചുവെന്നതിനെ കുറിച്ച് ചിന്തിക്കാനെ പാടില്ല. അതെല്ലാം അവസാനിച്ചു. ഇപ്പോൾ നൂറുശതമാനം ശ്രദ്ധ വേണ്ടത് ഈ പുതിയ വിവാഹ ബന്ധത്തിലാണ്. പിന്നിലേക്ക് നോക്കി മുന്നോട്ടു നടന്നാൽ അടിതെറ്റുമെന്ന് പ്ര്‌ത്യേകം പറയേണ്ടതില്ലലോ.

7. മറക്കുക പൊറുക്കുക.
മൂന്നോട്ടു പോകാനുള്ള വഴികൾ എളുപ്പമാക്കുന്ന സുപ്രധാന കാര്യങ്ങളിലൊന്നാണ് മറക്കുകയും പൊറുക്കുകയും ചെയ്യുക എന്നത്. പ്രത്യേകിച്ച് വേദന നിറഞ്ഞ അനുഭവങ്ങൾ. പുതിയൊരു ജീവിതം തുടങ്ങണമെന്ന് നിങ്ങൾ ശരിക്കും ആ്ഗ്രഹിക്കുന്നുണ്ടെങ്കിൽ മുൻ പങ്കാളിക്ക് പൊറുത്തു കൊടുത്തുവെന്ന് നിങ്ങളെ തന്നെ വിശ്വസിപ്പിക്കണം. അല്ലെങ്കിൽ കഴിഞ്ഞ കാല നിറം മങ്ങിയ ഓർമകൾ മറക്കണം. അതു കൊണ്ട് നിങ്ങളെയോ മുൻ പങ്കാളിയെയോ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കുക, മറക്കാനും പൊരുക്കാനും ശ്രമിക്കുക.

8. ജീവിതത്തെ യഥാർത്ഥമായി കാണുക.
സാമ്പത്തിക കാര്യങ്ങൾ സുതാര്യമായും ശരിയായ വഴികളിലൂടെയും തന്നെയാണ് ഉറപ്പു വരുത്തുക. നിക്ഷേപകങ്ങളും മറ്റും കൈകാര്യം ചെയ്യുന്നതിന് സാമ്പത്തിക ഉപദേശകരുടെ സഹായം തേടുക. കടുംപിടുത്തം വിട്ട് ജീവിതത്തെ കൂടുതൽ അയവുള്ളതാക്കുക. പങ്കാളികളുടെ ചില രീതികൾ പുഞ്ചിരിയോടെ സ്വീകരിക്കുക. എല്ലാവരും വ്യത്യസ്തരാണെന്ന വസ്തുത അംഗീകരിക്കുക. നെഗറ്റീവ് ചിന്തകൾ പാടെ വെടിയേണ്ടത് അത്യാവശ്യമാണ്. ഇവ നമ്മെ പിന്നോട്ടടിക്കും. ജീവിത്തോട് എപ്പോഴും പോസീറ്റീവ് സമീപനം പുലർത്തുക.

പിന്നെ ഒരു കാര്യം കൂടി. നിങ്ങൾക്കറിയുമോ രണ്ടാം വിവാഹിതരായവർ വേർപിരിയാൻ സാധ്യത വളരെ കുറവാണെന്നാണ് പഠനങ്ങളെല്ലാം പറയുന്നത്. കാരണമെന്തെന്നറിയുക. അനുഭവത്തിൽ നിന്നും അവർ കാര്യങ്ങൽ പഠിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP