Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാനസിക സമ്മർദ്ദം നിങ്ങളുടെ ആരോഗ്യത്തെ എങ്ങനെയാണ് സ്വാധീനിക്കുന്നത്? മാനസിക സമ്മർദ്ദം ഉണ്ടാകുന്ന വഴികളും തടയാനുള്ള മാർഗങ്ങളും അറിയാം..

മാനസിക സമ്മർദ്ദം നിങ്ങളുടെ ആരോഗ്യത്തെ എങ്ങനെയാണ് സ്വാധീനിക്കുന്നത്? മാനസിക സമ്മർദ്ദം ഉണ്ടാകുന്ന വഴികളും തടയാനുള്ള മാർഗങ്ങളും അറിയാം..

നപ്രയാസം അഥവാ മെന്റൽ സ്‌ട്രെസ് ആധുനിക ജീവിതത്തിന്റെ കൂടപ്പിറപ്പാണ്. ഇന്ന് ധാരാളം പേർ മാനസിക സമ്മർദ്ദത്തിന്റെ പീഡ അനുഭവിക്കുന്നവരായുണ്ട്. സ്‌ട്രെസ് വരുത്തുന്ന രോഗങ്ങൾ ധാരാളം. അത് ഒട്ടേറെ ശാരീരിക-മാനസിക പ്രശ്‌നങ്ങക്കും വഴി വെക്കുന്നു.

മാനസികസംഘർഷത്തിന്റെയും മാനസിക പിരിമുറുക്കത്തിന്റെയും ബാക്കിപത്രമായി കാൻസർ മാറിയിരിക്കുന്നു. രക്തസമ്മർദ്ദം, ഹൃദ്രോഗങ്ങൾ ആദിയായവയും സ്‌ട്രെസ് വിളിച്ചുവരുത്തുന്നു. തലവേദന, നട്ടെല്ലുവേദന, ചർമരോഗങ്ങൾ ആദിയായവയും സ്‌ട്രെസിന്റെ അവസ്ഥാന്തരങ്ങളാണ്.

ടെൻഷൻ തലവേദനയുണ്ടാക്കുന്നു. ടെൻഷൻ ഉള്ളവരുടെ തലമുടി വേഗം നരയ്ക്കുന്നു. ചർമത്തിൽ ചുളിവുകൾ വീഴുന്നു. പ്രായം അധികം തോന്നിപ്പിക്കുന്നു. നാം നിത്യജീവിതത്തിൽ ഇതൊക്കെ കാണുകയാണ്. പ്രമേഹം, ആസ്ത്മ, അലർജി എന്നിങ്ങനെ സ്‌ട്രെസ് ദുരന്തങ്ങളുടെ നിര പിന്നെയും നീളുന്നു.

സ്‌ട്രെസ് എന്ന മാനസിക പ്രശ്‌നം എന്തുകൊണ്ട് ശാരീരിക രോഗങ്ങൾക്ക് വഴിവച്ചു? മനസും ശരീരവും പരസ്പരം കോർത്ത് ഒന്നിനൊന്ന് ബന്ധപ്പെട്ടു കിടക്കുന്നതുകൊണ്ട്? ഇങ്ങനെ പല ചോദ്യങ്ങൾ ഉണ്ടാകും നമ്മുടെ മനസിൽ. എന്താണ് മാനസിക സമ്മർദ്ദം? എന്താണ് വികാരം? അത് വെറും ചിന്തകൾ മാത്രമാണെന്നാണ് മനഃശാസത്രഞ്ജർ പറയുന്നു. അങ്ങനെ എങ്കിൽ ശരീരത്തെയും മനസിനെയും രണ്ടായി കാണേണ്ട ആവശ്യമില്ല.

സ്‌ട്രെസ് മൂലം ജീവൻ അപകടത്തിലാവുന്ന സന്ദർഭങ്ങൾ വിരളമാണ്. എന്നാൽ ഇന്നത്തെ ജീവിതശൈലിയിൽ ഓരോ നിമിഷവും നാം സ്‌ട്രെസിന് കീഴടങ്ങി കഴിയുകയാണ്. നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി സ്‌ട്രെസ് മാറുന്നു. കുഞ്ഞു കുട്ടികൾ മുതൽ പ്രായമായ ആളുകൾ വരെ ചെറിയ കാര്യങ്ങൾക്ക് വേണ്ടി വേവലാതിപ്പെടുന്നു.

ഉറക്കമില്ലായ്മ, ഗർഭമലസൽ, ആമാശയ കുടൽ വ്രണങ്ങൾ ആദിയായവയും സ്‌ട്രെസ് വരുത്തുന്ന വിനകളാണ്. ഇത് ദഹന പ്രക്രിയയെ തടയുന്നു. തൽഫലമായി ആമാശയത്തിൽ അമ്ലരസവും ദഹിക്കാത്ത ആഹാരപദാർഥങ്ങളും നിറയുന്നു. ഇത് തുടർച്ചയായി അനുഭവപ്പെടുകയാണെങ്കിൽ അത് ആമാശയത്തെ ബാധിക്കുകയും വ്രണങ്ങൾ മുതലായ പ്രശ്‌നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു.

ബുദ്ധിമുട്ടില്ലാത്ത ചില കാര്യങ്ങൾ നിത്യജീവിതത്തിൽ ഉൾപ്പെടുത്തിയാൽ ടെൻഷനിൽ നിന്ന് ആശ്വാസമാകും. ഉള്ളുതുറന്ന് ചിരിക്കാൻ മടിയുള്ളവരാണ് നമ്മളിൽ പലരും. മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ഉത്തേജിപ്പിക്കാൻ ഉള്ളുതുറന്ന് ചിരിക്കുന്നത് പോലെ നല്ല ഒരു കാര്യമില്ല. ഇഷ്ടപ്പെട്ട കോമഡി സിനിമയോ സീരിയലോ കാണുകയോ സുഹൃത്തുക്കളുമായി തമാശ പറയുകയോ ചെയ്യുക. അങ്ങനെയുള്ള സാഹചര്യത്തിൽ ടെൻഷൻ റിലീഫ് ചെയ്യാൻ സാധിക്കും.

ഓറഞ്ച് ജ്യൂസ് മാനസിക സമ്മർദ്ദമകറ്റാൻ ഏറെ നല്ലതാണ്. മാനസിക സമ്മർദ്ദമുണ്ടാകുമ്പോൾ ശരീരത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന കോർട്ടിസോളിന്റെ അളവ് കുറക്കാൻ ഓറഞ്ച് ജ്യൂസിലടങ്ങിയ വൈറ്റമിൻ സി സഹായകരമാണ്. മുന്തിരി, സ്ട്രോബെറി ജ്യൂസുകളും നല്ലതാണ്.

മനസിന് ഭാരം തോന്നുന്ന സമയം ടി.വിയിലോ മറ്റോ ഒരു പാട്ടുവച്ച ശേഷം ഒപ്പം ഉറക്കെ പാടുക. മനസിൽ സന്തോഷം നിറക്കാനും സമ്മർദ്ദം അകറ്റാനും ഇതിലും നല്ല ഒരു മരുന്നില്ല. ശ്വാസോച്ഛാസത്തിനും ഹൃദയത്തിനും രോഗപ്രതിരോധ ശേഷിക്കുമെല്ലാം ഉറക്കെ പാട്ട് പാടുന്നത് നല്ല മരുന്നാണ്.

മൂഡ് ഓഫും ടെൻഷനും പറഞ്ഞ് സെക്സിൽ നിന്ന് അകന്നുനിൽക്കരുത്. രക്തസമ്മർദവും മാനസിക സമ്മർദവും കുറക്കാൻ ഇതിലും നല്ലൊരു മരുന്നില്ലെന്നതാണ് വാസ്തവം. നന്നായി ഉറക്കം ലഭിക്കാനും സെക്സ് നല്ലതാണ്.

മനസിന് അസ്വസ്ഥത തോന്നുന്ന സമയം ഇഷ്ടമുള്ള സ്പ്രേയോ അത്തറോ ഒരു ടൗവ്വലിൽ അടിച്ച ശേഷം നന്നായി ശ്വസിക്കുക. തുടർന്ന് കണ്ണുമടച്ച് കിടന്ന് റിലാക്സ് ചെയ്യുക. ആശ്വാസം അനുഭവിച്ച് തന്നെ അറിയാം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP