Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കണ്ണിൽ നോക്കുന്ന സ്ത്രീകളെ സൂക്ഷിക്കുക; അവർ നിങ്ങളുടെ രഹസ്യങ്ങളൊക്കെയും നിമിഷ നേരംകൊണ്ട് വായിച്ചെടുക്കും; തമാശയല്ല പറയുന്നത്, മലയാളി ഗവേഷകൻ കണ്ടെത്തിയ മനഃശാസ്ത്ര സത്യം; വരുൺ വാര്യരുടെ കണ്ടെത്തൽ എല്ലാവർക്കും ഒരു മുന്നറിയിപ്പ്

കണ്ണിൽ നോക്കുന്ന സ്ത്രീകളെ സൂക്ഷിക്കുക; അവർ നിങ്ങളുടെ രഹസ്യങ്ങളൊക്കെയും നിമിഷ നേരംകൊണ്ട് വായിച്ചെടുക്കും; തമാശയല്ല പറയുന്നത്, മലയാളി ഗവേഷകൻ കണ്ടെത്തിയ മനഃശാസ്ത്ര സത്യം; വരുൺ വാര്യരുടെ കണ്ടെത്തൽ എല്ലാവർക്കും ഒരു മുന്നറിയിപ്പ്

മറുനാടൻ ഡെസ്‌ക്‌

കേംബ്രിഡ്ജ്: നിങ്ങളുടെ കണ്ണിൽ ഒരു നിമിഷമെങ്കിൽ ഒരു നിമിഷം സ്ത്രീകൾ ആരെങ്കിലും നോക്കിയിട്ടുണ്ടോ... എങ്കിൽ സമാധാനമായിരിക്കേണ്ട. നിങ്ങളുടെ മനസിലെ രഹസ്യങ്ങൾ അവർ മനസിലാക്കിയിരിക്കും. തമാശയല്ല പറയുന്നത്. കേംബ്രിഡ്ജ് സർവകലാശാലയിലെ മലയാളി വരുൺ വാര്യർ വർഷങ്ങൾ നീണ്ട ഗവേഷണത്തിലൂടെ കണ്ടെത്തിയ രഹസ്യമാണ്. കണ്ണിൽ നോക്കി മറ്റുള്ളവരുടെ മനസിലെ രഹസ്യങ്ങൾ വായിച്ചെടുക്കാൻ സ്ത്രീകൾക്കു സവിശേഷമായ കഴിവുണ്ടെന്നാണു വരുണിന്റെ കണ്ടെത്തൽ.

ഡിഎൻഎയുമായി ബന്ധപ്പെട്ടതാണു സ്ത്രീകളുടെ ഈ കഴിവ്. പുരുഷന്മാരിൽ ഈ കഴിവ് വളരെ കുറവാണ്. പലപ്പോഴും കണ്ണിൽ നോക്കി സംസാരിക്കാൻ സ്ത്രീകൾ ഇഷ്ടപ്പെടുന്നതും ജനിതകരഹസ്യമാണെന്നാണു കണ്ടെത്തൽ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 89000 പേരിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് വരുൺ ഈ നിഗമനത്തിലെത്തിയത്. ഇക്കാര്യം പുതിയ ലക്കം മോളിക്യൂലാർ സൈക്യാട്രി എന്ന ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളിയാണെങ്കിലും വരുൺ പഠിച്ചത് ചെന്നൈയിലാണ്. പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ എസ് ഗോപാലകൃഷ്ണ വാരിയരുടെയും രാജേശ്വരി വാര്യരുടെയും മകനാണ്.

കേംബ്രിഡ്ജ് സർവകലാശാലയിലെ ഓട്ടിസം റിസേർച്ച് സെന്റർ ഡയറക്ടർ പ്രൊഫ. സിമൊൺ ബാരൻ കോൻ, പാരിസിലെ പാസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ടിലെ തോമസ് ബെർഷുറോം എന്നിവരും വരുണിനൊപ്പം ഗവേഷണത്തിലുണ്ടായിരുന്നു. ഇരുപതു വർഷം മുമ്പാണ് കേംബ്രിഡ്ജ് സർവകലാശാല കണ്ണിൽ നോക്കി മനസു വായിക്കുന്ന പരീക്ഷണം എന്ന ഐസ് ടെസ്റ്റ് വികസിപ്പിച്ചത്. ജനിതക ഗവേഷണ രംഗത്തു പ്രവർത്തിക്കുന്ന 23 ആൻഡി മി എന്ന കമ്പനിയുമായുള്ള തന്ത്രപ്രധാന സഹകരണത്തോടെയായിരുന്നു ഗവേഷണങ്ങൾ. വർഷങ്ങളായി തുടരുന്ന ഗവേഷണങ്ങളിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള ഗവേഷകർ വിവിധ കാലങ്ങളിൽ പങ്കാളികളായിരുന്നു.

സ്ത്രീകളുടെ ക്രോമസോം 3ലെ ജനിതക വ്യതിയാനങ്ങളാണ് കണ്ണിൽ നോക്കി മുന്നിൽനിൽക്കുന്നയാളുടെ മനസു വായിക്കാനുള്ള ശേഷി നൽകുന്നതെന്നാണു വരുണിന്റെ സംഘം കണ്ടെത്തിയത്. പുരുഷന്മാരിലാകട്ടെ ക്രോമസോം 3 ന്റെ സ്വാധീനം കണ്ടെത്താനായില്ല. പുരുഷന്മാരിൽ ഈ ശേഷി ഇല്ലെന്നാണ് പൊതുവേ കരുതുന്നത്. ജീനുകളാണ് മനുഷ്യന്റെ വിവിധ ശേഷികൾക്കു പിന്നിലെന്നു നേരത്തേ കണ്ടെത്തിയതാണ്. ആദ്യമായാണ് മനസ് വായിക്കുന്ന ഐസ് ടെസ്റ്റിനെ മനുഷ്യന്റെ ജനിതക വ്യവസ്ഥയുമായി ബന്ധിപ്പിക്കുന്ന പഠനം നടക്കുന്നത്. സോഷ്യൽ ന്യൂറോ സയൻസ് മേഖലയിൽ പുതിയ ഗവേഷണങ്ങൾക്കു വഴി തുറക്കുന്നതാണ് ഈ പഠനഫലമെന്നു വരുൺ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP