Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മരണത്തിനപ്പുറം ഒരു ജീവിതമുണ്ടോ? ഈ കുഞ്ഞുങ്ങൾ പറയുന്നത് കേട്ടാൽ ആർക്കാണ് സംശയം തോന്നാതിരിക്കുക?

മരണത്തിനപ്പുറം ഒരു ജീവിതമുണ്ടോ? ഈ കുഞ്ഞുങ്ങൾ പറയുന്നത് കേട്ടാൽ ആർക്കാണ് സംശയം തോന്നാതിരിക്കുക?

പൂർവജന്മത്തെക്കുറിച്ചുള്ള കഥകളെ അന്ധവിശ്വാസമെന്ന് പറഞ്ഞ് തള്ളിക്കളയാനാണ് ഭൂരിപക്ഷം പേർക്കുമിഷ്ടം. എന്നാൽ, പൂർവജന്മത്തിലെ കഥകൾ വളരെ വിശ്വാസയോഗ്യമായി പറയുന്ന ഈ കുട്ടികളുടെ വാക്കുകൾ അവിശ്വസിക്കുന്നതെങ്ങനെ? സാലി എന്ന പെൺകുട്ടി മൂന്നുവയസ്സുമുതൽ, അത്തരമൊരു കഥയാണ് പറയുന്നത്.

തന്റെ യഥാർഥ പേര് ജോസഫ് എന്നാണെന്ന് സാലി പറയുന്നത് മൂന്നാം വയസ്സിലാണ്. ഏതോ കോമിക്കിലെ കഥ പറയുകയാണെന്നാണ് മാതാപിതാക്കൾ ആദ്യം കരുതിയത്. എന്നാൽ, താനൊരു ആൺകുട്ടിയായിരുന്നുവെന്നും അന്നയും റിച്ചാർഡുമല്ല തന്റെ മാതാപിതാക്കളെന്നും താൻ ജീവിച്ച നഗരം ഇതല്ലെന്നും സാലി പറഞ്ഞപ്പോൾ വീട്ടുകാർക്ക് അന്ധാളിപ്പായി.

കടലോരത്തുള്ള ചെറിയ വീട്ടിലാണ് ജോസഫെന്ന താൻ ജീവിച്ചിരുന്നതെന്നാണ് സാലി പറയുന്നത്. തനിക്ക് സഹോദരങ്ങളുണ്ടായിരുന്നുവെന്നും. അത്രയ്ക്കും ഉറപ്പോടെ ഇത്തരമൊരു കഥ കെട്ടിച്ചമയ്ക്കാൻ കൊച്ചുകുട്ടിക്കാവുമോ എന്ന് കേൾക്കുന്നവരൊക്കെ അതിശയിക്കുന്നു. ജോസഫിന്റെ ജീവിതത്തിലെ എല്ലാ സംഭവങ്ങളും ഓർത്തെടുക്കാനും സാലിക്കാവുന്നുണ്ട്.

ഏറെക്കാലം കുട്ടികളില്ലാതിരുന്ന അന്നയും റിച്ചാർഡും പ്രാർത്ഥനകളും വിവിധങ്ങളായ ചികിത്സാരീതികളും നടത്തിയശേഷമാണ് അവർക്ക് സാലിയെ ലഭിച്ചത്. സാലിയുടേത് അത്ഭുത ജനനമാണെന്ന് അന്നയും റിച്ചാർഡും പറയുന്നു. എന്നാൽ, ഇത് അത്ഭുതമല്ല, ഒരുതരം മാനസിക വൈകല്യമാണെന്നാണ് മനഃശ്ശാസ്ത്രജ്ഞരുടെ നിഗമനം.

ഇക്കൊല്ലമാദ്യം പുറത്തിറങ്ങിയ മെമ്മറീസ് ഓഫ് ഹെവൻ എന്ന പുസ്തകവും സമാനമായ പ്രമേയമാണ് ചർച്ച ചെയ്യുന്നത്. പ്രചോദനാത്മകമായ പ്രഭാഷണങ്ങൾ നടത്തുന്ന ഡോക്ടർ വെയ്ൻ ഡയറും സഹായിയായ ഡീ ഗെയിംസും ചേർന്ന് ഇത്തരത്തിൽ പൂർവജന്മാനുഭവങ്ങൾ പറയുന്നവരുടെ കഥകൾ പുസ്തകത്തിൽ ചേർക്കുകയായിരുന്നു.

ചെസ്റ്ററിലെ സിബ്ബി ഗസ്റ്റിന്റെ മകൻ റോണി ഒന്നര വയസ്സാകുന്നതിന് മുമ്പുതന്നെ സംസാരിച്ചുതുടങ്ങി. തന്റെ മറ്റേ വീടിനെക്കുറിച്ചും മറ്റൊരു അമ്മയെക്കുറിച്ചും അച്ഛനെക്കുറിച്ചുമാണ് റോണിയുടെ വാക്കുകളിലുണ്ടായിരുന്നത്. അമേരിക്കയിലുള്ള സൂസൻ ബോവേഴ്‌സിന്റെ മൂന്നുവയസ്സുള്ള മകന് ഷൂവിന്റെ ലേയ്‌സ കെട്ടാൻ കഴിയാതെവന്നപ്പോഴാണ് പൂർവജന്മത്തെക്കുറിച്ച് ഓർമ വന്നത്. താനൊരു പുരുഷനായിരുന്നുവെന്നും തനിക്ക് അറിയാമായിരുന്നുവെന്നും അവൻ അമ്മയോട് പറഞ്ഞു.

ആന്മേരി ഗോൺസാലസ് എന്ന അമേരിക്കക്കാരിക്ക് മകളിൽനിന്നുണ്ടായത് വിചിത്രമായൊരു അനുഭവമാണ്. പാട്ടുപാടിക്കൊണ്ടിരിക്കെ, പെട്ടെന്ന് കുട്ടി തീപ്പിടിത്തത്തെക്കുറിച്ച് സംസാരിക്കാൻ തുടങ്ങി. അതെന്താണെന്ന് ചോദിച്ചപ്പോൾ, തന്റെ അച്ഛനും അമ്മയും തീപ്പിടിച്ച് മരിച്ചുവെന്നും അനാഥയായ തന്നെ അമ്മൂമ്മ ലോറയാണ് വളർത്തിയതെന്നും അവൾ പറഞ്ഞു.

ഇത്തരത്തിലുള്ള പൂർവജന്മകഥകളാണ് മെമ്മറീസ് ഓഫ് ഹെവൻ നമ്മോട് പറയുന്നത്. അന്ധവിശ്വാസമെന്ന് പറഞ്ഞു തള്ളുമ്പോഴും, ബുദ്ധിയുറയ്ക്കാത്ത പ്രായത്തിൽ ഇത്ര കൃത്യതയോടെ പൂർവജന്മാനുഭവങ്ങൾ കുട്ടികൾ വിവരിക്കുന്നതെങ്ങനെ എന്ന സംശയം ബാക്കിയാകുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP