Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിങ്ങളുടെ പങ്കാളി നിങ്ങളെ വഞ്ചിക്കുന്നുണ്ടോ എന്നറിയാൻ വഴികളുണ്ടോ? പുരുഷന്മാരെക്കൾ സ്ത്രീകൾ വഞ്ചിക്കുന്ന കാലത്ത് തിരിച്ചറിയാൻ ചില അടയാളങ്ങളിതാ

നിങ്ങളുടെ പങ്കാളി നിങ്ങളെ വഞ്ചിക്കുന്നുണ്ടോ എന്നറിയാൻ വഴികളുണ്ടോ? പുരുഷന്മാരെക്കൾ സ്ത്രീകൾ വഞ്ചിക്കുന്ന കാലത്ത് തിരിച്ചറിയാൻ ചില അടയാളങ്ങളിതാ

വിവാഹിതരായ പുരുഷന്മാരുടെയും സ്ത്രീകളുടെയും ഉറക്കം കെടുത്തുന്ന ഒരു ചിന്തയേയുള്ളൂ. തന്റെ പങ്കാളി തന്നെ വഞ്ചിക്കുന്നുണ്ടോ? പങ്കാളിക്ക് മറ്റാരെങ്കിലുമായി ബന്ധമുണ്ടോ? ഇതെങ്ങനെ കണ്ടെത്തുമെന്ന് ആലോചിക്കാത്തവർ അധികമുണ്ടാവില്ല. എന്നാൽ, അതെങ്ങനെ കണ്ടെത്തുമെന്ന് ആർക്കുമൊരു രൂപവുമില്ല.

ഇവിടെയാണ് ജൂലിയ ഹാർട്ട്‌ലി മൂർ എന്ന 63-കാരി ചില അടയാളങ്ങളുമായി മുന്നോട്ടുവരുന്നത്. ന്യൂസീലൻഡിൽനിന്നുള്ള ഈ പ്രൈവറ്റ് ഡിക്ടറ്റീവ് പങ്കാളിയുടെ വിശ്വസ്തത ചില സൂചനകളിലൂടെ മനസ്സിലാക്കാനാവുമെന്ന് വ്യക്തമാക്കുന്നു. മറ്റൊരു വസ്തുകയും അവർ വ്യക്തമാക്കുന്നു. പങ്കാളിയെ വഞ്ചിക്കുന്ന കാര്യത്തിൽ പുരുഷന്മാരെക്കാൾ മുന്നിലാണ് സ്ത്രീകൾ.

സ്ത്രീകൾ മുന്നിലെത്തുന്നതിന് കാരണം മറ്റൊന്നുമല്ല. പുരുഷന്മാർ എളുപ്പം പിടിക്കപ്പെടും. ഭർത്താവിന്റെ കള്ളക്കളി ഭാര്യമാർ പെട്ടെന്ന് പിടികൂടുമെങ്കിലും, ഭാര്യയുടെ തട്ടിപ്പ് ഭർത്താവിന് മനസ്സിലാക്കാൻ പ്രയാസമാണെന്നും ജൂലിയ പറയുന്നു. അതുകൊണ്ടാണ് വഞ്ചനയുടെ എണ്ണത്തിൽ സ്ത്രീകൾ മുന്നിട്ടുനിൽക്കുന്നത്.

കണക്കുകൂട്ടി മാത്രമാകും സ്ത്രീകൾ അവരുടെ ബാഹ്യബന്ധങ്ങളെക്കുറിച്ച് സംസാരിക്കുക. എന്നാൽ, പുരുഷന്മാർക്ക് പലപ്പോഴും ഇത് വീരസ്യം പറയുന്നതിന്റെ ഭാഗമാകും. ചില സൂചനകൾ അറിയാതെതന്നെ വന്നുപോവുകയും പെട്ടെന്നുതന്നെ പിടിക്കപ്പെടുകയും ചെയ്യുമെന്നും ജൂലില പറയുന്നു.

പങ്കാളിയുടെ വിശ്വസ്തത മനസ്സിലാക്കാൻ സ്വഭാവത്തിൽ വരുന്ന വ്യത്യാസങ്ങൾ മനസ്സിലാക്കിയാൽ മതിയെന്ന് ജൂലിയ പറയുന്നു. മൊബൈൽ ഫോൺ ഉപയോഗിക്കുന്ന രീതിയിൽ പ്രകടമായ മാറ്റമുണ്ടാകും. മുമ്പ് പരസ്യമായി ഫോൺ വെച്ചിരുന്ന അവർ ഇത്തരം ബന്ധങ്ങൾ തുടങ്ങിയാൽ അതിൽതൊടാൻപോലും മറ്റാരെയും അനുവദിക്കില്ല. ഫോൺ ഉപയോഗിക്കുമ്പോൾ നിങ്ങൾ ശ്രദ്ധിക്കുന്നുണ്ടോ എന്ന കാര്യത്തിലും അവർ ശ്രദ്ധാലുക്കളായിരിക്കും.

ഒരാളെക്കുറിച്ചുതന്നെ സംസാരിക്കുക. സംസാരത്തിൽ അറിഞ്ഞും അറിയാതെയും ഒരാളെക്കുറിച്ചുള്ള പരാമർശങ്ങൾ കടന്നുവന്നാൽ, ഉറപ്പിക്കാം അവർക്ക് അയാളിലേക്ക് താത്പര്യമുണ്ടെന്ന്. ഫോൺ ബില്ലുകളും ക്രെഡിറ്റ് കാർഡ് ബില്ലുകളും പങ്കാളി നിങ്ങളിൽനിന്ന് മറച്ചുവെക്കുന്നുണ്ടെങ്കിലും കരുതിയിരിക്കുക. പണം വേറെ വഴിക്ക് പോകുന്നുണ്ടെന്നതിന് സൂചനയാണിത്.

പങ്കാളിക്ക് വിവാഹേതര ബന്ധമുണ്ടെന്ന് സംശയം തോന്നിയാലും ആ സംശയം മനസ്സിൽ വളരാൻ അനുവദിക്കരുതെന്ന് ജൂലിയ പറയുന്നു. ചിലപ്പോൾ ആ സംശയം അസ്ഥാനത്താകാം. പക്ഷേ, വിശ്വാസം നഷ്ടപ്പെട്ടാൽ അത് ദാമ്പത്യത്തിന്റെ പുരോഗതിയെത്തന്നെ ബാധിച്ചേക്കാം. വ്യക്തമായ തെളിവുകൾ കിട്ടാതെ ഇക്കാര്യത്തിൽ വേറിട്ടൊരു തീരുമാനമെടുക്കരുതെന്നും ജൂലിയ മുന്നറിയിപ്പ് നൽകുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP