Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രോസ്റ്റേറ്റ് കാൻസർ കണ്ടെത്തുന്നതിന് ജനറ്റിക് ബാർകോഡ് ടെസ്റ്റുമായി ശാസ്ത്രജ്ഞർ

പ്രോസ്റ്റേറ്റ് കാൻസർ കണ്ടെത്തുന്നതിന് ജനറ്റിക് ബാർകോഡ് ടെസ്റ്റുമായി ശാസ്ത്രജ്ഞർ

പ്രോസ്റ്റേറ്റ് കാൻസറുകൾ കണ്ടെത്തുന്നതിന് ബാർകോഡ് ബ്ലഡ് ടെസ്റ്റുമായി ശാസ്ത്രജ്ഞർ രംഗത്ത്. രക്തകോശങ്ങളിലെ ജനറ്റിക് ആക്ടിവിറ്റി മനസ്സിലാക്കുന്നതിലൂടെ പ്രോസ്റ്റേറ്റ് കാൻസർ കണ്ടെത്താനാകുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.

കണ്ടെത്താൻ വിഷമമുള്ള കാൻസറുകളുടെ കൂട്ടത്തിലാണ് പ്രോസ്റ്റേറ്റ് കാൻസറുകളെന്ന് പഠനത്തിന് നേതൃത്വം നൽകിയ പ്രൊഫസ്സർ ജോവാൻ ഡി ബോനോ പറയുന്നു. യാതൊരു ലക്ഷണങ്ങളുമില്ലാതെ ചില പ്രോസ്റ്റേറ്റ് കാൻസർ ബാധിതർ വർഷങ്ങളോളം ജിവിക്കാറുണ്ട്. മറ്റുചിലർക്ക് ഇത് മരണകാരണവുമായി മാറാറുണ്ട്. ഇത്തരം കാൻസറുകളെ കണ്ടെത്തുന്നതിനുള്ള ഫലപ്രദമായ രീതിയാണ് ബ്ലഡ് സെൽ ബാർകോഡ് റീഡിങ്ങെന്ന് അദ്ദേഹം പറയുന്നു.

രക്തത്തിലെ ചില ഘടകങ്ങളുടെ പരിശോധനയിലൂടെ പ്രോസ്റ്റേറ്റ് കാൻസർ കൃത്യമായി കണ്ടെത്താനാവുമെന്നത് നിലവിലുള്ള എല്ലാ പരിശോധനാ രീതികളെക്കാളും ഫലപ്രദമാണ്. ബയോപ്‌സിക്ക് വിധേയരാകുന്നതിനെക്കാൾ ലളിതമായി രോഗികൾക്കും പരിശോധന പൂർത്തിയാക്കാനാവും. രോഗത്തിന്റെ അവസ്ഥയും ഈ പരിശോധനയിൽ വ്യക്തമാകുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. അതനുസരിച്ച് ചികിത്സ നിർണയിക്കാനും സാധിക്കും. ഏറ്റവും പുതിയ ലാൻസെറ്റ് ഓങ്കോളജി ജേണലിൽ ഗവേഷണഫലങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മറ്റു കാൻസറുകളിൽനിന്ന് വ്യത്യസ്തമാണ് പ്രോസ്റ്റേറ്റ് കാൻസർ. ചില രോഗികളിൽ ജീവിതകാലത്തൊരിക്കലും ഇതിന്റെ ലക്ഷണങ്ങൾ പ്രകടമാവുകയോ എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടാക്കുകയോ ചെയ്യാറില്ല. മറ്റു ചിലരിൽ ഇത് വളരെ പതുക്കെ മാത്രമാണ് രോഗം പിടിപെടുന്നതും. രോഗം നേരത്തെ നിർണയിക്കാനായാൽ, അത് ചികിത്സയെ വളരെയധികം സഹായിക്കുമെന്നതാണ് ഇപ്പോഴത്തെ കണ്ടെത്തലിന്റെ സവിശേഷത.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP