Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഡയബറ്റിക്‌സിൽ വലയുന്ന ലോകത്തിന് പരിഹാരവുമായി ആയുർവേദം; അഞ്ചു ഔഷധച്ചെടികളിൽനിന്നും ഗവേഷണം ചെയ്ത് രൂപം നൽകിയ മരുന്ന് ഉടൻ വിപണിയിലേക്ക്

ഡയബറ്റിക്‌സിൽ വലയുന്ന ലോകത്തിന് പരിഹാരവുമായി ആയുർവേദം; അഞ്ചു ഔഷധച്ചെടികളിൽനിന്നും ഗവേഷണം ചെയ്ത് രൂപം നൽകിയ മരുന്ന് ഉടൻ വിപണിയിലേക്ക്

പ്രമേഹത്തെ വരുതിയിൽനിർത്താൻ ആയുർവേദം. അഞ്ച് ഔഷധച്ചെടികളിൽനിന്ന് വേർതിരിച്ചെടുത്ത മരുന്നാണ് പ്രമേഹത്തിന് ഫലപ്രദമാകുമെന്ന് കരുതുന്നത്. സെൻട്രൽ കൗൺസിൽ ഓഫ് റിസർച്ച് ഇൻ ആയുർവേദിക് സയൻസസാണ് ഗവേഷണത്തിലൂടെ ആയുഷ്-82 എന്ന മരുന്ന് വികസിപ്പിച്ചെടുത്തത്.

മരുന്ന് ഏറെ ഫലപ്രദമാണെന്ന് പരീക്ഷത്തിൽ തെളിഞ്ഞതായി ആയുഷ് മന്ത്രി ശ്രീപ്രസാദ് യെസ്സോ നായിക് പറഞ്ഞു. പ്രമേഹം ഗണ്യമായി കുറയുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇതിന് പാർശ്വഫലങ്ങൾ തീരെയില്ലെന്നും മന്ത്രി പറഞ്ഞു.

മരുന്ന് വിപണിയിലെത്തിക്കാനുള്ള ശ്രമങ്ങൾക്ക് കൗൺസിൽ തുടക്കമിട്ടിട്ടുണ്ട്. പ്രമുഖ ആയുർവേദ മരുന്ന് നിർമ്മാതാക്കളായ ഡാബർ ഇന്ത്യ, കുഡോസ് ലബോറട്ടറി ഇന്ത്യ, ലാ ഗ്രനാഡെ ഹെർബ്‌സ് ആൻഡ് ഫാർമ എന്നീ കമ്പനികൾക്കാണ് മരുന്ന് നിർമ്മിക്കാൻ ലൈസൻസ് നൽകിയിട്ടുള്ളത്.

കാൻസറിനെയും അണുബാധയെയും പ്രതിരോധിക്കാൻ ശേഷിയുള്ള ഘടകങ്ങൾ ഗോമൂത്രത്തിലുണ്ടെന്ന് കണ്ടെത്തിയതായും മന്ത്രി പറഞ്ഞു. കൗൺസിലും ലഖ്‌നൗവിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിനൽ ആൻഡ് അരോമാറ്റിക് പ്ലാന്റ്‌സും നാഗ്പുരിലെ ഗോ വിജ്ഞാൻ അനുസന്ധാൻ കേന്ദ്രയും ചേർന്ന് നടത്തിയ പഠനത്തിലാണ് ഗോമൂത്രത്തിന്റെ ഗുണങ്ങൾ കണ്ടെത്തിയത്. 

കാൻസറിനെ പ്രതിരോധിക്കുന്ന ടാക്‌സോൾ എന്ന ഘടകമാണ് ഗോമൂത്രത്തിൽനിന്ന് വേർതിരിച്ചെടുത്തിട്ടുള്ളത്. സ്തനാർബുദത്തിന് കാരണമായ ബാക്ടീരിയയെ നശിപ്പിക്കാൻ ശേഷിയുള്ള ആന്റിബയോട്ടിക് ഇതിൽനിന്ന് ഉദ്പാദിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP