Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മോദിയുടെ നീക്കങ്ങൾക്ക് എങ്ങും സ്വീകാര്യത; ഐക്യരാഷ്ട സഭയ്ക്ക് പുറമേ ലോകാരോഗ്യ സംഘടനയും യോഗയെ അംഗീകരിച്ചു; ലോകം എമ്പാടും പ്രചരിപ്പിക്കാൻ ഉറച്ച് ഡബ്ല്യൂ എച്ച് ഒ

മോദിയുടെ നീക്കങ്ങൾക്ക് എങ്ങും സ്വീകാര്യത; ഐക്യരാഷ്ട സഭയ്ക്ക് പുറമേ ലോകാരോഗ്യ സംഘടനയും യോഗയെ അംഗീകരിച്ചു; ലോകം എമ്പാടും പ്രചരിപ്പിക്കാൻ ഉറച്ച് ഡബ്ല്യൂ എച്ച് ഒ

ന്യൂയോർക്ക്: യോഗയെ ജനകീയമാക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങൾക്ക് ലോകാരോഗ്യ സംഘടനയുടെ പിന്തുണ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ഇടപെടലുകൾ തന്നെയാണ് ഇതിനും കാരണം. ഐക്യരാഷ്ട്ര സഭ യോഗയെ പിന്തുണച്ചത് കണക്കിലെടുത്താണ് ആരോഗ്യ സംഘടനയുടെ തീരുമാനം. ഇതോടെ പൊതുജനാരോഗ്യത്തിന്റെ ഭാഗമായി യോഗയും ലോകം മുഴുവൻ നിറയും.

നേരത്തെ ജൂൺ 21 ലോക യോഗാ ദിനമായി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ചുവടുപടിച്ചാണ് പുതിയ തീരുമാനം. യോഗയെ ആരോഗ്യ സംരക്ഷണത്തിന് എന്ന മുദ്രാവാക്യവുമായി പ്രചരിപ്പിക്കാനാണ് ലോകാരോഗ്യ സംഘടനയുടെ നീക്കം. ഇതോടെ വെറുമൊരു അന്താരാഷ്ട്ര ദിനത്തിനപ്പുറം ഇന്ത്യൻ വ്യായാമ മുറയുടെ പ്രസക്തി ലോകത്ത് നിറയും. ആരോഗ്യ പഠനത്തിന്റെ കരിക്കുലത്തിലേക്ക് യോഗയെ കൊണ്ടു വരുന്നതും പരിഗണനയിലാണ്. ആധുനിക ലോകത്തിലെ ആരോഗ്യ പ്രശ്‌നങ്ങൾക്ക് യോഗ സമഗ്ര പരിഹാരമാണെന്ന തിരിച്ചറിവാണ് ഇതിന് പിന്നിൽ.

രോഗ പ്രതിരോധ ശക്തികൂട്ടുന്നതിനും ആരോഗ്യ പ്രശ്‌നങ്ങളുടെ നിയന്ത്രണത്തിനും യോഗ ഉത്തമമാണ്. വേദ കാലത്ത് പിറവി കൊണ്ട യോഗയെ പഠിക്കുന്നതിനും മനസ്സിലാക്കുന്നതിനും കൂടുതൽ പ്രധാന്യം നൽകണം. ആഗോള ആരോഗ്യ സംരക്ഷണത്തിന് ശാസ്ത്രീയാടിത്തറയുള്ള യോഗ ഉത്തമ മാർഗ്ഗമാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ഇന്ത്യയുമായി സഹകരിച്ച് കൂടുതൽ ഗവേഷണങ്ങൾ യോഗയിൽ നടത്താനാണ് തീരുമാനം.

ജീവിത ശൈലീ രോഗങ്ങൾക്ക് അത്യുത്തമമാണ് യോഗയെന്ന ഇന്ത്യയുടെ തിരിച്ചറിവ് അങ്ങനെ ലോകവും അംഗീകരിക്കുകയാണ്. വേദകാലത്ത് ഭാരതീയ സമൂഹം കൈവരിച്ച സമാനതകളില്ലാത്ത അറിവിനുള്ള അംഗീകാരമാണ് ഐക്യരാഷ്ട്ര സഭയ്ക്ക് പിന്നാലെ ലോകാരോഗ്യസംഘടനയുടെ നിലപാടും. യോഗയെ ആഗോളതലത്തിൽ ശ്രദ്ധാകേന്ദ്രമാക്കാനുള്ള മോദി സർക്കാരിന്റെ നീക്കത്തിനും കരുത്തു പകരുന്നതാണ് ഇത്. ആത്രയിറ്റീസ്. ഹൃദ് രോഗങ്ങൾ, രക്തസമ്മർദ്ദം, ഷുഗർ തുടങ്ങിയ രോഗങ്ങൾക്കും യോഗ മികച്ച പ്രതിവിധിയാണെന്ന് ലോകാരോഗ്യ സംഘടന പ്രതരിപ്പിക്കും.

ഇന്ത്യയിലെ സംഘടനകളുടെ സഹായത്തോടെയാണ് ഈ നീക്കങ്ങൾ നടത്തുകയാണ് ലക്ഷ്യം. ശാസ്ത്രീയ അടിത്തറയാണ് യോഗയുടെ കരുത്തെന്നും ലോകാരോഗ്യ സംഘടന വിശദീകരിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP