Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മുലയൂട്ടുന്ന അമ്മമാർ എരിവും പുളിയും ഒഴിവാക്കണമെന്ന് ആരു പറഞ്ഞു; എരിവും പുളിയും മസാലയും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് കുഞ്ഞിന്റെ രസമുകുളങ്ങൾ വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് പഠനം

മുലയൂട്ടുന്ന അമ്മമാർ എരിവും പുളിയും ഒഴിവാക്കണമെന്ന് ആരു പറഞ്ഞു; എരിവും പുളിയും മസാലയും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് കുഞ്ഞിന്റെ രസമുകുളങ്ങൾ വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് പഠനം

മുലയൂട്ടുന്ന അമ്മമാർക്ക് എരിവും പുളിയും ആവോളം കഴിക്കാം. മുലയൂട്ടുന്ന അമ്മമാർ മസാലയും എരിവുമൊക്കെയുള്ള ആഹാരങ്ങൾ കഴിക്കുന്നത് രൂചി ആസ്വദിക്കാതെ ധൃതിയൊടെ കഴിക്കുന്ന ശീലം കുട്ടികളിൽ ഒഴിവാക്കുകയും കുഞ്ഞുങ്ങളുടെ രസമുകുളങ്ങൾ വർദ്ധിപ്പിക്കാൻ സാഹായിക്കയും ചെയ്യുമെന്നാണ് വുമൺസ് ഹെൽത്ത് റിസർച്ചിന്റെ കണ്ടെത്തൽ.

മുലയൂട്ടുന്ന അമ്മമാർ എരിവും പുളിയുമുള്ള ആഹാരം കഴിക്കുമ്പോൾ പാലിലൂടെ അത് കുഞ്ഞുങ്ങളിലെക്കും എത്തും അങ്ങനെ അവർക്ക് രൂചി വ്യത്യാസങ്ങൾ അറിയാനും കുഞ്ഞുങ്ങളുടെ രസമുകുളങ്ങൾ വർദ്ധിക്കാനും കാരണമാകും. സാധാരണയായി പാലുകൊടുക്കുന്ന അമ്മമാർ കൂടുതൽ മസാലയും എരിവുമുള്ള ആഹാരങ്ങൾ ഒഴിവാക്കാറാണു പതിവ്. കുഞ്ഞുങ്ങളിൽ ഗ്യാസും ആർത്തിയും ഉണ്ടാകും എന്ന കാരണത്താലാണത്. വുമൺസ് ഹെൽത്ത് റിസർച്ച് പ്രവർത്തകയായ ഡോ.ജന്നിഫർ വൈഡർ ആണ് ഇത്തരത്തിലൊരു കണ്ടെത്തലിനെക്കുറിച്ചു പറഞ്ഞത്.

എരിവുള്ള ആഹാരങ്ങൾ അമ്മമാർ കഴിക്കുന്നതിൽ ഒരു കുഴപ്പവും ഉണ്ടാകില്ലെന്നും മുലയൂട്ടുന്നതിനു മുമ്പ് കൂരുമുളകു ചേർന്ന ആഹാരങ്ങൾ കഴിക്കുമ്പോൾ അമ്മമാർക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ കുഞ്ഞിനെ ബാധിക്കില്ല. അമ്മ കഴിക്കുന്ന ആഹാരം നേരെ കുഞ്ഞിലെക്കെത്തുകയല്ല അത് പ്രോട്ടൻ, കൊഴുപ്പ്, കാർബോഹൈഡ്രേറ്റുകൾ, മിനറൽ, വെള്ളം മുതലായ ചെറിയ ഘടകങ്ങളായി രക്തത്തിൽ ചേരുന്നു ആ രക്തം മാമ്മറി ഗ്ലാൻഡിൽ ചെന്നു മുലപ്പാലായി മാറി കുഞ്ഞിലെക്കെത്തുകയാണ് ചെയ്യുന്നത്. അതിനാൽ അത്തരം ആഹാരങ്ങൾ കഴിക്കുമ്പോൾ അമ്മയ്ക്കുണ്ടാകുന്ന അസ്വസ്ഥത കുഞ്ഞിനുണ്ടാകണമെന്നില്ല.

അമ്മയുടെ ആഹാരത്തിൽ എരിവും പുളിയുമെല്ലാം നേരത്തെ തന്നെ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ മുലയൂട്ടാൻ തുടങ്ങുമ്പോൾ തന്നെ അത് കുട്ടിക്കു ലഭിച്ചു തുടങ്ങും. ഇത്തരം ആഹാരങ്ങളുടെ മണവും രുചിയും മുലപ്പാലിലുണ്ടാകുമെന്നതിനാൽ കുഞ്ഞുങ്ങൾക്ക് പാൽ കുടിക്കാനുള്ള പ്രേരണ കൂട്ടും.

1991 -ൽ നടത്തിയ ഒരു ഗവേഷണത്തിന്റെ അടിസ്ഥാനത്തിൽ വെളുത്തുള്ളി കഴിച്ച അമ്മമാരുടെ കുഞ്ഞുങ്ങൾ കൂടുതൽ നാൾ സാധാര കുടിക്കുന്നതില്ലും കൂടുതൽ പാൽ കുടിച്ചതായി കണ്ടെത്തി. വെള്ളുത്തുള്ളിയുടെ മണവും രുചിയും പാലിൽ ഉണ്ടായതാണ് അതിനു കാരണം. മറ്റു മസാലകളും എരിവും ചേർന്ന ആഹാരങ്ങൾ കഴിച്ചാലും ഇതെ ഗുണം തന്നെ ഉണ്ടാകും. പോഷകസമ്പുഷ്ടമായ മുലപ്പാലിലൂടെയാണ് ഏറ്റവും കൂടുതൽ പ്രോട്ടീനുകൾ ലഭിക്കുന്നത്.

മൂലയൂട്ടുന്ന അമ്മമാർ എല്ലാ തരത്തിലുമുള്ള ആഹാരങ്ങൾ അടങ്ങുന്ന ഒരു ഭക്ഷണ ക്രമീകരണം ഉണ്ടാക്കുന്നത് ആവശ്യമാണ്. മൂലപ്പാലിലൂടെ വ്യത്യസ്ത രുചിയും മണവും തിരിച്ചറിയുന്ന കുട്ടികൾ വളരുമ്പോൾ എല്ലാ തരം ആഹാരങ്ങളും രുചി ആസ്വദിച്ചു കഴിക്കാൻ ശീലിക്കുകയും ചെയ്യും. എച്ച് ഐ വി , ടി ബി, തുടങ്ങിയവ ഉള്ളവർ മുലയൂട്ടാൻ പാടില്ലെന്നാണ് ഡോക്ടേഴ്സ് പറയുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP