Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലൈംഗികാവയവത്തിന് ക്യാൻസറുണ്ടായാൽ നേരത്തേ കണ്ടെത്തിയാൽ ചികിത്സിച്ച് ഭേദമാക്കാം; ക്യാൻസറിന്റെ ലക്ഷണങ്ങൾ എങ്ങനെയാണ് കണ്ടെത്തേണ്ടത്?

ലൈംഗികാവയവത്തിന് ക്യാൻസറുണ്ടായാൽ നേരത്തേ കണ്ടെത്തിയാൽ ചികിത്സിച്ച് ഭേദമാക്കാം; ക്യാൻസറിന്റെ ലക്ഷണങ്ങൾ എങ്ങനെയാണ് കണ്ടെത്തേണ്ടത്?

ടെസ്റ്റിക്യുലർ ക്യാൻസർ വളരെ സാധാരണമായി കണ്ടുവരുന്ന അർബുദങ്ങളിലൊന്നാണ്. നേരത്തെ തന്നെ കണ്ടെത്തിയാൽ ചികിത്സിച്ച് ഭേദമാക്കാമെന്നതാണ് ഇതിനെ മറ്റുള്ള ക്യാൻസറുകളിൽനിന്നും വ്യത്യസ്തമാക്കുന്നത്. അതിനുള്ള ലക്ഷണങ്ങളിൽനിന്ന് രോഗസാധ്യത നേരത്തെ തിരിച്ചറിയാൻ സാധിക്കുകയും ചെയ്യും. താഴെപ്പറയുന്ന ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ എന്ന് സ്വയം വിലയിരുത്തുക.

വൃഷണങ്ങളിലേതിലെങ്കിലും ഒന്നിൽ വേദനയില്ലാതെ നീരുവീഴ്ച കാണപ്പെടുക, വൃഷണങ്ങളുടെ ആകൃതിയിൽ മാറ്റം വരിക, അതിന്റെ ഉറപ്പിൽ കാര്യമായ വ്യത്യാസം വരിക, ഒരെണ്ണം മറ്റേതിൽനിന്ന് കാര്യമായി വ്യത്യാസപ്പെട്ടിരിക്കുക, വൃഷണത്തിലോ വൃഷണസഞ്ചിയിലോ കലശലായ വേദന വരിക, വൃഷണസഞ്ചിയിൽ കാര്യമായ ഭാരം അനുഭവപ്പെടുക തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഡോക്ടറെ നിശ്ചയമായും കണ്ടിരിക്കണം. ഇത് ടെസ്റ്റിക്യുലർ ക്യാൻസറിന്റെ ലക്ഷണങ്ങളാണ്.

വൃഷണസഞ്ചിക്ക് നീർവീഴ്ചയുണ്ടാവുകയെന്നതാണ് കാൻസറിന്റെ പ്രധാന ലക്ഷണങ്ങളൊന്ന്. നീർവീഴ്ചയുണ്ടാകുന്നുണ്ടെങ്കിൽ ഡോക്ടറെ നിശ്ചയമായും കണ്ടിരിക്കണം. വൃഷണസഞ്ചിയിലുണ്ടാകുന്ന എല്ലാ നീർവീഴ്ചയും കാൻസറിന്റെ ലക്ഷണമുണ്ടാകണമെന്നില്ല. എന്നാൽ, അതിനെ നിസ്സാരമായി കാണേണ്ടതില്ലെന്ന് ഡോക്ടർമാർ പറയുന്നു. സാധാരണ ജിപിയെയോ സെക്്ഷ്വൽ മെഡിസിൻ വിദഗ്ധനെയോ കാണുകയാണ് വേണ്ടത്.

ജനനേന്ദ്രിയത്തിന് വളവുള്ള പുരുഷന്മാരിൽ ടെസ്റ്റിക്യുലർ ക്യാൻസറിനും വയറ്റിൽ ക്യാൻസറിനും സാധ്യതയേറെയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഉദ്ധരിച്ച് നിൽക്കുമ്പോൾ ജനനേന്ദ്രിയത്തിന് വളവുള്ള അവസ്ഥയെ പെയ്‌റോണീസ് ഡിസീസ് എന്നാണ് വിളിക്കുന്നത്. ഇത്തരമവസ്ഥയുള്ളവരിലാണ് ക്യാൻസർ സാധ്യത കൂടുതലെന്ന് ഹൂസ്റ്റണിലെ ബെയ്‌ലർ കോളേജ് ഓഫ് മെഡിസിനിലെ ഗവേഷകർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP