Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാൻസർ പരിപൂർണമായി സുഖപ്പെടുത്താൻ കഴിയുന്ന മരുന്ന് കണ്ടെത്തിയെന്ന അവകാശവാദവുമായി ഇസ്രയേൽ; മനുഷ്യനിൽ പരീക്ഷിക്കാത്ത അവകാശവാദങ്ങൾ പൊള്ളയെന്ന് പറഞ്ഞ് മറ്റുരാജ്യങ്ങൾ; മനുഷ്യരാശിക്ക് പ്രതീക്ഷയുടെ കിരണവുമായി ഇസ്രയേൽ

കാൻസർ പരിപൂർണമായി സുഖപ്പെടുത്താൻ കഴിയുന്ന മരുന്ന് കണ്ടെത്തിയെന്ന അവകാശവാദവുമായി ഇസ്രയേൽ; മനുഷ്യനിൽ പരീക്ഷിക്കാത്ത അവകാശവാദങ്ങൾ പൊള്ളയെന്ന് പറഞ്ഞ് മറ്റുരാജ്യങ്ങൾ; മനുഷ്യരാശിക്ക് പ്രതീക്ഷയുടെ കിരണവുമായി ഇസ്രയേൽ

മറുനാടൻ ഡെസ്‌ക്‌

ടെൽ അവീവ്: മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ ഭീഷണികളിലൊന്നാണ് കാൻസർ. പ്രതിരോധ മരുന്നുകൾ പലതും കണ്ടുപിടിച്ചിട്ടുണ്ടെങ്കിലും രോഗത്തെ പൂർണമായി ചികിത്സിച്ചുഭേദമാക്കുന്ന മരുന്നുകൾ ഇന്നും അന്യമാണ്. എന്നാൽ, കാൻസറിനെ ഇല്ലാതാക്കാനുള്ള മരുന്ന് ഒരുവർഷത്തിനുള്ളിൽ വികസിപ്പിക്കുമെന്ന അവകാശവാദവുമായി രംഗത്തുവന്നിരിക്കുകയാണ് ഇസ്രയേലിലെ ശാസ്ത്രജ്ഞർ. എന്നാൽ, ഇത് വിശ്വസിക്കാൻ മറ്റു രാജ്യങ്ങളിലെ ശാസ്ത്രജ്ഞർ തയ്യാറായിട്ടില്ല.

ഇമ്യൂണോത്തെറാപ്പി വികസിപ്പിച്ചതിന് നോബൽ സമ്മാനം ലഭിച്ച ജയിംസ് അലിസൺ കാൻസർ ചികിത്സയിൽ ശ്രദ്ധേയമായ മുന്നേറ്റം കൈവരിക്കാൻ ശാസ്ത്രലോകത്തിന് സാധിക്കുമെന്ന പ്രതീക്ഷ ഡിസംബറിൽ പങ്കുവെച്ചിരുന്നു. ലോകത്തെ കാൻസർ മുക്തമാക്കാമെന്ന പ്രതീക്ഷ വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ, അദ്ദേഹത്തിന്റേതുൾപ്പെടെയുള്ള വാക്കുകളെ ഖണ്ഡിക്കുന്നതാണ് ഇസ്രയേലിലെ ആക്‌സിലറേറ്റഡ് എവല്യൂഷൻ ബയോടെക്‌നോളജീസ് ലിമിറ്റഡിലെ ഗവേഷകരുടെ അവകാശവാദം.

പെപ്‌റ്റൈഡ്‌സ് എന്നറിയപ്പെടുന്ന പ്രോട്ടീന്റെ ചെറുഘടകങ്ങളുപയോഗിച്ച് സൃഷ്ടിക്കുന്ന വലയിലൂടെ കാൻസർ കോശങ്ങളെ വലയം ചെയ്യാനും അതുവഴി വിവിധ ഭാഗങ്ങളിലൂടെ ആക്രമിച്ച് ട്യൂമറുകളെ നിശ്ശേഷം ഇല്ലാതാക്കാനും സഹായിക്കുന്ന മരുന്നാണ് തങ്ങൾ കണ്ടെത്തിയതെന്ന് ഇസ്രയേൽ ശാസ്ത്രജ്ഞർ പറയുന്നു. ട്യൂമറിൽനിന്നുള്ള പ്രത്യാക്രമണം ഉണ്ടാകുന്നതിനുമുന്നെ പെപ്‌റ്റൈഡുകൾ പ്രവർത്തിക്കും. മാത്രമല്ല, ഇതിന് പാർശ്വഫലങ്ങളും ഉണ്ടാകില്ലെന്ന് അവർ അവകാശപ്പെടുന്നു.

ഇസ്രയേലിന്റെ അവകാശവാദം പ്രതീക്ഷ പകരുന്നതാണെങ്കിലും അത് ഫലവത്താകുമോയെന്ന കാര്യത്തിൽ മറ്റു ശാസ്ത്രജ്ഞർക്ക് ആശങ്കയുണ്ട്. രോഗത്തെ ഭേദമാക്കാൻ ഇതിന് കഴിയുമെന്നത് വെറും അവകാശവാദം മാത്രമാണെന്നാണ് അവരുടെ പക്ഷം. ഈ ചികിത്സാ രീതി ഇതുവരെ മനുഷ്യരിൽ പരീക്ഷിട്ടില്ലെന്നതാണ് അതിന്റെ ഏറ്റവും വലിയ ന്യൂനത. എലിയിൽ പരീക്ഷിച്ച് വിജയിച്ചിട്ടുണ്ടെന്ന് പറയുന്നുണ്ടെങ്കിലും ആ പരീക്ഷണഫലങ്ങൾ ആരും ഇതുവരെ കണ്ടിട്ടുമില്ല.

ശരീരത്തെ ബാധിക്കുന്ന എല്ലാത്തരം കാൻസറുകൾക്കും ഒരേതരം ചികിത്സ സാധ്യമല്ലെന്ന എതിർവാദവും അവർ ഉന്നയിക്കുന്നു. എന്നാൽ, ഈ അവകാശവാദം ശരിയാണെങ്കിൽ പ്രതീക്ഷാനിർഭരമായ മുന്നേറ്റമാണ് ചികിത്സാ രംഗത്തുണ്ടായിരിക്കുന്നതെന്ന കാര്യത്തിൽ ആർക്കും എതിരഭിപ്രായമില്ല. ജറുസലേം പോസ്റ്റിൽ വന്ന ചെറിയൊരു വാർത്തയല്ലാതെ ഗവേഷണം സംബന്ധിച്ച് ഔദ്യോഗിക ശാസ്ത്ര ജേണലുകളിൽ പ്രസിദ്ധീകരിച്ചിട്ടില്ലാത്തതും സംശയത്തിന് ആക്കം കൂട്ടുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP