Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബ്രോയിലർ കോഴിഫാമുകളിലെ അശാസ്ത്രീയതകൾ മറ്റൊരു വൈറസിനെ പുറത്തു ചാടിക്കും; ജനിതകമാറ്റം വരുത്തുന്ന കോഴികളും അവക്ക് കൊടുക്കുന്ന കൃത്രിമ ഭക്ഷണവും പ്രശ്‌നമാകും; ചിക്കൻ ഫാമുകളുടെ രീതികൾ അടിമുടി മാറണം; പക്ഷിപ്പനി പോലെ ചിക്കൻ ഇൻഫ്ളുവൻസ പൊട്ടിപ്പുറപ്പെട്ടാൽ കാര്യങ്ങൾ കൈവിട്ടു പോകും; ലോക ജനസംഖ്യയുടെ പകുതിയെ കൊല്ലാൻ സാധ്യതയുള്ള അടുത്ത മഹാമാരിയെ കുറിച്ചും മുന്നറിയിപ്പ്; അമേരിക്കൻ ശാസ്ത്രജ്ഞന്റെ പ്രവചനത്തെ ചൊല്ലി വൻ ചർച്ചയും ഭീതിയും

ബ്രോയിലർ കോഴിഫാമുകളിലെ അശാസ്ത്രീയതകൾ മറ്റൊരു വൈറസിനെ പുറത്തു ചാടിക്കും; ജനിതകമാറ്റം വരുത്തുന്ന കോഴികളും അവക്ക് കൊടുക്കുന്ന കൃത്രിമ ഭക്ഷണവും പ്രശ്‌നമാകും; ചിക്കൻ ഫാമുകളുടെ രീതികൾ അടിമുടി മാറണം; പക്ഷിപ്പനി പോലെ ചിക്കൻ ഇൻഫ്ളുവൻസ പൊട്ടിപ്പുറപ്പെട്ടാൽ കാര്യങ്ങൾ കൈവിട്ടു പോകും; ലോക ജനസംഖ്യയുടെ പകുതിയെ കൊല്ലാൻ സാധ്യതയുള്ള അടുത്ത മഹാമാരിയെ കുറിച്ചും മുന്നറിയിപ്പ്; അമേരിക്കൻ ശാസ്ത്രജ്ഞന്റെ പ്രവചനത്തെ ചൊല്ലി വൻ ചർച്ചയും ഭീതിയും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂയോർക്ക്: കോവിഡിൽ ലോകം വിറങ്ങലിച്ച് നിൽക്കുന്ന കാലമാണിത്്. പക്ഷേ ഇക്കണ്ടതൊക്കെ വെറും റിഹേഴ്സൽ മാത്രമാണെന്നാണ്, അമേരിക്കൾ ശാസ്ത്രജ്ഞൻ ഡോ. മൈക്കൽ ഗ്രെഗർ 'ഹൗ നോട്ട് ടു ഡൈ' എന്ന പുസ്തകത്തിൽ പറയുന്നത്. ലോക ജനസംഖ്യയുടെ പകുതിയോളം പേരെ ഇല്ലാതാക്കാൻ കഴിയുന്ന ഒരു മഹാമാരിയാണ് അദ്ദേഹം പ്രവചിക്കുന്നത്. ഇത് പടരുന്നത് എവിടെ നിന്നാണെന്ന് കേട്ടാൽ മലയാളികളും ഞെട്ടും. ലോകത്തെ മുച്ചൂടും മുടിക്കാൻ കഴിയുന്ന ആ വൈറസ് ഉദ്ഭവിക്കുക, കോഴി ഫാമുകളിനിന്നാണത്രേ!

കോഴികളിൽനിന്ന് മനുഷ്യനിലേക്ക് പടരുന്ന ഈ ഇൻഫ്ളുവൻസ മോഡൽ വൈറസിന് ജനിതമാറ്റം കൂടി വന്നാൽ അത് പിടിച്ചാൽ കിട്ടില്ലെന്നും ഡോ ഗ്രെഗർ തന്റെ അഞ്ചൂറു പേജോളം വരുന്ന പുസ്തകത്തിൽ വ്യക്തമാക്കുന്നു. ഇത് ബ്രിട്ടീഷ് അമേരിക്കൻ മാധ്യമങ്ങളിൽ വാർത്തയായതോടെ വലിയ സംവാദവും നടക്കുന്നുണ്ട്. ഡോ. മൈക്കൽ ഗ്രെഗറിന്റെ വാദങ്ങൾ ഒരു ഊഹാപോഹം മാത്രമാണെന്നും തെളിവുകളെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും മറുവാദങ്ങളും ഉയരുന്നുണ്ട്. നിലവിൽ ചിക്കൻ ഫാമുകൾ സുരക്ഷിതമാണെന്നും എവിടെനിന്നാണ് എപ്പോഴാണ് വൈറസ് ഉണ്ടാവുകയെന്ന് ആർക്കും പറയാനാവില്ലെന്നും പ്രശസ്ത ബ്രിട്ടീഷ് എപ്പിഡമോളജിസ്്റ്റ് ഡാരി ഡാനിയേനിനെപ്പോലുള്ളവർ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഡോ ഗ്രെഗർ ഒരു അറിയപ്പെടുന്ന വെജിറ്റേറിയനിസ്റ്റ് കൂടിയാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ചിന്തകൾക്ക് ധാരണാ പക്ഷപാതിത്വം ഉണ്ടാകുമെന്നും പ്രമുഖ ശാസ്ത്ര്ഞ്ജർ ചൂണ്ടിക്കാട്ടുന്നു. മെഡിക്കൽ ഗുരുവും പോഷകാഹാര വിദഗ്ധനുമൊക്കെയായ ഡോ. മൈക്കൽ ഗ്രെഗർ പ്രശ്സതിക്കും പുസ്തകം വിറ്റുപോവുന്നതിനുമൊക്കെയാണ് ഇതൊക്കെ പറയുന്നതെന്നും ആരോപണമുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ നിരീക്ഷണത്തിന്റെ സാധ്യതകൾ പൂർണ്ണമായും തള്ളിക്കളയാനും മറ്റ് ശാസ്ത്രജ്ഞർ തയ്യാറാവുന്നില്ല.

പകർച്ചവ്യാധികളെക്കുറിച്ച് അദ്ദേഹം ധാരാളം ഗവേഷണങ്ങൾ നടത്തിയിട്ടുണ്ട് .3,600 അടിക്കുറിപ്പുകൾ ഉള്ള അദ്ദേഹത്തിന്റെ 500 പേജുള്ള പുസ്തകത്തിലെ പരാമർശങ്ങളും അതിന് സാക്ഷ്യം വഹിക്കുന്നു. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന അണുബാധകൾ സ്വാഭാവിക രോഗപ്രതിരോധവ്യവസ്ഥയെ എങ്ങനെ ബാധിക്കുമെന്നതാണ് അദ്ദേഹം വിശദമായി എഴുതുന്നുണ്ട്.''കോഴിയിറച്ചി ഉള്ളിടത്തോളം കാലം മഹാമാിരകൾ ഉണ്ടാകും. അവസാനം, അത് ഞങ്ങളോ അവരോ എന്ന രീതിയിൽ എത്തും .ബ്രോയിലർ കോഴിഫാമുകളിലെ അശാസ്ത്രീയതകൾ മറ്റൊരു വൈറസിനെ പുറത്തുചാടിക്കും.'- അദ്ദേഹം വിലയിരുത്തുന്നു.?

മറ്റൊരു പകർച്ചവ്യാധി തടയാൻ കോഴികളെ വളർത്തുന്ന രീതി മാറ്റണമെന്നും ഡോ. ഗ്രെഗർ വാദിക്കുന്നു.ഇറുകിയ ഇടങ്ങളിൽ വസിക്കുന്നതിലൂടെ കോഴികൾ മോശം അവസ്ഥയിലായിരിക്കും. ജനിതകമാററ്റം വരുത്തുന്ന കോഴികളും അവക്ക് കൊടുക്കുന്ന പ്രത്യേക ഭക്ഷണവും വൈറസിനെ വിളിച്ചുവരുത്തുകയാണ്. ഫാക്ടറി-കാർഷിക സാഹചര്യങ്ങളിൽ അവ വളർത്തുകയും രാസവസ്തുക്കൾ ഉപയോഗിക്കുന്നതും അപകടം ക്ഷണിച്ചു വരുത്തും. ഹോങ്കോങ്ങിലെ പക്ഷിപ്പനി എവിടെ നിന്നാണ് ഉത്ഭവിച്ചത്? അന്വേഷണത്തിൽ, ഉയർന്നുവരുന്ന ഏറ്റവും ശക്തമായ അപകടസാധ്യത കോഴിയിറച്ചിയുമായി നേരിട്ടോ അല്ലാതെയോ ഉള്ള ബന്ധമാണെന്ന് ഗ്രെഗർ അവകാശപ്പെടുന്നു. 1997 ൽ ഹോങ്കോങ്ങിൽ പക്ഷിപ്പനി സമയത്ത്, വൈറസ് ഇല്ലാതാക്കാൻ 1.3 ദശലക്ഷം കോഴികളെ യാണ് സർക്കാറിന് കൊല്ലേണ്ടിവന്നും. .2003 നും 2009 നും ഇടയിൽ ചൈനയ്ക്ക് പുറത്ത് പലയിടത്തും ഈ വൈറസ് പൊട്ടിപ്പിറപ്പെട്ടിട്ടുണ്ട്. കോഴികളുടെ വൻതോതിലുള്ള ഉൽപാദനത്തിൽ നിന്ന് ചെറിയ ആട്ടിൻകൂട്ടങ്ങളിലേക്ക് നാം മാറേണ്ടതുണ്ടെന്നാണ് ഇദ്ദേഹത്തിന്റെ വാദം.

മൃഗങ്ങളുമായുള്ള നമ്മുടെ അടുത്ത ബന്ധം - അവയെ സൂക്ഷിക്കുക, കൊല്ലുക, തിന്നുക - ഏറ്റവും മോശമായ പകർച്ചവ്യാധികൾക്ക് നമ്മെ ഇരയാക്കുന്നു എന്നതാണ് അദ്ദേഹത്തിന്റെ നിഗമനം. ഓരോ പന്നിയിറച്ചി സോസേജ്, ബേക്കൺ സാൻഡ്വിച്ച്, ചിക്കൻ എന്നിവയോടൊപ്പം നിങ്ങൾ മരണത്തോടൊപ്പമാണ്.മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന അണുബാധ അങ്ങേയറ്റം അപടകകരമാണ്.ഈ വൈറസുകൾ മ്യൂട്ടേറ്റ് ചെയ്താൽ മാരകവും.

ക്ഷയരോഗം സഹസ്രാബ്ദങ്ങൾക്ക് മുമ്പ് ആടുകളിൽ നിന്നാണ് മനുഷ്യന് കിട്ടിയത്. എലിപ്പനി, ഒട്ടകങ്ങളിൽ നിന്നുള്ള വസൂരി തൊട്ട് വവ്വാലുകളിൽ നിന്നുള്ള നിപ്പയും കോവിഡും വരെ അദ്ദേഹം ഉദാഹരണമായി കാട്ടുന്നു. അതുകൊണ്ട് മൃഗങ്ങളുമായുള്ള സമ്പർക്കം ഇനിയുള്ള നാളുകളിൽ കഴിയുന്നത്ര കുറക്കണമെന്നാണ് ഡോക്ടർ വാദിക്കുന്നത്. ഇപ്പോൾ ഈ ഗ്രഹത്തിലെ ഏറ്റവും പ്രചാരത്തിലുള്ള സൃഷ്ടിയാണ് ചിക്കൻ. ഇതു വഴി ഒരു വൈറസ് പടർന്നാൽ ലോകത്തെ ആർക്കും രക്ഷിക്കാനാവില്ല. അന്ന് മരിക്കുന്നത് ലോക ജനസംഖ്യയുടെ പകുതി ആയിരുക്കുമെന്നാണ് ഡോ ഗ്രെഗർ പറയുന്നത്.

ഗ്രെഗറുടെ പ്രവചനം എവിടെയെങ്കിലും ശരിയാണെങ്കിൽ, നമ്മുടെ വീട്ടുമുറ്റത്ത് പതിയിരിക്കുകയാണ്. കാരണം, കോഴികൾ ബാധിക്കുന്ന ഇൻഫ്ളുവൻസ പോലുള്ള രോഗങ്ങൾ നമ്മെ തുടച്ചുമാറ്റാൻ ഇടയാക്കും.മാനവികതയുടെ കൊലയാളി എന്ന പ്ലേഗിന്റെ മേൽവിലാസംപോലും തട്ടിയെടുത്തതത് സ്പാനിഷ് ഫ്ളൂപോലുള്ള രോഗങ്ങളാണ്. 1918-20 കാലഘട്ടത്തിൽ ഇത് ഏറ്റവും വലിയ തോതിൽ മാരകമായി മാറി. അക്കാലത്ത് ലോക ജനസംഖ്യയുടെ മൂന്നിലൊന്ന് - കുറഞ്ഞത് 500 ദശലക്ഷം ആളുകളെ ബാധിക്കുകയും അവരിൽ 10 ശതമാനം പേർ കൊല്ലപ്പെടുകയും ചെയ്തു.ലോകാരോഗ്യ സംഘടന ഇതിനെ 'മനുഷ്യരാശിയുടെ ചരിത്രത്തിലെ ഏറ്റവും മാരകമായ രോഗം' എന്നാണ് വിശേഷിപ്പിക്കുന്നത്.

കറുത്ത മരണം എന്നറിയപ്പെടുന്ന പ്ലേഗിനേക്കാൾ ഒരു വർഷത്തിൽ കൂടുതൽ ആളുകളെ ഇതുകൊന്നു. ആളുകൾ തെരുവിൽ രക്തം ചർദിച്ച് മരിച്ചു. കടുത്ത, ചുമയും വേദനയുമുള്ള പേശികളുമായി നിരുപദ്രവകരമായി ആരംഭിച്ച് തുടർന്ന് മൂക്ക്, ചെവി, കണ്ണ് എന്നിവടങ്ങളിൽനിന്ന് രക്തം ഒഴുക്കിയാണ് സ്പാനിഷ് ഫ്ളൂ ആളുകളെ കൊല്ലുന്നത്. ചിക്കൻ ഇൻഫ്ളുവൻസയും പടർന്നാൽ ആ കാലം ആവർത്തിക്കാനാണ് സാധ്യതയെന്ന് ഡോ ഗ്രെഗർ ചൂണ്ടിക്കാട്ടുന്നു.

ഇതിനെ പ്രതിരോധിക്കാൻ ഗ്രെഗർ പറയുന്ന കാര്യങ്ങൾ ഇങ്ങനെയാണ്. കോഴികളുടെ വൻതോതിലുള്ള ഉൽപാദനത്തിൽ നിന്ന താരതമ്യേന സമ്മർദ്ദം കുറഞ്ഞതും തിരക്ക് കുറഞ്ഞതും കൂടുതൽ ശുചിത്വവുമുള്ള ചെറിയ ആട്ടിൻകൂട്ടങ്ങളിലേക്ക് മാറുക. കോഴി തിന്നൽ എന്നേക്കുമായി നിർത്തുക. ലോകം മൊത്തത്തിൽ അവസാനത്തെ ഒരു ആഗോള ബാച്ച് കോഴികളെ വളർത്തി ഭക്ഷിക്കണം. തുടർന്ന് കോഴികളും മനുഷ്യരും തമ്മിലുള്ള വൈറൽ ബന്ധം എന്നെന്നേക്കുമായി തകർക്കണം എന്നതാണ് ഗ്രെഗറിന്റെ ആഗ്രഹം., 'കോഴിയിറച്ചി ഉള്ളിടത്തോളം കാലം മഹാമാരി ഉണ്ടാകും. അവസാനം, അത് ഞങ്ങളോ അവരോ ആകാം '.- അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.

എന്നാൽ ഈ പുസ്തകത്തെ ഒരു ശാസ്ത്രീയമായ പഠനമായി കാണാൻ കഴിയില്ലെന്നും ദുരന്തത്തിലേക്കുള്ള സാധ്യതമാത്രമാണെന്നുമാണ് മറ്റ് ശാസ്ത്രജ്ഞരുടെ പൊതുവെയുള്ള വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP