Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒടുവിൽ കൊറോണ വൈറസിന്റെ ആക്രമണം മനുഷ്യൻ ലൈവായി കണ്ടു; നല്ല ആരോഗ്യമുള്ള കോശങ്ങളിലേക്ക് നടന്നു കയറി രോഗാതുരമാക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; ബ്രസീലിയൻ ശാസ്ത്രജ്ഞർ ഈ അപൂർവ്വ നേട്ടം കൈവരിച്ചത് പ്രത്യേക മൈക്രോസ്‌കോപ്പ് ഉപയോഗിച്ച് വൈറസിനെ ഇരുപത് ലക്ഷമടങ്ങ് മടങ്ങ് വലുതാക്കി; കോവിഡിനെ മെരുക്കാനുള്ള പോരാട്ടം തുടരുമ്പോൾ

ഒടുവിൽ കൊറോണ വൈറസിന്റെ ആക്രമണം മനുഷ്യൻ ലൈവായി കണ്ടു; നല്ല ആരോഗ്യമുള്ള കോശങ്ങളിലേക്ക് നടന്നു കയറി രോഗാതുരമാക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; ബ്രസീലിയൻ ശാസ്ത്രജ്ഞർ ഈ അപൂർവ്വ നേട്ടം കൈവരിച്ചത് പ്രത്യേക മൈക്രോസ്‌കോപ്പ് ഉപയോഗിച്ച് വൈറസിനെ ഇരുപത് ലക്ഷമടങ്ങ് മടങ്ങ് വലുതാക്കി; കോവിഡിനെ മെരുക്കാനുള്ള പോരാട്ടം തുടരുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

നുഷ്യകുലത്തെ മുച്ചൂടും മുടിക്കാനിറങ്ങിയ കൊറോണയെന്ന സൂക്ഷമാണുവിന്റെ ആക്രമണം മനുഷ്യൻ ഇതാദ്യമായി നേരിട്ടുകണ്ടു. ബ്രസീലിലെ ഒരു കൂട്ടം ഗവേഷകരാണ് ശക്തികൂടിയ ഇലക്ട്രോൺ മൈക്രോസ്‌കോപ്പ് ഉപയോഗിച്ച്, കോവിഡ് 19 വൈറസ്, ആരോഗ്യമുള്ള ഒരു മനുഷ്യകോശത്തിൽ പ്രവേശിക്കുന്നതും അതിനെ രോഗബാധിതമാക്കുന്നതും ചിത്രീകരിച്ചത്.ബ്രസീലിലെ ഓസ്വാൽഡോ ക്രസ് ഫൗണ്ടേഷനിലെ വിദഗ്ദരാണ് ഈ അപൂർവ്വ നേട്ടം കൈവരിച്ചത്.

തുടർച്ചയായി എടുത്ത നിരവധി ചിത്രങ്ങളിലൂടെ ധാരാളം വൈറസുകൾകോശത്തിൽ പ്രവേശിക്കാൻ ശ്രമിക്കുന്നതും കോശത്തിന് അകത്തെത്തുന്നതുമൊക്കെ വ്യക്തമായി കാണാം. ഏതൊരു വസ്തുവിനേയും അതിന്റെ യഥാർത്ഥ വലിപ്പത്തിന്റെ രണ്ട് ദശലക്ഷം ഇരട്ടി വലിപ്പത്തിൽ കാണാൻ സഹായിക്കുന്ന ഒരൂ ഉപകരണം ഉപയോഗിച്ച് വൈറസിനെ വലുതാക്കി കാണിച്ചാണ് ഈ ചിത്രങ്ങൾ പകർത്തിയത്.

ആഫ്രിക്കൻ ഗ്രീൻ കുരങ്ങുകളുടെ കോശങ്ങളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. സാധാരണയായി സുഡാനിലും എത്യോപ്യയിലും കണ്ടുവരുന്ന ഇത്തരം കുരങ്ങുകളുടെ കോശങ്ങൾ സാധാരണയായി പല പരീക്ഷണങ്ങൾക്കും ഉപയോഗിക്കാറുണ്ട്. കോശത്തിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്ന വൈറസുകളുടെ ചിത്രങ്ങൾക്കൊപ്പം, കോശത്തിലെ ജനിതക ഘടകങ്ങൾ സംഭരിച്ചു വയ്ക്കുന്ന സൈറ്റോപ്ലാസത്തെ ആക്രമിക്കുന്ന ദൃശ്യങ്ങളും ഇതിലുണ്ട്. രോഗം ബാധിച്ചതിനു ശേഷമുള്ള കോശത്തിന്റെ ചിത്രവും കൂട്ടത്തിൽ കാണാം.

കൊറോണ ബാധിച്ച ഒരു വ്യക്തിയുടെ മൂക്കിൽ നിന്നും തൊണ്ടയിൽ നിന്നുമുള്ള സ്രവങ്ങളിൽ നിന്നും ശേഖരിച്ച വൈറസുകളെ ലബോറട്ടറിയിൽ എത്തിക്കുകയായിരുന്നു. പിന്നീട് അവ ഗ്രീൻ മങ്കിയുടെ കോശ സാമ്പിളുകളിലേക്ക് പ്രവേശിപ്പിച്ചു. ചിത്രങ്ങളിൽ ഇരുണ്ട നിറത്തിലുള്ള കുത്തുകളായി കാണുന്നതാണ് കൊറോണ വൈറസ്. കൊറോണക്കെതിരെ പ്രതിരോധ മരുന്ന് കണ്ടുപിടിക്കുന്നതിനുള്ള ശ്രമത്തെ ഈ കണ്ടുപിടുത്തം ഏറെ സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്.

കോവിഡ് 19 എന്നപേരിൽ ലോകത്താകെ വ്യാപിച്ച വൈറസിനെ എന്തുകൊണ്ടാണ് ലോകത്തിന് പിടിച്ചുകെട്ടാൻ കഴിയാത്തത്്. മറ്റു രോഗങ്ങളിൽനിന്ന് ഭിന്നമായി കൊറോണയെ നേരിടാൻ നമുക്കുള്ള പ്രയാസത്തിന്റെ പ്രധാനം അതേക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ നമുക്ക് അറിയാത്തതായിരുന്നു. ഇതിന് ഈ കണ്ടെത്തൽ മാറ്റമുണ്ടാകും. ഈ വൈറസ് വകഭേദത്തിന്റെ ഉറവിടം ഏതെന്നും അറിയില്ല. വുഹാനിലെ ഒരു മാംസമാർക്കറ്റുമായി ആദ്യത്തെ ചില രോഗികൾക്ക് ബന്ധമുണ്ടെന്നു മാത്രമേ നമുക്കറിയാവൂ. ഉറുമ്പുതീനിയിൽ നിന്നോ വവ്വാലിൽ നിന്നോ, ജീവിവർഗ്ഗങ്ങളുടെ അതിർത്തി ഭേദിച്ച് മനുഷ്യനിലേക്ക് എത്തിയതാണെന്ന് പലരും കരുതുന്നു. ശ്രദ്ധേയമായ സംഗതി, പുതിയ വൈറസിന്റെ ജിനോമിന്, വവ്വാലിലെ കൊറോണവൈറസിന്റേതുമായി 96 ശതമാനം സാമ്യമുണ്ട് എന്നതാണ്.കോവിഡ്-19 സാധാരണ തുടങ്ങുന്നത് പനിയും ചുമയും ദേഹാസ്വസ്ഥ്യവുമായാണ്. പിന്നെ ന്യുമോണിയയുടെ രൂപമെടുക്കും. രോഗം വഷളാകുന്നത് ശ്വാസതടസ്സം മൂലവും. ആർഎൻഎ വൈറസുകളുടെ കൊറോണവിരിഡേ കുടുംബത്തിൽ പെട്ട ഒന്നാണ് SARS-CoV-2. ഈ കുടുംബത്തിൽ പെട്ട ചില വൈറസുകൾ സാധാരണ ജലദോഷവും ഇൻഫ്ളുവൻസയും വരുത്തുന്നവയാണ്.

കോവിഡ്-19 ന് കാരണമായ വൈറസിന് ഗോളാകൃതിയാണുള്ളത്, വ്യാസം 60-140 നാനോമീറ്റർ (nm). പ്രധാനപ്പെട്ട നാലു പ്രോട്ടീനുകൾ വൈറസിലുണ്ട്. ന്യൂക്ലിയോപ്രോട്ടീൻ (nucleoprotein), എൻവിലോപ് പ്രോട്ടീൻ (envelope protein), മെമ്പ്രൈൻ പ്രോട്ടോൻ (Membrane protein), സ്പയിക് പ്രോട്ടീൻ (spike protein, s-protein) എന്നിവ. ഇതിൽ സ്പൈക് പ്രോട്ടീന് 9 മുതൽ 12 നാനോമീറ്റർ വരെ നീളമുണ്ട്.
സ്പൈക് പ്രോട്ടീനിന്റെ സഹായത്തോടെയാണ് കൊറോണവൈറസ് നമ്മുടെ ശരീരകോശങ്ങളിൽ കയറിപ്പറ്റുന്നത്. ഇതിന്റെ ജനിതകാംശ ഒറ്റ ഇഴയുള്ള പോസിറ്റീവ് ആർഎൻഎ (RNA) ആണ്. നമ്മുടെ ശരീരത്തിലെ കോശങ്ങളിൽ നേരിട്ട് ഉത്പാദനം നടത്തി പെരുകാൻ വൈറസിന് ഇതിന്റെ സഹായത്തോടെ കഴിയും.

2003 ലെ സാർസ് വൈറസ് പോലെ, ഇപ്പോഴത്തെ കൊറോണവൈറസും നമ്മുടെ ശ്വാസനാളത്തിൽ കടന്നുകൂടുന്നത്, മറ്റുള്ളവർ ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ പുറത്തുവരുന്ന ശരീരസ്രവങ്ങളുടെ ചെറുകണങ്ങൾ വഴിയാണ്. കഫകണങ്ങൾ പോലുള്ളവയിലൂടെ നമ്മുടെ നിശ്വാസവായു വഴി ശ്വാസകോശത്തിലെത്തിയാൽ വൈറസ് പണി തുടങ്ങും. സ്പൈക് പ്രോട്ടീൻ കൊണ്ട് ശ്വാസകോശങ്ങളിലെ ACE2 റിസപ്റ്ററിൽ എത്തിപ്പിടിക്കും. ഈ സ്വീകരണിപ്രോട്ടീൻ (receptor protein) മറ്റു പല ശരീരകോശങ്ങളിലും ഉണ്ടെങ്കിലും, കൂടുതലായി കാണപ്പെടുന്നത് ശ്വാസകോശ കോശങ്ങളിലാണ്. റിസപ്റ്ററിൽ പിടികിട്ടുന്ന സ്പൈക് പ്രോട്ടീൻ തന്മാത്രാതലത്തിൽ ചില കീറലും മുറിക്കലും നടത്തി, ആതിഥേയ കോശത്തിലേക്ക് വൈറസിന്റെ ജനിതകദ്രവ്യം കടത്തിവിടുന്നു. വൈറസിന്റെ ജനിതകദ്രവ്യം ആർഎൻഎ ആയതിനാൽ, കോശത്തിലെ സംവിധാനം ഉപയോഗിച്ചു തന്നെ വൈറസ് പതിപ്പുകൾ സൃഷ്ടിച്ചു പെരുകുന്നു. അതിന്റെ ഫലമായി രോഗം മൂർച്ഛിച്ച് ശ്വാസതടസ്സമുണ്ടാകും. 2003 ലെ സാർസ് ഒന്നും, 2012 ലെ മെർസ് രോഗവും പകർച്ചവ്യാധികൾ മാത്രമായിരുന്നു. എന്നാൽ, അതിൽ നിന്ന് വ്യത്യസ്തമായി കോവിഡ്-19 വളരെ വേഗം പടർന്ന് ഒരു മാഹാമാരിയായത് എന്തുകൊണ്ട്? കഴിഞ്ഞ ഫെബ്രുവരിയിൽ തന്നെ ഇതിന് ഗവേഷകർ ഉത്തരം കണ്ടെത്തി. പുതിയ വൈറസ് വകഭേദത്തിന്, 2003 ലെ സാർസ് വൈറസിനെ അപേക്ഷിച്ച്, ACE2 റിസപ്റ്ററിനെ പിടിച്ചെടുക്കാൻ കഴിയും. അതിനാൽ, ചെറിയ അളവിൽ പോലും കോവിഡ്-19 ന് കാരണമായ വൈറസിന് സംക്രമിക്കാൻ കഴിയും.

ലോകത്താകെ പടർന്ന കൊറോണവൈറസ് രോഗത്തെ പിടിച്ചുകെട്ടാനുള്ള ആദ്യപിടിവള്ളി വൈറസിനു പുറമേയുള്ള സ്പൈക് പ്രോട്ടീനാണ്. അതിനെ നിയന്ത്രിച്ചാൽ വൈറസിനെ വരുതിയിൽ വരുത്താം. കാരണം, ഈ പ്രോട്ടീനില്ലാതെ വൈറസിന് മനുഷ്യകോശത്തിൽ കയറിപ്പറ്റാനാകില്ല. സ്പൈക് പ്രോട്ടീന് എതിരെ mRNA-1273 എന്ന വാക്സിൻ അമേരിക്കൻ ഗവേഷകർ മാർച്ച് 15 ന് പരീക്ഷിച്ചു തുടങ്ങി. ഇതിന്റെ ഫലമറിയാൻ മാസങ്ങളെടുക്കും.രണ്ടാമത്തെ മാർഗ്ഗം, കൊറോണവൈറസിനെ കോശങ്ങൾക്കുള്ളിൽ കടത്താൻ സഹായിക്കുന്ന നമ്മുടെ കോശത്തിലെ 'ഈർച്ചവാളി'ന്റെ (TMPRSS2) മൂർച്ച കെടുത്തുക എന്നതാണ്. ഇതിനുള്ള സാധ്യത ചില പരീക്ഷണങ്ങളിൽ കണ്ടിട്ടുണ്ട്. മൂന്നാമതൊരു മാർഗ്ഗം, മനുഷ്യകോശത്തിൽ പ്രവേശിച്ച വൈറസിന്റെ ആർ എൻ എ നിർവീര്യമാക്കുക എന്നതാണ്. ഇതിന് ആർ എൻ എ വാക്സിൻ വേണ്ടിവരും. ഇതിനും ഇനിയും മാസങ്ങളുടെ അധ്വാനം ആവശ്യമാണ്.

ഈ വൈറസിന്റെ ആദ്യരൂപമല്ലേ 2003 ൽ ഭീതിയുണർത്തിയ സാർസ് വൈറസ്. സാർസ് വൈറസിലെ സ്പൈക് പ്രോട്ടീനെതിരെ മൂന്നു ആന്റിബോഡി വാക്സിനുകൾ വികസിപ്പിച്ചിരുന്നു. അവ തന്നെ ഇപ്പോഴത്തെ വൈറസ് വകഭേദത്തിനെതിരെ ഉപയോഗിച്ചു കൂടേ. ചിലർക്കെങ്കിലും സംശയം തോന്നാം. ഇതിന്റെ ഉത്തരം ഇതാണ്, ടഅഞടഇീഢ2 എന്ന പുതിയ വൈറസ് വകഭേദം അതിന്റെ യുദ്ധതന്ത്രം മാറ്റിപ്പിടിച്ചിരിക്കുന്നു. പഴയ വൈറസിലെ സ്പൈക് പ്രോട്ടീൻ മാറ്റിയിരിക്കുന്നു! പുതിയ വൈറസിലെ സ്പൈക് പ്രോട്ടീന് 98 ശതമാനവും സാമ്യം വവ്വാലിലെ വൈറസുകളുടെ സ്പേക് പ്രോട്ടീനുമായാണ്. ഇതാണ് ശാസ്ത്രലോകം നിലവിൽ നേരിടുന്ന വെല്ലുവിളി.

വവ്വാലിലെയോ, ടഅഞടഇീഢ2 വിലെയോ സ്പൈക് പ്രോട്ടീനുകളുപയോഗിച്ചുള്ള പരീക്ഷണങ്ങളിലൂടെ പുതിയയിനം വാക്സിനുകൾ വികസിപ്പിക്കാൻ കഴിഞ്ഞേക്കും എന്നതാണ് പ്രത്യാശ നൽകുന്ന കാര്യം. അതുപോലെ, TMPRSS2 ന്റെ മൂർച്ച കുറയ്ക്കുന്ന രാസവസ്തുക്കൾ (ഉദാ: Camostat Mesylate) നിലവിൽ ജപ്പാനിൽ മറ്റ് രോഗങ്ങൾക്ക് ഉപയോഗിക്കാൻ അനുമതിയുള്ള മരുന്നാണ്. ഭാഗ്യവശാൽ TMPRSS2 ന്റെ പ്രവർത്തനം കോശത്തിന് അത്ര അത്യന്താപേക്ഷിതവുമല്ല. പക്ഷേ, നിലവിലെ രാസവസ്തുവിന് പുതിയ കൊറോണവൈറിനെ പൂർണ്ണമായി തുരത്താനുള്ള വീര്യമില്ലെന്ന് ജർമൻ ഗവേഷകർ കണ്ടു. അതിനാൽ, വീര്യമേറിയ ഇത്തരം രാസവസ്തുക്കൾ കണ്ടെത്തേണ്ടതുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP