Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യയുടെ അദ്ഭുത മരുന്ന് കൊറോണ യുദ്ധമുഖത്തെ പ്രതിരോധാഗ്‌നിയായി മാറുമോ? മലേറിയ വരാതിരിക്കാൻ എടുക്കുന്ന കുത്തിവയ്‌പ്പ് നഴ്സുമാർക്കും ഡോക്ടർമാർക്കും പരീക്ഷിക്കാൻ ഒരുങ്ങി ലോകാരോഗ്യ സംഘടന; സംഗതി ഫലിച്ചാൽ കൊറോണയെ തോൽപ്പിക്കാൻ ധൈര്യപൂർവ്വം ഇനി മാലാഖമാർ ഓടി നടക്കും; ലോകമെമ്പാടുമുള്ള മലയാളി നഴ്സുമാരെക്കുറിച്ച് ആശങ്കപ്പെടുന്നവർക്ക് ഒരു ആശ്വാസ വാർത്ത

ഇന്ത്യയുടെ അദ്ഭുത മരുന്ന് കൊറോണ യുദ്ധമുഖത്തെ പ്രതിരോധാഗ്‌നിയായി മാറുമോ? മലേറിയ വരാതിരിക്കാൻ എടുക്കുന്ന കുത്തിവയ്‌പ്പ് നഴ്സുമാർക്കും ഡോക്ടർമാർക്കും പരീക്ഷിക്കാൻ ഒരുങ്ങി ലോകാരോഗ്യ സംഘടന; സംഗതി ഫലിച്ചാൽ കൊറോണയെ തോൽപ്പിക്കാൻ ധൈര്യപൂർവ്വം ഇനി മാലാഖമാർ ഓടി നടക്കും; ലോകമെമ്പാടുമുള്ള മലയാളി നഴ്സുമാരെക്കുറിച്ച് ആശങ്കപ്പെടുന്നവർക്ക് ഒരു ആശ്വാസ വാർത്ത

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: സംശയം വേണ്ട, ഈ കൊറോണയ്ക്കെതിരെയുള്ള യുദ്ധത്തിന്റെ പോർമുഖത്തുള്ളത് ഡോക്ടർമാരും നഴ്സുമാരും തന്നെയാണ്. ജീവന് ഏറ്റവുമധികം ഭീഷണി നേരിടുന്നതും അവർ തന്നെ. ഫേസ് മാസ്‌ക്, കൈയുറകൾ തുടങ്ങിയ ജീവൻ രക്ഷാ കവചങ്ങൾ ഉപയോഗിച്ചിട്ടുപോലും ഈ കൊലയാളി വൈറസ് ഇവരിൽ പലരുടേയും ശരീരത്തിൽ കടന്നുകൂടി. ചിലർ, ഈ യുദ്ധത്തിൽ മരണമടയുകയും ചെയ്തു. കൊറോണയ്ക്കെതിരെ പോരാടുന്ന ആരോഗ്യ പ്രവർത്തകരുടെ ജീവനുള്ള അപകട സാധ്യത തീരെ ഇല്ലാതാക്കാൻ ഒരുപക്ഷെ സാധിക്കുന്ന ഒരു പരീക്ഷണാത്തിലേക്ക് നീങ്ങുകയാണ് ശാസ്ത്രലോകം.

ഏറ്റവും അധികം അപകടസാധ്യതയുള്ള ഡോക്ടർമാർക്കും നഴ്സുമാർക്കും മലേറിയയെ ചെറുക്കാനുള്ള മരുന്നുകൾ നൽകി അവരിൽ കൊറോണക്കെതിരെയുള്ള പ്രതിരോധം സൃഷ്ടിക്കുവാനാണ് ഉദ്ദേശിക്കുന്നത്. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലായി ഏകദേശം 40,000 ഡോക്ടർമാർക്കും നഴ്സുമാർക്കും ക്ലോറോക്വിൻ അല്ലെങ്കിൽ ഹൈഡ്രോക്ലോറോക്വിൻ മരുന്നുകൾ നൽകുവാനാണ് ആദ്യഘട്ടത്തിൽ തീരുമാനിച്ചിരിക്കുന്നത്. ഇപ്പോൾ എച്ച് ഐ വി പ്രതിരോധവുമായി ബന്ധപ്പെട്ട് നിലവിലുള്ള പ്രീ എക്സ്പോഷർ പ്രോഫലാക്സിസ് എന്ന രീതിയിലായിരിക്കും ഇത് മുന്നോട്ട് കൊണ്ടുപോവുക.

ഏഷ്യയിൽ നിന്നുള്ള ആരോഗ്യപ്രവർത്തകർക്ക് ക്ലോറോക്വിൻ ആയിരിക്കും നൽകുക. എന്നാൽ ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽ ഹൈഡ്രോക്സി ക്ലോറോക്വ്ൻ നൽകും. ഈ മരുന്ന് കഴിച്ചവർ തങ്ങളുടെ ശരീരത്തിന്റെ ഊഷ്മാവ് ഇതിനായി പ്രത്യേകം ഡിസൈൻ ചെയ്ത ഒരു ആപ്പിലൂടെയോ വെബ്സൈറ്റിലൂടെയോ അറിയിക്കണം. ഈ വിവരങ്ങൾ, മറ്റ് രോഗലക്ഷണങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ അതിനോടൊപ്പം തന്നെ വിശദമായ പഠനത്തിന് വിധേയമാക്കും. മലേറിയ, റുമാറ്റിക് ആർത്രിറ്റിസ് തുടങ്ങിയവയ്ക്കും ഫലപ്രദമായ മരുന്നായ ഇത് രണ്ടും സുലഭമാണ് എന്നുള്ളതാണ് ഈ ആന്റി വൈറൽ മരുന്ന് തന്നെ തിരഞ്ഞെടുക്കാൻ കാരണം.

ഈ പരിഷണം വിജയിക്കുകയാണെങ്കിൽ, കൊറോണ പ്രതിരോധത്തിൽ ഇന്ത്യക്ക് ഏറെ പ്രാധാന്യം കൈവരും. ലോകത്തിൽ തന്നെ ഇത് ഏറ്റവുമധികം സംഭരിച്ചിട്ടുള്ളത് ഇന്ത്യയാണ് എന്നതാണ് ഇതിന് കാരണം. ഇന്ത്യയിലെ മൂന്ന് മുൻനിര മരുന്ന് നിർമ്മാതാക്കളാണ് ലോകത്തിലെ ഈ മരുന്നിന്റെ 70 ശതമാനവും ഉദ്പ്പാദിപ്പിക്കുന്നത്. അതുപോലെ തന്നെ 30 ദിവസത്തിനുള്ളിൽ 40 ടൺ മരുന്ന് അതായത് 200 മില്ലിഗ്രാമിന്റെ 20 കോടി ഗുളികകൾ ഉദ്പ്പാദിപ്പിക്കുവാനുള്ള ശേഷി ഇന്ന് ഇന്ത്യയ്ക്കുണ്ട്. ഇപ്ക ലബോറട്ടറീസ് (മുംബൈ), സൈഡസ് കാഡില (അഹമ്മദാബാദ്), വാലസ്സ് ഫാർമസ്യുട്ടിക്കൽസ് (ഗോവ) എന്നീ കമ്പനികളാണ് പ്രധാനമായും ഹൈഡ്രോക്സി ക്ലോറോക്വിൻ ഉദ്പ്പാദിപ്പിക്കുന്നത്.

ഇതിനിടയിൽ ഇതേ മരുന്ന് കോവിഡ് 19 രോഗികൾക്കും നൽകുന്നുണ്ട്. ഇതിന്റെ ഫലം ഇനിയും പൂർണ്ണമായും വിലയിരുത്തപ്പെട്ടിട്ടില്ലെങ്കിലും പലയിടത്തുനിന്നും ഈ മരുന്ന് ഫലവത്താണെന്ന റിപ്പോർട്ടുകൾ എത്തുന്നുണ്ട്. ഒരു കോവിഡ് രോഗിക്ക് 200 മില്ലി ഗ്രാമിന്റെ 14 ഗുളികകളാണ് നൽകുക. അതായത്, 1.42 കോടി രോഗികളെ സുഖപ്പെടുത്താനുള്ള മരുന്ന് ഇന്ത്യക്ക് ഒരു മാസം കൊണ്ട് ഉദ്പ്പാദിപ്പിക്കാനാവും എന്ന് ചുരുക്കം.

കൊറോണയെ തുരത്താൻ മുൻനിരയിൽ നിന്ന് പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർ എല്ലാവരും തന്നെ ഈ പരീക്ഷണത്തിന്റെ ഫലത്തിനായി കാത്തിരിക്കുകയാണ്. ഇത് അനുകൂലമാവുകയാണെങ്കിൽ പിന്നെ കൊറോണക്കെതിരെയുള്ള പോരാട്ടത്തിന് ശക്തി വർദ്ധിക്കും. അതിൽ ഒരു പ്രധാനപ്പെട്ട ഒരു പങ്ക് വഹിക്കാൻ നമ്മുടെ ഇന്ത്യയും മുൻനിരയിൽ തന്നെ ഉണ്ടാകും.ലോകവിപണിയിലെ 70 ശതമാനവും ഉൽപാദിപ്പിക്കുന്നത് ഇന്ത്യയിലെ മൂന്ന് മുൻനിര കമ്പനികളാണ്.

കേരളവും മരുന്ന് സ്റ്റോക്കിന്റെ കാര്യത്തിൽ സുരക്ഷിതമാണ്. കേരളത്തിന് കേന്ദ്രം അനുവദിച്ച 11.5 ലക്ഷം ഗുളികകൾ കൂടിയായതോടെ മൊത്തം 14 ലക്ഷം ഗുളികകളുടെ ശേഖരം സംസ്ഥാനത്തുണ്ട്. ഒരു ലക്ഷം രോഗികൾക്ക് ഉപയോഗിക്കാം. ഇതിനു പുറമേ, കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസിന് മരുന്ന് നിർമ്മാണത്തിനു വേണ്ട ലൈസൻസ് നൽകുന്ന കാര്യവും സർക്കാർ പരിഗണിച്ചിരുന്നു. ആവശ്യത്തിന് സ്റ്റോക്ക് ഉള്ളതിനാൽ, അനാവശ്യമായി അസംസ്‌കൃത വസ്തുക്കൾ സംഭരിക്കുന്നത് പാഴാകുമെന്ന നിർദ്ദേശത്തെ തുടർന്ന് വേണ്ടെന്നു വച്ചു. ഒരു കോവിഡ് രോഗി ഒരു കോഴ്‌സിൽ 200 മില്ലിഗ്രാമിന്റെ 14 ഗുളികകളാണ് കഴിക്കേണ്ടി വരിക. അതായത് ഇന്ത്യയുടെ ഒരു മാസത്തെ ഉൽപാദനം കൊണ്ട് 1.42 കോടി രോഗികളെ ഭേദപ്പെടുത്താൻ സാധിക്കും.

ഉത്തരേന്ത്യയിലെ ചില ഡോക്ടർമാരുടെ വാട്‌സാപ് സന്ദേശങ്ങൾ കൂടി വന്നതോടെ പണക്കാർ വ്യാപകമായി മരുന്ന് വാങ്ങിക്കൂട്ടാൻ തുടങ്ങി. മൂന്നു മാസം കൊണ്ട് വിറ്റഴിഞ്ഞിരുന്നത്രയും മരുന്ന് ഒരു ദിവസം കൊണ്ട് ചെലവാകുന്ന സ്ഥിതിയിലെത്തി. ഇതോടെയാണ് മാർച്ച് അവസാനത്തോടെ ഹൈഡ്രോക്‌സിക്ലോറോക്വിൻ ഷെഡ്യൂൾ എച്ച്-1 വിഭാഗത്തിൽ പെടുത്തിയത്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്ന് വിൽക്കാൻ സാധിക്കാതായി. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP