Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കണ്ണിനു ചുറ്റും പരക്കുന്ന ചുവന്ന നിറം കൊറോണയുടെ ലക്ഷണമാകാം; പനിക്കും ചുമക്കും ശ്വാസമുട്ടലിനും പുറമേ രോഗബാധ വേഗം കണ്ടുപിടിക്കാവുന്ന ലക്ഷണങ്ങൾ രോഗവ്യാപനത്തെ തടയുവാൻ സഹായിക്കുമോ; വാഷിങ്ടണിൽ കൊറോണബാധയുടെ പ്രഭവകേന്ദ്രമായ കിർക്ക്ലാൻഡിൽ നിന്നുള്ള വാർത്ത

കണ്ണിനു ചുറ്റും പരക്കുന്ന ചുവന്ന നിറം കൊറോണയുടെ ലക്ഷണമാകാം; പനിക്കും ചുമക്കും ശ്വാസമുട്ടലിനും പുറമേ രോഗബാധ വേഗം കണ്ടുപിടിക്കാവുന്ന ലക്ഷണങ്ങൾ രോഗവ്യാപനത്തെ തടയുവാൻ സഹായിക്കുമോ; വാഷിങ്ടണിൽ കൊറോണബാധയുടെ പ്രഭവകേന്ദ്രമായ കിർക്ക്ലാൻഡിൽ നിന്നുള്ള വാർത്ത

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: നേരത്തേ കണ്ടുപിടിച്ചാൽ ചികിത്സിച്ച് ഭേദമാക്കാനാകും എന്നാണ് കൊവിഡ് 19 നെ കുറിച്ച് ഭൂരിഭാഗം ഡോക്ടർമാരും മറ്റ് ആരോഗ്യ പ്രവർത്തകരും പറയുന്നത്. നേരത്തേ കണ്ടുപിടിക്കണമെങ്കിൽ കൃത്യസമയത്തുള്ള പരിശോധന നിർബന്ധമാണ്. പല രോഗികളിലും രോഗലക്ഷണങ്ങൾ പ്രകടമാകുവാൻ വൈകുന്നത് കൃത്യസമയത്തുള്ള പരിശോധനക്ക് തടസ്സമാകുന്നുണ്ട്. ലക്ഷണം ഉണ്ടോ ഇല്ലയോ എന്ന് നോക്കി ഒരു രാജ്യത്തെ ജനങ്ങളെ മുഴുവൻ പരിശോധനക്ക് വിധേയരാക്കുക എന്നത് തികച്ചും അപ്രായോഗികവും.

പനി, വരണ്ട ചുമ, ശ്വാസതടസ്സം എന്നിവയായിരുന്നു കൊറോണാ ബാധയുടെ ലക്ഷണങ്ങളായി ആദ്യം പറഞ്ഞിരുന്നത്. എന്നാൽ പല രോഗികളിലും ഈ ലക്ഷണങ്ങൾ വളരെ വൈകി മാത്രമേ പ്രകടമാകുന്നുള്ളു എന്ന വസ്തുത രോഗം കണ്ടുപിടിക്കുന്നതിനും കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കുന്നതിനും തടസ്സമായിരുന്നു. പിന്നീടാണ് രുചി, ഗന്ധം എന്നിവ തിരിച്ചറിയാനുള്ള ശേഷി നഷ്ടപ്പെടുന്നതും കൊറോണയുടെ ലക്ഷണമാകാമെന്ന വാർത്ത വന്നത്. ഇത് കുറേക്കൂടി ആൾക്കാരെ വളരെ നേരത്തേ തന്നെ പരിശോധനക്ക് വിധേയരാക്കാൻ സഹായിച്ചു.

ഇപ്പോൾ പുതിയ റിപ്പോർട്ടുകൾ വരുന്നത് കണ്ണിനു ചുറ്റുമായി ചുവപ്പ് നിറം കണ്ടാൽ ഉടൻ പരിശോധനക്ക് വിധേയരാകണം എന്നും അത് കോറോണയുടെ ലക്ഷണമാകാമെന്നുമാണ്. വാഷിങ്ടണിൽ കൊറോണാ ബാധ ആദ്യമായി പൊട്ടിപ്പുറപ്പെട്ട കിർക്ക്ലാൻഡിലെ ലൈഫ് കെയർ സെന്ററിലെ നഴ്സായ ചെൽസി ഏണസ്റ്റാണ് ഈ പുതിയ വിവരുമായി എത്തിയിരിക്കുന്നത്. തന്റെ സ്വന്തം അനുഭവത്തിൽ നിന്നാണ് ചെൽസി ഇത് പറയുന്നത്.

ഇന്നലെവരെ ഏകദേശം 129 രോഗികളാണ് ലൈഫ് കെയർ സെന്ററിൽ എത്തിയത്. അവരിൽ മിക്കവരിലും കണ്ണിന് പുറത്തായി ചുവപ്പു നിറത്തിൽ ഒരു നിഴൽ പോലെയുള്ള അടയാളം ഉണ്ടായിരുന്നു എന്നാണ് ചെൽസി പറയുന്നത്. ചിലർക്ക് ആ ഒരു ലക്ഷണം മാത്രമേ ഉണ്ടായിരുന്നുള്ളു എന്നും പരിശോധനയിൽ അവർക്കി കോറോണ ബാധ ഉണ്ടായതായും സ്ഥിരീകരിക്കപ്പെട്ടു എന്നും അവർ പറയുന്നു. എന്തായാലും സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഇത് ഒരു ലക്ഷണമായി അംഗീകരിക്കുന്നില്ല. കൊറോണയുടെ ലക്ഷണങ്ങൾ അടങ്ങുന്ന അവരുടെ ഔദ്യോഗിക ലിസ്റ്റിലും ഈ ലക്ഷണം ഇല്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP