Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊറോണ വൈറസിന്റേത് മറ്റ് വൈറസുകളിൽ നിന്നും തികച്ചും വിഭിന്നമായ രീതി; സ്വയം ഇരട്ടിക്കുന്നതിനൊപ്പം, പ്രതിരോധ കോശങ്ങളേയും ഇരട്ടിക്കാൻ അനുവദിക്കുന്നു; സ്വയം പ്രതിരോധ സംവിധാനങ്ങളുടെ അമിത പ്രതികരണം വഴിയും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു; കൊറോണയെ കുറിച്ചുള്ള ഗവേഷകരുടെ പുതിയ വെളിപ്പെടുത്തലുകൾ

കൊറോണ വൈറസിന്റേത് മറ്റ് വൈറസുകളിൽ നിന്നും തികച്ചും വിഭിന്നമായ രീതി; സ്വയം ഇരട്ടിക്കുന്നതിനൊപ്പം, പ്രതിരോധ കോശങ്ങളേയും ഇരട്ടിക്കാൻ അനുവദിക്കുന്നു; സ്വയം പ്രതിരോധ സംവിധാനങ്ങളുടെ അമിത പ്രതികരണം വഴിയും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു; കൊറോണയെ കുറിച്ചുള്ള ഗവേഷകരുടെ പുതിയ വെളിപ്പെടുത്തലുകൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: കൊറോണയെ പ്രതിരോധിക്കുന്നതിനെ കുറിച്ച് ശാസ്ത്രലോകം മുഴുവനും ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന സമയത്ത് ദിനംപ്രതി എന്നോണം ഈ വൈറസിനെ കുറിച്ച് പുതിയ പുതിയ വെളിപ്പെടുത്തലുക്കൾ എത്തിക്കൊണ്ടിരിക്കുകയാണ്. അതിൽ ഏറ്റവും പുതിയതാണ് മറ്റ് വൈറസുകളിൽ നിന്നും വ്യത്യസ്തമായ കൊറോണ വൈറാസിന്റെ പെരുമാറ്റരീതി.

സാധാരണയായി നമ്മുടെ ശരീര കോശങ്ങളിൽ ഇന്റർഫെറൺസ്, കിമോക്കൈൻസ് എന്നിങ്ങനെ രണ്ടുതരം ജീനുകളാണ് വൈറസുകളുടെ ആക്രമണത്തെ തടയുവാനായി ഉള്ളത്. ഇതിൽ ഇന്റെർഫെറോൺസ് വൈറസിന്റെ പ്രത്യൂദ്പാദനം തടയുമ്പോൾ, കിമോകൈൻസ്, പ്രതിരോധ കോശങ്ങളെ ഉണർത്തി അണുബാധയുള്ളിടത്ത് വൈറസുകളോട് പൊരുതാൻ പ്രാപ്തരാക്കുന്നു. അല്ലെങ്കിൽ, അണുബാധയുടെ സ്ഥാനത്ത് കൂടുതൽ കോശങ്ങൾ രൂപീകരിക്കപ്പെടുന്നു.

ഇവിടെയാണ് മറ്റ് വൈറസുകളിൽ നിന്നും കൊറോണ വിഭിന്നമാകുന്നത്. ഇന്റർഫെറോൺ എന്ന ജീനിനെ ഈ വൈറാസ് തടഞ്ഞു നിർത്തും അതുവഴി അതിന് മനുഷ്യശരീരത്തിനുള്ളിൽ ഇരട്ടിക്കാനാകും. അതേ സമയം കീമോകൈനുകൾ കൂടുതൽ പ്രതിരോധകോശങ്ങൾ രൂപപ്പെടുത്തിക്കൊണ്ടിരിക്കും. ഇത് പ്രതിരോധ സംവിധാനങ്ങളുടെ അമിതപ്രതികരണത്തിനിടയാക്കും. ശരീരത്തിലെ സ്വന്തം കോശങ്ങളെ തന്നെ ആക്രമിക്കുന്ന അവസ്ഥ വന്നുചേരും.

സാധാരണ ഫ്ളൂ പോലുള്ള രോഗങ്ങൾക്ക് കാരണമായ വൈറസുകൾ ഈ രണ്ടുവിധത്തിലുള്ള ജീനുകളെ അഭിമുഖീകരിക്കുമെങ്കിലും അവയെ പ്രതിരോധിക്കുവാനുള്ള കഴിവ് ഏറെയില്ല. മാത്രമല്ല, രണ്ടു തരം ജീനുകളോടും ഈ വൈറസുകൾ സമാനരീതിയിലാണ് പെരുമാറുന്നത്. എന്നാൽ കൊറോണ ഒന്നിനെ നിർവീര്യമാക്കുമ്പോൾ മറ്റതിനെ പതിവിലുമധികം ഭംഗ്യയായി പ്രവർത്തിക്കാൻ അനുവദിക്കുന്നു. ഇതുമൂലം ശ്വാസകോശങ്ങളിലും ശാസനാളിയിലുമെല്ലാം പ്രതിരോധ കോശങ്ങളുടെ ആധിക്യവും വൈറാസിനൊപ്പം തടസ്സങ്ങൾ സൃഷ്ടിക്കാം.

മാത്രമല്ല, പ്രതിരോധ കോശങ്ങളുടെ ആധിക്യം സൈറ്റോകിൻ സ്റ്റോംസ് എന്ന പ്രതിഭാസത്തിൽ അവസാനിക്കുവാനും സാദ്ധ്യതയുണ്ട്. വൈറസിനെ മാത്രം പ്രതിരോധിക്കേണ്ടതിനു പകരം, ഈ പ്രതിരോധ കോശങ്ങൾ സ്വന്തംശരീരത്തിലെ കോശങ്ങളേയും ആക്രമിക്കുന്ന പ്രതിഭാസമാണിത്. ഇതുവരെയുള്ള വൈറോളജി പഠനങ്ങളിൽ പരാമർശിക്കപ്പെട്ടിട്ടുള്ള ഏതൊരു വൈറസിനെ അപേക്ഷിച്ചും കൊറോണ തികച്ചും വ്യത്യസ്തമാകുന്നതും ഇക്കാര്യത്തിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP