Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വവ്വാലിൽ നിന്നും ഈനാംപേച്ചി വഴി മനുഷ്യരിലേക്ക് കയറിയ ടൈപ്പ് എ കൊറോണയാണ് വുഹാനിൽ മരണ നൃത്തം തുടങ്ങിയത്; എന്നാൽ ചൈനയിൽ ഭീകരത സൃഷ്ടിച്ചത് ടൈപ്പ് എ ക്ക് മ്യുട്ടേഷൻ സംഭവിച്ചുണ്ടായ ടൈപ്പ് ബി ആണ്; അമേരിക്കയെ വേട്ടയാടുന്നത് ടൈപ്പ് എ; ഓസ്ട്രേലിയയുടെ ഉറക്കം കെടുത്തുന്നതും ഇവൻ തന്നെ; യൂറോപ്പിനെ വിറകൊള്ളിക്കുന്നത് ടൈപ്പ് ബി; സിംഗപ്പൂർ വഴി യൂറോപ്പിനെ കീഴടക്കുന്നു ടൈപ്പ് ബി യുടെ മകളായ ടൈപ്പ് സി വൈറസ്; കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി വൈറസിന്റെ ജനിതകചരിത്രം ചികഞ്ഞെടുത്തപ്പോൾ

വവ്വാലിൽ നിന്നും ഈനാംപേച്ചി വഴി മനുഷ്യരിലേക്ക് കയറിയ ടൈപ്പ് എ കൊറോണയാണ് വുഹാനിൽ മരണ നൃത്തം തുടങ്ങിയത്; എന്നാൽ ചൈനയിൽ ഭീകരത സൃഷ്ടിച്ചത് ടൈപ്പ് എ ക്ക് മ്യുട്ടേഷൻ സംഭവിച്ചുണ്ടായ ടൈപ്പ് ബി ആണ്; അമേരിക്കയെ വേട്ടയാടുന്നത് ടൈപ്പ് എ; ഓസ്ട്രേലിയയുടെ ഉറക്കം കെടുത്തുന്നതും ഇവൻ തന്നെ; യൂറോപ്പിനെ വിറകൊള്ളിക്കുന്നത് ടൈപ്പ് ബി; സിംഗപ്പൂർ വഴി യൂറോപ്പിനെ കീഴടക്കുന്നു ടൈപ്പ് ബി യുടെ മകളായ ടൈപ്പ് സി വൈറസ്; കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി വൈറസിന്റെ ജനിതകചരിത്രം ചികഞ്ഞെടുത്തപ്പോൾ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ടൈപ്പ് ബി യുടെ മകളായ ടൈപ്പ് സി വൈറസ്; കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി വൈറസിന്റെ ജനിതകചരിത്രം ചികഞ്ഞെടുത്തപ്പോൾ പ്രതീക്ഷിച്ചതു പോലെ കൊറോണ അത്ര നിസ്സാരക്കാരനൊന്നുമല്ല. പല രൂപത്തിലും ഭാവത്തിലും അവൻ കടന്നു വരുന്നുവത്രെ! കേംബ്രിഡ്ജ് യൂനിവേഴ്സിറ്റി ഈ ഭീകരന്റെ ജനിതക ചരിത്രം ചികഞ്ഞെടുത്തപ്പോൾ പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. വവ്വാലിൽ നിന്നും ഈനാംപേച്ചി വഴി മനുഷ്യരിലെത്തിയ കൊറോണ വീണ്ടും തുടർച്ചയായി പ്രാകാരന്തരീകരണം അഥവാ മ്യുട്ടേഷന് വിധേയമായി തന്റെ ജനിതക് ഘടന മാറ്റിക്കൊണ്ടിരിക്കുന്നു. വുഹാനിൽ മരണതാണ്ഡവത്തിന് തുടക്കം കുറിച്ചതുകൊറോണ ടൈപ്പ് എ എന്ന ഭീകരനാണെങ്കിൽ, മ്യുട്ടേഷനിലൂടെ രൂപാന്തരം സംഭവിച്ച ടൈപ്പ് ബി ആണ് ചൈനയിൽ അഴിഞ്ഞാടിയത്. അവൻ തന്നെയാണു ഇപ്പോൾ അമേരിക്കയിലും ആസ്ട്രേലിയയിലും പ്രതീക്ഷിച്ചതുപോലെ കൊറോണ അത്ര നിസ്സാരക്കാരനൊന്നുമല്ല.

പല രൂപത്തിലും ഭാവത്തിലും അവൻ കടന്നു വരുന്നുവത്രെ! കേംബ്രിഡ്ജ് യൂനിവേഴ്സിറ്റി ഈ ഭീകരന്റെ ജനിതക ചരിത്രം ചികഞ്ഞെടുത്തപ്പോൾ പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. വവ്വാലിൽ നിന്നും ഈനാംപേച്ചി വഴി മനുഷ്യരിലെത്തിയ കൊറോണ വീണ്ടും തുടർച്ചയായി പ്രാകാരന്തരീകരണം അഥവാ മ്യുട്ടേഷന് വിധേയമായി തന്റെ ജനിതക് ഘടന മാറ്റിക്കൊണ്ടിരിക്കുന്നു. വുഹാനിൽ മരണതാണ്ഡവത്തിന് തുടക്കം കുറിച്ചതുകൊറോണ എ എന്ന ഭീകരനാണെങ്കിൽ, മ്യുട്ടേഷനിലൂടെ രൂപാന്തരം സംഭവിച്ച ടൈപ്പ് ബി ആണ് ചൈനയിൽ കനത്ത നാശം വിതച്ചത്. എന്നാൽ അമേരിക്കയിലും ആസ്ട്രേലിയയിലും തേരോട്ടം നടത്തുന്നത് വുഹാനിൽ കോവിഡ് 19 ആദ്യമായി എത്തിച്ച ടൈപ്പ് എ ആണ് എന്നാണ് ഗവേഷണത്തിൽ തെളിഞ്ഞത്.

അമേരിക്കയിൽ പഠനം നടത്തിയത് പ്രധാനമായും പടിഞ്ഞാറൻ തീരപ്രദേശങ്ങളിലായിരുന്നു, ന്യുയോർക്കിലായിരുന്നില്ല. എന്നാൽ, സ്വിറ്റ്സർലാൻഡ്, ജർമ്മനി, ഫ്രാൻസ്, ബെൽജിയം നെതർലാൻഡ്സ് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലും ബ്രിട്ടനിലും നാശം വിതക്കുന്നത് ടൈപ്പ് ബി ആണ് എന്നാണ് ഗവേഷണ ഫലങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.അതിശയകരമായ ഒരു കാര്യം ഈ ടൈപ്പ് ബി ക്കും മ്യുട്ടേഷൻ സംഭവിച്ചിട്ടുണ്ട് എന്നുള്ളതാണ്. ഇങ്ങനെ ഉണ്ടായ ടൈപ്പ് സി യും സിംഗപ്പൂർ വഴി യൂറോപ്പിൽ എത്തിയതായി കണ്ടുപിടിച്ചു.

ഈ പഠനഫലത്തിലെ വിചിത്രമായ ഒരുംകാര്യം, ചൈനയിൽ അത്ര പ്രചാരത്തിൽ അല്ലാതിരുന്നിട്ടും ടൈപ്പ് എ വൈറസുകൾ അമേരിക്കയുടെ പടിഞ്ഞാറൻ തീരങ്ങളിൽ പടർന്നു പിടിച്ചു എന്നതാണ്. ചൈനയിൽ കൂടുതലായി പടർന്നത് ടൈപ്പ് ബി ആയിരുന്നു എന്നോർക്കണം. എന്നാൽ, ഈ രണ്ടു തരം കൊറോണകളും ജനുവരി മുതൽ തന്നെ ഉള്ളതായതിനാൽ, ഇത് അമേരിക്കയിൽ വളരെ മുൻപേ എത്തിയതാണെന്നും കണ്ടുപിടിക്കാൻ കഴിഞ്ഞിരുന്നില്ല എന്നും ഉള്ള വാദങ്ങൾ ശരിയാകണമെന്നില്ല.

എന്നാൽ ഭീതിയുണർത്തുന്ന ഒരു വസ്തുത എന്നത്, ഈ വൈറസുകൾ മനുഷ്യനിലെ പ്രതിരോധ സംവിധാനങ്ങളെ അതിജീവിക്കുവാൻ കൂടെക്കൂടെ മ്യുട്ടേഷന് വിധേയമായി തങ്ങളുടെ ജനിതക ഘടനയിൽ വ്യത്യാസം വരുത്തുന്നു എന്നതാണ്. ലോകത്ത് പലയിടത്തുമുള്ള 160 രോഗികളിൽ നിന്നും ശേഖരിച്ച സാമ്പിളുകളിലായിരുന്നു പഠനം നടത്തിയത്. ഇതി ഏറെ പേരും യൂറോപ്പിലും അമേരിക്കയിലും ആദ്യമായി രോഗബാധ ഉണ്ടായവരായിരുന്നു.

ചരിത്രാതീത കാലത്തെ പുരാതനമനുഷ്യന്റെ കുടിയേറ്റങ്ങൾ പഠിക്കുവാൻ ഉപയോഗിച്ച അതേ രീതിതന്നെയാണ് കോവിഡ് 19 ന് കാരണമായ സാർസ്- കോവ്2 വൈറസിന്റെ ഗതികൾ അറിയുവാനും ഉപയോഗിച്ചത്. മാർച്ച് അവസാനം വരെ ഈ പഠനം 1000 ൽ അധികം പേരിലേക്ക് വ്യാപിപ്പിച്ചെങ്കിലും ഇത് മറ്റ് ശാസ്ത്രജ്ഞർ വിശകലനം ചെയ്തിട്ടില്ല. 160 പേരിൽ നടത്തിയ റിപ്പോർട്ട് മാത്രമാണ് വിശകലനം ചെയ്തതും പ്രസിദ്ധീകരിച്ചിട്ടുള്ളതും.

ടൈപ്പ് ബി വൈറസാണ് അതിവേഗം പരക്കുന്നത് എന്നാണ് പഠനം വെളിപ്പെടുത്തിയിരിക്കുന്നത്. ന്യുയോർക്കിൽ രോഗബാധ ഉണ്ടായത് യൂറോപ്പിൽ നിന്നാണെന്നും, നഗരത്തിലെ ആദ്യത്തെ കൊറോണബാധ സ്ഥിരീകരിക്കുന്നതിന് മുൻപേ തന്നെ ഫെബ്രുവരി പകുതിയോടെ രോഗം പടരാൻ തുടങ്ങിയിരുന്നെന്നും ഇതിൽ സൂചിപ്പിക്കുന്നുണ്ട്.അതേ സമയം വാഷിങ്ടണിൽ രോഗമെത്തിയത് ചൈനയിൽ നിന്നാണെന്നും സ്ഥിരീകരിച്ചു. രണ്ടു തരം വൈറസുകളുടെ സാന്നിദ്ധ്യമാണ് അമേരിക്കയിൽ ഉള്ളത്.

എന്നാൽ ഇംഗ്ലണ്ടിലേയും സ്‌കോട്ട്ലാൻഡിലേയും സാമ്പിളുകളിൽ ടൈപ്പ് എ കൊറോണയുടെ സാന്നിദ്ധ്യം ഇല്ലായിരുന്നു. എന്നാൽ പൂർവ്വ ഏഷ്യയിൽ നിന്നും വന്നതാകാൻ സാദ്ധ്യതയുള്ള ടൈപ്പ് സി എന്ന മറ്റൊരു വിഭാഗം കൊറോണ വൈറസിനെ ബ്രിട്ടന്റെ പലഭാഗത്തും കണ്ടെത്താനായി. സൂപ്പർ സ്പീഡർ സ്റ്റീവ് വാൽഷ് സിംഗപ്പൂരിൽ ബിസിനസ്സ് കോണഫറൻസിൽ പങ്കെടുക്കാന പോയപ്പോൾ അവിടെനിന്നും ബാധിച്ചതായിരിക്കാം ഈ പുതിയ ഇനം വൈറസ് എന്നാണ് കരുതപ്പെടുന്നത്.

മ്യുട്ടേഷനിലൂടെ ടൈപ്പ് ബി ഉണ്ടായത് ചൈനക്കകത്ത് വച്ചായിരുന്നു എന്ന് തെളിഞ്ഞിട്ടുണ്ട്. എന്നാൽ ബി ക്ക് മ്യുട്ടേഷൻ സംഭവിച്ച് ടൈപ്പ് സി ഉണ്ടായത് ചൈനക്ക് വെളിയിൽ വച്ചാണ്. വുഹാനിലെ ജനങ്ങളുടെ പ്രതിരോധ ശേഷിയെ അതിജീവിക്കുവാൻ ടൈപ്പ് ബി ക്ക് കഴിഞ്ഞതിനാൽ മ്യുട്ടേഷൻ സംഭവിച്ചില്ല, എന്നാൽ മറ്റ് ഭാഗങ്ങളിലേക്ക് പടർന്നപ്പോൾ കാലാവസ്ഥ മുതൽ പല കാര്യങ്ങളും സ്വാധീനം ചെലുത്തുന്ന മനുഷ്യന്റെ സ്വയം പ്രതിരോധ ശേഷി വ്യത്യസ്തമായതിനാൽ അതിനെ അതിജീവിക്കുവാനായി വീണ്ടും മ്യുട്ടേഷന് വിധേയമായി എന്നാണ് വിദഗ്ദർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP