1 usd = 76.06 inr 1 gbp = 93.14 inr 1 eur = 82.34 inr 1 aed = 20.71 inr 1 sar = 20.21 inr 1 kwd = 244.55 inr

Apr / 2020
06
Monday

കോവിഡ് ചികിൽസയിൽ പുതുപ്രതീക്ഷ; സാർസിനെ ഒതുക്കിയ അതേ ചികിൽസാ രീതി അമേരിക്ക പരീക്ഷിക്കുന്നു; കൊറോണ രോഗികൾക്ക് അതിജീവിച്ചവരിൽ നിന്ന് രക്തം നൽകാൻ യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷന്റെ അനുമതി; രോഗമുക്തി നേടിയവരുടെ രക്തത്തിൽ നിന്ന് വേർതിരിച്ചെടുത്ത ആന്റിബോഡി അടങ്ങിയ പ്ലാസ്മ ഉപയോഗിച്ചാൽ ഫലപ്രദമെന്ന് ചൈനയും തെളിയിച്ചത്; കോൺവലെസെന്റ് പ്ലാസ്മ ചികിൽസയിലുടെ മഹാമാരിയെ പിടിച്ചുകെട്ടാമെന്ന പ്രതീക്ഷയിൽ ശാസ്ത്രലോകം

March 25, 2020 | 09:08 AM IST | Permalinkകോവിഡ് ചികിൽസയിൽ പുതുപ്രതീക്ഷ; സാർസിനെ ഒതുക്കിയ അതേ ചികിൽസാ രീതി അമേരിക്ക പരീക്ഷിക്കുന്നു; കൊറോണ രോഗികൾക്ക് അതിജീവിച്ചവരിൽ നിന്ന് രക്തം നൽകാൻ യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷന്റെ അനുമതി; രോഗമുക്തി നേടിയവരുടെ രക്തത്തിൽ നിന്ന് വേർതിരിച്ചെടുത്ത ആന്റിബോഡി അടങ്ങിയ പ്ലാസ്മ ഉപയോഗിച്ചാൽ ഫലപ്രദമെന്ന് ചൈനയും തെളിയിച്ചത്; കോൺവലെസെന്റ് പ്ലാസ്മ ചികിൽസയിലുടെ മഹാമാരിയെ പിടിച്ചുകെട്ടാമെന്ന പ്രതീക്ഷയിൽ ശാസ്ത്രലോകം

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: മരുന്നോ വാക്്സിനോ ഇല്ലാത്ത രോഗമെന്ന് പറയപ്പെടുന്ന കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ ശാസ്ത്രലോകത്തിന് പുതിയ പ്രതീക്ഷയായി കോൺവലെസെന്റ് പ്ലാസ്മ ചികിൽസ. സാർസിനെ പിടിച്ചുകെട്ടാൻ ചൈനയെ സഹായിച്ച ഈ ചകിൽസാരീതി കൊറോണയിലും ഫലപ്രദമാവുമെന്നാണ് കരുതുന്നത്. കൊറോണ വൈറസ് ബാധിച്ച് ഗുരുതമായി ചികിത്സയിൽ തുടരുന്ന രോഗികൾക്ക് രോഗത്തെ അതിജീവിച്ചവരിൽ നിന്ന് രക്തം നൽകാൻ യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷൻ അനുമതി നൽകും. ചൊവ്വാഴ്ച അംഗീകരിച്ച പുതിയ അടിയന്തര പ്രോട്ടോക്കോൾ പ്രാകാരം രോഗം അതിജീവിച്ചവരിൽ നിന്ന് പ്ലാസ്മ നൽകാൻ ഡോക്ടർമാർക്ക് അനുവാദം നൽകി. രോഗമുക്തി നേടിയവരുടെ രക്തത്തിൽ നിന്ന് വേർതിരിച്ചെടുത്ത ആന്റിബോഡി അടങ്ങിയ പ്ലാസ്മ ഉപയോഗിച്ച് കൊറോണ വൈറസ് രോഗികൾക്ക് ചികിത്സ ആരംഭിക്കാൻ സംസ്ഥാന ആരോഗ്യ വകുപ്പ് പദ്ധതിയിട്ടിട്ടുണ്ടെന്ന് ന്യൂയോർക്ക് ഭരണകൂടം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് എഫ്.ഡി.എയുടെ തീരുമാനം.കോൺവലെസെന്റ് പ്ലാസ്മ എന്നാണ് ഈ ചികിത്സയുടെ പേര്. ആധുനിക വാക്‌സിനുകൾക്കും ആന്റിവൈറൽ മരുന്നുകൾക്കും മുമ്പുള്ള യുഗത്തിൽ, 1918-ലെ ഒരു പകർച്ചവ്യാധി പനിക്ക് ഇത് ഉപയോഗിച്ചിരുന്നു. 

കൂടുതൽ വിദഗ്ദ്ധ ചികിത്സാരീതികൾ വികസിപ്പിക്കുന്നതുവരെ കൊറോണ വൈറസിനെ നേരിടാനുള്ള ഏറ്റവും നല്ല പ്രതീക്ഷയായിരിക്കും ഇതെന്നും ചില വിദഗ്ദ്ധർ വാദിക്കുന്നുണ്ട്.തീർച്ചയായും ഇതിന് ഗുണമുണ്ട്. ഇതൊരു പുതിയ ആശയമല്ലെന്നും നൂറുവർഷത്തിലേറെ പഴക്കമുള്ള രീതിയാണെന്നും വാഷിങ്ടൺ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ ഡോ.ജെഫ്രി ഹെൻഡേഴ്‌സൺ പറഞ്ഞു.രോഗമുക്തി നേടിയ ആളുകളുടെ രക്തത്തിൽ നിന്ന് ആന്റിബോഡികൾ വികസിപ്പിക്കുന്നത് മുമ്പും ഉണ്ടായിട്ടുണ്ട്. 2002-ൽ സാർസ് രോഗം പൊട്ടിപുറപ്പെട്ട സന്ദർഭത്തിൽ ചൈന ഈ രീതി ഉപയോഗിച്ചിരുന്നതായും അത് ഫലം കണ്ടിരുന്നതായും റിപ്പോർട്ടുകളുണ്ട്.

വാക്‌സിനേഷൻ അന്തിമഘട്ടത്തിൽ

കൊറോണ വൈറസിനെതിരെ വികസിപ്പിച്ച വാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണം യുഎസിൽ അന്തിമഘട്ടത്തിലേക്ക് നീങ്ങുകയാണ്. യുഎസിലെ സിയാറ്റിലിലാണ് പരീക്ഷണം നടക്കുന്നത്. എന്നാൽ പരീക്ഷണങ്ങൾ വിജയിച്ചാലും ഒരു വർഷം മുതൽ 18 മാസം വരെ സമയമെടുത്തേ ഈ വാക്‌സിൻ വിപണിയിൽ ലഭ്യമാകൂ. കൂടുതൽ പരീക്ഷണങ്ങൾ നടത്തി മനുഷ്യരിൽ മറ്റു പാർശ്വഫലങ്ങളില്ലെന്ന് ഉറപ്പുവരുത്തിയേ ആഗോള അടിസ്ഥാനത്തിൽ ഉപയോഗിക്കാനാകൂ.

മസാച്ചുസെറ്റ്‌സിലെ യുഎസ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (എൻഐഎച്ച്) കേംബ്രിജിലെ ബയോടെക്‌നോളജി കമ്പനിയായ മോഡേർനയുമായി ചേർന്നാണ് എംആർഎൻഎ 1273 എന്നു പേരിട്ടിരിക്കുന്ന വാക്‌സിൻ വികസിപ്പിച്ചെടുത്തത്. 18- 55 വയസ്സ് വരെയുള്ള 45 പേരിലാണ് വാക്‌സിൻ ആദ്യം പരീക്ഷിക്കുക. ഇതിന് 6 ആഴ്ച സമയമെടുക്കും.ലോകമെങ്ങും കൊറോണ വൈറസിനെതിരെ ഫലപ്രദമായ വാക്‌സിൻ കണ്ടെത്താൻ ശ്രമം നടക്കുന്നുണ്ട്. യുഎസ് കമ്പനിയായ ഗിലീഡ് സയൻസസ് വികസിപ്പിച്ചെടുത്ത റെംഡെസിവിർ എന്ന മരുന്ന് ഏഷ്യയിൽ ക്ലിനിക്കൽ പരീക്ഷണങ്ങളുടെ അവസാന ഘട്ടത്തിലാണ്. ഈ മരുന്ന് ഫലപ്രദമായി കോവിഡ്19 രോഗത്തെ ചെറുക്കുന്നതായി ചൈനയിൽനിന്നുള്ള ഡോക്ടർമാരുടെ റിപ്പോർട്ടും പുറത്തുവരുന്നുണ്ട്. കൂടുതൽ പരീക്ഷണങ്ങൾ ഇനിയും നടത്തേണ്ടതുണ്ട്.

കോവിഡ് 19 രോഗത്തിന് ഇസ്രയേൽ വാക്സിൻ വികസിപ്പിച്ചതായി മാധ്യമ റിപ്പോർട്ടുകള്ൾ നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫിസ് മേൽനോട്ടത്തിൽ ഇസ്രയേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കൽ റിസർച്ചിൽ നടന്നുവരുന്ന ഗവേഷണത്തിൽ സാർസ് കോവ്-2 എന്ന പുതിയ വൈറസിന്റെ ജൈവശാസ്ത്രഘടനയും പ്രത്യേകതകളും മനസ്സിലാക്കാനായെന്നാണ് ഇസ്രയേൽ ആരോഗ്യവിദഗ്ധരെ ഉദ്ധരിച്ച് ഹാരെറ്റ്സ് ദിനപത്രം റിപ്പോർട്ട് ചെയ്തിരുന്നു. എന്നിരുന്നാലും, പ്രതിരോധ പ്രക്രിയയ്ക്ക് വാക്സിനേഷൻ ഫലപ്രദമോ സുരക്ഷിതമോ ആണെന്ന് കണക്കാക്കുന്നതിന് മാസങ്ങൾ് നീണ്ടുനിൽക്കുന്ന പരിശോധനകളും പരീക്ഷണങ്ങളും ആവശ്യമാണ്, റിപ്പോർട്ടിൽ പറയുന്നു. പുതിയ ചികിത്സാരീതികളും വാക്സിനുകളും തയാറാക്കാനും വൈറസ് ബാധിച്ചിരിക്കുന്നവരുടെ ശരീരത്തിൽ രോഗപ്രതിരോധത്തിനുള്ള ആന്റിബോഡികൾ ഉൽപാദിപ്പിക്കാനും ഉൾപ്പെടെ സഹായകരമാകുന്നതാണു കണ്ടെത്തൽ. ലോകോത്തര നിലവാരമുള്ള ജൈവശാസ്ത്ര ഗവേഷണ കേന്ദ്രമാണ് ഇസ്രയേലിലേതെന്നും അൻപതിൽപരം പ്രഗത്ഭരായ ശാസ്ത്രജ്ഞരുടെ നേതൃത്വത്തിലാണ് വാക്സിന്റെ ഗവേഷണം നടക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ വാക്സിൻ കണ്ടുപിടിച്ചതുമായി ബന്ധപ്പെട്ട് ബയോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിർണായക വഴിത്തിരിവൊന്നും ഉണ്ടായിട്ടില്ലെന്നാണു പ്രതിരോധമന്ത്രാലയം വാർത്ത റിപ്പോർട്ട് ചെയ്ത ഹാരെറ്റ്സിനെ അറിയിച്ചത്. 'ഇവിടെ എല്ലാം മുറ പ്രകാരമാണു നടക്കുന്നത്. വാക്സിനുമായി ബന്ധപ്പെട്ട എന്തെങ്കിലും കണ്ടെത്തലുണ്ടെങ്കിൽ തീർച്ചയായും അറിയിക്കും..'- പ്രതിരോധമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. ഒരു വാക്സിൻ ആദ്യം പരീക്ഷിക്കുക മൃഗങ്ങളിലായിരിക്കും. ഈ പ്രീ-ക്ലിനിക്കൽ ടെസ്റ്റ് വിജയിച്ചാൽ മാത്രമാണ് മനുഷ്യരിൽ ക്ലിനിക്കൽ ടെസ്റ്റ് നടത്തുക. വാക്സിന്റെ പാർശ്വഫലങ്ങളും പൂർണ സ്വഭാവവും ലോകമെമ്പാടുമുള്ള വ്യത്യസ്ത മനുഷ്യ വിഭാഗങ്ങളെ അതെങ്ങനെ ബാധിക്കുന്നുവെന്നുമെല്ലാം മനസ്സിലാക്കണം. സമയമേറെയെടുത്താണ് ഈ പ്രക്രിയ പൂർത്തിയാക്കുക. മാസങ്ങൾ മുതൽ ഒന്നര വർഷം വരെ വേണ്ടിവരുമെന്നാണ് വിദഗ്ദ്ധർതന്നെ വ്യക്തമാക്കുന്നത്. എന്നാൽ കോവിഡ് 19 മഹാമാരി ആഗോളതലത്തിൽ ഭീതി നിറയ്ക്കുന്ന സാഹചര്യത്തിൽ വാക്സിൻ വികസനം വേഗത്തിലാക്കാനുള്ള ശ്രമങ്ങൾ ലോകത്തിന്റെ പലഭാഗത്തും കൊണ്ടുപിടിച്ചു നടക്കുകയാണ്. ഗുരുതരാവസ്ഥയിൽ തുടരുന്നവരെ ഉൾപ്പെടെ രക്ഷിക്കാൻ എത്രയും പെട്ടെന്ന് ഇടപെടൽ നടത്തേണ്ടതിന്റെ ആവശ്യകതയും അവർ ചൂണ്ടിക്കാട്ടുന്നു.

മൂന്ന് ആഴ്ച മുൻപ് ജപ്പാൻ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് നിരവധി വൈറസ് സാംപിളുകൾ എത്തിയതായി ഇസ്രയേലിലെ പ്രധാന വാർത്താ പോർട്ടലായ വൈനെറ്റ് റിപ്പോർട്ട് ചെയ്തിരുന്നു. പ്രതിരോധ മന്ത്രാലയത്തിന്റെ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളോടെ ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിച്ച സാംപിളുകൾ മൈനസ് 80 ഡിഗ്രി താപനിലയിൽ സൂക്ഷിച്ചിരിക്കുകയാണെന്നും റിപ്പോർട്ട് പറയുന്നു. ഇതിനു ശേഷമാണ് ഗവേഷണം ശക്തമായത്.വാക്സിൻ വികസനത്തിനായി ഒട്ടേറെ രാജ്യങ്ങൾ നിരന്തര പരിശ്രമത്തിലാണ്. മൃഗങ്ങളിൽ എങ്ങനെയാണ് വൈറസ് പ്രവർത്തിക്കുന്നതെന്നാണ് ഒരു വിഭാഗം ഗവേഷകർ പഠിക്കുന്നത്. ആ വൈറസ് മനുഷ്യരിലേക്ക് എത്തുമ്പോൾ അതിന് എന്തെല്ലാം മാറ്റം വരുന്നുവെന്നു കണ്ടെത്തുകയാണ് നിർണായകം. വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടതിനു പിന്നാലെ ജനുവരിയിൽ ചൈന വൈറസിന്റെ ജനിതക ഘടന ലോകമെമ്പാടുമുള്ള ഗവേഷകർക്ക് ഉപയോഗപ്പെടുത്താനാകുംവിധം പുറത്തുവിട്ടിരുന്നു. വൈറസ് സാംപിളുകൾ ലഭിച്ചില്ലെങ്കിലും, വിവിധ ഗവേഷണ കേന്ദ്രങ്ങൾക്കും മരുന്നുകമ്പനികൾക്കും സാർസ് കോവ്-2 സംബന്ധിച്ച പരിശോധനകൾക്കും വാക്സിൻ വികസനത്തിനും സഹായകരമാകുന്നതായിരുന്നു ആ നീക്കം.

ജനിതക ഘടന പുറത്തുവന്ന് ഒന്നര മാസത്തിനു ശേഷം, മാസച്യുസിറ്റ്സിലെ ബോസ്റ്റൺ ആസ്ഥാനമായുള്ള മോഡേണ ബയോടെക്നോളജി കമ്പനി കൊറോണയ്ക്കെതിരെയുള്ള വാക്സിന്റെ ആദ്യഘട്ടം പൂർത്തിയാക്കിയെന്ന് അവകാശവാദം ഉന്നയിച്ചിരുന്നു. യുഎസ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്ഷ്യസ് ഡിസീസസിൽ ക്ലിനിക്കൽ ട്രയലിനായി ഇത് അയച്ചിട്ടുണ്ട്. ഏപ്രിൽ മുതൽ ട്രയൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതിനു സമാനമായ അതേ കർശന പ്രക്രിയകളിലൂടെ കടന്നുപോയാൽ മാത്രമേ ഇസ്രയേലിലും വൈറസ് വാക്സിൻ വിജയകരമായെന്നു പറയാനാവുകയുള്ളൂ. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, നിലവിൽ ആഗോളതലത്തിൽ ഇരുപതിലധികം വാക്സിനുകൾ പരീക്ഷണ ഘട്ടത്തിലാണ്.

അതിനിടെ, വൈറസിനെ വേർതിരിച്ചെടുത്തെന്ന വാദവുമായി കാനഡയും രംഗത്തുവന്നു. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്കും ഭാര്യ സോഫിക്കും കോവിഡ് 19 സ്ഥിരീകരിച്ചതിനു പിന്നാലെയാണ് കാനഡയിലെ ഒരു സംഘം ഗവേഷകർ പുതിയ അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. സംഘത്തിൽ ഒരു ഇന്ത്യൻ വംശജനും ഉൾപ്പെടുന്നു. ടോറന്റോയിലെ സണ്ണിബ്രൂക് അശുപത്രിയിലെയും വാട്ടർലൂവിലെ ടോറന്റോ ആൻഡ് മക്മാസ്റ്റർ സർവകലാശാലയിലെയും ഗവേഷകർ ചേർന്നാണ് വൈറസിനെ വേർതിരിച്ചടുത്തതെന്നാണു വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നത്. കോവിഡ് 19 നെ പിടിച്ചുകെട്ടാനാകുമെന്ന പ്രതീക്ഷയും ഇവർ പങ്കുവയ്ക്കുന്നുണ്ട്.

മറുനാടന്‍ ഡെസ്‌ക്‌    
മറുനാടന്‍ ഡെസ്‌ക്‌

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
വീട്ടിൽ നിന്നും ഇറങ്ങിയോടാൻ ഏപ്രിൽ 15 ആകാൻ കാത്തിരിക്കുന്നവർ അറിയുക; ആദ്യം ലോക്ക്ഡൗണിൽ നിന്നും നീക്കുന്നതുകൊറോണാ രഹിത ജില്ലകളെ മാത്രം; ഈ ജില്ലകൾക്കുള്ളിൽ യാത്ര നിയന്ത്രിക്കും; ആൾക്കൂട്ടങ്ങൾക്കും പ്രധാന കൂട്ടായ്മകൾക്കും വിലക്ക് തുടരും; സർക്കാർ-സ്വകാര്യ ഓഫീസുകൾ നിയന്ത്രിതമായി പ്രവർത്തിക്കും; മോദിയുടെ ലോക്ക്ഡൗൺ പിന്മാറ്റത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്; കേരളത്തിൽ ഭാഗീക നിയന്ത്രണങ്ങൾ തുടർന്നേക്കും
പൊട്ടി... പൊട്ടി... ഗ്രിഡ് പൊട്ടി.....: 2019 ലെ പവർ ഗ്രിഡ് തോമാച്ചൻ ...; പാവം വിട്ടുകള... വെറും കീരി അല്ല ചെങ്കീരി അല്ലെ...; ശാസ്ത്രജ്ഞൻ തോറ്റു രാജ്യം ജയിച്ചു.... എന്ന ട്രോളുമായി ബിജെപി സംസ്ഥാന ട്രഷററും; ഐക്യ ദീപത്തിലെ ഗ്രിഡ് തകരൽ വാദം ഉയർത്തിയ തോമസ് ഐസക്കിന് പൊങ്കാല തീരുന്നില്ല; പിണറായിയും ലൈറ്റ് അണച്ചതോടെ ധനമന്ത്രി സോഷ്യൽ മീഡിയയിൽ ഒറ്റപ്പെടുമ്പോൾ
ആശുപത്രി വരാന്തകളിൾ മഞ്ഞ പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ് മൃതശരീരങ്ങൾ അടുക്കി വച്ചിരിക്കുന്നു; ഒന്നിനു പുറകെ ഒന്നായി പടുകൂറ്റൻ ലോറികൾ എത്തി ശവങ്ങളുമായി പോകുന്നു; മരണം പിടിവിട്ടു കുതിക്കുന്ന ന്യുയോർക്കിലെ കാഴ്ചകൾ ഭയാനകം; മരണസംഖ്യ 10,000 ത്തിന് അടുത്തെത്തിയിട്ടും രോഗത്തേക്കാൾ ചെലവേറിയ ചികിൽസ വേണ്ടെന്ന വാദവുമായി ലോക്ക്ഡൗൺ പിൻവലിക്കുന്നതിനെ കുറിച്ച് തുറന്നു പറഞ്ഞ് ട്രംപും
പ്രധാനമന്ത്രിക്ക് കൊറോണ വന്നിട്ട് പോലും പത്ത് ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചില്ല; ഒടുവിൽ വിറളി വെളുത്ത് ഗുരുതരാവസ്ഥയിലായപ്പോൾ ഓടിപ്പിടിച്ച് ചികിത്സ; ബ്രിട്ടനിലെ സ്ഥിതി അറിയാൻ ഇതിലും നല്ല ഉദാഹരണം വേറെ എന്ത്...? സൗഖ്യം നേർന്ന് ട്രംപ് മുതലുള്ള ലോകനേതാക്കൾ; ബ്രിട്ടനിലെ ഭയാനകമായ സ്ഥിതി തുടരുന്നു
മുംബൈയിലെ സ്വകാര്യ ആശുപത്രിയിലെ 40 മലയാളി നഴ്‌സുമാർക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ചു; ഇവർക്ക് പിന്നാലെ 150ൽ അധികം നഴ്‌സുമാരെയും നിരീക്ഷത്തിൽ പാർപ്പിച്ചു; ആശുപത്രിയിലെ 51 നഴ്‌സുമാർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തതോടെ എങ്ങും കടുത്ത ആശങ്ക; ആശുപത്രിയിലെ 300 നഴ്‌സുമാരിൽ 200 പേരും മലയാളികൾ; നഴ്‌സുമാരെയെല്ലാം നിരീക്ഷണത്തിൽ പാർപ്പിച്ചു; മുംബൈ നഗരത്തിൽ കാര്യങ്ങളെല്ലാം കൈവിട്ടു പോകുന്നു; അതിവേഗം കോവിഡ് പടരുമ്പോൾ എന്തു ചെയ്യണം എന്നറിയാതെ സർക്കാർ
മാതാപിതാക്കളെ കാണാൻ പോകുന്നതു മാത്രമല്ല പ്രശ്‌നം; ദിവസവുമുള്ള യാത്രയിൽ അയാൾക്ക് രോഗം ബാധിച്ചാൽ ഞാനും അനുഭവിക്കണമല്ലോ! ലോക് ഡൗൺ കാലത്ത് വീട്ടിൽ ഭാര്യയ്‌ക്കൊപ്പം ഇരിക്കണം; അച്ഛനേയും അമ്മയേയും കാണാൻ പോയാൽ കണവന് പണി കൊടുക്കും ഭാര്യ! കേരളാ പൊലീസിനെ പോലും അമ്പരപ്പിച്ച് ലോക് ഡൗൺ ലംഘന പരാതി; ബൈക്കിലെ കറക്കത്തിന് യുവാവിന് പിഴ അടയ്‌ക്കേണ്ടി വന്നേക്കും; അഴിക്കുള്ളിലേക്ക് ഭർത്താവിനെ ഭാര്യ തള്ളി വിടുമ്പോൾ
അറസ്റ്റിലായത് 'മേസ്തിരി റിഞ്ചു'; മൊബൈലിൽ ഉള്ളത് ബംഗള, മറാത്ത, ഹിന്ദി ഭാഷകളിലുള്ള നിരവധി വാട്സാപ്പ് ഗ്രൂപ്പുകൾ; കേരളത്തിൽ ജോലി തേടിയെത്തിവരെ ഏകോപിപ്പിക്കുന്ന ഗ്രൂപ്പും ഫോണിൽ; റോഡ് ഉപരോധവും ലോക് ഡൗൺ ലംഘനവും വ്യക്തമായ നിർദ്ദേശങ്ങൾ അനുസരിച്ച്; ആളുകളെ സംഘടിപ്പിച്ചത് ബംഗാൾ സ്വദേശി എന്നതിന് വ്യക്തമായ തെളിവകുൾ; സംശയം നീളുന്നത് തീവ്ര സ്വഭാവമുള്ള സംഘടനയിലേക്ക്; പായിപ്പാട്ടെ വില്ലൻ മുഹമ്മദ് റിഞ്ചു ആളു ചില്ലറക്കാരനല്ലെന്ന് പൊലീസ്
ആദ്യ ഭർത്താവിന്റെ മരണശേഷം ഒറ്റപ്പെട്ടു കഴിയുമ്പോൾ ആലോചന വന്നത് ഗൾഫുകാരന്റെത്; പുനർ വിവാഹത്തിനു സമ്മതം മൂളുന്നത് ഒറ്റയ്ക്കുള്ള ജീവിതം ചൂണ്ടിക്കാട്ടി സമ്മർദ്ദം വന്നപ്പോൾ; ആദ്യ പ്രസവത്തിൽ ജന്മം നൽകിയത് ഒരാണും പെണ്ണുമായി ഇരട്ട കൺമണികൾക്ക്; അമ്പതാം വയസിൽ ഭാഗ്യമായി ലഭിച്ച കുരുന്നുകളെ താലോലിക്കും മുൻപ് തിരികെ വിളിച്ച് വിധി; നാടിന്റെ വേദനയായി കണിയാപുരം സ്‌കൂളിലെ ബിനു ടീച്ചറിന്റെ വേർപാട്; വിടപറഞ്ഞത് കുട്ടികളുടെ പ്രിയങ്കരിയായ ടീച്ചർ
മനുഷ്യൻ രാത്രിയിലിറങ്ങുക അരയ്ക്കൊപ്പമുള്ള വസ്ത്രം മാത്രം ധരിച്ച്; കള്ളന്മാരുടെ പുതിയ അവതാരത്തിനെ സ്പ്രിങ് മാനെന്ന് പേരിട്ടും നാട്ടുകാർ; കൊറോണകാലത്ത് കോഴിക്കോടിനെ ഭീതിയിലാഴ്‌ത്തി അജ്ഞാതനായ മനുഷ്യന്റെ സഞ്ചാരം; കള്ളനെ പിടിക്കാൻ ലോക്ക് ഡൗൺ ലംഘിച്ചും രാത്രിയിൽ സംഘടിച്ച് ജനക്കൂട്ടം; സി.സി ടിവിയിൽ ദൃശ്യം പതിഞ്ഞതോടെ അന്വേഷണവുമായി പൊലീസും
കൊറോണ വൈറസ് പകരാൻ സ്പർശനവും ചുമയും ഒന്നും വേണ്ട; രോഗിയുടെ പരിസരത്തുകൂടി പോയാൽ പോലും വായുവിലൂടെ പകരും; രോഗി കിടന്ന മുറിയിൽ മണിക്കൂറുകളോളം വൈറസ് തങ്ങി നിൽക്കും; രോഗിയുടെ ബെഡ്‌റൂമിനു പുറത്തെ കോറിഡോറിൽ പോലും അണുക്കൾ; ഏറ്റവും വേഗത്തിൽ പടരുന്നത് രോഗലക്ഷണങ്ങൾ കാട്ടും മുൻപ്; കൊറോണയെക്കുറിച്ചുള്ള ഏറ്റവും പുതിയ പഠനം ഞെട്ടിക്കുന്നത്; വേണ്ടത് കൂടുതൽ കരുതലുകൾ
ഇന്ദിരാ ഗാന്ധി അന്വേഷിച്ചിട്ടും ഭീകര ബന്ധം കണ്ടെത്താത്ത സാത്വികർ; മത പ്രബോധനത്തിന് വേണ്ടി ആരേയും കുറ്റം പറയാത്ത വേറിട്ട വഴി; നബിയെ പോലെ അറാക്ക് കൊണ്ട് പല്ല് വൃത്തിയാക്കും; പ്രവാചക കാലത്തെ അനുസ്മരിച്ച് പാത്രത്തിന് മുമ്പിൽ കുത്തിയിരുന്ന് ആഹാരം കഴിക്കൽ; എത്തുന്നിടത്തെ ആചാരങ്ങൾ അതേ പോലെ അനുസരിക്കും; ഇന്ത്യയിൽ കോവിഡിന്റെ എപ്പിസെന്ററായി മാറിയ തബ്ലീഗ് ജമാഅത്തിന്റെ പ്രവർത്തനങ്ങൾ കേരളത്തിലും സജീവം; മുന്നിൽ നിന്ന് നയിക്കുന്നത് ഇടി മുഹമ്മദ് ബഷീറിന്റെ മകൻ
8,000 പേർ രോഗികളായിട്ടും മരണം 1000 ത്തിന് താഴെ നിർത്തിയ ജർമ്മനിയും കേവലം 23 പേർ മരിച്ചിട്ടും മൂന്നു മാസത്തേക്ക് ലോക്ക് ഡൗൺ പ്രഖ്യാപിച്ച ഓസ്‌ട്രേലിയൻ സംസ്ഥാനവും അപകടം മണത്ത ഉടൻ ലോക്ക് ഡൗൺ തുടങ്ങിയ ഇന്ത്യയും ലോകത്തിന്റെ കൊറോണാ പ്രതിരോധ മോഡലുകൾ; ലോക്ക്ഡൗൺ എന്ന് തീരുമെന്ന് ആശങ്കപ്പെടുന്നവർ ഓസ്‌ട്രേലിയയിൽ സംഭവിക്കുന്നത് മാത്രം അറിയുക; ഇച്ഛാശക്തികൊണ്ട് കൊറോണയെ നേരിടുന്ന മൂന്നു രാജ്യങ്ങളുടെ കഥ
ആശങ്കകൾക്കൊടുവിൽ മനുഷ്യകുലം രക്ഷപ്പെട്ടു; കൊറോണയെ രണ്ട് ദിവസം കൊണ്ട് കൊല്ലുന്ന മരുന്ന് കണ്ടു പിടിച്ച് ഓസ്ട്രേലിയൻ ശാസ്ത്രജ്ഞൻ; ലോകം എമ്പാടും ഇപ്പോൾ ലഭ്യമായ ആന്റി പാരസെറ്റ് മരുന്ന് ഉപയോഗിച്ചാൽ കോവിഡ്-19 അണുക്കൾ ഞൊടിയിടയിൽ നശിക്കും; മനുഷ്യനിൽ പരീക്ഷിച്ച് കഴിഞ്ഞാൽ കൊലയാളി വൈറസിനെ കൊന്നൊടുക്കാൻ ഇവർമെക്ടിൻ രംഗത്തിറങ്ങും; ഇനി ആർക്കും എച്ച്ഐവി-മലേറിയ മരുന്നുകളെ ആശ്രയിച്ച് ജീവൻ കളയേണ്ടി വരില്ല
സ്ത്രീ തടവുകാരെ കൂട്ടത്തോടെ ബലാൽസംഗം ചെയ്യുന്നത് പതിവ്; പെൺകുട്ടികളെ ഉൾപ്പെടെ പരിപൂർണ നഗ്നരാക്കി നിർത്തി ഇടക്കിടെ പരിശോധന; വൃത്തിഹീനമായ ജയിലിൽ ആവശ്യത്തിനു ഭക്ഷണം പോലുമില്ല; വിശപ്പടക്കിയത് എലികളെ ജീവനോടെ പിടിച്ചു തിന്ന്; തുടർച്ചയായി 18 മണിക്കുർ ജോലി; മർദനവും പട്ടിണിയും സഹിക്കാതെ തടവുകാർ മരിച്ചാൽ മൃതദേഹം കൃഷിത്തോട്ടങ്ങളിൽ വളമായി ഉപയോഗിക്കും; ഉത്തരകൊറിയയിലെ കോൺസ്ട്രേഷൻ ക്യാംപിൽ നിന്ന് രക്ഷപ്പെട്ടെത്തിയ യുവതിയുടെ വെളിപ്പെടുത്തലിൽ നടുങ്ങി ലോകം
ഇറ്റലിയിൽ നിന്നെത്തിയവർ വിമാനത്താവളത്തിൽ പരിശോധന ഒഴിവാക്കി ഒളിച്ചു കടന്നു; കാത്ത് നിന്ന ബന്ധുക്കൾക്കൊപ്പം സ്വകാര്യ കാറിൽ വീട്ടിലേക്ക്; പിന്നെ ഒരാഴ്ച ബന്ധു വീടുകളിൽ കറക്കം; മൂത്ത സഹോദരന് പനി പിടിച്ച് ആശുപത്രിയിൽ എത്തിയപ്പോൾ കോവിഡിൽ സംശയം തുടങ്ങി; ചികിൽസയ്ക്ക് വിസമ്മതിച്ച് 55 കാരനും ഭാര്യയും 24-കാരനായ മകനും; ഒടുവിൽ ഉഗ്രശാസന എത്തിയപ്പോൾ ഐസുലേഷൻ വാർഡിൽ; റാന്നിയിലെ പ്രവാസി കുടുംബം നാട്ടുകാരോട് ചെയ്തതു കൊടുംക്രൂരത
'ഏത് തെണ്ടിയാ നിങ്ങളെ ഇങ്ങോട്ട് പറഞ്ഞയച്ചത്... എന്റെ മകനും ഭർത്താവും ഡോക്ടറാണ്... അവരേക്കാൾ വലിയ ആളൊന്നുമല്ലല്ലോ നിങ്ങൾ'; ഓസ്ട്രേലിയയിൽ നിന്നെത്തിയ മകൻ ക്വാറന്റൈൻ ലംഘിച്ചെന്ന നാട്ടുകാരുടെ പരാതി അന്വേഷിക്കാനെത്തിയ ഹെൽത്ത് ഇൻസപെക്ടറെ അധിക്ഷേപിച്ച് മുൻ എം പിയും മുൻ മേയറുമായ എ കെ പ്രേമജം; സർക്കാർ തീരുമാനം നടപ്പാക്കേണ്ട സിപിഎം നേതാവു തന്നെ ധിക്കാരം കാട്ടിയപ്പോൾ കേസ് എടുത്ത് പൊലീസും; കോഴിക്കോട് ക്വാറന്റൈൻ ലംഘനത്തിലെ വിപ്ലവ കഥ ഇങ്ങനെ
വിമാനം ഇറങ്ങി കരിപ്പൂരിൽ തങ്ങിയത് ജ്യൂവലറികളിൽ പോകാൻ; കോഴിക്കോടും കണ്ണൂരും സ്വർണ്ണ കടകളിൽ കയറി ഇറങ്ങി വീട്ടിലെത്തി കല്യാണവും ആഘോഷവും ഗംഭീരമാക്കി എരിയാൽ സ്വദേശി; രഹസ്യ ബന്ധങ്ങൾ പലതുള്ള കൊറോണക്കാരന്റെ രാഷ്ട്രീയം മുസ്ലിം ലീഗിനൊപ്പം; റൂട്ട് മാപ്പ് തയ്യാറാക്കുന്നത് അറിഞ്ഞ് ഞെട്ടിയത് മലബാറിലെ സ്വർണ്ണ മാഫിയ; കൃത്യമായ വിവരങ്ങൾ നൽകാതെ ഒളിച്ചുകളിച്ച് പ്രവാസിയും; മലബാറിലെ ദുരിതത്തിന് കാരണം 'ഗോൾഡ് മാഫിയ'! കാസർകോട്ടെ കോവിഡിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
കുർബാനെ മധ്യേ ഖണ്ഡിപ്പിന്റെ സമയത്ത് മറ നീക്കി പുറത്തു വന്ന് അച്ചൻ! പട്ടേല ....ന്റെ ഇറ്റലിയിൽ നിന്ന് വന്ന മകന് കൊറോണ സ്ഥിരീകരിച്ചു; അവരുമായി സഹകരിച്ച എല്ലാവരും പള്ളി വിട്ട് പോണമെന്ന് ക്‌നാനായ വികാരിയുടെ പ്രഖ്യാപനം; കേട്ട് ഞെട്ടി വിശ്വാസികൾ; അതിന് ശേഷം നാട് സാക്ഷ്യം വഹിച്ചത് എംഎൽഎയുടെ വീടുകൾ കയറിയുള്ള ബോധവൽക്കരണം; ഐത്തലയിൽ വൈറസ് ബാധിതരുമായി ഇടപെട്ട 300 കുടുംബങ്ങൾ ഐസുലേഷനിൽ; മാസ്‌ക് ധരിച്ച് റാന്നിയെ കാക്കാൻ രാജു എബ്രഹാം മുന്നിട്ടിറങ്ങുമ്പോൾ
'ശവത്തെ ഭോഗിക്കുന്നതുപോലെ കാമഭ്രാന്തനായി ലിംഗം, നനവിന്റെ കണികകൾ എത്തിനോക്കാൻ പോലും മടിക്കുന്ന യോനിയിലേക്ക് കുത്തിത്തിരുകി കയറ്റുമ്പോൾ അനുഭവിക്കേണ്ടി വരുന്ന വേദനയുടെ തീവ്രതയൊന്നും ഒരു പ്രസവവേദനക്കും തരാൻ കഴിയില്ല;' തള്ളിനിക്കുന്ന രണ്ട് മൃദുമാംസ തുണ്ടുകളും, കടിച്ചുപൊട്ടിക്കാനായി രണ്ട് ചുണ്ടുകളും, കാലുകൾക്കിടയിലെ ഒരു തുളയും മാത്രമാണോ താനെന്ന ചിന്ത ഇന്നും വേട്ടയാടുന്നു എന്നും ജോമോൾ ജോസഫ്
നെടുമ്പാശ്ശേരിയിൽ നിന്ന് കോഴിക്കോട് കടന്ന് കണ്ണൂരിൽ കൊറോണ എത്താത്തത് ഈ അമ്മയുടെ കരുതൽ കാരണം; ഇറ്റലിയിൽ നിന്ന് വന്നിറങ്ങുമ്പോൾ മൂന്ന് വയസ്സുകാരിയുടെ പനിയിലെ ആശങ്ക തിരിച്ചറിഞ്ഞത് നേഴ്‌സായ മാതാവ് തന്നെ; കാത്തു നിന്ന ബന്ധുക്കളുടെ അടുത്തേക്ക് ഓടിയെത്താതെ ആരോഗ്യ പ്രവർത്തകർക്ക് അടുത്തേക്ക് കുട്ടിയുമായി ഓടിയെത്തിയത് അമ്മ; നാട്ടിൽ വിമാനം ഇറങ്ങുന്ന പ്രവാസികൾ മാതൃക ആക്കേണ്ടത് ഈ കണ്ണൂരുകാരിയെ; മലബാറിലേക്ക് കൊറോണ എത്തിയില്ലെങ്കിൽ മലയാളി കടപ്പെട്ടിരിക്കുന്നത് ഇരിട്ടിയിലെ ഈ യുവതിയോട്
പലവട്ടം യാചിച്ച ശേഷം ആരോ ബെഡ്ഷീറ്റിന്റെ പകുതി കീറിതന്നു; ഞങ്ങൾ നാണം മറച്ചു; അവളുടെ രഹസ്യ ഭാഗത്തുകൂടി ചോര ഒഴുകുന്നുണ്ടായിരുന്നു; സമീപത്തെ ആശുപത്രിയിൽ എത്തിക്കുന്നതിനു പകരം ദൂരെ കൊണ്ടുപോയി; ലൈഫ് ഓഫ് പൈ സിനിമ സെക്കന്റ്‌ഷോ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ അവീന്ദ്ര പാണ്ഡെയേയും സുഹൃത്തിനേയും തേടിയിരുന്നത് സമാനതകളില്ലാത്ത ദുരന്തം: നിർഭയയ്ക്ക് നീതിയൊരുക്കിയ അവീന്ദ്ര പാണ്ഡെ; ക്രൂരത പുറത്തുകൊണ്ടു വന്ന ആ പഴയ തുറന്നു പറച്ചിൽ
20,000 കോടിയിലേറെ ഡോളറിന്റെ സ്വത്തുക്കളുമായി ലോകത്തിലെ ഏറ്റവും സമ്പന്നനായ രാഷ്ട്രീയക്കാരൻ; ലോകത്ത് എവിടെയും കൊല നടത്താവുന്ന സംഘമുണ്ടാക്കി എതിരാളികളെ അരിഞ്ഞുതള്ളും; തികച്ച സ്ത്രീലമ്പടൻ, ബാലപീഡകനെന്നും ആരോപണം; ലൈംഗിക രഹസ്യങ്ങൾ ചോർത്തി ട്രംപിനെപ്പോലും ബ്ലാക്ക്മെയിൽ ചെയ്തു; ഐഎസിനെ തകർക്കുന്നതിലും നിർണ്ണായക പങ്കുവഹിച്ചു; ലോകം ഭയക്കുന്ന ഏകാധിപതിയായി മാറിയ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ ജീവിതകഥ