Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുയലുകളിലെ പരീക്ഷണവും വൻ വിജയം; പ്രവർത്തിക്കുന്ന പുരുഷ ലൈംഗികാവയവം വച്ച് പിടിപ്പിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിൽ ശാസ്ത്രലോകം

മുയലുകളിലെ പരീക്ഷണവും വൻ വിജയം; പ്രവർത്തിക്കുന്ന പുരുഷ ലൈംഗികാവയവം വച്ച് പിടിപ്പിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിൽ ശാസ്ത്രലോകം

ത് അവയവങ്ങൾ മാറ്റി വയ്ക്കുന്ന കാലമാണ്. ഇപ്പോളിതാ പുരുഷ ലൈംഗികാവയവവും മാറ്റി വയ്ക്കാനുള്ള സാധ്യതയിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ് വൈദ്യശാസ്ത്രലോകം. 1999 മുതൽ ഈ ലക്ഷ്യത്തിനായി അഹോരാത്രം പ്രവർത്തിക്കുന്ന ഗവേഷകനാണ് ഡോ ആന്റണി അറ്റാല. ഇതുമായി ബന്ധപ്പെട്ട് മുയലുകളിൽ അദ്ദേഹം നടത്തിയ പരീക്ഷണം പൂർണവിജയമായിരുന്നുവെന്നാണ് പുതിയ റിപ്പോർട്ട്. മനുഷ്യരിലും ഈ പരീക്ഷണം അധികം വൈകാതെ വിജയിപ്പിക്കാമെന്നാണ് ഗവേഷകർ പ്രതീക്ഷ പുലർത്തുന്നത്. യുഎസിലെ നോർത്ത് കരോലിനയിലുള്ള വേക്ക് ഫോറസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് ഡോ. ആന്റണിയുടെ കീഴിൽ ഇതിന് വേണ്ടി പ്രയത്‌നിക്കുന്നത്. അഞ്ച് വർഷത്തിനുള്ളിൽ മനുഷ്യരിലും പ്രവർത്തിക്കുന്ന പുരുഷ ലൈംഗികാവയവം മാറ്റി വയ്ക്കാമെന്നാണിവർ പറയുന്നത്.

ജന്മാനാ ലൈംഗികാവയവത്തിന് തകരാറുള്ളവർക്കും അപകടം, പെനിലെ ക്യാൻസർ മൂലം അവയവം മുറിച്ച് മാറ്റേണ്ടി വന്നവർ തുടങ്ങിയവയ്ക്കും പുതിയ കണ്ടെത്തൽ ഉപകാരപ്രദമാകുമെന്നുറപ്പാണ്. ഇപ്പോൾ ഈ വക വിഷമങ്ങൾ നേരിടുന്നവർക്ക് തുടയിൽ നിന്നോ കൈത്തണ്ടയിൽ നിന്നോ തൊലിയും പേശികളും വെട്ടിയെടുത്ത് വൃഷണം പുനർനിർമ്മിക്കുന്ന മാർഗം മാത്രമാണുള്ളത്. ഒരു കൃത്രിമാവയവം(പ്രൊസ്‌തെസിസ്) ഇതിനുള്ളിൽ വച്ച് പിടിപ്പിച്ചാൽ മാത്രമെ ലൈംഗികധർമം ഇതിലൂടെ നിറവേറ്റാനാകുകയുള്ളൂ. പ്രൊസ്‌തെറ്റിക്‌സ് സംവിധാനം 1970കളിൽ തന്നെ നിലവിൽ വന്നിരുന്നു. എന്നാൽ ഇതിലൂടെയുണ്ടാക്കുന്ന വൃഷണത്തിലൂടെയുള്ള ബന്ധപ്പെടൽ അത്ര സുഖകരമായിരുന്നില്ല. എന്നാൽ പുതിയ കണ്ടുപിടിത്തത്തോടെ ഇത്തരം വിഷമാവസ്ഥകൾക്കെല്ലോം ശാശ്വതപരിഹാരമുണ്ടാകുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.

മറ്റുള്ള ഒരാളിൽ നിന്ന് വൃഷണം മാറ്റി വയ്ക്കുന്ന ഒരു ഓപ്ഷനും നിലവിലുണ്ട്. എന്നാൽ ഇത് എപ്പോഴും വിജയിക്കണമെന്നില്ല. ശരീരം ഇതിനെ തിരസ്‌കരിക്കാനുള്ള സാധ്യതയേറെയാണ്. ഇത്തരം വിഷമതകൾക്ക് തന്റെ കണ്ടുപിടിത്തത്തിലൂടെ പരിഹാരമാകുമെന്നാണ് ഡോ. ആന്റണി ഉറപ്പിച്ച് പറയുന്നത്.അതായത് അദ്ദേഹം വികസിപ്പിച്ചെടുത്ത ലിഗം അത് ഉപയോഗിക്കേണ്ടുന്നയാളിന്റെ കോശങ്ങളിൽ നിന്ന് തന്നെയാണ് സൃഷ്ടിക്കുന്നത്. ഇത്തരം മാർഗങ്ങളിലൂടെ കിട്ടാൻ വിഷമമുള്ള മറ്റ് അവയവങ്ങളും സൃഷ്ടിക്കാനുള്ള മാർഗമാണ് ഇതിലൂടെ തെളിയുന്നത്.

2006ൽ ഡോ. ആന്റണിയും സംഘവും ആദ്യത്തെ ബയോ എൻജിനീയേർഡ് അവയവ മാറ്റം നടത്തിയിരുന്നു. 1999ൽ അവർ വികസിപ്പിച്ചെടുത്ത ഒരു ബ്ലാഡർ ഏഴ് രോഗികളിൽ ഇംപ്ലാന്റ് ചെയ്തിരുന്നു. സ്ത്രീകളിൽ ബയോ എൻജിനിയേർഡ് മാർഗത്തിലൂടെ നിർമ്മിച്ചെടുത്ത യോനികൾ വികസിപ്പിക്കുന്നതിലും അദ്ദേഹം വിജയിച്ചിട്ടുണ്ട്. തന്റെ പരീക്ഷണത്തിന്റെ ഭാഗമായി അദ്ദേഹം ആറ് മനുഷ്യ വൃഷണങ്ങളും ബയോ എൻജിനീയറിംഗിലൂടെ വികസിപ്പിച്ചെടുത്തിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP