Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആരോഗ്യത്തിന് നല്ലത് പാരമ്പര്യ യോഗതന്നെ; പ്രചരിച്ചു കൊണ്ടിരിക്കുന്ന ഹോട്ട് യോഗയായ ബിക്രം യോഗയെ പൊളിച്ചടുക്കി റിപ്പോർട്ട്

ആരോഗ്യത്തിന് നല്ലത് പാരമ്പര്യ യോഗതന്നെ; പ്രചരിച്ചു കൊണ്ടിരിക്കുന്ന ഹോട്ട് യോഗയായ ബിക്രം യോഗയെ പൊളിച്ചടുക്കി റിപ്പോർട്ട്

വാഷിങ്ടൺ: ഹോട്ട് യോഗയായ ബിക്രം യോഗയെ പൊളിച്ചടുക്കുന്ന റിപ്പോർട്ട് പുറത്ത്. വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുന്ന ബിക്രം യോഗയേക്കാൾ നല്ലത് പാരമ്പര്യ യോഗയാണെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട്. 40 ഡിഗ്രി ചൂടുള്ള മുറിയിൽ ചെയ്യുന്ന ഹോട്ട് യോഗ രക്ത കുഴലുകളുടെയും ശരീരത്തിന്റെയും ആരോഗ്യത്തിൽ പാരമ്പര്യ യോഗ ഉണ്ടാക്കുന്നതിലും കൂടുതലായി മാറ്റങ്ങളൊന്നും ഉണ്ടാക്കുന്നില്ലെന്ന കണ്ടെത്തലുമായി പഠനങ്ങൾ.

ഇരുപത്തിയാറു പോസുകളുള്ള ബിക്രാം യോഗയാണ് ആരോഗ്യ സംരക്ഷണത്തിൽ മുന്നിൽ നിൽക്കുന്നത് എന്നാണ് ഇന്ന പൊതുവെയുള്ള ധാരണ.40 ഡിഗ്രി ചൂടുള്ള മുറിയിൽ ചെയ്യുന്ന ഈ യോഗ കൂടുതൽ ഉപയോഗപ്രദമാണെന്നായിരുന്നു പൊതു വിലയിരുത്തൽ എന്നാൽ നമ്മുടെ പാരമ്പര്യ യോഗയെക്കാൾ ഒട്ടും മുന്നിൽ അല്ല ഇതെന്നാണ് ഗവേഷകരുടെ അഭിപ്രായം.

ടെക്സസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി , അമേരിക്കയിലെ യുണിവേഴ്സിറ്റി ഓഫ് ടെക്സാസ് എന്നിവിടങ്ങളിൽ നടത്തിയ പഠനങ്ങളുടെ വെളിച്ചത്തിലാണ് മുറിയിലെ സാധാരണ ഊഷ്മാവിൽ യോഗ ചെയ്യുമ്പോൾ ശരീരത്തിനു ലഭിക്കുന്ന ആരോഗ്യത്തിൽ നിന്നും കൂടുതലായി ഒന്നും ചൂടുള്ള മുറിയിൽ യോഗ ചെയ്യുമ്പോൾ ലഭിക്കുന്നില്ലെന്ന് കണ്ടെത്തിയത്.

എന്നാൽ ചൂടില്ലാത്ത സ്ഥലത്ത് യോഗ ചെയ്യുന്നത് ശരീരത്തിനു മനസ്സിനു എത്രമാത്രം നല്ലതാണെന്നും ഡോ.ഹണ്ടർ പറയുന്നുണ്ട്. 80 പേരിൽ 12 ആഴ്‌ച്ചകൾ വിവിധ ടീമുകളായി തരം തിരിച്ച് നടത്തിയ യോഗ പരീക്ഷണത്തിൽ ഹോട്ട് യോഗ അല്ലെങ്കിൽ ബിക്രാം യോഗ ചെയ്യുന്നതിലൂടെ അതിരോസ്‌ക്ലിറോസിസ്സ് എന്ന രക്ത ധമനികളിൽ കൊഴുപ്പടിഞ്ഞു കൂടുന്ന അസുഖത്തിന്റെ സാധ്യത കുറയ്ക്കും എന്നും പഠനം വ്യക്തമാക്കുന്നുണ്ട്. ഹാർട്ട് അറ്റാക്ക്, പക്ഷാഘാതം മുതലായവ ഉണ്ടാകാനുള്ള സാധ്യതയും ബിക്രാം യോഗ ചെയ്യുന്നതിലൂടെ കുറയും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP