Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എന്തു കൊണ്ട് ഇറ്റലിക്ക് മാത്രം ഈ ഗതി വന്നു...? ഇറ്റലിയെ പോലൊരു ഗതികേട് മറ്റേതെങ്കിലും രാജ്യത്തിനുണ്ടാവുമോ...? ഇറ്റലിയിൽ നിന്നും പഠിക്കാൻ ഇന്ത്യയ്ക്ക് ബാക്കിയുണ്ടോ..? മരണ താണ്ഡവമാടുന്ന ഇറ്റലി എങ്ങനെയാണ് പാഠപുസ്തകമാകുന്നത്...?

എന്തു കൊണ്ട് ഇറ്റലിക്ക് മാത്രം ഈ ഗതി വന്നു...? ഇറ്റലിയെ പോലൊരു ഗതികേട് മറ്റേതെങ്കിലും രാജ്യത്തിനുണ്ടാവുമോ...? ഇറ്റലിയിൽ നിന്നും പഠിക്കാൻ ഇന്ത്യയ്ക്ക് ബാക്കിയുണ്ടോ..? മരണ താണ്ഡവമാടുന്ന ഇറ്റലി എങ്ങനെയാണ് പാഠപുസ്തകമാകുന്നത്...?

മറുനാടൻ മലയാളി ബ്യൂറോ

റോം: കൊറോണ മരണം 5000ത്തിന് അടുത്തെത്തുകയും ആയിരക്കണക്കിന് പേർക്ക് വൈറസ് ബാധയുണ്ടായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഇറ്റലി ചൈനയെ മറികടന്ന് കൊറോണയുടെ മരണകേന്ദ്രമായി മാറിയിരിക്കുകയാണ്. മറ്റ് നിരവധി രാജ്യങ്ങളെ കൊറോണ ബാധിച്ചിട്ടുണ്ടെങ്കിലും മരണങ്ങളുണ്ടാകുന്നുണ്ടെങ്കിലും ഇറ്റലിക്ക് മാത്രം എന്തു കൊണ്ട് ഈ ഗതി വന്നുവെന്ന ആശങ്ക നിറഞ്ഞ ചോദ്യം ഈ അവസരത്തിൽ ഏവരുടെയും മനസിലുയരുന്നുണ്ട്.ഇറ്റലിയെ പോലൊരു ഗതികേട് മറ്റേതെങ്കിലും രാജ്യത്തിനുണ്ടാവുമോ...? ഇറ്റലിയിൽ നിന്നും പഠിക്കാൻ ഇന്ത്യയ്ക്ക് ബാക്കിയുണ്ടോ..? മരണതാണ്ഡവമാടുന്ന ഇറ്റലി എങ്ങനെയാണ് പാഠപുസ്തകമാകുന്നത്...? തുടങ്ങിയ ചോദ്യങ്ങളും ഈ അവസരത്തിൽ ശക്തമാകുന്നുണ്ട്.

ശാന്തസുന്ദരമായ ഈ മെഡിറ്ററേനിയൻ രാജ്യത്തിന് എന്തുകൊണ്ട് ഈ ദുർഗതി വന്നുവെന്ന ചോദ്യത്തിന് ആർക്കും കൃത്യമായ ഒരുത്തരമേകാൻ സാധിക്കുന്നില്ല. രാജ്യത്ത് പ്രായമായവരേറെയാണെന്നും അവരെ കോവിഡ് 19 കൂടുതൽ ബാധിക്കുന്നതാണ് മരണസംഖ്യ മറ്റെവിടെയുള്ളതിനേക്കാളും വർധിച്ചതെന്ന് ഒരു കൂട്ടം എക്സ്പർട്ടുകൾ വാദിക്കുന്നുണ്ട്. ഇവിടുത്തെ ഹെൽത്ത് കെയർ സിസ്റ്റത്തിലെ തകരാറുകളാണ് ഈ മഹാദുരന്തം വഷളാക്കിയതെന്ന് മറ്റൊരു കൂട്ടർ വാദിക്കുന്നു. 7.7 ബില്യൺ ജനസംഖ്യയുള്ള ലോകത്തിൽ ആകപ്പാടെ 11,500 പേർ മാത്രം കൊറോണ ബാധിച്ച് ഇതുവരെ മരിച്ചതിൽ വെറും 60 മില്യൺ പേരുള്ള ഇറ്റലിയിലാണ് ഇതിന്റെ മൂന്നിലൊന്ന് മരണവും സംഭവിച്ചിരിക്കുന്നതെന്നത് ഏവരിലും ഉത്കണ്ഠ നിറഞ്ഞ ചോദ്യമുയർത്തുന്നുണ്ട്.

ഇറ്റലിക്ക് ഇത്തരത്തിൽ കൊറോണ മൂലം മഹാദുരന്തമുണ്ടായത് മറ്റെല്ലാം രാജ്യങ്ങൾക്കും കടുത്ത മുന്നറിയിപ്പാണേകിയിരിക്കുന്നത്. മറ്റൊരു ഇറ്റലിയായി തങ്ങളുടെ രാജ്യം മാറാതിരിക്കാൻ ഇന്ത്യയടക്കമുള്ള എല്ലാ രാജ്യങ്ങളും കൊറോണയെ പ്രതിരോധിക്കാനായി കടുത്ത നടപടികൾ സ്വീകരിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇറ്റലിയിൽ പ്രായമേറിയവർ ഏറെയാണെന്നതാണ് ഇവിടെ കൊറോണ കടുത്ത ദുരന്തം വിതയ്ക്കാൻ ഇടയാക്കിയെന്ന് വാദിക്കുന്നവർ ഇത് സംബന്ധിച്ച വിശദീകരണവും നൽകിയിട്ടുണ്ട്. അതായത് ഇവിടുത്തെ മൊത്തം ജനസംഖ്യയുടെയും മീഡിയൻ ഏയ്ജ് കഴിഞ്ഞ വർഷം 45.4 ആണെന്നും യൂറോപ്പിലെ മറ്റേത് രാജ്യത്തേക്കാളും ഉയർന്നതാണിതെന്നും അവർ എടുത്ത് കാട്ടുന്നു.

കൊറോണ താണ്ഡമാടിയ ചൈന, സൗത്തുകൊറിയ എന്നിവിടങ്ങളിലെ ജനസംഖ്യയുടെ മീഡിയൻ ഏയ്ജിനേക്കാൾ ഏഴ് വർഷം കൂടുതലാണിതെന്നും വെളിപ്പെട്ടിട്ടുണ്ട്. കോവിഡ്-19 ബാധിച്ച് ഇറ്റലിയിൽ മരിക്കുന്നവരുടെ ശരാശരി വയസ് 78.5 ആണെന്നാണ് വെള്ളിയാഴ്ച പുറത്ത് വന്നിരിക്കുന്ന കണക്കുകൾ വെളിപ്പെടുത്തുന്നത്.മരിച്ചിരിക്കുന്നവരിൽ 99 ശതമാനം പേർക്കും ഇതിന് മുമ്പ് തന്നെ മറ്റേതെങ്കിലും രോഗങ്ങളുണ്ടെന്നതും കണ്ടെത്തിയിട്ടുണ്ട്. ഇറ്റലിയിൽ വൈറസ് ബാധിച്ചവരിലെ മരണ നിരക്ക് 8.6 ശതമാനം കൂടുതലുമാണ്.

പ്രായമേറെയുള്ളവരെ കോവിഡ് 19 ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്നാണ് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ പ്രഫസറായ ജെന്നിഫർ ഡൗഡ് ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.ഇതിനാൽ വൃദ്ധജനസംഖ്യ കൂടുതലുള്ള രാജ്യങ്ങൽ കൊറോണക്കെതിരെ കൂടുതൽ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം നിർദ്ദേശിക്കുന്നു. ജപ്പാനിലെ മീഡിയൻ ഏയ്ജ് 47.3 ആണ്. അതായത് ഇറ്റലിയേക്കാൾ മീഡിയൻ ഏയ്ജ് ജപ്പാനിലേറെയാണെന്ന് സാരം. എന്നാൽ ഇവിടെ കൊറോണ മരണങ്ങൾ 35ൽ ഒതുക്കാൻ സാധിച്ചിട്ടുണ്ട്.ഇക്കാരണത്താൽ വയസേറിയവരുള്ള ഇടങ്ങളിൽ കൊറോണ മരണം വർധിക്കുമെന്ന വാദം പൂർണമായും ശരിയല്ലെന്ന് ഇതിനെ എതിർക്കുന്നവർ ജപ്പാനെ ഉദാഹരിച്ച് എടുത്ത് കാട്ടുന്നു.

അതിനാൽ ഇറ്റലിയിൽ പലവിധ ഘടകങ്ങൾ ഒരുമിച്ചതിനാൽ കൊറോണ മഹാദുരന്തം വിതയ്ക്കുകയായിരുന്നുവെന്നാണ് ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയിലെ യാസ്ച മൗൻക് വാദിക്കുന്നത്.കോവിഡ്-19 സ്ഥിരീകരിക്കാനുള്ള ടെസ്റ്റുകൾ നടത്താൻ വേണ്ടത്ര കിറ്റുകളില്ലെന്ന് ലോകം തിരിച്ചറിഞ്ഞതും അടുത്തിടെയാണ്. ഇതിനെ തുടർന്ന് പനി , വരണ്ട ചുമ തുടങ്ങിയ ലക്ഷണങ്ങളുള്ളവരെ മാത്രമാണ് ഇറ്റലിയിൽ ടെസ്റ്റ് ചെയ്യുന്നത്. ഇതിനെ തുടർന്ന് രോഗലക്ഷണങ്ങളുള്ള അനേകം പേർക്ക് ടെസ്റ്റ് ലഭ്യമാകാതെ അവർ മറ്റുള്ളവരുമായി ഇടപഴകിയതും ഇറ്റലിയിൽ മഹാദുരന്തമുണ്ടാക്കി.

എന്നാൽ ദിവസത്തിൽ 10,000ത്തോളം കോവിഡ് ടെസ്റ്റുകൾ നടത്താൻ സാധിച്ച സൗത്തുകൊറിയക്ക് കൊറോണയെ പിടിച്ച് കെട്ടാനും സാധിച്ചു. അതിനാൽ ടെസ്റ്റിങ് സംവിധാനങ്ങളുടെ എണ്ണം വർധിപ്പിച്ചാൽ ഇന്ത്യക്ക് കൊറോണയെ ഫലപ്രദമായി പിടിച്ച് കെട്ടാനാവുമെന്നാണ് വിഗ്ധർ നിർദ്ദേശിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP