Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

എയ്ഡ്‌സ് രോഗിക്കും ഇനി 70 വയസുവരെ ജീവിക്കാം; ആയുസു കൂട്ടുന്ന കണ്ടു പിടിത്തവുമായി ശാസ്ത്രം

എയ്ഡ്‌സ് രോഗിക്കും ഇനി 70 വയസുവരെ ജീവിക്കാം; ആയുസു കൂട്ടുന്ന കണ്ടു പിടിത്തവുമായി ശാസ്ത്രം

ന്യൂയോർക്ക്: എയ്ഡ്‌സ് ബാധിക്കുകയെന്നാൽ അതു തൂക്കിക്കൊലയ്ക്കു വിധിക്കുന്നതിനു തുല്യമാണെന്നു കരുതിയ കാലം ഇല്ലാതാകുന്നു. ശാസ്ത്രത്തിന്റെ പുതിയ കണ്ടുപിടിത്തം അനുസരിച്ച് ഇരുപതാം വയസിൽ എയ്ഡ്‌സ് ബാധിച്ചാൽ പോലും എഴുപതു വയസുവരെ ജീവിക്കാമെന്നാണ് അവകാശപ്പെടുന്നത്. ആന്റി റിട്രോവൈറൽ തെറാപ്പി(എആർടി) എന്ന പുതിയ സങ്കേതമാണ് ഇതിനു സഹായിക്കുക. നിലവിൽ അമേരിക്കയിലെ ശരാരശി ജീവിതകാലയളവും ഇതുതന്നെയാണ്.

എന്നാൽ, ഓരോ വംശജരിലും ഇതിന്റെ പ്രവർത്തനം വ്യത്യസ്തമായിരിക്കുമെന്നും ജീവിതകാലം വ്യത്യാസപ്പെടാമെന്നും ശാസ്ത്രജ്ഞർ പറഞ്ഞു. നോർത്ത് അമേരിക്കൻ എയ്ഡ്‌സ് കൊഹോർട്ട് കൊളാബൊറേഷൻ ഓൺ റിസർച്ച് ആൻഡ് ഡിസൈൻ, ബ്രിട്ടീഷ് കൊളംബിയ സെന്റർ ഫോർ എക്‌സലൻസ് ഇൻ എച്ച്‌ഐവി/എയ്ഡ്‌സ് എന്നിവ സംയുക്തമാണ് ഗവേഷണം നടത്തുന്നത്. എച്ച്‌ഐവി വൈറസുകളെ അടിച്ചമർത്താൻ ഏറ്റവും മികച്ച മാർഗമാണ് എആർടിയെന്നു വിലയിരുത്തുന്നു.

നേരത്തേ ഉപയോഗിച്ച മരുന്നുകളുടെ സ്വഭാവം മറ്റു ക്ലിനിക്കൻ സ്വഭാവങ്ങൾ എന്നിവയും നിരീക്ഷണത്തിൽ പരിഗണിച്ചിട്ടുണ്ട്. നിലവിൽ ഒമ്പതു ദശലക്ഷത്തോളം മുതിർന്നവർ ലോകത്തെമ്പാടും എച്ച്‌ഐവി ബാധിതരാണ്. രക്തത്തിലെ വൈറസുകൾ പെരുകുന്നതു തടയുകയും കൊല്ലുകയുമാണ് എആർടി ട്രീറ്റ്‌മെന്റിലൂടെ ചെയ്യുന്നത്. യു.എസ്., കാനഡ എന്നിവിടങ്ങളിൽ നടത്തിയ പരീക്ഷണം വമ്പിച്ച വിജയമാണെന്നാണ് നിരീക്ഷണം. ദീർഘകാലമായി ആന്റിവൈറസുകൾ കഴിക്കുന്നവർക്കിടയിൽ മരുന്നിന്റെ പ്രവർത്തനം വ്യത്യസ്തമായിരിക്കുമെന്നും ശാസ്ത്രജ്ഞർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP