Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആവശ്യമില്ലാതെ സർജിക്കൽ മാസ്‌ക് ധരിച്ച് ഇല്ലാത്ത രോഗം ചോദിച്ചു വാങ്ങരുതേ; മാസ്‌കിന്റെ പുറത്തുകൊറോണാ വൈറസ് ഏഴു ദിവസം വരെ ജീവിക്കുമെന്ന് വിദഗ്ദർ; വസ്ത്രങ്ങളിൽ വൈറസിന്റെ ആയുസ്സ് രണ്ടു ദിവസവും; പേപ്പറിൽ കൊറോണാ വൈറസിന്റെ ആയുസ്സ് വെറും മൂന്നു മണിക്കൂർ എന്നതിനാൽ വർത്തമാനപ്പത്രങ്ങൾ കുഴപ്പക്കാരാവില്ല

ആവശ്യമില്ലാതെ സർജിക്കൽ മാസ്‌ക് ധരിച്ച് ഇല്ലാത്ത രോഗം ചോദിച്ചു വാങ്ങരുതേ; മാസ്‌കിന്റെ പുറത്തുകൊറോണാ വൈറസ് ഏഴു ദിവസം വരെ ജീവിക്കുമെന്ന് വിദഗ്ദർ; വസ്ത്രങ്ങളിൽ വൈറസിന്റെ ആയുസ്സ് രണ്ടു ദിവസവും; പേപ്പറിൽ കൊറോണാ വൈറസിന്റെ ആയുസ്സ് വെറും മൂന്നു മണിക്കൂർ എന്നതിനാൽ വർത്തമാനപ്പത്രങ്ങൾ കുഴപ്പക്കാരാവില്ല

മറുനാടൻ ഡെസ്‌ക്‌

കൊറോണാ വൈറസ് അതിവേഗം പടരുന്ന സാഹചര്യത്തിൽ കൂടുതൽ ഭയപ്പെടുത്തുന്ന വിവരങ്ങളാണ് ഓരോ ദിവസവും പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. അതിൽ ഏറ്റവും അവസാനത്തേതാണ് സർജിക്കൽ മാസ്‌കിന്റെ ഉപരിതലത്തിൽ കൊറോണ വൈറസ് ഏഴ് ദിവസം വരെ ജീവിക്കും എന്ന ഒരുകൂട്ടം ശാസ്ത്രജ്ഞരുടെ വാദം.

മാരകരോഗം വിതയ്ക്കുന്ന ഈ ഭീകര വൈറസ് വ്യത്യസ്ത പ്രതലങ്ങളിൽ എത്രകാലം വരെ സജീവമായിരിക്കും എന്നതിനെ കുറിച്ച് വിവിധ ഗവേഷണങ്ങൾ നടക്കുന്നുണ്ട്. അത്തരത്തിൽ ഗവേഷണം നടത്തുന്ന ഹോങ്കോങ്ങിലെ ഒരു കൂട്ടം ശാസ്ത്രജ്ഞരാണ് കൊറോണ വൈറസ് സർജിക്കൽ മാസ്‌കിന്റെ ഉപരിതലത്തിൽ ഏഴു ദിവസം വരെ സജീവമായിരിക്കും എന്ന് കണ്ടുപിടിച്ചതായി അവകാശപ്പെടുന്നത്.

എന്നാൽ യു എസ്സിലെ ഒരുപറ്റം ശാസ്ത്രജ്ഞന്മാർ പറയുന്നത് കാർബോർഡിൽ ഈ വൈറസിന് 24 മണിക്കൂറിൽ അധികം ആയുസ്സുണ്ടാകില്ല എന്നാണ്. പോസ്റ്റൽ സേവനങ്ങൾ, അതുകൊണ്ട് തന്നെ അപകട സാദ്ധ്യത കുറഞ്ഞതാണെന്നും അവർ വാദിക്കുന്നു. വർത്തമാന പത്രങ്ങൾ ഉൾപ്പടെയുള്ള പ്രിന്റിങ് പേപ്പറുകളിൽ ഈ കൊലയാളി വൈറസിന് വെറും മൂന്നുമണിക്കൂർ മാത്രമേ ആയുസ്സുണ്ടാവുകയുള്ളു എന്നും അവർ പറയുന്നു. ഈ രണ്ടു കാരണങ്ങളാലും രോഗബാധിതനായ ഒരു വ്യക്തി, പായ്ക്ക് ചെയ്ത് അയക്കുന്ന സാധനങ്ങളിലൂടെ രോഗബാധ പരത്തുവാനുള്ള സാദ്ധ്യത തീരെ കുറവാണെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.

ഹോങ്കോംഗ് യൂണിവേഴ്സിറ്റിയിലെ അലക്‌സ് ചിന്നും സഹപ്രവർത്തകരും നേരത്തേ നടത്തിയ ഗവേഷണത്തിൽ തെളിഞ്ഞത് 4 ഡിഗ്രി സെന്റിഗ്രേഡിൽ ഈ വൈറസ് എല്ലാ പ്രതലത്തിലും കൂടുതൽ സമയം സജീവമായിരുന്നു എന്നാണ്. സാധാരണ താപനിലയിൽ ഏഴു മുതൽ പതിനാല് ദിവസം വരെ സജീവമായിരുന്നു ഈ വൈറസുകൾ.

56 ഡിഗ്രിയിൽ ഇൻകുബേറ്റ് ചെയ്താൽ ഒരു വൈറസിനും 30 മിനിറ്റിൽ കൂടുതൽ നിലനിൽക്കാനാകില്ലെന്നും 70 ഡിഗ്രിക്ക് മുകളിലാണെങ്കിൽ 5 മിനിറ്റിനപ്പുറം ഇവ ജീവിക്കില്ലെന്നും ഈ ശാസ്ത്രജ്ഞർ പറയുന്നു. മാത്രമല്ല, പ്രിന്റിങ് സമയത്തുതന്നെ അണുവിമുക്ത പ്രക്രിയകളിലൂടെ കടന്നുപോകുന്ന വർത്തമാനപ്പത്രങ്ങൾ താരതമ്യേന അപകടം കുറഞ്ഞവയാണെന്നും ഇവർ പറയുന്നു.

വസ്ത്രങ്ങളിൽ രണ്ടു ദിവസത്തിൽ അധികവും സ്റ്റെയിൻലെസ് സ്റ്റീൽ പ്രതലത്തിൽ ഏഴ് ദിവസത്തിലധികവും ഈ ഭീകര വൈറസുകൾക്ക് ആയുസ്സുണ്ടാകില്ലെന്നാണ് ശാസ്ത്രജ്ഞരുടെ പക്ഷം. എന്നാൽ ഏതെങ്കിലും തരത്തിലുള്ള അണുനാശിനി ഉപയോഗിച്ചാൽ ഒരു പ്രതലത്തിലും ഈ വൈറസിന് 5 മിനിറ്റിലധികം സജീവമായിരിക്കാൻ കഴിയില്ലെന്നും തെളിഞ്ഞതായി ഇവർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP