Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മക്‌ഡൊണാൾഡ് ചിപ്‌സിൽ രണ്ടുണ്ട് കാര്യം; വിശപ്പും അടക്കാം കഷണ്ടിയും മാറ്റാം: മക്‌ഡൊണാൾഡ് ചിപ്‌സിൽ ഉപയോഗിക്കുന്ന ചില രാസ വസ്തുക്കൾ കഷണ്ടി മാറാൻ സഹായിക്കുമെന്ന് ഗവേഷകർ

മക്‌ഡൊണാൾഡ് ചിപ്‌സിൽ രണ്ടുണ്ട് കാര്യം; വിശപ്പും അടക്കാം കഷണ്ടിയും മാറ്റാം: മക്‌ഡൊണാൾഡ് ചിപ്‌സിൽ ഉപയോഗിക്കുന്ന ചില രാസ വസ്തുക്കൾ കഷണ്ടി മാറാൻ സഹായിക്കുമെന്ന് ഗവേഷകർ

ചിപ്സ്സ് കഴിക്കുമ്പോൾ ആരും ഒരിക്കലും ചിന്തിച്ചു കാണില്ല അത് നമ്മുടെ വലിയൊരു പ്രശ്നത്തിനു പരിഹരമാകുമെന്ന്. മക്ഡൊണാൾഡ് ചിപ്‌സുകളിൽ ഉപയോഗിക്കുന്ന ഒരു രാസവസ്തു കഷണ്ടി മാറ്റാൻ സഹായിക്കുമെന്ന അവകാശവാദത്തോടെ ശാസ്ത്രജ്ഞർ. മനുഷ്യ കോശങ്ങൾ ഉപയോഗിച്ചുകൊണ്ട് എലികളിൽ ജപ്പാനിലെ യോക്കോഹോമ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.

ലളിതമായ ആ പരീക്ഷണത്തിൽ എലികളിൽ പുതിയ ഫോളിക്കുകൾ ഉണ്ടാകുകയും രോമങ്ങൾ വളരുകയും ചെയ്തു. ജപ്പാനിലെ യോക്കോമ നാഷണൽ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞരാണ്് ആദ്യമായി ഹെയർ ഫോളിക്ലിക് ഗ്രേംസ്(എച്ച്.എഫ്.ജി) എന്ന രാസവസ്തു ഉപയോഗിച്ച് പരീക്ഷണം നടത്താൻ തയ്യാറായത്. മുടി കിളിർക്കുന്നതിനുള്ള സുഷിരങ്ങൾ ഉണ്ടാക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. മക്ഡൊണാൾഡ് ചിപ്പ്സുകൾ ഉണ്ടാക്കുമ്പോൾ എണ്ണ പതഞ്ഞു പോകാതിരിക്കാനാണ് സാധാരണ ഇത് ഉപയോഗിക്കുന്നത്. മക്ഡൊണാൾഡിന്റെ ഫ്രൈകളുടെ രാസവസ്തുക്കളായ ഡൈമെത്ിൽപോളിസോക്സൈനേനെ അവർ സംസ്‌ക്കരിച്ച പാത്രത്തിൽ ഉപയോഗിക്കുകയായിരുന്നു.

മനുഷ്യനിൽ നിന്നും എടുത്ത സെല്ലുകൾ ഒരു എച്ച് എഫ്.ജി ചിപ്പ്സിൽ നിക്ഷേപിക്കുകയും പിന്നീട് അത് എലിയിലെക്കു കുത്തി വയ്ക്കുകയും ചെയ്തു. എലികളിൽ അത് മുടി വളരാനുള്ള സുഷിരങ്ങൾ ഉണ്ടാക്കുകയും മുടി വളരുകയും ചെയ്തു. സാധാരണ പോലെയുള്ള കറുത്ത മുടികളാണ് എലിയുടെ തലയിലും പുറത്തും ഉണ്ടായത്. ഈ പരീക്ഷണം എലികളിൽ വിജയകരമായെന്നും മനുഷ്യനിൽ ഇത് ഉപയോഗിക്കുന്നതും ഫലപ്രദമായിരിക്കുമെന്നും പ്രൊഫ ഫുക്കുഡയും സഹപ്രവർത്തകരും പറയുന്നത്. വളരെ ലളിതമായി മുടി വളർച്ചയെ വർദ്ധിപ്പിക്കാൻ സാധിക്കുന്ന ഈ പ്രക്രിയ ഒരു വലിയ ശതമാനം ആളുകളുടെ പ്രശ്നത്തിനു പരിഹാരമാകുമെന്നാണ് ജപ്പാനിലെ ശാസ്ത്രജ്ഞരുടെ അഭിപ്രായം.

ലോകമെമ്പാടുമുള്ള നിരവധി വ്യക്തികളിലാണ് മുടികൊഴിച്ചിൽ ഒരു പ്രശ്നമായി നിലനിൽക്കുന്നത്. വാർദ്ധക്യ ക്ഷേമ സൊസൈറ്റികൾ കോടിക്കണക്കിനു രൂപയാണ് വർഷം തോറും മുടികൊഴിച്ചിൽ കുറയ്ക്കാനുള്ള ചികിത്സയുടെ കണ്ടു പിടുത്തങ്ങൾക്കായി ഉപയോഗിക്കുന്നത്. ഹെയർ റീജനറേറ്റീവ് മെഡിസിൻ എന്ന പുതിയ കണ്ടു പിടുത്തത്തിലൂടെ ഈ പ്രശ്നത്തിനു ഒരു പരിഹാരം ഉണ്ടാകുമെന്നാണ് കരുതുന്നത്. മുടി വളരാനുള്ള പുതിയ സുഷിരങ്ങൾ ഉണ്ടാക്കുക എന്നതാണ് ഈ പുതിയ ചികിത്സയിലൂടെ ചെയ്യുന്നത്. എന്നാൽ കടുത്ത വെല്ലുവിളികളിലൊന്ന് എച്ച്എഫ്ജികളുടെ വലിയ അളവിലുള്ള അവരുടെ പ്രത്യുത്പാദനമാണ്. തുടർന്നുള്ള ഗവേഷണങ്ങളിലൂടെ കൂടുതൽ ഫലപ്രദമായ മാർഗ്ഗങ്ങൾ കണ്ടെത്താൻ ശാസ്ത്രജ്ഞർക്കു കഴിയുമായിരിക്കാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP